Saturday, January 21, 2012

അയ്യങ്കോലിപ്പാറയിലെ രാത്രികള്‍


ചോരയുടെ നിറമായിരുന്നു ആ വെളിച്ചത്തിന്.

അയ്യങ്കോലിപ്പാറയുടെ മുകളില്‍ അര്‍ധരാത്രി മൂത്രമൊഴിക്കാന്‍ എഴുന്നേറ്റുനിന്ന അന്തോണിയാണ് ആദ്യം ആ കാഴ്ച കണ്ടത്. അങ്ങകലെ, ഏതാണ്ടു താണോലിപ്പള്ളിയുടെ ഭാഗത്തുനിന്നു ചുവന്ന നിറത്തിലുള്ള ഒരു വെളിച്ചം നേരെ അയ്യങ്കോലിപ്പാറ ഉന്നം വച്ചു പാഞ്ഞുവരുന്നു.

അയ്യോ എന്ന അലര്‍ച്ചയാണു പിന്നീടു നാട്ടുകാരു കേട്ടത്. അന്തോണി അവശനിലയില്‍ ആശുപത്രിയിലായി. ചുവന്ന വെളിച്ചം എന്ന് ഇടയ്ക്കിടെ പറയുന്നതൊഴിച്ചാല്‍ മറ്റൊന്നും ആരുമറിഞ്ഞില്ല. ചുവന്ന വെളിച്ചം എന്നു പറയാന്‍ മാത്രമായി അവനു ബോധം തെളിയും. അതു പറഞ്ഞുകഴിഞ്ഞാലുടന്‍ ബോധം മറയും. ഒരാഴ്ചയായി ഇതാണു സ്ഥിതി.

അന്തോണി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന്റെ മൂന്നാം ദിവസമാണ് അയ്യങ്കോലിപ്പാറയില്‍ മറ്റൊരു സംഭവമുണ്ടായത്. അയ്യപ്പനാശാന്റെ വീടിന്റെ അടുക്കളയോടുചേര്‍ന്ന് ഒരു ചുവന്ന വര . ഏതാണ്ട് അരയടി നീളത്തില്‍ മൂന്നിഞ്ചുകനത്തില്‍ ഒരു വര. തൊട്ടപ്പുറത്തുള്ള മേരിച്ചേടത്തിയുടെ വാളന്‍ പുളി മരത്തിലും ഏതാണ്ട് ഒരാള്‍ ഉയരത്തില്‍ അതുപോലെയൊരു വര.

ആരാണു വരച്ചതെന്ന് അയ്യപ്പനാശാന്‍ വൈകിട്ട് വീലായെത്തി നാട്ടുകാരോടു മുഴുവന്‍ ചോദിച്ചു. ഉത്തരം കിട്ടിയില്ല. അതിന്റെ ദുഖത്തിന് പെമ്പറന്നോത്തി കാര്‍ത്യാനിച്ചേടത്തീടെ മുടിക്കുത്തിനു പിടിച്ചു നിലത്തടിച്ചും അയ്യപ്പനാശാന്‍ ചോദിച്ചു.

ഏതു മറ്റവനാടീ ഇവിടെ ചെമന്ന വര വരച്ചത്? അതും ആണൊരുത്തന്‍ ഇവിടെ ജീവിച്ചിരിക്കുമ്പോള്‍???

ആ ചോദ്യം അയ്യങ്കോലിപ്പാറയില്‍ മാത്രമല്ല, താഴെ അങ്ങു ഭരണങ്ങാനം വരെ മുഴങ്ങി. പക്ഷേ ഉത്തരമുണ്ടായില്ല. പകരം മറ്റൊന്നുണ്ടായി.
അയ്യങ്കോലിപ്പാറയുടെ അടിവാരത്തെ മേസ്തിരി കുട്ടപ്പന്‍ ചേട്ടന്റെയും ഇറച്ചിവെട്ടുകാരന്‍ കറിയാച്ചേട്ടന്റെയും വീടിന്റെ ചുവരിലും ചുവന്ന വരകള്‍ പ്രത്യക്ഷപ്പെട്ടു. ഒരടിനീളം. മൂന്നിഞ്ചുകനം. ഗംഭീര വര. വരച്ചവനാരായാലും നന്നായി വരയ്ക്കാനറിയാവുന്നവനാണെന്നു അയല്പക്കത്തെ കുഞ്ഞാറാണപ്പണിക്കനും സാക്ഷയ്പ്പെടുത്തി. അത്രയ്ക്കു പെര്‍ഫക്ട് വര.

വര നാട്ടില്‍ വര്‍ത്തമാനമായിത്തുടങ്ങി. നാളെ ആരുടെ വീട്ടിലായിരിക്കും വര വീഴുകയെന്നറിയാന്‍ പാടില്ലാത്തതിനാല്‍ നാട്ടുകാര്‍ ഉണര്‍ന്നിരുന്നു. വീടുകളുടെ ചുവരില്‍ ചുവന്ന വരയിടുന്നവനെ പിടിച്ചിട്ടു തന്നെ കാര്യം.
സംഗതി, നാട്ടിലറിഞ്ഞതിനു പിന്നാലെ പള്ളിയിലുമെത്തി.

പെസഹാദിവസം, വിശ്വാസികളുടെ വീടുകളുടെ കട്ടിളപ്പടിയില്‍ മുട്ടനാടിനെ കൊന്ന ചോരകൊണ്ട് അടയാളമിടണമെന്ന പഴയനിയമവചനമാണു വികാരിയച്ചന്റെ ഓര്‍മയിലെത്തിയത്. ചോര കൊണ്ട് അടയാളപ്പെടുത്താത്ത വീടുകളെ ദൈവദൂതന്‍ നിഗ്രഹിച്ചു കടന്നുപോകും.

കര്‍ത്താവേ...???

പള്ളിമുറിയുടെ ചുവരില്‍ സ്വന്തം നിലയ്ക്ക് ഒന്നു വരച്ചാലോ എന്ന് അച്ചന് തോന്നിപ്പോയി!!!

എങ്കിലും, ഉള്ളിലെ പേടി മറച്ചുവച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു.

ആരും പേടിക്കേണ്ട, ഇപ്പോള്‍ നമ്മള്‍ പുതിയ നിയമമാണു ഫോളോ ചെയ്യുന്നത്. പഴയ നിയമമല്ല. അതുകൊണ്ട്, ചുവന്ന വരയോ ചോരയോ ഒന്നും നമുക്കു ഭൂഷണമല്ല. ഇതുവേറെയേതോ ചെകുത്താന്മാര്‍ ഒപ്പിക്കുന്ന വേലയാണ്.

നാട്ടില്‍ പിന്നെയും ചുവന്നവരകളുടെ എണ്ണം കൂടിവന്നു. എല്ലാത്തിനും ഒരേ സ്വഭാവമായിരുന്നു. ഒരേ നിറവും.

ഭരണങ്ങാനം ഒന്നടങ്കം രാത്രിയെ പകലാക്കി ഉണര്‍ന്നിരുന്നു തുടങ്ങി. പകലുറക്കം, രാത്രിയില്‍ ഉണര്‍ന്നിരിക്കല്‍. വീണ്ടും പകലുറക്കം രാത്രിയില്‍ ഉണര്‍ന്നിരിക്കല്‍. ഇതിനു സമാന്തരമായി വരകളുടെ എണ്ണവും കൂടിക്കൊണ്ടിരുന്നു.

ചെകുത്താന്‍ സേവയുടെ ഫലമാണു വര. ആരാണു ചെകുത്താനെ സേവിച്ചു പ്രീതിപ്പെടുത്തിയിരിക്കുന്നതെന്നു മാത്രമറിഞ്ഞു കൂടാ. നാട്ടുകാര്‍ തലപുകച്ചു. പുകഞ്ഞ കൊള്ളികള്‍ പുറത്തായതല്ലാതെ വരയിടുന്നവനെ പിടിക്കാന്‍ മാത്രം ആര്‍ക്കുമായില്ല. ഒപ്പം, എന്തിനു വേണ്ടിയാണു വരയിടുന്നതെന്നും ആര്‍ക്കും മനസ്സിലായില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം, അമ്പാറ ഷാപ്പിനു മുകളില്‍ ചുവന്ന വര വീണു. കുടിന്മാര്‍ ആശങ്കാകുലരായതിന്റെ പിറ്റേന്ന്, ആറിന്നക്കരെയുള്ള പാലമ്മൂട് ഷാപ്പിന്റെ ചുവരിലും വര വീണു. രണ്ടു ഷാപ്പുകളിലും കള്ളു തിളച്ചു മറിഞ്ഞു. കള്ളില്‍ വീണു ചത്ത പ്രാണികളുടെ ആത്മാക്കളോടൊപ്പം കുടിയന്മാരും തേങ്ങി. ആരാവും ഈ വര വരച്ചത്? എന്തിനാവും ഈ വര വരച്ചത്?

ഷാപ്പിനു മുകളില് വര വീണതോടെ നാട്ടുകാരില്‍ ചിലര്‍ക്കു ധൈര്യമായി. ഇതു ദൈവത്തിന്റെ വരയാണ്. നാട്ടിലെ പാപികളെ അപ്പാടെ പായിക്കാന്‍ ദൈവം ഏര്‍പ്പാടു ചെയ്ത പുതിയ പാക്കേജാണു സംഗതി. ചുവന്ന വര വീണയിടങ്ങളെ നിഗ്രഹിച്ച് ദൈവദൂതന്‍ കടന്നുപോകും. പുതിയ പെസഹാ...!!!

സംഗതി നാട്ടില്‍ ഫ്ളാഷായതോടെ, ചുവന്ന വര വീണ വീട്ടുകാര്‍ ഒറ്റപ്പെട്ടു. ഷാപ്പ് ഒറ്റപ്പെട്ടു. കുടിയന്മാര്‍ ഒറ്റപ്പെട്ടു. കറിക്കച്ചോടക്കാരന്‍ കോവാലന്‍ ചേട്ടന്‍ ഒറ്റപ്പെട്ടു.

സ്വര്‍ഗരാജ്യത്തില്‍ പ്രവേശനം കിട്ടാന്‍ യോഗ്യതയില്ലാത്ത വിധം തെറ്റു ചെയ്തവരാണ് അവരെന്നു നാടൊട്ടുക്കു പ്രചാരണമുണ്ടായി. ചുവന്നവരയുള്ള വീട്ടുകാരില്‍ പലരെയും പരസ്യമായി നാട്ടുകാര്‍ പരിഹസരിച്ചു, ആക്രമിച്ചു. ഭരണങ്ങാനത്തു ബാക്കിയുള്ള കള്ളുഷാപ്പുകള്‍ക്കു മുകളില്‍ക്കൂടി വര വീഴാന്‍ ദൈവം നടപടി സ്വീകരിക്കണമെന്ന് മദ്യവിരുദ്ധ അസോസിയേഷന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ദൈവത്തിനു ഫാക്സ് സന്ദേശം അയച്ചു.

