Wednesday, July 11, 2007

പനിപ്പേടി; പട്ടാളപ്പേടി


നാടുമുഴുവന്‍ പകര്‍ച്ചപ്പനി വന്നു മൂടിപ്പുതച്ചുനിന്ന സമയത്താണു മുഖ്യമന്ത്രി ഇങ്ങനെ പ്രഖ്യാപിച്ചത്- പനി പിടിക്കാന്‍, നാട്ടുകാരു പനി ഇനിയും പിടിപ്പിക്കാതിരിക്കാന്‍ പട്ടാളത്തെ ഇറക്കും!!!

പനിക്കിടക്കയില്‍കിടന്ന് ജനം ആ വാര്‍ത്ത കേട്ടു-

ഭരണങ്ങാനത്തും പട്ടാളം വരും. കൊതുകിനെ മൊത്തം വെടിവച്ചു പിടിക്കും. പട്ടാളമായതിനാല്‍ തെല്ലും മയം കാണില്ല. തൊട്ടുമുന്‍പില്‍ കാണുന്നതെല്ലാം വെടിവച്ചിടും. കൊതുകിനിട്ടു മാത്രമായി വെടികൊള്ളണമെന്നില്ല.

പട്ടാളത്തിന്‍റെ തോക്കിനു കൊതുകെന്നോ മനുഷ്യന്‍റെ മുതുകെന്നോ വല്ല വ്യത്യാസവുമുണ്ടോ?

നാട്ടുകാര്‍ക്കു പേടിയായിത്തുടങ്ങി. പനിപിടിച്ചു കിടക്കുന്നതായിരുന്നു ഭേദം. ഇതിപ്പം ഒരു കൊതുകെങ്ങാനും മൂളിപ്പറന്നു നമ്മടെ വീട്ടുമുറ്റത്തുകൂടിപ്പോയാല്‍ അതിനെ ഫോളോ ചെയ്തു വരുന്ന പട്ടാളക്കാരു നമ്മളേം വെടിവക്കുവേലെന്ന് ആരു കണ്ടു? പട്ടാളത്തിന്‍റെ വെടിയേറ്റായിരിക്കും മിക്കവാറും തങ്ങളുടെ മരണമെന്നു പോലും പലരും തീരുമാനിച്ചു.

പനിപ്പേടിയുടെ ദിനരാത്രങ്ങള്‍, പട്ടാളപ്പേടിയുടെ കാളരാത്രങ്ങളായി മാറി.

ഭരണങ്ങാനം പനികൊണ്ടും പട്ടാളപ്പേടികൊണ്ടും വിറച്ചുകൊണ്ടിരുന്നു. മഴ നിര്‍ത്താതെ കരഞ്ഞുപെയ്ത ഒരു രാത്രിയില്‍ ഭരണങ്ങാനത്ത് ആലൂമ്മൂടന്‍റെ പച്ചക്കറിക്കടയുടെ തട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കണ്ണപ്പനാണ് ആ ശബ്ദം ആദ്യമായി കേട്ടത്.

മേരിഗിരി ആശുപത്രിയുടെ ഭാഗത്തുനിന്നു മഴയ്ക്കൊപ്പം താളക്രമത്തില്‍ ബൂട്ടടി ശബ്ദം. പട്ടാളത്തിന്‍റെ ബൂട്ടിന്‍റെ ശബ്ദം. കണ്ണപ്പന്‍ പട്ടാളത്തെ നേരിട്ടു കണ്ടിട്ടില്ലെങ്കിലും അവധിക്കു നാട്ടില്‍ വരുന്ന സുബേദാര്‍ രാജപ്പന്‍റെ വീരകഥകളിലൂടെ പട്ടാളത്തെ കുറേ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. ഇതു പട്ടാളത്തിന്‍റെ റൂട്ടുമാര്‍ച്ചു തന്നെ.

നട്ടപ്പാതിരയ്ക്കാണോ ഇവന്‍മാരു റൂട്ടു മാര്‍ച്ചിനു വരുന്നത്?

ഇവിടെ തന്നെ കണ്ടാല്‍ ചിലപ്പോള്‍ തനിക്കും വെടി കിട്ടിയെന്നിരിക്കും! കണ്ണപ്പനു പേടിയായി. ആലുമ്മൂടന്‍റെ പച്ചക്കറിത്തട്ടിന്‍റെ ഉള്ളിലേക്ക് ഇറങ്ങി ഒളിച്ചിരിക്കാമെന്നു കണ്ണപ്പന്‍ തീരുമാനിച്ചു. പനിമൂലം മടക്കാന്‍ വയ്യാതായ കാല് ഒരുവിധം മടക്കിയൊതുക്കി കണ്ണപ്പന്‍ തട്ടിനുള്ളിലേക്ക് ഇറങ്ങിയിരുന്നു.ബൂട്ടടി ശബ്ദം അടുത്തടുത്തു വരുന്നു.

ഭരണങ്ങാനം മുഴുവന്‍ കുലുങ്ങുന്ന ശബ്ദം. നൂറുപേരെങ്കിലും കാണുമായിരിക്കും- കണ്ണപ്പന്‍ ഓര്‍ത്തു.

ഒരു പട്ടാളക്കാരന്‍ ഒരു ദിവസം പത്ത് കൊതുകിനെ വെടിവച്ചാല്‍ നൂറു പട്ടാളക്കാരു ചേര്‍ന്ന് ആകെ ഒരുദിവസം ആയിരം കൊതുകിനെ തട്ടും. നൂറു കൊതുകിനൊപ്പം ചിലപ്പോള്‍ പത്തോ ഇരുപതോ മനുഷ്യര്‍ക്കിട്ടും തട്ടുകിട്ടാന്‍ സാധ്യതയുണ്ട്.

