Monday, April 16, 2007

ചുട്ടകോഴി പറക്കുന്നത് എങ്ങനെ?

ചുട്ടകോഴി പറക്കുന്നത് എങ്ങനെ?


കോഴിയെ ആദ്യം തല്ലിക്കൊല്ലുക.
പിന്നീട് അതിന്റെ വയറു കീറി കുടലും പണ്ടവും പുറത്തെടുത്തു കളയുക...
സുന്ദരക്കുട്ടപ്പനായ പൂവന്‍ കോഴിയായിരിക്കണം ഭവാന്‍. കാലിയായ വയറിലേക്ക് കയ്യും കാലും ചെറിയ ചരടുകെണ്ടു കെട്ടിയ അത്യാവശ്യം വലിപ്പമുള്ള ഒരു തവളയെ ഇടുക. കോഴിയുടെ വയറു മനോഹരമായി സ്റ്റിച്ചു ചെയ്യുക. പുറമേനിന്നു നോക്കിയാല്‍ വയറു കീറിയതായി തോന്നുകയേ അരുത്!ഇനി ഹോമം ആരംഭിക്കാം. ദ്രവ്യഹോമ കലശങ്ങള്‍ പതിവിന്‍പടി ഹോമകുണ്ഡത്തിലേക്കിടുക..
നെയ്യ് ഒഴിച്ചു തീപിടിപ്പിക്കുക. തീഉയരുന്നതനുസരിച്ച് മന്ത്രവാദതന്ത്രവാദ സൂത്രവാദ മന്ത്രങ്ങള്‍ വായില്‍ത്തോന്നുന്നത് അതേപടി ഉരുക്കഴിച്ചുകൊണ്ടേയിരിക്കുക....
ഭക്തര്‍ ലഹരിയിലേക്ക് അടുത്തുകഴിഞ്ഞെന്നു മനസ്സിലാകുന്പോള്‍ പതിയെ ഹോമകുണ്ഡ‍ത്തിനു സമീപത്തേക്കു കോഴിയെ കൊണ്ടു വന്നിടുക. ഹോമകുണ്ഡത്തില്‍ തീ പടരുന്നതിന്റെ ചൂടു കയ്യും കാലും കെട്ടിയ നിലയില്‍ കോഴിയുടെ വയറ്റില്‍ കിടക്കുന്ന തവളയിലേക്ക് ആവേശിച്ചു തുടങ്ങും.
കയ്യും കാലും കെട്ടിയ നിലയിലായതിനാല്‍ പാവത്തിന് അനങ്ങാന്‍ വയ്യല്ലോ... എന്കിലും ഗത്യന്തരമില്ലാതെ വരുന്പോള്‍ കക്ഷി കയ്യും കാലും കെട്ടിയ നിലയിലും കോഴിയുടെ വയറ്റില്‍കിടന്നു മരണവെപ്രാളത്തോടെ ചാടാന്‍ ശ്രമിക്കും....
തവളയുടെ ചാട്ടത്തിനൊപ്പം ഹോമകുണ്ഡത്തിനു സമീപത്തിട്ട കോഴിയും പതിയെ ഒന്നനങ്ങി നീങ്ങും....മതി... ഭക്തര്‍ക്ക് അതുമതി...
ചുട്ടകോഴി പറന്നു കഴിഞ്ഞിരിക്കുന്നു....

(ഒരു മന്ത്രവാദി വെളിപ്പെടുത്തിയത്...!)

11 comments:

Sunish Thomas said...

മുന്‍പൊരിക്കല്‍ ഒരുമന്ത്രവാദ അന്വേഷണ പരന്പരയുമായി ബന്ധപ്പെട്ട് വയനാട് ജില്ലയില്‍ എത്താനിടയായപ്പോള്‍ അവിടുത്തെ പേരുകേട്ട ഒരു മന്ത്രവാദി ഗത്യന്തരമില്ലാതെ പറഞ്ഞുതന്നതാണ് ഈ കഥ....കഥയില്‍ സത്യമുണ്ടെന്നു സാരം...!!

ഇടിവാള്‍ said...

ഈയിടക്ക് ഒരു വിമാനയാത്രയില്‍ ലഞ്ച് ആയി ചിക്കന്‍ ഫ്രൈ ആയിരുന്നു !

അതാണു മാഷേ ഈ ചുട്ട കോഴി പറക്കുന്ന വിദ്യ !

ഒരു വിധം എല്ലാ വിമാനക്കമ്പനികള്‍ക്കും ഈ വിദ്യ അറിയം ;)

പാര്‍വതി said...

ഭക്തി കച്ചവടമാകുമ്പോള്‍ സംഭവിക്കുന്ന നൊടുക്ക് വിദ്യകളില്‍ മറ്റൊന്ന്.

നന്നായിരിക്കുന്നു.

തുടരൂ

-പാര്‍വതി.

Sunish Thomas said...

ഇടിവാളു പറഞ്ഞതും ശരി...
അതു മറ്റൊരു കഥയാക്കാം...!!!

kaithamullu - കൈതമുള്ള് said...

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സീ ടിവിയില്‍, (അതോ സ്റ്റാറിലോ)മധ്യപ്രദേശിലെ ഒരു മന്ത്രവാ‍ദി, ഭക്തരെ പറ്റിക്കാ‍ന്‍ കാണിക്കുന്ന ചില ലൊട്ടു ലൊടുക്കു വിദ്യകളുടെ രഹസ്യങ്ങള്‍ വെളിയിലാക്കിയത് കണ്ടതോര്‍‍മ്മ വരുന്നു.

Sul | സുല്‍ said...

:)
വിദ്യകള്‍

ഏറനാടന്‍ said...

സുനീഷേ കൊടുകൈ! ഈ വഴിയാദ്യം വരുന്നതാ.. മന്ത്രവാദികളുടേ കഞ്ഞികുടി മുട്ടിക്കാതെ.. അവരും ജീവിച്ചുപോട്ടെ.. ഭക്തജനങ്ങളുടെ ആവലാതികള്‍ക്കൊരു കുറവു കിട്ടും എന്ന തോന്നലെങ്കിലും ഉണ്ടാക്കുന്നത്‌ ഇത്തരം പൊടിക്കൈകളല്ലേ.

എന്നാലും തട്ടിപ്പന്‍മാരെ വിടരുത്‌. ചിലരുണ്ട്‌ കണ്ണില്‍ പൊടിയിടുന്ന കൂട്ടര്‌. അതിന്റെ രഹസ്യം അറിയണമെന്നുണ്ട്‌.
:)

SAJAN | സാജന്‍ said...

ബാക്കി നമ്പരുകള്‍ ഒക്കെ അറീയാമെങ്കില്‍ ഒന്നെഴുതണേ..
ചുമ്മാ ഒരു തൊഴിലാകുമല്ലോ!!
:)

കുതിരവട്ടന്‍ said...

ചുട്ടകോഴിയെ ചാടിക്കുന്ന വിദ്യ.

കുതിരവട്ടന്‍ said...

ചുട്ടകോഴിയെ ചാടിക്കുന്ന വിദ്യ.

Dinkan-ഡിങ്കന്‍ said...

ഹായ്.. വെച്ച കോയീന്റെ മണം.