പിറ്റേദിവസം വര വീണു. ഭരണങ്ങാനം കുരിശുപള്ളിക്കും തൊട്ടിപ്പുറത്തെ കന്യാസ്ത്രീ മഠത്തിനും!!!
അന്നുതന്നെ മദ്യവിരുദ്ധ സമിതി പിരിച്ചുവിട്ടു.

വരകളുടെ എണ്ണം അന്‍പതു തികഞ്ഞ ദിവസമാണ് അന്തോണി ആശുപത്രിയില്‍ നിന്നു ഡിസ്ചാര്ജ് ആയത്. നേരെ ഭരണങ്ങാനത്തു കാലുകുത്തിയ അപ്പോള്‍ത്തന്നെ അന്തോണി വരയെക്കുറിച്ചറിഞ്ഞു.
വരകളുടെ നിറം ചുവപ്പാണെന്നുകൂടി അറിഞ്ഞതോടെ അന്തോണിയുടെ തലകറങ്ങി. എങ്കിലും അന്തോണി ആ സത്യം വിളിച്ചു പറഞ്ഞു.

രാത്രി മൂത്രമൊഴിക്കാന്‍ എഴുന്നേറ്റുനിന്നപ്പോള്‍ താന്‍ ആകാശത്തു കണ്ട അതിഭയങ്കര വെളിച്ചത്തിന്റെ കഥ. രക്തത്തിന്റെ നിറമുള്ള ചുവന്ന വെളിച്ചം. അതുകേട്ടതോടെ, നാട്ടുകാരുടെ രക്തം കട്ടയായി.

സംഗതി യക്ഷിയാണ്.

ചുടല യക്ഷി. യക്ഷിയുടെ സഞ്ചാരസമയം രാത്രിയാണ്. യക്ഷി പോകുന്ന വഴിയിലെ വീടുകള്‍ക്കും മരങ്ങള്‍ക്കും മൈല്‍ക്കുറ്റികള്‍ക്കുമാണു ചുവന്നവര വീഴുന്നത്. അപ്പോള്‍ സംഗതി മനുഷ്യബന്ധമുള്ളതല്ല. ചുവന്ന വര വീണ വീടുകളില്‍ താമസിക്കുന്നവരുടെ കാര്യം കട്ടപ്പുക. അവരെ യക്ഷി സ്കെച്ചു ചെയ്തു കഴിഞ്ഞു.

ഇനി ഏതെങ്കലിുമൊരു രാത്രിയില്‍, പാലപ്പൂ മണം വീണു പരന്ന നിലാവില്‍ അവരുടെ അലര്‍ച്ച കേള്‍ക്കാം. യക്ഷി കോന്പല്ലുകള്‍ കോര്‍ത്ത് ചോര വലിച്ചു കുടിക്കുന്ന ഒച്ച കേള്‍ക്കാം. അതില്‍ മിച്ചം വരുന്ന ചോര കൊണ്ട് യക്ഷി അടുത്ത വീട്ടില്‍ അടയാളമിടും. അതങ്ങനെ നീണ്ടുപോകും....

ഇത്രയും കാലം ഇല്ലാതിരുന്ന യക്ഷി പെട്ടെന്ന് എവിടെനിന്നു വന്നു?

അയ്യങ്കോലിപ്പാറയില്‍ മാത്രമല്ല, അതിന്നപ്പുറത്തേക്കും ഇപ്പുറത്തേക്കും വരകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. സംഗതി ഭരണങ്ങാനത്തിന്റെ അതിര്‍ത്തിയും കടന്നു മുന്നേറിയതോടെ, ചുവന്ന വര വീണ വീട്ടുകാരില്‍ ചിലര്‍ കിട്ടിയ വിലയ്ക്കു സ്ഥലം വിട്ടു തടിരക്ഷിച്ചു.

ചുമ്മാ കൊടുക്കാമെന്നു പറഞ്ഞിട്ടും സ്ഥലം മേടിക്കാന്‍ ആരും കൂട്ടാക്കത്തത്തിനെത്തുടര്‍ന്നു ചിലര്‍ വീടും സ്ഥലവും ഉപേക്ഷിച്ചു പലായനം ചെയ്തു.

ഏതുനിമിഷവും പടര്‍ത്തിയിട്ട തലമുടിയും നീട്ടി വളര്‍ത്തിയ നഖങ്ങളും കോമ്പല്ലുമായി പറന്നെത്തുന്ന യക്ഷിയെ നേരിടാന്‍ ചിലര്‍ കാത്തിരുന്നു.
ഒടുവില്‍ ആ ദിവസം വന്നെത്തി. മേസ്തിരി കുട്ടപ്പന്‍ ചേട്ടന്റെ വീട്ടില്‍ അതിരാവിലെ ആറുമണിക്കു കേട്ട അലര്‍ച്ചയാണു നാട്ടുകാരെ ഉണര്‍ത്തിയത്.

ഉണര്‍ന്ന പാടെ നാട്ടുകാര്‍ സത്യം തിരിച്ചറ‍ിഞ്ഞു. കുട്ടപ്പന്‍ ചേട്ടനെ യക്ഷി പിടിച്ചു. ചോരയാണെന്നു കരുതി വലിച്ചു കുടിക്കുന്ന സാധനം യക്ഷിയെ വീലാക്കിയില്ലെങ്കില് ഭാഗ്യം!!

വീണ്ടും അലര്‍ച്ച കേട്ടു. കൂടെ ഓടിക്കോ എന്ന പുതിയ അലര്‍ച്ചയും...!!

യക്ഷി ഓടുമോ? അല്ലെങ്കിലും യക്ഷിക്ക് പുരുഷ ശബ്ദമാണോ??

ഇനി ഗന്ധര്‍വനായിരിക്കുമോ?

ഗന്ധര്‍വന്‍ നോണ്‍ വെജ് ആവാന്‍ സാധ്യതയില്ല. അപ്പോള്‍ പിന്നെ ആരായിരിക്കും???

പിടിയെടാ വിടരുത്.... കുട്ടപ്പന്‍ ചേട്ടന്റെ അലര്‍ച്ചയാണു കേട്ടത്..

ദൈവമേ.. കുട്ടപ്പന്‍ ചേട്ടന്‍ യക്ഷിയെ പിടിക്കാന് പായുകയാണോ? ഈ കുട്ടപ്പന്‍ ചേട്ടന്റെ ധൈര്യം...

പലരും അങ്ങനെ പലതും ഓര്‍ത്തും പേര്‍ത്തും തുടരവേയാണു നാട്ടുകാര് മറ്റൊരു ശബ്ദം കേട്ടത്.

അയ്യോ....

കുട്ടപ്പന് ചേട്ടന്റെ അലര്‍ച്ചയല്ല. യക്ഷിയുടെ അലര്‍ച്ചയല്ല. പിന്നെ ആരുടേത്???

തല്ലല്ലേ... ഞാനൊരു പാവമാണേ....

അലര്‍ച്ച ദീന രോദനമായി വഴിമാറി. സംഗതി യക്ഷിയല്ലെന്നു തിരിച്ചറിഞ്ഞതിന്റെ അടുത്ത നിമിഷം അലര്‍ച്ചയോടെ നാട്ടുകാര്‍ അങ്ങോട്ടു പാഞ്ഞു.

അയ്യങ്കോലിപ്പാറയുടെ മൂട്ടില്‍, കാഞ്ഞിരത്തുംമൂട്ടില്‍ പീലിയുടെ നരിതൂറി പ്ളാവിന്റെ ചുവട്ടില്‍ ഒരുത്തനെ കുത്തിനു പിടിച്ചു നിര്‍ത്തിയിരിക്കുകയാണു കുട്ടപ്പന് ചേട്ടന്.

കുത്തിനു പിടിക്കപ്പെട്ടവന്‍ നല്ല സിംപ്ളന്‍. പാന്റ്സും ഷര്‍ട്ടും ടൈയും വരെയുണ്ട്.

ഇവനാണു നാടുമുഴുവന്‍ നടന്നു വരച്ചത്...!!!മേസ്തിരി കുട്ടപ്പന്‍ ചേട്ടന്‍ അലറി.

നേരാണോടാ....- നാട്ടുകാരും അലറി.

അതേ എന്നവന്‍ തലയാട്ടി.

എന്നാത്തിനാടാ ഇവിടും മുഴുവന് വരച്ചത്.

കുത്തിനു പിടിക്കപ്പെട്ട അവസ്ഥയില്‍ അവന്‍ കരഞ്ഞുകൊണ്ട് കാര്യം പറഞ്ഞു.

പൊന്നു ചേട്ടന്മാരെ തല്ലരുത്. ഞാന്‍ അങ്കമാലി- ശബരി റയില്‍ പാതയുടെ സര്‍വേ ജോലി ചെയ്യുന്ന ആളാ. റയില്‍വേ ലൈന്‍ ഇതുവഴിയാണു കടന്നുപോകുന്നത്. സര്‍വേയുടെ ഭാഗമായാണു ചുവന്ന വരയിട്ടത്.
റയില്‍ വേ ലൈന്‍ വരുന്നതറിഞ്ഞാല്‍ നാട്ടുകാരുടെ എതിര്‍പ്പുണ്ടാവുമെന്നറിയാവുന്നതിനാല്‍ രഹസ്യമായി പുലര്‍ച്ചെ നേരത്തും മറ്റുമാണു ഞങ്ങളു സര്‍വേ നടത്തിപ്പോയത്. ഇപ്പോള്‍ അതൊന്നുകൂടി ക്രോസ് ചെക്ക് ചെയ്യാന്‍ വന്നതാണ്. എന്നെ തല്ലരുത്....

നാട്ടുകാര്‍ക്കു ശ്വാസം നേരെ വീണു. യക്ഷിയല്ല, വരാനിരിക്കുന്നതു റയില്‍വേയാണ്. മല പോലെ വന്നതു ട്രെയിന്‍ പോലെ പോയി. ഇനി ട്രെയിന് വന്നാലെന്ത്? യക്ഷി വരില്ലല്ലോ...

തല്ലാന്‍ പിടിച്ചവനെ കുട്ടപ്പന്‍ ചേട്ടന്‍ ആത്മാര്‍ഥമായി തലോടി. അവനും സന്തോഷമായി.

ഭരണങ്ങാനത്തെ ചൂഴ്ന്നുനിന്ന ചുവപ്പു വര നാടകത്തിന് അവസാനമായ ആ രാത്രിയില്‍ എത്ര കിടന്നിട്ടും പക്ഷേ അന്തോണിക്ക് മാത്രം ഉറക്കം വന്നില്ല.

വരാനിരിക്കുന്നതു ട്രെയിന്‍ ആണെങ്കില്‍ അന്നു താന്‍ കണ്ട ചുവന്ന വെളിച്ചം എന്തായിരിക്കും???