അങ്ങനെ നോക്കിയാല്‍ കുഴിവെട്ടുകാരന്‍ കുഞ്ചാക്കോയ്ക്കു കോളാണ്. പള്ളിയില്‍ എന്നും മിനിമം പത്ത് അടക്കെങ്കിലും വച്ചുണ്ടാവും!

അതുവഴി തനിക്കും സാമ്പത്തികമെച്ചമുണ്ടാവും. മരിച്ചടക്കു കഴിഞ്ഞ് പള്ളിനടയിലിരിക്കുന്ന ധര്‍മക്കാര്‍ക്ക് മിനിമം പത്തുരൂപ വച്ചു പടികിട്ടും. പട്ടാളം വന്നുപോകുന്നതു വരെ തന്‍റെ കാര്യം കുശാലായി. - ഭരണങ്ങാനത്തെ ഒരേയൊരു ധര്‍മക്കാരനായ കണ്ണപ്പനു സന്തോഷംകൊണ്ടു കണ്ണുനിറഞ്ഞു.

പട്ടാളത്തിന്‍റെ ബൂട്ടടി ശബ്ദം വീണ്ടുമടുത്തെത്തി. ആലൂമ്മൂടന്‍റെ കടയുടെ അടുത്തുകൂടി മെയിന്‍ റോഡ് വഴി ഇപ്പോള്‍ പട്ടാളം കടന്നുപോകും. ജീവിതത്തില്‍ ആദ്യമായി പട്ടാളത്തെ കാണാന്‍ തലയുയര്‍ത്തി നോക്കിയ കണ്ണപ്പന്‍ ഞെട്ടിപ്പോയി!

നല്ല ശബ്ദത്തില്‍ ഏതോ ഇംഗ്ളീഷ് പാട്ടും വച്ച് ഒരു ഓട്ടോറിക്ഷ അതുവഴി ഈരാറ്റുപേട്ട ഉന്നംവച്ചു പോകുന്നു. ദൂരെനിന്നു കണ്ണപ്പന്‍ കേട്ടത് നല്ല ബാസ് ടോണിലുള്ള പാട്ട്!!- ഇതായിരുന്നോ പട്ടാളം?!

കണ്ണപ്പന്‍റെ പ്രതീക്ഷകള്‍ താളം തെറ്റി. അന്നു രാത്രിയും പട്ടാളം വന്നില്ല. അന്നു രാത്രിയെന്നല്ല, പിറ്റേന്നു പകലും രാത്രിയും അതിന്നു പിറ്റേന്നുമൊന്നും പട്ടാളം വന്നില്ല. പട്ടാളത്തെ പേടിച്ചു നാടുവിട്ട പലരും നാട്ടിലേക്കു തിരിച്ചെത്തിത്തുടങ്ങി. പട്ടാളം വരുമെന്നു വെറുതെ പറ്റിക്കാന്‍ മുഖ്യമന്ത്രി പറ‍ഞ്ഞതാണ്.

അവന്‍മാര്‍ക്ക് കൊതുകിനെ വെടിവയ്ക്കലല്ലേ പണി!-നാട്ടുകാരു വട്ടംകൂടിന്നിടത്തൊക്കെ ഇതായി വര്‍ത്തമാനം. ഇങ്ങനെയൊക്കെയാണേലും പലര്‍ക്കും പട്ടാളപ്പേടി, പനിക്കു ശേഷമുളള കാലിലെ നീരുപോലെ മുഴുവനായിട്ടങ്ങു മാറിയിരുന്നില്ല!

ഒരു ‍തിങ്കളാഴ്ച ദിവസം വൈകിട്ട് ഭരണങ്ങാനത്തു ചൂടോടെയിറങ്ങിയ അന്തിപ്പത്രത്തില്‍ എല്ലാവരെയും പൊള്ളിക്കുന്ന ആ വാര്‍ത്തയുണ്ടായിരുന്നു.

അയ്യങ്കോലിപ്പാറയിലെ ഹെലിപ്പാഡില്‍ നാളെ ഉച്ചയ്ക്കു പട്ടാളമിറങ്ങും. ആദ്യം മൂന്നു ഹെലികോപ്ടറുകളിലായി 15പട്ടാളക്കാര്‍. പിന്നാലെ ബാക്കിയുള്ളവരെത്തും. ഇതുവരെ പനി പടര്‍ന്നുപിടിക്കാത്ത അയ്യങ്കോലിപ്പാറയിലായിരിക്കും പട്ടാളക്യാംപ്. ഒരാഴ്ച കൊണ്ടു പനി പരത്തുന്ന കൊതുകിനെ മൊത്തം വെടിവച്ചു കൊന്ന് പട്ടാളം അടുത്ത സ്ഥലത്തേക്കു പോകും.

പത്രവാര്‍ത്ത നാടുമുഴുവന്‍ പരന്നു.

പിറ്റേന്ന് ഉച്ചയ്ക്ക്, അയ്യങ്കോലിപ്പാറയില്‍ പട്ടാളമിറങ്ങി. മൂന്നു ഹെലികോപ്ടറുകള്‍ ജനം നേരില്‍ക്കണ്ടു. പട്ടാളമിറങ്ങിയ പാടേ, അവിടെയുണ്ടായിരുന്നവര്‍ ഓടിയെത്തി കൂട്ടത്തിലുണ്ടായിരുന്ന മൂത്ത പട്ടാളത്തിന്‍റെ കാലില്‍ വീണു

ക്യാ ബാത് ഹൈ?