ആലോചിച്ച് ആലോചിച്ച് അന്തോണിക്കു മുള്ളാന്‍ മുട്ടി.
അര്‍ധരാത്രി. അര്‍ധനഗ്നനായി വീടിനുപുറത്തിറങ്ങിയ അന്തോണി കാര്യം സാധിച്ചുകൊണ്ടിരിക്കെ വീണ്ടും ആകാശത്തേക്കു നോക്കി.

താണോലിപ്പള്ളിയുടെ ഭാഗത്തുനിന്ന് തന്നെ ഉന്നം വച്ചിതാ പാഞ്ഞുവരുന്നു പഴയ ചുവപ്പുനിറം. ചോരയുടെ അതേനിറമുള്ള വെളിച്ചം. ഇത്തവണ അന്തോണിയുടെ അലര്‍ച്ചയ്ക്കു ശബ്ദം പുറത്തേക്കു വന്നില്ല.

നാട്ടുകാര്‍ ഒന്നും അറിഞ്ഞതുമില്ല!!!!

അയ്യങ്കോലിപ്പാറയിലെ രാത്രികള്‍


ചോരയുടെ നിറമായിരുന്നു ആ വെളിച്ചത്തിന്.

അയ്യങ്കോലിപ്പാറയുടെ മുകളില്‍ അര്‍ധരാത്രി മൂത്രമൊഴിക്കാന്‍ എഴുന്നേറ്റുനിന്ന അന്തോണിയാണ് ആദ്യം ആ കാഴ്ച കണ്ടത്. അങ്ങകലെ, ഏതാണ്ടു താണോലിപ്പള്ളിയുടെ ഭാഗത്തുനിന്നു ചുവന്ന നിറത്തിലുള്ള ഒരു വെളിച്ചം നേരെ അയ്യങ്കോലിപ്പാറ ഉന്നം വച്ചു പാഞ്ഞുവരുന്നു.

അയ്യോ എന്ന അലര്‍ച്ചയാണു പിന്നീടു നാട്ടുകാരു കേട്ടത്. അന്തോണി അവശനിലയില്‍ ആശുപത്രിയിലായി. ചുവന്ന വെളിച്ചം എന്ന് ഇടയ്ക്കിടെ പറയുന്നതൊഴിച്ചാല്‍ മറ്റൊന്നും ആരുമറിഞ്ഞില്ല. ചുവന്ന വെളിച്ചം എന്നു പറയാന്‍ മാത്രമായി അവനു ബോധം തെളിയും. അതു പറഞ്ഞുകഴിഞ്ഞാലുടന്‍ ബോധം മറയും. ഒരാഴ്ചയായി ഇതാണു സ്ഥിതി.

അന്തോണി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന്റെ മൂന്നാം ദിവസമാണ് അയ്യങ്കോലിപ്പാറയില്‍ മറ്റൊരു സംഭവമുണ്ടായത്. അയ്യപ്പനാശാന്റെ വീടിന്റെ അടുക്കളയോടുചേര്‍ന്ന് ഒരു ചുവന്ന വര . ഏതാണ്ട് അരയടി നീളത്തില്‍ മൂന്നിഞ്ചുകനത്തില്‍ ഒരു വര. തൊട്ടപ്പുറത്തുള്ള മേരിച്ചേടത്തിയുടെ വാളന്‍ പുളി മരത്തിലും ഏതാണ്ട് ഒരാള്‍ ഉയരത്തില്‍ അതുപോലെയൊരു വര.

ആരാണു വരച്ചതെന്ന് അയ്യപ്പനാശാന്‍ വൈകിട്ട് വീലായെത്തി നാട്ടുകാരോടു മുഴുവന്‍ ചോദിച്ചു. ഉത്തരം കിട്ടിയില്ല. അതിന്റെ ദുഖത്തിന് പെമ്പറന്നോത്തി കാര്‍ത്യാനിച്ചേടത്തീടെ മുടിക്കുത്തിനു പിടിച്ചു നിലത്തടിച്ചും അയ്യപ്പനാശാന്‍ ചോദിച്ചു.

ഏതു മറ്റവനാടീ ഇവിടെ ചെമന്ന വര വരച്ചത്? അതും ആണൊരുത്തന്‍ ഇവിടെ ജീവിച്ചിരിക്കുമ്പോള്‍???

ആ ചോദ്യം അയ്യങ്കോലിപ്പാറയില്‍ മാത്രമല്ല, താഴെ അങ്ങു ഭരണങ്ങാനം വരെ മുഴങ്ങി. പക്ഷേ ഉത്തരമുണ്ടായില്ല. പകരം മറ്റൊന്നുണ്ടായി.
അയ്യങ്കോലിപ്പാറയുടെ അടിവാരത്തെ മേസ്തിരി കുട്ടപ്പന്‍ ചേട്ടന്റെയും ഇറച്ചിവെട്ടുകാരന്‍ കറിയാച്ചേട്ടന്റെയും വീടിന്റെ ചുവരിലും ചുവന്ന വരകള്‍ പ്രത്യക്ഷപ്പെട്ടു. ഒരടിനീളം. മൂന്നിഞ്ചുകനം. ഗംഭീര വര. വരച്ചവനാരായാലും നന്നായി വരയ്ക്കാനറിയാവുന്നവനാണെന്നു അയല്പക്കത്തെ കുഞ്ഞാറാണപ്പണിക്കനും സാക്ഷയ്പ്പെടുത്തി. അത്രയ്ക്കു പെര്‍ഫക്ട് വര.

വര നാട്ടില്‍ വര്‍ത്തമാനമായിത്തുടങ്ങി. നാളെ ആരുടെ വീട്ടിലായിരിക്കും വര വീഴുകയെന്നറിയാന്‍ പാടില്ലാത്തതിനാല്‍ നാട്ടുകാര്‍ ഉണര്‍ന്നിരുന്നു. വീടുകളുടെ ചുവരില്‍ ചുവന്ന വരയിടുന്നവനെ പിടിച്ചിട്ടു തന്നെ കാര്യം.
സംഗതി, നാട്ടിലറിഞ്ഞതിനു പിന്നാലെ പള്ളിയിലുമെത്തി.

പെസഹാദിവസം, വിശ്വാസികളുടെ വീടുകളുടെ കട്ടിളപ്പടിയില്‍ മുട്ടനാടിനെ കൊന്ന ചോരകൊണ്ട് അടയാളമിടണമെന്ന പഴയനിയമവചനമാണു വികാരിയച്ചന്റെ ഓര്‍മയിലെത്തിയത്. ചോര കൊണ്ട് അടയാളപ്പെടുത്താത്ത വീടുകളെ ദൈവദൂതന്‍ നിഗ്രഹിച്ചു കടന്നുപോകും.

കര്‍ത്താവേ...???

പള്ളിമുറിയുടെ ചുവരില്‍ സ്വന്തം നിലയ്ക്ക് ഒന്നു വരച്ചാലോ എന്ന് അച്ചന് തോന്നിപ്പോയി!!!

എങ്കിലും, ഉള്ളിലെ പേടി മറച്ചുവച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു.

ആരും പേടിക്കേണ്ട, ഇപ്പോള്‍ നമ്മള്‍ പുതിയ നിയമമാണു ഫോളോ ചെയ്യുന്നത്. പഴയ നിയമമല്ല. അതുകൊണ്ട്, ചുവന്ന വരയോ ചോരയോ ഒന്നും നമുക്കു ഭൂഷണമല്ല. ഇതുവേറെയേതോ ചെകുത്താന്മാര്‍ ഒപ്പിക്കുന്ന വേലയാണ്.

നാട്ടില്‍ പിന്നെയും ചുവന്നവരകളുടെ എണ്ണം കൂടിവന്നു. എല്ലാത്തിനും ഒരേ സ്വഭാവമായിരുന്നു. ഒരേ നിറവും.

ഭരണങ്ങാനം ഒന്നടങ്കം രാത്രിയെ പകലാക്കി ഉണര്‍ന്നിരുന്നു തുടങ്ങി. പകലുറക്കം, രാത്രിയില്‍ ഉണര്‍ന്നിരിക്കല്‍. വീണ്ടും പകലുറക്കം രാത്രിയില്‍ ഉണര്‍ന്നിരിക്കല്‍. ഇതിനു സമാന്തരമായി വരകളുടെ എണ്ണവും കൂടിക്കൊണ്ടിരുന്നു.

ചെകുത്താന്‍ സേവയുടെ ഫലമാണു വര. ആരാണു ചെകുത്താനെ സേവിച്ചു പ്രീതിപ്പെടുത്തിയിരിക്കുന്നതെന്നു മാത്രമറിഞ്ഞു കൂടാ. നാട്ടുകാര്‍ തലപുകച്ചു. പുകഞ്ഞ കൊള്ളികള്‍ പുറത്തായതല്ലാതെ വരയിടുന്നവനെ പിടിക്കാന്‍ മാത്രം ആര്‍ക്കുമായില്ല. ഒപ്പം, എന്തിനു വേണ്ടിയാണു വരയിടുന്നതെന്നും ആര്‍ക്കും മനസ്സിലായില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം, അമ്പാറ ഷാപ്പിനു മുകളില്‍ ചുവന്ന വര വീണു. കുടിന്മാര്‍ ആശങ്കാകുലരായതിന്റെ പിറ്റേന്ന്, ആറിന്നക്കരെയുള്ള പാലമ്മൂട് ഷാപ്പിന്റെ ചുവരിലും വര വീണു. രണ്ടു ഷാപ്പുകളിലും കള്ളു തിളച്ചു മറിഞ്ഞു. കള്ളില്‍ വീണു ചത്ത പ്രാണികളുടെ ആത്മാക്കളോടൊപ്പം കുടിയന്മാരും തേങ്ങി. ആരാവും ഈ വര വരച്ചത്? എന്തിനാവും ഈ വര വരച്ചത്?

ഷാപ്പിനു മുകളില് വര വീണതോടെ നാട്ടുകാരില്‍ ചിലര്‍ക്കു ധൈര്യമായി. ഇതു ദൈവത്തിന്റെ വരയാണ്. നാട്ടിലെ പാപികളെ അപ്പാടെ പായിക്കാന്‍ ദൈവം ഏര്‍പ്പാടു ചെയ്ത പുതിയ പാക്കേജാണു സംഗതി. ചുവന്ന വര വീണയിടങ്ങളെ നിഗ്രഹിച്ച് ദൈവദൂതന്‍ കടന്നുപോകും. പുതിയ പെസഹാ...!!!

സംഗതി നാട്ടില്‍ ഫ്ളാഷായതോടെ, ചുവന്ന വര വീണ വീട്ടുകാര്‍ ഒറ്റപ്പെട്ടു. ഷാപ്പ് ഒറ്റപ്പെട്ടു. കുടിയന്മാര്‍ ഒറ്റപ്പെട്ടു. കറിക്കച്ചോടക്കാരന്‍ കോവാലന്‍ ചേട്ടന്‍ ഒറ്റപ്പെട്ടു.