നല്ല ബഹുത് അച്ഛാ ഹിന്ദിയില്‍ പട്ടാളമേധാവി ചോദ്യമെറിഞ്ഞു

ഹിന്ദിയറിയാത്ത ബഹുജനം കണ്ണുമിഴിച്ചു. അറ്റവും മുറിയും അറിയാവുന്ന നാട്ടുകാരിലൊരാള്‍ സങ്കടമുണര്‍ത്തിച്ചു.

ഹംകോ പനി ഹൈ. പര്‍ ഹമേം കൊതുക് നഹി ഹൈ. വെടിവയ്ക്കരുത് ഹൈ ഹും ഹോ...

പട്ടാളത്തിനു കാര്യം പിടികിട്ടിയില്ല.

ഹം ഗരീബ് ആദ്മിയോം കോ ഷൂട്ട് നഹി ...(ഹൈ ഹും... )

പട്ടാളത്തിനു കാര്യം പിടികിട്ടി. മേധാവി ചിരിച്ചു.

കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ മുന്നോട്ടു വന്നു. നല്ല മലയാളത്തില്‍ ജനത്തോടായി ഇങ്ങനെ പറഞ്ഞു

ഞങ്ങള് വന്നതു വെടി വയ്ക്കാനല്ല. പനി പിടിക്കാന്‍ വരുന്നതു പട്ടാളമാണെന്നു പറയുമെങ്കിലും ഞങ്ങളു മിലിട്ടറി മെഡിക്കല്‍ ടീമാണ്. ഞങ്ങള് ആരെയും വെടിവയ്ക്കില്ല. പനിയുടെ കാരണം കണ്ടെത്തി രോഗാണുവിനെയും കൊതുകിനെയും നശിപ്പിക്കുകയാണുദ്ദേശ്യം.

ജനസാമാന്യത്തിനു സമാധാനമായി.

പതിയെപ്പതിയെ പനിയുടെ അസ്കിത മറന്നും ജനം പട്ടാളത്തോട് ഇടപ്പെട്ടു തുടങ്ങി. ടെന്‍റുകള്‍ അടിക്കണം. ഭക്ഷണം പാകം ചെയ്യാന്‍ സംവിധാനം വേണം. വെള്ളം വേണം. മണിക്കൂറുകള്‍ക്കകം എല്ലാം റെഡിയായി.

പട്ടാളവും ഹാപ്പി. ജനവും ഹാപ്പി. പട്ടാളത്തോടു കൂട്ടുകൂടിയതോടെ ജനം ഹിന്ദിപഠിച്ചു എന്നു കരുതരുത്. പകരം പട്ടാളം മലയാളം പഠിച്ചു.

പിറ്റേന്നു രാവിലെ പട്ടാളത്തിന്‍റെ പി.ടി. പരേഡിന്‍റെ ശബ്ദം കേട്ടാണു നാടുണര്‍ന്നത്. ഉറക്കപ്പായില്‍നിന്നെഴുന്നേറ്റു വന്നു കണ്ണുതുറന്ന നാട്ടുകാരെ ഞെട്ടിച്ചുകൊണ്ടു പട്ടാളം ലെഫ്റ്റ് റൈറ്റ് വിളിച്ചു കോട്ടവഴിയേ കവാത്ത് നടത്തിപ്പോയി. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പട്ടാളം അതേപടി അയ്യങ്കോലിപ്പാറ ലക്ഷ്യമാക്കിയും ലെഫ്റ്റ് റൈറ്റ് ആയിപ്പോയി.
നേരെ ചൊവ്വേ നടക്കാന്‍ മേലെങ്കിലും നാട്ടുകാരും പട്ടാളത്തോടുള്ള ആദരവുമൂലം ലെഫ്റ്റ് റൈറ്റ് വച്ചു തുടങ്ങി.

പട്ടാളം നാളെ മുതല്‍ പണി തുടങ്ങും അതോടെ കൊതുകുകളുടെ പണി തീരും. ജനം ആശ്വസിച്ചു.
അന്നു രാത്രിയായി. ജനങ്ങളുറങ്ങി.പട്ടാളവും.

പിറ്റേന്നു രാവിലെയും പിടി പരേഡ്. തലേന്നത്തെ അത്ര ശബ്ദമില്ല.

ഉറക്കപ്പായ തട്ടിക്കുടഞ്ഞെണീറ്റുവന്ന നാട്ടുകാര്‍ പട്ടാളത്തെക്കണ്ടു ഞെട്ടി.

പരേഡു നടത്തുന്ന പകുതിപ്പേര്‍ക്കും കാലിനു ചട്ട്. ശരിക്കു പരേഡു വയ്യ. ലെഫ്റ്റ് റൈറ്റ് എന്നതിന്നിടയ്ക്ക് അയ്യോ അയ്യോ എന്നും കേള്‍ക്കുന്നുണ്ട്.
പട്ടാളത്തിനും പനി പിടിച്ചിരിക്കുന്നു.കോട്ടവഴിയേ അരമണിക്കൂര്‍ കഴിഞ്ഞു രണ്ടുകാലിലും ചട്ടുമായി പട്ടാളം തിരികെപ്പോയി.

അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ നിലവിളി ശബ്ദവുമായി രണ്ട് ആംബുലന്‍സ് അയ്യങ്കോലിപ്പാറയിലേക്കു പാഞ്ഞുപോകുന്നതു നാട്ടുകാരു കണ്ടു.

പാറയില്‍ ടെന്‍റടിച്ചു കിടന്ന പട്ടാളക്കാരെ മുഴുവന്‍ എടുത്ത് അതില്‍ കയറ്റി വന്നതിലും വേഗത്തില്‍ അതു തിരിച്ചു പോയി.

ഇതു സംഭവിച്ചിട്ട് ഇപ്പോള്‍ പത്തുദിവസമായിരിക്കുന്നു.

പട്ടാളം വന്ന ഹെലികോപ്ടര്‍ ഉള്‍പ്പെടെയുള്ളവയെക്കുറിച്ച് അന്വേഷിച്ച് ആരും അതുവഴി വരാത്തതിനാല്‍ നാട്ടിലെ പനി വിട്ടുമാറിയ പിള്ളേരിപ്പോള്‍ അതിന്നകത്താണത്രേ സാറ്റു കളിക്കുന്നത്!!


39 comments:

SUNISH THOMAS said...

പനിയെ പിടിക്കാന്‍ പട്ടാളം വന്നിട്ടുണ്ടത്രേ! എന്നിട്ടെന്തായി?

എനിക്കിപ്പം ഇങ്ങനെയങ്ങ് ആക്ഷേപിക്കാനാണു തോന്നിയത്.

വായിക്കുക!!!

SUNISH THOMAS said...

കുറേക്കഥകള്‍ക്കു ശേഷം കള്ളുഷാപ്പില്ലാത്ത ഒരു കഥ.

കുടിയന്‍മാര്‍,സോറി വായനക്കാര്‍ ക്ഷമിക്കുക!!

എതിരന്‍ കതിരവന്‍ said...

സുനീഷ് ഇത്തവണ ഒരു ഗുരുതര പ്രശ്നമാണ് കഥയാക്കിയത്.നന്നായി! പബ്ലിക് ഹെല്‍ത് സിസ്റ്റം നാട്ടീല്‍ ഇല്ല എന്നതിനാലാണ് ഇത്തരം രോഗങ്ങള്‍ ഉണ്ടാകുന്നത്. മാലിന്യങ്ങള്‍ മാറ്റാന്‍ ഒരു പദ്ധതിയുമില്ല ഗവണ്മെന്റിന്. എന്നിട്ട് മന്ത്രിമാര്‍ (മുഖ്യമന്ത്രി ഉള്‍പ്പെടെ) നാട്ടുകാരെ കുറ്റം പറയുന്നു. കെട്ടിടങ്ങള്‍ കൂടുതല്‍ വന്നതോടെ വെള്ളം ഒഴുകിപ്പോകാന്‍ വഴിയില്ലാതായി. ഒരു ടൌണിലും ചപ്പു ചവറുകള്‍ എന്നും മാറ്റാനുള്ള സംവിധാനമില്ല.

പട്ടാളത്തെ പെട്ടെന്നു കിട്ടിയത് ഡെല്‍ഹിയില്‍ നമ്മുടെ ഒരാള്‍ ഉണ്ടെന്നുള്ളതുകൊണ്ടായിരിക്കും.

കേരളം/government അടിയന്തിരമായി ശ്രദ്ധിക്കേണ്ട കാര്യം. sewage and sanitation.

മനോജ് കുമാർ വട്ടക്കാട്ട് said...

പേറെടുക്കാന്‍ വന്നവര് പ്രസവിച്ചതുപോലെയായി, അല്ലേ സുനീഷ്?

ധൂമകേതു said...

സുനീഷേ നിങ്ങളുടെ വിഷയങ്ങള്‍ എന്നെന്നും പുതുമയുള്ളതും ശൈലി വളരെ ആസ്വാദ്യകരവുമാണ്‌. ഇതും വേറിട്ടു നില്‍ക്കുന്നില്ല. അഭിനന്ദനങ്ങള്‍.

chithrakaran ചിത്രകാരന്‍ said...

പ്രിയ സുനീഷ്‌ തോമസ്‌,

പനിപ്പേടി നന്നായിരിക്കുന്നു.
അഥവ നേതാക്കളുടെ കണ്ണില്‍പ്പൊടിയിടല്‍ ....

വല്യമ്മായി said...

കാലിക പ്രാധാന്യമുള്ള വിഷയം നര്‍മ്മത്തില്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു.

ഇടിവാള്‍ said...

HHAHAHAHA! UGRAN SUNIISHE..

ഇതിപ്പം ഒരു കൊതുകെങ്ങാനും മൂളിപ്പറന്നു നമ്മടെ വീട്ടുമുറ്റത്തുകൂടിപ്പോയാല്‍ അതിനെ ഫോളോ ചെയ്തു വരുന്ന പട്ടാളക്കാരു നമ്മളേം വെടിവക്കുവേലെന്ന് ആരു കണ്ടു?

BU HAHAHAHAH!! ENIKK VAYYA!

വള്ളുവനാടന്‍ said...
This comment has been removed by the author.
asdfasdf asfdasdf said...

കലക്കന്‍ സുനീഷേ..

വള്ളുവനാടന്‍ said...

ലാലു ഇതു വായിച്ചാല്‍, അടുത്ത പടം പിടിക്കും, കേര്‍ഫുള്‍

അഞ്ചല്‍ക്കാരന്‍ said...

സംഗതി കൊള്ളാം.

Unknown said...