സ്വര്‍ഗരാജ്യത്തില്‍ പ്രവേശനം കിട്ടാന്‍ യോഗ്യതയില്ലാത്ത വിധം തെറ്റു ചെയ്തവരാണ് അവരെന്നു നാടൊട്ടുക്കു പ്രചാരണമുണ്ടായി. ചുവന്നവരയുള്ള വീട്ടുകാരില്‍ പലരെയും പരസ്യമായി നാട്ടുകാര്‍ പരിഹസരിച്ചു, ആക്രമിച്ചു. ഭരണങ്ങാനത്തു ബാക്കിയുള്ള കള്ളുഷാപ്പുകള്‍ക്കു മുകളില്‍ക്കൂടി വര വീഴാന്‍ ദൈവം നടപടി സ്വീകരിക്കണമെന്ന് മദ്യവിരുദ്ധ അസോസിയേഷന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ദൈവത്തിനു ഫാക്സ് സന്ദേശം അയച്ചു.

പിറ്റേദിവസം വര വീണു. ഭരണങ്ങാനം കുരിശുപള്ളിക്കും തൊട്ടിപ്പുറത്തെ കന്യാസ്ത്രീ മഠത്തിനും!!!
അന്നുതന്നെ മദ്യവിരുദ്ധ സമിതി പിരിച്ചുവിട്ടു.

വരകളുടെ എണ്ണം അന്‍പതു തികഞ്ഞ ദിവസമാണ് അന്തോണി ആശുപത്രിയില്‍ നിന്നു ഡിസ്ചാര്ജ് ആയത്. നേരെ ഭരണങ്ങാനത്തു കാലുകുത്തിയ അപ്പോള്‍ത്തന്നെ അന്തോണി വരയെക്കുറിച്ചറിഞ്ഞു.
വരകളുടെ നിറം ചുവപ്പാണെന്നുകൂടി അറിഞ്ഞതോടെ അന്തോണിയുടെ തലകറങ്ങി. എങ്കിലും അന്തോണി ആ സത്യം വിളിച്ചു പറഞ്ഞു.

രാത്രി മൂത്രമൊഴിക്കാന്‍ എഴുന്നേറ്റുനിന്നപ്പോള്‍ താന്‍ ആകാശത്തു കണ്ട അതിഭയങ്കര വെളിച്ചത്തിന്റെ കഥ. രക്തത്തിന്റെ നിറമുള്ള ചുവന്ന വെളിച്ചം. അതുകേട്ടതോടെ, നാട്ടുകാരുടെ രക്തം കട്ടയായി.

സംഗതി യക്ഷിയാണ്.

ചുടല യക്ഷി. യക്ഷിയുടെ സഞ്ചാരസമയം രാത്രിയാണ്. യക്ഷി പോകുന്ന വഴിയിലെ വീടുകള്‍ക്കും മരങ്ങള്‍ക്കും മൈല്‍ക്കുറ്റികള്‍ക്കുമാണു ചുവന്നവര വീഴുന്നത്. അപ്പോള്‍ സംഗതി മനുഷ്യബന്ധമുള്ളതല്ല. ചുവന്ന വര വീണ വീടുകളില്‍ താമസിക്കുന്നവരുടെ കാര്യം കട്ടപ്പുക. അവരെ യക്ഷി സ്കെച്ചു ചെയ്തു കഴിഞ്ഞു.

ഇനി ഏതെങ്കലിുമൊരു രാത്രിയില്‍, പാലപ്പൂ മണം വീണു പരന്ന നിലാവില്‍ അവരുടെ അലര്‍ച്ച കേള്‍ക്കാം. യക്ഷി കോന്പല്ലുകള്‍ കോര്‍ത്ത് ചോര വലിച്ചു കുടിക്കുന്ന ഒച്ച കേള്‍ക്കാം. അതില്‍ മിച്ചം വരുന്ന ചോര കൊണ്ട് യക്ഷി അടുത്ത വീട്ടില്‍ അടയാളമിടും. അതങ്ങനെ നീണ്ടുപോകും....

ഇത്രയും കാലം ഇല്ലാതിരുന്ന യക്ഷി പെട്ടെന്ന് എവിടെനിന്നു വന്നു?

അയ്യങ്കോലിപ്പാറയില്‍ മാത്രമല്ല, അതിന്നപ്പുറത്തേക്കും ഇപ്പുറത്തേക്കും വരകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. സംഗതി ഭരണങ്ങാനത്തിന്റെ അതിര്‍ത്തിയും കടന്നു മുന്നേറിയതോടെ, ചുവന്ന വര വീണ വീട്ടുകാരില്‍ ചിലര്‍ കിട്ടിയ വിലയ്ക്കു സ്ഥലം വിട്ടു തടിരക്ഷിച്ചു.

ചുമ്മാ കൊടുക്കാമെന്നു പറഞ്ഞിട്ടും സ്ഥലം മേടിക്കാന്‍ ആരും കൂട്ടാക്കത്തത്തിനെത്തുടര്‍ന്നു ചിലര്‍ വീടും സ്ഥലവും ഉപേക്ഷിച്ചു പലായനം ചെയ്തു.

ഏതുനിമിഷവും പടര്‍ത്തിയിട്ട തലമുടിയും നീട്ടി വളര്‍ത്തിയ നഖങ്ങളും കോമ്പല്ലുമായി പറന്നെത്തുന്ന യക്ഷിയെ നേരിടാന്‍ ചിലര്‍ കാത്തിരുന്നു.
ഒടുവില്‍ ആ ദിവസം വന്നെത്തി. മേസ്തിരി കുട്ടപ്പന്‍ ചേട്ടന്റെ വീട്ടില്‍ അതിരാവിലെ ആറുമണിക്കു കേട്ട അലര്‍ച്ചയാണു നാട്ടുകാരെ ഉണര്‍ത്തിയത്.

ഉണര്‍ന്ന പാടെ നാട്ടുകാര്‍ സത്യം തിരിച്ചറ‍ിഞ്ഞു. കുട്ടപ്പന്‍ ചേട്ടനെ യക്ഷി പിടിച്ചു. ചോരയാണെന്നു കരുതി വലിച്ചു കുടിക്കുന്ന സാധനം യക്ഷിയെ വീലാക്കിയില്ലെങ്കില് ഭാഗ്യം!!

വീണ്ടും അലര്‍ച്ച കേട്ടു. കൂടെ ഓടിക്കോ എന്ന പുതിയ അലര്‍ച്ചയും...!!

യക്ഷി ഓടുമോ? അല്ലെങ്കിലും യക്ഷിക്ക് പുരുഷ ശബ്ദമാണോ??

ഇനി ഗന്ധര്‍വനായിരിക്കുമോ?

ഗന്ധര്‍വന്‍ നോണ്‍ വെജ് ആവാന്‍ സാധ്യതയില്ല. അപ്പോള്‍ പിന്നെ ആരായിരിക്കും???

പിടിയെടാ വിടരുത്.... കുട്ടപ്പന്‍ ചേട്ടന്റെ അലര്‍ച്ചയാണു കേട്ടത്..

ദൈവമേ.. കുട്ടപ്പന്‍ ചേട്ടന്‍ യക്ഷിയെ പിടിക്കാന് പായുകയാണോ? ഈ കുട്ടപ്പന്‍ ചേട്ടന്റെ ധൈര്യം...

പലരും അങ്ങനെ പലതും ഓര്‍ത്തും പേര്‍ത്തും തുടരവേയാണു നാട്ടുകാര് മറ്റൊരു ശബ്ദം കേട്ടത്.

അയ്യോ....

കുട്ടപ്പന് ചേട്ടന്റെ അലര്‍ച്ചയല്ല. യക്ഷിയുടെ അലര്‍ച്ചയല്ല. പിന്നെ ആരുടേത്???

തല്ലല്ലേ... ഞാനൊരു പാവമാണേ....

അലര്‍ച്ച ദീന രോദനമായി വഴിമാറി. സംഗതി യക്ഷിയല്ലെന്നു തിരിച്ചറിഞ്ഞതിന്റെ അടുത്ത നിമിഷം അലര്‍ച്ചയോടെ നാട്ടുകാര്‍ അങ്ങോട്ടു പാഞ്ഞു.

അയ്യങ്കോലിപ്പാറയുടെ മൂട്ടില്‍, കാഞ്ഞിരത്തുംമൂട്ടില്‍ പീലിയുടെ നരിതൂറി പ്ളാവിന്റെ ചുവട്ടില്‍ ഒരുത്തനെ കുത്തിനു പിടിച്ചു നിര്‍ത്തിയിരിക്കുകയാണു കുട്ടപ്പന് ചേട്ടന്.

കുത്തിനു പിടിക്കപ്പെട്ടവന്‍ നല്ല സിംപ്ളന്‍. പാന്റ്സും ഷര്‍ട്ടും ടൈയും വരെയുണ്ട്.

ഇവനാണു നാടുമുഴുവന്‍ നടന്നു വരച്ചത്...!!!മേസ്തിരി കുട്ടപ്പന്‍ ചേട്ടന്‍ അലറി.

നേരാണോടാ....- നാട്ടുകാരും അലറി.

അതേ എന്നവന്‍ തലയാട്ടി.

എന്നാത്തിനാടാ ഇവിടും മുഴുവന് വരച്ചത്.

കുത്തിനു പിടിക്കപ്പെട്ട അവസ്ഥയില്‍ അവന്‍ കരഞ്ഞുകൊണ്ട് കാര്യം പറഞ്ഞു.

പൊന്നു ചേട്ടന്മാരെ തല്ലരുത്. ഞാന്‍ അങ്കമാലി- ശബരി റയില്‍ പാതയുടെ സര്‍വേ ജോലി ചെയ്യുന്ന ആളാ. റയില്‍വേ ലൈന്‍ ഇതുവഴിയാണു കടന്നുപോകുന്നത്. സര്‍വേയുടെ ഭാഗമായാണു ചുവന്ന വരയിട്ടത്.
റയില്‍ വേ ലൈന്‍ വരുന്നതറിഞ്ഞാല്‍ നാട്ടുകാരുടെ എതിര്‍പ്പുണ്ടാവുമെന്നറിയാവുന്നതിനാല്‍ രഹസ്യമായി പുലര്‍ച്ചെ നേരത്തും മറ്റുമാണു ഞങ്ങളു സര്‍വേ നടത്തിപ്പോയത്. ഇപ്പോള്‍ അതൊന്നുകൂടി ക്രോസ് ചെക്ക് ചെയ്യാന്‍ വന്നതാണ്. എന്നെ തല്ലരുത്....

നാട്ടുകാര്‍ക്കു ശ്വാസം നേരെ വീണു. യക്ഷിയല്ല, വരാനിരിക്കുന്നതു റയില്‍വേയാണ്. മല പോലെ വന്നതു ട്രെയിന്‍ പോലെ പോയി. ഇനി ട്രെയിന് വന്നാലെന്ത്? യക്ഷി വരില്ലല്ലോ...