സംഭവം കലക്കി സുനീഷേട്ടാ. ബൈ ദി ബൈ പട്ടാളത്തിന് തന്ത്രപരമായി പിഴവ് പറ്റി എന്നേ ഞാന്‍ പറയൂ. പനി വരാതിരിക്കാന്‍ ക്യാമ്പിന് ചുറ്റും മൈന്‍ പാകുക, ഉച്ചത്തില്‍ ലേറ്റസ്റ്റ് ട്രെന്റിലുള്ള തമിഴ് അയ്യപ്പഭക്തിഗാനങ്ങള്‍ ഉച്ചത്തില്‍ വെയ്ക്കുക, ഗേറ്റില്‍ ‘കൊതുകുകള്‍ക്ക് പ്രവേശനമില്ല’ എന്ന് ബോര്‍ഡ് തൂക്കുക, ബെര്‍ളി തോമസ് ഈ ബ്ലോഗിന്റെ നാഥന്‍ എന്ന് എഴുതിവെയ്ക്കുക തുടങ്ങിയ പ്രതിരോധ നടപടികളൊന്നുമില്ലാതിരിക്കെ പനി വരാതിരിക്കുമോ? പനിയാരാ മോന്‍? അവനും പച്ചരിച്ചോറ് തന്നെയാ ഉണ്ണുന്നത്.

Pramod.KM said...

ഹഹ..ഈ നറ്മ്മം നന്നായിട്ടുണ്ട്..:)ലെഫ്റ്റ് റൈറ്റിനിടക്കുള്ള അയ്യോ വിളി ഓറ്ത്ത് നന്നായി ചിരിച്ചു.ആശംസകള്‍.:)

Mr. K# said...

:-)

TonY Kuttan said...

സുനിഷ്‌അച്ചായാ,

പനിപ്പേടി നന്നയി ഒള്ളതുകൊണ്ട് രണ്ട് സംശയം ...

1. അടുത്ത മാസം ഒന്നു പാലായില്‍ വന്ന് ചാച്ചനെയും അമ്മച്ചിയും കണ്ട് പോകാനുള്ള എന്‍റ്റെ ഒരു ആഗ്രഹം നടക്കുമോ?

2. അഥവാ ഇനി നടന്നാല്‍ തന്നെ തിരിച്ച് കുവൈറ്റില്‍ എത്തിയാല്‍ ചട്ടുകാലനായി നടക്കെണ്ടി വരുമൊ?


എന്തായാലും പോസ്റ്റ് നന്നയി.....:)

സാല്‍ജോҐsaljo said...

ഡിങ്കിരി ഡിങ്കിരി ഡിങ്കിരി പട്ടാളം.
ഡുമിക്കി ഡുമിക്കി ഡുമിക്കി പട്ടാളം.
സുനീഷളിയന്റെ നാട്ടിന്നോടിയ പാവം പട്ടാളം
കൊതുകുപിടിച്ച് ചട്ടുപിടിച്ചൊരു കൂട്ടപട്ടാളം.
പാവം പട്ടാളം ഇത് പട്ടണപട്ടാളം.
ഡിങ്കിരി...ഡി..ങ്കി...രി.... ഡി....ഡി...കാലിനൊരു വേദന പിന്നെവരാം ഹാ ഹയ്യോ...;;;;;;;

:) കണ്‍ഗ്രാറ്റ്സ്!

ഉണ്ണിക്കുട്ടന്‍ said...

സുനീഷേട്ടാ ഹഹ കഥ കലക്കി!

സാല്‍ജോ.. നല്ല 'നിലവാരം' ഉള്ള കമന്റ്. ഇതാണോ അന്നു പറഞ്ഞത്..?

മെലോഡിയസ് said...

സുനീഷ് ജീ. നല്ല അടിപൊളി ആക്ഷേപം. നന്നായി രസിച്ചു.

SUNISH THOMAS said...

കഥ വായിച്ച് പനിപ്പേടി പിടിച്ച എല്ലാവര്‍ക്കും ആശംസകള്‍. നന്ദി.

ഒരു അറിയിപ്പ്

അയ്യങ്കോലിപ്പാറയില്‍ ബാക്കിയായ മൂന്നു ഹെലികോപ്ടറുകള്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് കൃത്യം മൂന്നു മണിക്ക് ലേലം ചെയ്യുന്നതാണ്. ഓപ്പണ്‍ ക്വട്ടേഷനാണ്. എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
ഒപ്പം, അവിടെനിന്നു കിട്ടിയ കൊതുകിനെ വെടിവയ്ക്കുന്ന ഇനത്തില്‍പ്പെട്ട എകെ 47, ത്രിനോട്ട് ത്രി, പോയിന്‍റ് ടുടു റൈഫിളുകളും ലേലത്തിനു വയ്ക്കുന്നതാണ്. തോക്കുകള്‍ലേലത്തില്‍ വാങ്ങുന്നവര്‍ വെടിയുണ്ട സ്വന്തം ചെലവില്‍ വാങ്ങേണ്ടതാകുന്നു....

എന്ന്,
കണ്‍വീനര്‍,
അയ്യങ്കോലിപ്പാറ പനി സംരക്ഷണസമിതി

Sherlock said...

സുനീഷേട്ടാ..ഹ ഹ കൊള്ളാം.. ആക്ഷേപഹാസ്യം നന്നായിരിക്കുനു

Haree said...

എല്ലാ ചാനലുകളിലും ഇതുതന്നെയായിരുന്നു മിമിക്രിക്കാര്‍ക്കും വിഷയം...
കൊള്ളാമേതായാലും :)

പള്ളിയില്‍ എന്നും മിനിമം പത്ത് അടക്കെങ്കിലും വച്ചുണ്ടാവും! - ഇതെന്താദ്!!! പത്ത് അടക്കെങ്കിലുമുണ്ടാവും എന്നു പോരേ!!!
--

സാല്‍ജോҐsaljo said...

ഉണ്ണിക്കുട്ടന് മാത്രം. സുനീഷെ ക്ഷമി.
.................

ഉണ്ണിക്കുട്ടാ http://entenaalukettu.blogspot.com/2007/06/blog-post_07.html

ആ പോസ്റ്റിന്റെ സ്വഭാവം അതായിരുന്നു. ഒരു ചര്‍ച്ച. എന്നാല്‍ സുനീഷിന്റെ പനികഥ അങ്ങനെയൊന്നല്ല. മറിച്ച് ആക്ഷേപ സ്വഭാവമുള്ളതായിരുന്നു. അന്ന് ഞാനെഴുതിയത് ഇങ്ങനെയായിരുന്നു..

“ ....ഡിങ്കനോ, ഉണ്ണിക്കുട്ടനോ, സാന്റോയോ കമന്റു പറഞ്ഞതിന്റെ വെളിച്ചത്തില്‍ നോക്കിയാല്‍, അവര്‍ അവസരോചിതമായി കമന്റുകള്‍ പറഞ്ഞു എന്നേ വായിക്കാനാവൂ. ഇവിടെയുള്ള എല്ലാ ബ്ലോഗുകളും വായിക്കുന്നവരാണ് അവര്‍. പലപ്പോഴും നമ്മള്‍ തന്നെ ബ്ലോഗുകള്‍ തുറക്കുന്നത് അവരുടെ കമന്റ് കണ്ടിട്ടാണ്.

അതു കഴിഞ്ഞാണ് താനാ അവസരോചിതമല്ലാത്ത ‘നിലവാരമില്ലാത്ത’ കമന്റിട്ടത്. അതിന് ആദ്യം പ്രതികരിച്ചതും ആഷേച്ചിയായിരുന്നു. അത് കഴിഞ്ഞ് താന്‍ എന്നോട് ഉടക്കാനാണോ ഭാവം എന്ന് ചോദിച്ചപ്പോഴും ഞാന്‍ അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരുന്നു. പക്ഷേ താങ്കള്‍ അതൊന്ന് വായിച്ചു നോക്കാന്‍ പോലും മെനക്കെട്ടില്ല. സുഹൃത്തേ, എന്നും നിങ്ങളുടെ പലകമന്റുകളെയും പോസ്റ്റിനെയും മികച്ചവയെന്ന് മനസില്‍ കരുതിയ ഒരാളാണ് ഞാന്‍. അത് താങ്കള്‍ തെറ്റിച്ചു. ഇപ്പോള്‍...അതിന്റെ കാരണം ഈ കമന്റല്ല പക്ഷേ എന്താണെന്ന് താങ്കള്‍ക്ക് മനസിലായല്ലോ! :).

...കാരണം എനിക്കു ബ്ലോഗ്ഗില്‍ ശത്രുക്കളില്ല, സുഹൃത്തുക്കളെയുള്ളൂ... ഇപ്പോ മനസിലായില്ലേ..

ബ്ലോഗില്‍ തന്റെ അസാന്നിദ്ധ്യം കണ്ടപ്പോള്‍ വളരെ വിഷമം ഉണ്ടായി. അതിന് കാരണം ഞാനാണോ എന്ന് ഞാന്‍ സ്വയം ചോദിച്ചു. അതും കഴിഞ്ഞ് തന്റെ തെറ്റിദ്ധാരണ മാറ്റാന്‍ ഞാന്‍ താങ്കളുടെ പോസ്റ്റില്‍ കമന്റുമിട്ടു. എന്നിട്ടും ഇതല്പം കടന്നുപോയി. കാര്യങ്ങളെ വിവേചിച്ചറിയാന്‍ കഴിവുള്ള ഒരാളായാണ് ഞാന്‍ തന്നെ കണ്ടത്.

തമ്മില്‍ ഒരിക്കല്‍ പോലും കാണാത്ത തന്നോട് എനിക്കു പിണക്കമൊന്നുമില്ല. പിന്നെ ഇനിയും ഇതുപോലെ ചെളിവാരിയെറിയണം എന്നു തോന്നുമ്പോള്‍ saljojoseph@gmail.com എന്ന ഐഡിയില്‍ എഴുതുക. ഒരാളെ വേദനിപ്പിക്കാന്‍ അത്രയൊക്കെ മെനക്കെടാം. അതുകൂടി ഞാന്‍ സഹിക്കുകയും ചെയ്യാം.

SUNISH THOMAS said...

എല്ലാ അവന്‍മാരും തല്ലുമേടിക്കും.
അലമ്പുണ്ടാക്കിയാല്‍ ഷാപ്പടയ്ക്കും, കപ്പേം കറിയും എടുത്ത് ആറേം വിടും.
പിന്നേം അലമ്പുണ്ടാക്കിയാല്‍, കള്ളുചാറ കമത്തി അതിന്നകത്ത് ഉപ്പുമാങ്ങയിടും. വിനാഗിരിയെടുത്ത് കണ്ണിത്തേക്കും. എന്നിട്ടും പിരിഞ്ഞുപോകാന്‍ ഭാവമില്ലേല്‍ ഷാപ്പു ഞാന്‍ കത്തിക്കും... ങ്ഹാ...!!!