തല്ലാന്‍ പിടിച്ചവനെ കുട്ടപ്പന്‍ ചേട്ടന്‍ ആത്മാര്‍ഥമായി തലോടി. അവനും സന്തോഷമായി.

ഭരണങ്ങാനത്തെ ചൂഴ്ന്നുനിന്ന ചുവപ്പു വര നാടകത്തിന് അവസാനമായ ആ രാത്രിയില്‍ എത്ര കിടന്നിട്ടും പക്ഷേ അന്തോണിക്ക് മാത്രം ഉറക്കം വന്നില്ല.

വരാനിരിക്കുന്നതു ട്രെയിന്‍ ആണെങ്കില്‍ അന്നു താന്‍ കണ്ട ചുവന്ന വെളിച്ചം എന്തായിരിക്കും???

ആലോചിച്ച് ആലോചിച്ച് അന്തോണിക്കു മുള്ളാന്‍ മുട്ടി.
അര്‍ധരാത്രി. അര്‍ധനഗ്നനായി വീടിനുപുറത്തിറങ്ങിയ അന്തോണി കാര്യം സാധിച്ചുകൊണ്ടിരിക്കെ വീണ്ടും ആകാശത്തേക്കു നോക്കി.

താണോലിപ്പള്ളിയുടെ ഭാഗത്തുനിന്ന് തന്നെ ഉന്നം വച്ചിതാ പാഞ്ഞുവരുന്നു പഴയ ചുവപ്പുനിറം. ചോരയുടെ അതേനിറമുള്ള വെളിച്ചം. ഇത്തവണ അന്തോണിയുടെ അലര്‍ച്ചയ്ക്കു ശബ്ദം പുറത്തേക്കു വന്നില്ല.

നാട്ടുകാര്‍ ഒന്നും അറിഞ്ഞതുമില്ല!!!!

Thursday, June 25, 2009

ബെഞ്ചമിന്റെ പണിക്കാര്‍ - നാല്

രജനീകാന്തിനായി തമിഴങ്ങാനം കണ്ണില്‍ കടുകെണ്ണയൊഴിച്ചു കാത്തിരിപ്പു തുടങ്ങി. ആറോണ്‍ എലിയാസ് അരുണ്‍ തന്നെയുമായി തെങ്കാശിയിലെ വിരിപ്പുപാടങ്ങളിലൂടെ ഡ്യൂയറ്റ് പാടി നടക്കുന്നതു സ്വപ്നം കണ്ടുകണ്ടു പ്രേയസി ചമയത്തില്‍ തനി തമിഴ്നാട്ടുകാരിയായി
രജനീകാന്ത് നാട്ടുകാരെ ഇളക്കിമറിക്കുന്ന സമയത്ത് ആരുമറിയാതെ ഹൌസ് ഓണറുടെ പിന്നാമ്പുറത്തെ വാച്ചിലില്‍ക്കൂടി പ്രേയസിയെയുമായി മുങ്ങണം. ഇതായിരുന്നു അരുണിന്റെ പ്ളാന്‍. തന്റെ മോഡസ് ഓപ്പറാണ്ടി അരുണ്‍ പ്രേയസിയെയും അറിയിച്ചിരുന്നു. പ്രേയസിക്കും നൂറുസമ്മതം.
കാതലന്‍ എന്ന സിനിമയില്‍ നഗ്മയുടെ കയ്യും പിടിച്ചു പ്രഭുദേവ ഓടുന്നതും പിന്നെ ബൈക്കില്‍ കയറി മരണപ്പാച്ചില്‍ പായുന്നതുമെല്ലാം സ്വപ്നം കണ്ട പ്രേയസി അറിയാതെ ചിലപ്പോഴൊക്കെ 'എന്നവളേ അടി എന്നവളേ' എന്ന പാട്ടു മൂളി.
ഒടുവില്‍ ആ ദിവസം വന്നു. രജനീകാന്ത് വരുന്ന ദിവസം. അതിരാവിലെ പൊങ്കലും സാമ്പാറും തട്ടി ഏമ്പക്കവും വിട്ടു തമിഴന്മാര്‍ ടൌണില്‍ ഫോളിനായി. വൈകാതെ തനിനാട്ടുകാരും. പ്രേയസിയുടെ ആദ്യകുര്‍ബാനയ്ക്കു തയ്പിച്ച വെള്ള ഷര്‍ട്ടും കസവുകരമുണ്ടും കോടിത്തോര്‍ത്തുമിട്ടു ഹൌസ് ഓണറും വില്ലീസ് ജീപ്പില്‍ വേദിയ്ക്കരികിലെത്തി. രാവിലെ തന്നെ രണ്ടുവണ്ടി പൊലീസ് പ്രദേശത്തു റോന്തുചുറ്റിത്തുടങ്ങിയിരുന്നു. നാട്ടുകാര്‍ ആശങ്കയോടെയും തമിഴന്മാര്‍ ആകാംക്ഷയോടെയും രജനിയണ്ണന്റെ വരവിനായി കാത്തിരുന്നു. പാലായില്‍ മാത്രം കിട്ടുന്ന ആനമയക്കികള്‍ വഴിയേ പോകുന്ന വണ്ടികളെ വെല്ലുവിളിച്ചുകൊണ്ടേയിരുന്നു. മരങ്ങാടന്‍ ജോയിച്ചേട്ടന്റെ ഓട്ടോറിക്ഷയില്‍ രാവിലെ മുതലാരംഭിച്ച അനൌണ്‍സ്മെന്റ് അമ്പാറ ഷാപ്പില്‍നിന്നു റിഫ്രഷ്മെന്റിനു ശേഷം പുനരാരംഭിച്ചു.


''പ്രിയപ്പെട്ട നാട്ടുകാരേ, നിങ്ങള്‍ കാത്തിരിക്കുന്ന, നിങ്ങളുടെ ആരാധ്യപുരുഷന്‍ രജനികാന്ത് ഏതാനും നിമിഷങ്ങള്‍ക്കകം ഈ ഭരണങ്ങാനത്തിന്റെ വിരിമാറിലൂടെ കടന്നുവരുന്നതാണ്. ആരാധകലക്ഷങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് രജനിയണ്ണന്‍ ഇതാ ഉടന്‍ ഇവിടെയെത്തും....'' നാട്ടിലെ സകല ഊടുവഴികളിലൂടെയും ഓട്ടോറിക്ഷ മൂളിപ്പാഞ്ഞുകൊണ്ടിരുന്നു. കൊച്ചുപിച്ചടക്കം സകലരും ഭരണങ്ങാനത്തു തമ്പടിച്ചതോടെ ചരിത്രത്തിലാദ്യമായി ഭരണങ്ങാനത്തിന്റെ പെരുവഴി ജനസാന്ദ്രമായി. അല്‍ഫോന്‍സാമ്മയുടെ പെരുന്നാളിനുപോലും കാണാത്ത ജനത്തിരക്ക്. മന്ത്രിമാരെപ്പോലെ ആളെ കാത്തുനിര്‍ത്തി ഊശിയാക്കുന്ന പരിപാടി രജനിയണ്ണനില്ല. കൃത്യസമയത്തുതന്നെ മൂപ്പരു സ്ഥലത്തെത്തും.

ലോക്കല്‍ ലിവിങ് വിക്കിപീഡിയയായ പീടികയില്‍ കുറുപ്പുചേട്ടന്‍ സംഗതി പറഞ്ഞുതീരുകയും എവിടെനിന്നോ ആംബുലന്‍സിന്റെ മാതിരിയൊരു നിലവിളിശബ്ദം നാട്ടുകാരുടെ ചെവിയില്‍ അലച്ചുവീണു.
എന്നതാടാ ആ ചെത്തം? - ആരോ ചോദിച്ചു. ആരുടെയോ ഡെഡ്ബോഡി വരുന്നതായിരിക്കും- ആരോ പറഞ്ഞു. പറഞ്ഞുതീരും മുന്‍പേ അംഗരക്ഷകരാല്‍ അലങ്കരിച്ച ഒരു എമണ്ടന്‍ പാണ്ടിലോറി വന്നു ബ്രേക്കിട്ടു നിന്നു. ജനം തരിച്ചുനില്‍ക്കെ ഇരട്ടക്കുഴല്‍ തുപ്പാക്കി തൂക്കി തടിമാടന്മാര്‍ ഏഴെട്ടെണ്ണം റോഡില്‍ ചാടി. ബാക്കി തുപ്പാക്കിബൊമ്മന്മാരുമായി ലോറി ടൌണിനു മുകളിലേക്കു പോയി. അവിടെയും ഏഴെട്ടണ്ണത്തെ അണ്‍ലോഡ് ചെയ്തു. പിന്നെയും മുന്നോട്ട്, പിന്നെയും അണ്‍ലോഡ്. മുന്നോട്ട് അണ്‍ലോഡ്. ടൌണ്‍മുഴുവന്‍ തുപ്പാക്കിമയം.
രജനിയണ്ണന്റെ സെക്യൂരിറ്റിക്കാരാ.. സെക്യൂരിറ്റിക്കാരെ കണ്ടതോടെ കൈകാലിട്ടടിച്ച് ആവേശം കാട്ടിയ തമിഴ്മക്കളും തനിനാട്ടുകാരും അമൈതിയായി.


അഞ്ചുമിനിറ്റു കഴിഞ്ഞില്ല, സെബസ്ത്യാനോസു പുണ്യാളന്റെ പെരുന്നാളിനു മാത്രം പുറത്തെടുക്കുന്ന തേരിന്റെ വലിപ്പമുള്ള വലിയൊരു കാര്‍ ഭരണങ്ങാനത്തിന്റെ പടിഞ്ഞാറേക്കോണില്‍ വഴിയരികില്‍ പ്രത്യക്ഷപ്പെട്ടു. തൂവെള്ള നിറം. മുന്‍പിലെ ലൈറ്റുകള്‍ മുഴുവന്‍ കത്തുന്നുണ്ട്. പട്ടാപ്പകലും തൂവെള്ള വെളിച്ചം. രജനിയണ്ണന്‍ അതാ വരുന്നു...... അനൌണ്‍സ്മെന്റിനു പോലും ശ്വാസം നിലച്ചു. തമിഴ്ങ്ങാനം രജനിയണ്ണനെ കാണാന്‍ ശ്വാസം പിടിച്ചു കാത്തുനിന്നു. ജനസഞ്ചയം ഒരു നിമിഷം ശ്വാസം പിടിച്ച വകയില്‍ അന്തരീക്ഷം ലാഭിച്ചത് എത്ര കോടി ഓക്സിജന്‍? ചിന്തിക്കാന്‍ സമയമില്ല, രജനിയണ്ണന്‍ മന്ദംമന്ദം ഉദ്ഘാടന വേദി ലക്ഷ്യമാക്കി വരികയാണ്. കറുത്ത ചില്ലിട്ട കാറിന്റെ ജാലകത്തിനുള്ളിലൂടെ അവ്യക്തമായി പിന്‍സീറ്റില്‍ ആരോ ഇരിക്കുന്നതു കാണാം. അതു താന്‍ നമ്മുടെ അന്‍പെഴും അണ്ണന്‍, രജനിയണ്ണന്‍......