ഓഫ്ടോ
ഉണ്ണിച്ചുട്ടനും സാല്‍ജോക്കുട്ടനും കമ്പനിയായിട്ടു കള്ളുകുടിക്കാന്‍ വരുന്നതാ ചണ്ടിക്കിഷ്ടം!! കള്ളുകുടിച്ചേച്ചും അങ്ങോട്ടുമിങ്ങോട്ടും തെറി പറയുന്നതല്ല!!!!

സാല്‍ജോҐsaljo said...

ചൂടാ‍വാതെടേ... അല്പം രാഷ്ടീയം പറഞ്ഞതാ!
അലമ്പല്ല.

SUNISH THOMAS said...

ഷാപ്പില്‍ രാഷ്ട്രീയവും പാട്ടും അനുവദിച്ചിരിക്കുന്നു!!

ഉണ്ണിക്കുട്ടന്‍ said...

എന്റെ ഒറ്റ വരി ഓഫിനു സാല്‍ജോ ഇത്ര അതിക്രമം കാട്ടും എന്നു കരുതീല്ല സുനീഷേ ഷെമി. ഇനി ഒരുമിച്ചിരുന്നു കള്ളുകുടിച്ചിട്ടേ വേറെ കാര്യമുള്ളൂ. പിന്നെ ഞാന്‍ എന്തു മാനസികാവസ്ഥയില്‍ അന്നു 'എന്റെ നാലുകെട്ട്' എന്ന ബ്ലോഗില്‍ ആ കമന്റിട്ടു എന്ന് ഇവിടെ കുറേ നാളായി ഉള്ളവര്‍ക്ക് മനസ്സിലാവും എന്നു കരുതുന്നു. പിന്നെ സാല്‍ജോ യുടെ തമാശ എനിക്കിഷ്ടമായി. സാല്‍ജോ കാരണമാണോ ഞാന്‍ ഇപ്പൊ ബ്ലോഗ്ഗില്‍ അത്ര ആക്ടീവല്ലാത്തത് എന്ന്. അയ്യോ അല്ല അങ്ങനെ ഒരാളൊന്നു മുഖം കറുപ്പിച്ചെന്നു കരുതി ഇട്ടിട്ടു പോകാനോ... ഓഫീസില്‍ നല്ല പണിയുണ്ട്..എന്നാലും എല്ലാം വായിക്കുന്നുണ്ട്..സാല്‍ജോയുടെ കമന്റുകളും . അപ്പോ ചിയേഴ്സ് !!

Unknown said...

അപ്പൊ എല്ലാം കോമ്പ്ലിമെന്‍സായ വകയില്‍ ഷാപ്പ് മൊതലാളീ ഇന്ന് ചെലവ് ഷാപ്പ് വക. എവിടെ കപ്പേം മീനും? ആരുമില്ലേ ഇവിടെ?

ഉണ്ണിക്കുട്ടന്‍ said...

ഡേയ്..ദില്‍ബാ പോഡേയ്..എവിടെ എങ്കിലും ഓസിനു കള്ളു കിട്ടുമെന്നു കേട്ടാല്‍ ഉടനെ വന്നോളും . സാന്‍ഡോയും ഡിങ്കനും ഇപ്പോ വരും . ചാത്തന്‍ വന്നിട്ടും വലിയ കാര്യമില്ല..ആ കപ്പേം മീനും കൊറേ ചെലവാകും അത്രെ ഉള്ളൂ.

SUNISH THOMAS said...

ദില്‍ബാ..
ചെത്തുകാരന്‍ പനേന്നു വീണു. കപ്പ വാങ്ങാന്‍ പോയവന്‍ വണ്ടിയിടിച്ചു. കഴിഞ്ഞ ദിവസം വിറ്റ പോത്തിറച്ചിക്കു നെയ് കൂടുതലായിരുന്നു എന്ന പരാതി കാരണം, ഇന്ന് വെട്ടാനുള്ള പോത്തിനെ എക്സര്‍സൈസ് ചെയ്യാന്‍ വിട്ടിരിക്കുവാ....
ഷാപ്പിലൊന്നുമില്ല. അപ്പുറത്തു പാലമ്മൂട്ടിലേക്കു വിട്ടോ... അവിടേം കള്ളിപ്പം തീരും!!!


off
അങ്ങനെ ഉണ്ണിക്കുട്ടനും സാല്‍ജോക്കുട്ടനും കമ്പനിയായി. എന്നേം കൂടെക്കൂട്ടുമോ?

ഉണ്ണിക്കുട്ടന്‍ said...

കൊള്ളലോ.. ഷാപ്പ് മുതലാളിനെ കള്ളുകുടിക്കന്‍ കൂട്ടുമോന്നോ..? എപ്പൊകൂട്ടീന്നു ചോദിച്ചപ്പോരെ..അതെ ഇവിടെ ഇപ്പൊ എത്ര കുപ്പിക്കള്ളു കാണും ..?(മറ്റേതു ദില്‍ബനെ പറ്റിക്കാന്‍ പറഞ്ഞതല്ലേ..എനിക്കിഷ്ടായി)

Anonymous said...

സുനീഷേ, നല്ല കാച്ചിക്കുറുക്കിയ സാധനം. ഇത് നിങ്ങളുടെ പതിവു പ്രോയോഗൈലികളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന അലക്കാണ്. കാച്ചിക്കുറുക്കിയതെന്നു പറഞ്ഞത് കറ കറക്ട്.