രജനിയണ്ണന്‍ വാഴ്കെ... രജനിയണ്ണന്‍ വാഴ്കെ....

തമിഴ്മനം കുലപാരമ്പര്യം കൈവിടാതെ മുദ്രാവാക്യം വിളി തുടങ്ങി. ഹൌസ് ഓണര്‍ വേദിയിലെത്തി. വേദിക്കരികിലായി ആരുടെയും ശ്രദ്ധയില്‍ പെടാതെ ആറോണ്‍ എലിയാസ് അരുണും നില്‍പുണ്ടായിരുന്നു. ഒളിച്ചോടുംമുന്‍പ് രജനിയണ്ണനെ നേരില്‍ കണ്ട് അനുഗഹം വാങ്ങാനായി പ്രേയസിയും സ്ഥലത്തെത്തിയിരുന്നു. രജനിയണ്ണനെ കണ്ട് അനുഗഹം വാങ്ങി വീട്ടില്‍ച്ചെന്നു കായസഞ്ചിയുമെടുത്തു നാടുവിടാം എന്ന പദ്ധതി പുതിയതായി അവതരിപ്പിച്ചതും പ്രേയസിയായിരുന്നു.

അണ്ണന്റെ കാര്‍ വേദിക്കു താഴെ വന്നു നിന്നു. പിന്‍വശത്തെ ഡോര്‍ തുറക്കുന്നതും കാത്ത് അണ്ണന്റെ ആരാധകര്‍ കണ്ണുചിമ്മാതെ മിഴിച്ചുനിന്നു.

വേദിക്കുമുകളില്‍ പരിപാടിയുടെ പണംമുടക്കിയും സംഘാടകനുമായ ഹൌസ് ഓണര്‍ മൈക്ക് കയ്യിലെടുത്തു.

പ്രിയപ്പെട്ടവരേ, ഒരുവാക്ക്.

അവസാന നിമിഷമാണ് നിങ്ങളെ സങ്കടത്തിലാക്കുന്ന ആ കാര്യം ഞങ്ങളറിഞ്ഞത്. രജനീകാന്തിനെ അടിയന്തിരമായി കരുണാനിധി വിളിപ്പിച്ച കാരണം അദ്ദേഹത്തിനു ഭരണങ്ങാനത്ത് എത്താന്‍ കഴിഞ്ഞില്ല. രജനികാന്ത് വരുമെന്ന് അവസാന നിമിഷം വരെ അനൌണ്‍സ്മെന്റ് നടത്തുകയും ആയിരക്കണക്കിന് ആരാധകര്‍ ആ ചരിത്രനിമിഷത്തിനു സാക്ഷികളാവാന്‍ ഇവിടെ എത്തിച്ചേരുകയും ചെയ്ത സാഹചര്യത്തില്‍ രജനിയണ്ണനെക്കാള്‍ ഒട്ടും മോശമല്ലാത്ത ഒരാളെ ഇവിടെ എത്തിക്കേണ്ടത് എന്റെ അഭിമാനത്തിന്റെ പ്രശ്നമായിരുന്നു. അതിനാലാണ്, ഒട്ടേറെ കഷ്ടപ്പെട്ട്, കാശുമുടക്കി, ഭരണങ്ങാനത്തു മാത്രമല്ല ലോകത്തു മുഴുവനും രജനീകാന്തിനോളം തന്നെ ആരാധകരുള്ള ഒരു മഹദ് വ്യക്തിയെ ആണു ഞാന്‍ ഈ സിനിമാ കൊട്ടകയുടെ ഉദ്ഘാടനത്തിനായി ഇവിടെയെത്തിച്ചിരിക്കുന്നത്. ആ വിശിഷ്ട വ്യക്തിക്കു ഭരണങ്ങാനത്തേക്കു സ്വാഗതം.
നിരാശ മറന്ന ജനങ്ങള്‍ ആകാംക്ഷയോടെ കാറിലേക്കു നേക്കിനില്‍ക്കെ പതിയെ പിന്‍ഭാഗത്തെ ഡോര്‍ തുറന്നു.

വെള്ള പാന്റിട്ട ഒരു കാല്‍ ആദ്യം പുറത്തേക്ക്. കാലില്‍ വെളുത്ത ഷൂ.


കരിയോയിലിന് വാര്‍ണീഷടിച്ച നിറത്തിലുള്ള കൈ ഒന്നു കാറിന്റെ ഡോറില്‍ തെളിഞ്ഞു. അടുത്ത നിമിഷം കറുത്ത കണ്ണട ധരിച്ച ഒരു രൂപം ഡോര്‍ തുറന്ന് പുറത്തിറങ്ങി. ഹുപ്.....!! എടുത്ത ശ്വാസം പലരും വിഴുങ്ങി. അതിനു പറ്റാത്ത ചിലര്‍ മിഴുങ്ങി. ഇതാ നിങ്ങളുടെ ആരാധ്യനായ ശ്രീമാന്‍ ബെര്‍ളി തോമസ്. ഭരണങ്ങാനത്തിന്റെ അയല്‍ദേശമായ ഇടമറുകിന്റെ കണ്ണിലുണ്ണി ശ്രീ ബെര്‍ളി. ലോകം മുഴുവന്‍ ആരാധകരും വായനക്കാരുമുള്ള ജനപ്രിയ ബ്ളോഗര്‍ ശ്രീ ബെര്‍ളി.

എഴുത്തും വായനയുമറിയാത്ത തമിഴന്മാര്‍ പരസ്പരം നോക്കിനില്‍ക്കെ തനിനാട്ടുകാര്‍ ആഹ്ളാദം കൊണ്ടു വീര്‍പ്പുമുട്ടി. രജനിയണ്ണനെ അവസാനമായി ഒരു നോക്കു കാണാന്‍ വന്ന അരുണിന് കാര്യങ്ങളുടെ കിടപ്പുവശം പിടികിട്ടിയില്ല. ബെര്‍ളിയോ? അതാര് എന്നാലോചിച്ച് അരുണ്‍ നില്‍ക്കുമ്പോള്‍ ഗതകാല സ്മരണകളുടെ തേരില്‍ക്കയറി എഡി 1992ലേക്കു തിരിച്ചുപായുകയായിരുന്നു പ്രേയസി.


പാലായില്‍ സണ്‍ഡേ സ്കൂള്‍ രൂപതാ കലോല്‍സവം നടക്കുമ്പോള്‍ ആദാമിന്റെ രൂപത്തിലെത്തി തനിക്കു പ്രേമലേഖനം നീട്ടിയ പൊടിമീശക്കാരന്‍. ക്രിസ്മസ് തലേന്നു കന്യാസ്ത്രീമഠത്തിന്റെ മതില്‍ക്കെട്ടിനടത്തുനിന്നു തനിക്കു പൊട്ടിക്കാന്‍ രണ്ടുകെട്ട് ഗ•ുണ്ട് സമ്മാനമായി തന്ന ധൈര്യശാലി. സാമൂഹ്യദ്രോഹികള്‍ ആരോ മഠത്തിലോട്ടു വാണം വിട്ടതിന് പൊലീസ് പിടിച്ചു ലോക്കപ്പിലിട്ട തന്റെ പ്രിയപ്പെട്ട ബെര്‍ളിച്ചായന്‍. തന്റെ ആദ്യത്തെ കാമുകന്‍. മറ്റാരെ മറന്നാലും മറ്റെന്തു മറന്നാലും പ്രേയസി ബെര്‍ളിച്ചായനെ മറക്കുന്നതെങ്ങനെ?


കാക്കോളിക്കയത്തിലെ കുളിസീന്‍ കണ്ടതിനു നാട്ടുകാരു പിടിച്ചു തല്ലിയതിന്റെ നാണക്കേടില്‍ നാടുവിട്ടശേഷം പിന്നെ കാണുന്നതിപ്പോഴാണ്. ഉശിരന്‍ തിരിച്ചുവരവ്. പൊടിമീശ കറുത്തുകട്ടിവച്ചിരിക്കുന്നു. പണ്ടു മുഖക്കുരു പൂത്തുനിന്ന മുഖത്തിപ്പോള്‍, റബര്‍തോട്ടത്തിനു നടുവിലൂടെ പോകുന്ന ടാര്‍ റോഡിലേതു പോലെ ചന്നം പിന്നം കുഴികള്‍. ബെര്‍ളി വേദിയിലെത്തി. മൈക്ക് കയ്യിലെടുത്തു.
പ്രിയപ്പെട്ടവരെ, ഞാനിതാ എന്നെ നിങ്ങള്‍ക്കു സമര്‍പ്പിക്കുന്നു. എന്റെ എഴുത്തിനെ നിങ്ങള്‍ക്കു സമര്‍പ്പിക്കുന്നു. ആയിരം കാമുകിമാരെക്കാള്‍ എനിക്കു പ്രിയപ്പെട്ടതാണ് എന്റെ ബ്ളോഗ•്. എങ്കിലും ആദ്യകാമുകിയെക്കാള്‍ പ്രിയപ്പെട്ടതല്ല മറ്റൊന്നും.
പ്രിയപ്പെട്ടവരേ, ഭരണങ്ങാനത്തിന്റെ പേര് തമിഴങ്ങാനം എന്നാക്കി മാറ്റാന്‍ ഒരുമ്പെട്ടിരിക്കുന്ന കുറേ തമിഴന്മാരുടെ കയ്യിലാണ് ഈ പുണ്യഭൂമി എന്നു സുനീഷിന്റെ പൊട്ടബ്ളോഗ•ില്‍നിന്നാണെങ്കിലും ഞാനറിഞ്ഞു. അതിനുകൂടിയാണ് ഈ വരവ്. എന്റെ അമ്മായിയുടെ മൂത്ത ആങ്ങളയുടെ ഭാര്യവീട്ടിലെ മൂത്തമരുമകന്റെ അനിയനാണല്ലോ ഈ നില്‍ക്കുന്ന ഹൌസ് ഓണര്‍ അങ്കിള്‍. അദ്ദേഹത്തിന്റെ വീടുമായി എനിക്കു പണ്ടുമുതലേ അടുത്ത ബന്ധമുണ്ടായിരുന്നു. എന്റെ സെക്യൂരിറ്റിക്കാരുടെ വേഷത്തില്‍ റോഡിലെമ്പാടും റോന്തു ചുറ്റുന്ന കറുത്ത വേഷക്കാരെ ഞാന്‍ കോഴിക്കോട്ട് അങ്ങാടിയില്‍നിന്നു കൊണ്ടു വന്നതാണ്. ഖലാസികള്‍. അവര്‍ ഇന്നാട്ടിലെ തമിഴ് ആധിപത്യം ഇന്നത്തോടെ അവസാനിപ്പിച്ചുകൊള്ളും.