ഒരു പട്ടാളക്കാരന്‍ ഒരു ദിവസം പത്ത് കൊതുകിനെ വെടിവച്ചാല്‍ നൂറു പട്ടാളക്കാരു ചേര്‍ന്ന് ആകെ ഒരുദിവസം ആയിരം കൊതുകിനെ തട്ടും. നൂറു കൊതുകിനൊപ്പം ചിലപ്പോള്‍ പത്തോ ഇരുപതോ മനുഷ്യര്‍ക്കിട്ടും തട്ടുകിട്ടാന്‍ സാധ്യതയുണ്ട്. -അപാരമായ സൈഡ് തിങ്കിങ്. വിഷ്വലൈസേഷന്‍ , സൂപ്പര്‍.

കഥയോടൊപ്പം കഥാപാത്രത്തിന്രേതായ ഇത്തരം ചിന്തകളോട് നീതി പുലര്‍ത്തുന്ന നിങ്ങളുടെ രീതി തികച്ചും അസൂയാവഹമാണ്.

ഹംകോ പനി ഹൈ. പര്‍ ഹമേം കൊതുക് നഹി ഹൈ. വെടിവയ്ക്കരുത് ഹൈ ഹും ഹോ... -ഇതും കലക്കി. പനിപിടിച്ച പല ഭരണങ്ങാനംകാരും കണ്‍മുന്നിലൂടെ പോയി. സത്യത്തില്‍ ഇങ്ങനെ പറഞ്ഞത് നമ്മുടെ ജോര്‍ജ്കുകുട്ടിയല്ലേ ?


പട്ടാളം നാളെ മുതല്‍ പണി തുടങ്ങും അതോടെ കൊതുകുകളുടെ പണി തീരും. ജനം ആശ്വസിച്ചു.
അന്നു രാത്രിയായി. ജനങ്ങളുറങ്ങി.പട്ടാളവും.- പാവം ജനം !!

ക്ലൈമാക്സ് ഇഷ്ടപ്പെട്ടു. ഗംഭീരം.

ഓടോ.

ദില്ബാ, എന്നെക്കാള്‍ രണ്ടു വയസ്സിനിളയ സുനീഷിനെ നിങ്ങളുള്‍പ്പെടെ പലരും ചേട്ടാ എന്നു വിളിക്കുന്നു. ഇതെവിടുത്തെ ഏര്‍പ്പാടാ. നിങ്ങള്‍ കള്ളു കമ്പനിയാണെന്നും വച്ച് ഇങ്ങനെയുമുണ്ടോ വേര്‍തിരിവ് ?

എന്നെ ചേട്ടാന്നു വിളിച്ചാല്‍ ഞാന്‍ കൊല്ലും. പക്ഷെ അവനെ ചേട്ടാന്നു വിളിക്കാനൊക്കുകേല !

Dinkan-ഡിങ്കന്‍ said...

സുനീഷ് ചേട്ടാ ഐ ലവ് യൂ :)

SUNISH THOMAS said...

ഉണ്ണിക്കുട്ടാ, മെയിലയയ്ക്കാം, ഡിങ്കാ...നിന്നെ ഞാന്‍ എടുത്തോളാം.

Anonymous said...

സുനീഷേ, ഡിങ്കന്‍ ആളു ശരിയല്ല! അവനെന്നെ പേടിപ്പിച്ചു. ലക്ഷണം കണ്ടിട്ട് നിങ്ങളെ പീഡിപ്പിക്കും !പാലായിലില്ലാത്ത പരിപാടിയൊക്കെയാ അവന്റെ കൈയ്യില്‍ !

സാല്‍ജോҐsaljo said...

24മണിക്കൂറും തൊറന്നില്ലെങ്കി ചവിട്ടിപ്പൊളിക്കും ഞാന്‍!!!ഞാന്‍ കുറച്ചു രാഷ്ടീയം പറഞ്ഞതൊഴിച്ചാല്‍ തകര്‍പ്പന്‍ കമന്റുകള്‍ ഉള്ള ഒരു പോസ്റ്റാ ഇത്!

ദില്‍ബാ... ബെര്‍ളി ഈ ഷാപ്പിന്റെ നാഥന്‍ എന്ന് നേരത്തേ ബോര്‍ഡു നീ കണ്ടില്ലേ??..

സുനീഷെ... ഡിങ്കനെ രാത്രിയാകുന്നേനുമുന്‍പേ പറഞ്ഞുവിട്ടേ... ങാ.. ചെല്ല്

ഉണ്ണീക്കുട്ടാ...ഒരു കുപ്പികൂടി പറഞ്ഞാലോ, വിളിയളിയാ വിളീ ഷാപ്പുമുതലാളിയെ തന്നെ വിളി കൂട്ടിന്,..(ഡിസ്കൌണ്ട് ഡിസ്കൌണ്ട്..!!) എന്നാ‍ാ പിന്നെ ചീയേഴ്.... പതുക്കെടേ കുപ്പിപൊട്ടൂം!

ബെര്‍ളീ.... തന്നെ അപ്പറെ എക്സ് എന്നാരൊരാള്‍ അന്വേഷിക്കുന്നു. ഇവിടല്ല, ഷാപ്പിനു പുറകില്‍..!!

vimathan said...

സുനീഷെ, രസിച്ചു വായിച്ചു.

Unknown said...

ബെര്‍ളിച്ചായന് അത്ര പരാതിയാണെങ്കില്‍ ഇനി മുതല്‍ ബെര്‍ളിയമ്മാവാ എന്ന് വിളിക്കാം. ഓകേ?

സുധി അറയ്ക്കൽ said...

പോസ്റ്റ്‌ അടിപൊളി.കമന്റുകളും കൊള്ളാം.

Powered By Blogger