സംഗതി പുലിവാലായെന്നു മനസ്സിലായ ഘട്ടത്തില്‍ അരുണ്‍ പ്രേയസിയെ പ്രേമപൂര്‍വം നോക്കി. നമുക്കു മുങ്ങാം എന്നു കണ്‍കള്‍ ഇരണ്ടാലും ആംഗ•്യം കാട്ടി.

പ്രേമവതിയായ പ്രേയസി അരുണിന്റെ അടുത്തേക്കു പതിയെ നടന്നെത്തി. വെപ്രാളത്തിനിടയിലും പ്രേമപരവശനായ അരുണ്‍ അവള്‍ക്കായി കാത്തുനിന്നു.


പതിയെ അടുത്തെത്തിയ പ്രേയസി അരുണിനോടായി ഇങ്ങനെ പറഞ്ഞു: പോടാ പാണ്ടീ..... എനിക്കെന്റെ ബെര്‍ളിച്ചായനുണ്ട്....!!!


(ഒരുവിധം) അവസാനിച്ചു!!!

Thursday, November 06, 2008

ബെഞ്ചമിന്‍റെ പണിക്കാര്‍ - 3

പാലായിലെ വന്‍കിട ധനികരായ മണര്‍കാട് പാപ്പനും പടിഞ്ഞാറേക്കര ജോസുചേട്ടനും കട്ടക്കയം കുട്ടിച്ചന്‍ചേട്ടനും നടത്തുന്നതു പോലെ ഒരു സിനിമാ തീയേറ്റര്‍. അതും ഇത്തിരിപ്പോന്ന ഭരണങ്ങാനത്ത്.

തമിഴ്പടം മാത്രമേ ഒാടിക്കൂ എന്ന പിടിവാശിയിലാണ് കോക്കാട്ട് അവിരാച്ചന്‍ചേട്ടന്റെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പൂട്ടിപ്പോയ ട്യൂഷന്‍സെന്ററിന്റെ സ്ക്രീനുകള്‍ തട്ടിനൂര്‍ത്ത് സിനിമാ കൊട്ടക തുടങ്ങിയത്. തനിനാട്ടുകാരുടെ ആശങ്കകളുടെ സ്ക്രീനിനു നേര്‍ക്കു പ്രൊജക്ടര്‍ ഒാണാക്കി വച്ചതും ഒരു പാണ്ടിയായിരുന്നു.പതിറ്റാണ്ടുകള്‍ക്കു മുന്‍പേ, ഭരണങ്ങാനത്തു പശുക്കറവയ്ക്ക് എത്തി നാട്ടില്‍ പില്ലറടിച്ച അണ്ണാച്ചി ഭൂമിരാജ് ആയിരുന്നു കൊട്ടകയുടെ ഉടമ.

ഭൂമിരാജിനു മക്കള്‍ മൂന്ന്. നാഗരാജ്, ശെല്‍വരാജ്, ദൊരൈരാജ്....കൊട്ടകയുടെ മൂന്നുവാതിലുകളില്‍ ടിക്കറ്റ് കലക്ഷനായി ദ്വാരപാലകന്മാരായി അവര്‍ ചുമതലയേറ്റു.ബാല്‍ക്കണിയും ഫസ്റ്റ് ക്ളാസും എന്ന വ്യത്യാസമില്ലാത്ത പാണ്ടികള്‍ പടം കാണാന്‍ ഇടിച്ചുകയറി.

ഇംഗ്ലീഷ് സിനിമകളുടെ തമിഴ് മൊഴിമാറ്റപ്പടങ്ങളില്‍ ഷ്വാര്‍സ്നെഗറും പിയേഴ്സ് ബ്രോസ്നനും അണ്ണാച്ചിമാരായി. എന്ന തമ്പി ഉനക്കു സ്യൌമാ എന്നു കുശലം ചോദിച്ചു. യിന്ത അമേരിക്കാവില്‍ ഒരു പൈത്യക്കാരനെയും ബുഷ് അണ്ണന്‍ വിടമാട്ടേ എന്ന് സുരേഷ് ഗോപി സ്റ്റൈലില്‍ അവര്‍ ആഞ്ഞടിച്ചു. ടൈറ്റാനിക്കിന്റെ മുകളില്‍നിന്ന് സെലീന്‍ ഡിയോണ്‍ തമിഴില്‍ പാട്ടുപാടി.തമിഴന്മാര്‍ അതുകണ്ട് ആവേശത്തില്‍ നിലത്തും വയറത്തുമടിച്ച് ആഹ്ലാദം പങ്കുവച്ചു.

സിനിമാ കൊട്ടക കൂടി വന്നതോടെ ഭരണങ്ങാനം പതിയെ തമിഴങ്ങാനമായി.

പ്രേയസിയും അരുണും മനോരാജ്യങ്ങളില്‍ തമിഴങ്ങാനത്തുകൂടി കൈകോര്‍ത്തു പിടിച്ചു നടന്നു. തങ്ങള്‍ കണ്ട സ്വപ്നങ്ങളുടെ കായസഞ്ചിയും തൂക്കി യാഥാര്‍ഥ്യം എപ്പോഴാണു വരികയെന്നോര്‍ത്ത് ഇരുവര്‍ക്കും ഉറക്കം നഷ്ടമായി.പണ്ടേ ഉറക്കം നഷ്ടപ്പെട്ട നാട്ടുകാര്‍ പാണ്ടി വിരോധത്തിന്റെ ചെന്തീയില്‍ എരിഞ്ഞുകൊണ്ടിരുന്നു.

ബെഞ്ചമിനും ഉറക്കം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. ഒരു നട്ടപ്പാതിരാവില്‍ മൂത്രമൊഴിക്കാന്‍ എഴുന്നേറ്റ ബെഞ്ചമിന് തന്റെ പൊന്നനിയന്‍ ആറോണ്‍ തലയിണയാക്കിയ സിമന്റ് ചാക്കും കെട്ടിപ്പിടിച്ച് പ്രേയസി പ്രേയസി എന്നു പിറുപിറുക്കുന്നതു കേട്ടതോടെ ഒഴിക്കാന്‍ വന്ന മൂത്രം ആവിയായിപ്പോയി. ഹൌസ് ഒാണറുടെ വില്ലീസ് ജീപ്പ് തന്റെ ചങ്കില്‍ക്കൂടി കയറിപ്പോകുന്ന കാര്യമോര്‍ത്ത് ബെഞ്ചമിന്‍ കിടുങ്ങി.

അരുണിനെ പിന്തിരിപ്പിക്കാന്‍ മാത്രം തന്റേടം ബെഞ്ചമിനുണ്ടായിരുന്നില്ല. നാട്ടുകാരുടെ തല്ലിനെക്കാള്‍ ഭയങ്കരമായിരിക്കും കിട്ടുകയെന്നുകൂടി ഒാര്‍ത്തതോടെ ബെഞ്ചമിന്‍ രണ്ടിലൊന്നു തീരുമാനിച്ചു. - പിറ്റേന്നു തന്നെ സഞ്ചിയുമെടുത്ത് കുമളി, തേനി വഴി ബെഞ്ചമിന്‍ മധുരയിലെ പൊണ്ടാട്ടിപ്പക്കമെത്തി.തമിഴങ്ങാനത്ത് അരുണ്‍ കപ്പിത്താനായി. രാവിലെ കാപ്പിത്തോട്ടത്തില്‍ കവാത്ത്, പ്രേയസിയുമൊത്തു സല്ലാപം, വൈകിട്ടുവരെ സിമെന്റില്‍ ഡിസൈന്‍ വര്‍ക്ക്, ഭൂമിരാജിന്റെ തീയേറ്ററില്‍ സിനിമ, അല്‍പം മദ്യപാനം, തല്ല്, തെറിവിളി മുതലായവയായി അരുണിന്റെ ജീവിതം സിസ്റ്റമാറ്റിക്കായി.

അതിരാവിലെ കാപ്പിയുമായി വന്ന മകള്‍ മനോരാജ്യത്തിലെന്ന പോലെ അതുമായി പശുത്തൊഴുത്തിലേക്കു പോകുന്നതു കണ്ടപ്പോളാണു ഹൌസ് ഒാണര്‍ക്കു താന്‍ ചവിട്ടിനില്‍ക്കുന്ന മണ്ണിന്റെ ജൈവബന്ധത്തെക്കുറിച്ചും തിരിച്ചറിവുണ്ടായത്. പുഷ്പം പോലെ തനിമകളുടെ അയല്‍നാട്ടുപ്രേമം അപ്പന്‍ പൊക്കിയെടുത്തു. കാമുകന്‍ ആരെന്നറിഞ്ഞതോടെ അദ്ദേഹത്തിന്റെ സകല സന്ധിബന്ധങ്ങളിലും സന്നിബാധിച്ചു.

അരുണ്‍- കഴുവേറി!!!!

രാവുണ്ണിയെ ഒറ്റയടിക്കു നിലത്തിട്ട, ഇന്നലെ വരെ താന്‍ സ്വന്തം മകനെപ്പോലെ കരുതിയ അവന്‍ തന്റെ മകളെയുമായി തെങ്കാശിക്കു വണ്ടികയറുമോയെന്നോര്‍ത്ത് ഹൌസ് ഒാണര്‍ക്ക് ഉറക്കം നഷ്ടമായി. മസില്‍ പവറുകൊണ്ട് ആക്രമിച്ചാല്‍ പാണ്ടികളേ ജയിക്കൂ. ബുദ്ധികൊണ്ട് ആക്രമിക്കണം. അതിനെന്താണു വഴിയൊന്നോര്‍ത്ത് ഹൌസ് ഒാണര്‍ കാപ്പിയും ചോറും പോലും മറന്നു.പ്രേയസിയും അരുണും ഇതൊന്നുമറിയാതെ പ്രേമിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. ഇൌ കഥയിലെ ചില ഏച്ചുകെട്ടുകള്‍ പോലെ ശരീരത്തു മുഴ പൊങ്ങിയ നാട്ടുകാരുടെ പാണ്ടിവിരോധവും പാരമ്യത്തിലായിരുന്നു.

ഹൌസ് ഒാണര്‍- അരുണ്‍, പ്രേയസി- തനിനാട്ടുകാര്‍.....

ചെകുത്താനും കടലിനുമിടയില്‍ എന്നപോലെ, ട്രാന്‍സ്പോര്‍ട്ട് ബസിനും ടിപ്പര്‍ ലോറിക്കുമിടയില്‍ എന്നപോലെ, അരുണും പ്രേയസിയും. പക്ഷേ, വരിയുടയ്ക്കാന്‍ കെണിയില്‍ നിര്‍ത്തിയ കാളയെപ്പോലെ, വരാനിരിക്കുന്ന ഭീകരവിധിയെക്കുറിച്ച് അരുണ്‍ ഒന്നുമറിയുന്നുണ്ടായിരുന്നില്ല.

അടുത്ത ദിവസം തന്നെ മരങ്ങാടന്‍ ജോയിച്ചേട്ടന്റെ ഒാട്ടോറിക്ഷയില്‍ മറ്റൊരു അനൌണ്‍സ്മെന്റ് തമിഴങ്ങാനത്തിന്റെ വിരമാറിലൂടെ രോമാഞ്ചത്തോടെ കടന്നുപോയി. ഭരണങ്ങാനത്തെ രജനികാന്ത് ആരാധകര്‍ക്കായി ഒരു സിനിമാ തീയേറ്റര്‍. ദിവസവും രജനീകാന്ത് സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന ഒരു തീയേറ്റര്‍. തമിഴന്മാര്‍ക്കു തീയേറ്ററില്‍ മുന്‍ഗണന. മലയാളികള്‍ക്കു ടിക്കറ്റിനു പത്തുരൂപ. അണ്ണാച്ചിമാര്‍ക്ക് അഞ്ചുരൂപ.

തനിനാട്ടുകാര്‍ നെഞ്ചില്‍കൈവച്ചു. ഭൂമിരാജ് മക്കളൊന്നിച്ചു വയറ്റത്തടിച്ചു.

പുതിയ തീയേറ്ററിന്റെ ഉടമ ഹൌസ് ഒാണര്‍ മാത്രം നിശബ്ദനായിരുന്നു. ഉദ്ഘാടനത്തിനു രജനീകാന്ത് വരുമെന്നും ഭരണങ്ങാനത്തു കിംവദന്തി പരന്നു. അതോടെ തമിഴ് വശം ഹൌസ് ഒാണര്‍ക്കു വാഴ്കെ വിളിച്ചു. തന്റെ ഭാവി അമ്മായിഅപ്പന്റെ വിശാലമനസ്കതയോര്‍ത്ത് അരുണിന്റെ മനസ്സു നിറഞ്ഞു. രജനീകാന്ത് തമിഴങ്ങാനത്തെത്തുമെന്ന വാര്‍ത്ത ഉണക്കമീന്‍ വറക്കുന്നതിന്റെ മണം പോലെ നാടെങ്ങും പരന്നു. രജനീകാന്ത് ഭരണങ്ങാനത്തേക്ക്.... അരുണിന്റെ മനസ്സിലും രജനിയണ്ണന്‍ പാട്ടുപാടി. രജനീ സ്റ്റൈലില്‍ പ്രേയസിയെയുമായി നാടുവിടണമെന്നു നേരത്തെ തീരുമാനിച്ചുറപ്പിച്ചിരുന്ന അരുണിന് ഇതുതന്നെ പറ്റിയ സമയമെന്നു തോന്നിപ്പോയി....

രജനീകാന്ത് വരുന്ന സ്ഥിതിക്ക് തമിഴന്മാര്‍ മാത്രമല്ല, മലയാളികളായ സകല ഉൌച്ചാളികളും തീയേറ്ററിലും പരിസരത്തുമായിരിക്കും. ഹൌസ് ഒാണറും കുടുംബവും എന്തായാലും വരും. ആ സമയത്ത് പ്രേയസിയെ തന്ത്രത്തില്‍ തപ്പിയെടുത്ത് നാടുവിട്ടാല്‍ വലിയൊരു തല്ല് തല്ലാതെ രക്ഷപ്പെടാം. അരുണിന്റെ കോണ്‍ക്രീറ്റ് ബുദ്ധി കൂടുതല്‍ തിളങ്ങി.

രജനീകാന്തിന് ഇരിക്കാന്‍ എസി മുറി വേണം, കുടിക്കാന്‍ സ്കോച്ച് വിസ്കി, വലിക്കാന്‍ ട്രിപ്പിള്‍ ഫൈവ് സിഗററ്റ്... കുറിപ്പടികള്‍ക്ക് അനുസരിച്ച് ഹൌസ് ഒാണര്‍ കാര്യങ്ങള്‍ നീക്കിക്കൊണ്ടിരുന്നു. എസി മുറിയുടെ നിര്‍മാണച്ചുമതല അരുണിനായിരുന്നു. രാവിലെയും വൈകിട്ടും ഹൌസ് ഒാണര്‍ അരുണിനൊപ്പം നിന്ന് നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. തന്റെ ഭാവിയുടെ ഇഷ്ടികകളാണു താന്‍ ഇവിടെ കെട്ടിക്കൊണ്ടിരിക്കുന്നത് എന്നോര്‍ത്ത് അരുണ്‍ അറിയാതെ വല്ലപ്പോഴും പാട്ടുപാടി.അവന്റെ ഒടുക്കത്തെ കെട്ടല്ലേ എന്നോര്‍ത്ത് ഹൌസ് ഒാണറും നിശബ്ദനായി.

(തുടരാതെ തരമില്ല!)

Friday, October 31, 2008

ബെഞ്ചമിന്‍റെ പണിക്കാര്‍ - 2

ബെഞ്ചമിന്‍ പിടിച്ചാല്‍ നില്‍ക്കുന്നതിലും വലിയ പ്രസ്ഥാനമായി ആറോണ്‍ എലിയാസ്‌ അരുണ്‍ വളര്‍ന്നു കഴിഞ്ഞിരുന്നു. ബെഞ്ചമിന്‍ അറിയാതെയാണ്‌ ആറോണ്‍ അമ്പാറ ഷാപ്പിന്റെ ഭിത്തിയില്‍ കള്ളുചാറ ഡിസൈൻ ചെയ്‌തത്‌. മേരിഗിരി ഷാപ്പില്‍ പോട്ടിക്കറിയും പന്നിക്കരളും കോഴിചാപ്സും ഡിസൈന്‍ ചെയ്‌തത്‌. പാലമ്മൂട്‌ ഷാപ്പിനു മൺഭിത്തി ഇല്ലാതിരുന്നതുകൊണ്ടുമാത്രമാണ്‌ അവിടെ ഡിസൈന്‍ വര്‍ക്കൊന്നും ചെയ്യാതിരുന്നത്‌!!!

ആറോണിന്റെ വളര്‍ച്ച ആനപിടിച്ചാലും നില്‍ക്കാത്ത വിധം സെറ്റായിക്കൊണ്ടിരിക്കെത്തന്നെ, ആരുമറിയാതെ സെറ്റായിക്കൊണ്ടിരുന്ന മറ്റൊന്നായിരുന്നു പ്രേയസിയുമായുള്ള പ്രണയം.
ഉന്നെ നാന്‍ വിടമാട്ടേന്‍ എന്നു പ്രേയസി പലവട്ടം അരുണിനോടു മൊഴിഞ്ഞു.
ഉന്‍ കഴുത്തില്‍ വരേയ്‌ കാതല്‍ വന്തു കണ്‍കളില്‍ പിതുങ്കി നിന്നേന്‍ എന്ന്‌ അരുണും!!
സ്വപ്നങ്ങളില്‍ അരുണ്‍ വീരപാണ്ഡ്യ കട്ടബൊമ്മനായി....!
പ്രേയസി കട്ടബൊമ്മന്റെ കെട്ടിയോളായി.
അരുണ്‍ എംജിആറായി. പ്രേയസി മീനച്ചിലാറായി.
തലൈവി ജയലളിതയുടെ പടത്തിനു പിന്നില്‍ അരുണ്‍ പ്രേയസിയുടെ പടമൊട്ടിച്ചു വച്ചേന്‍.
പ്രേയസി അരുണിന്റെ പടം കിട്ടാഞ്ഞു കയ്യില്‍ കിട്ടിയ തേപ്പുപലകയും കെട്ടിപ്പിടിച്ചായി ഉറക്കം.
പ്രണയത്തിന്റെ മധുരമീനാക്ഷി ക്ഷേത്രത്തില്‍ അവര്‍ വഴിയന്വേഷിച്ചു നടന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടുപോലെ അരുണ്‍ പ്രണയത്തില്‍ തുളുമ്പി. അവന്റെ കണ്‍കടാക്ഷത്തില്‍ പ്രേയസി കുടിവെള്ളം കാത്തുകിടക്കുന്ന തേനിയിലെ ചോളപ്പാടമായി. തൈരും വടയും പോലെ അവര്‍ പ്രണയിച്ചു.

കാപ്പിത്തോട്ടത്തിലെ വിളവന്വേഷിച്ചുപോയ പ്രേയസിയുടെ അപ്പന്‍ ഹൗസ്‌ ഓണര്‍, ജൈവസമ്പുഷ്ടമായ കാപ്പിച്ചോടുകളിലെ കൈത്തഴമ്പുവീണ മരക്കമ്പുകള്‍ കണ്ടു നെടുവീര്‍പ്പെട്ടതല്ലാതെ പുറത്താരോടും ഒന്നും പറഞ്ഞില്ല. മണ്ണിലെ വളക്കൂറിന്‌ പിന്നിലെ ജൈവബന്ധം ഭാവിയില്‍ തന്റെ മരുമകനാവുമെന്ന്‌ ആ പാവം ചിന്തിച്ചില്ല. പ്രണയവും കാപ്പിക്കുരു വിളവും കുത്തനെ ഉയര്‍ന്നു. പ്രേയസിയുടെ വീട്ടിലോ, ബെഞ്ചമിന്റെ ലേബര്‍ ക്യാംപിലോ ആരും ഒന്നും അറിയാത്തിടത്തോളം കാലം പ്രണയത്തിന്‌ വിള്ളല്‍ വീഴില്ലെന്ന്‌ ഇരുവർക്കുമുറപ്പായിരുന്നു.

എന്നാല്‍, നാട്ടില്‍ പാണ്ടിവിരോധം കൊടുമ്പിരിക്കൊണ്ടു. പള്ളിക്കുന്നേല്‍ ഷാജിമോന്റെ തട്ടുകടയില്‍ രാത്രി വൈകി തട്ടടിക്കാന്‍ രണ്ടെണ്ണം വീശിച്ചെന്ന തനിനാട്ടുകാരന്‍ കട്ടഅനിലിന്‌ തട്ടുകിട്ടിയതിന്റെ പിറ്റേന്ന്‌ ബെഞ്ചമിന്റെ ലേബര്‍ ക്യാമ്പ്‌ ഇളകി. നാട്ടുകാരില്‍ ഒരാളെ തട്ടിയതിന്റെ കെട്ടുതീർക്കലായിരുന്നു തനിനാട്ടുകാരുടെ ലക്ഷ്യം. തിരൈ തെന്‍ട്രലും കണ്ട്‌ വെള്ളരിച്ചോറും ചേനസാമ്പാറും തട്ടി അകത്തിരിക്കുകയായിരുന്ന പാണ്ടികള്‍ രാത്രി കൂട്ടത്തോടെ ആക്രമിക്കപ്പെട്ടു.
ബെഞ്ചമിനോ അരുണോ സ്ഥലത്തുണ്ടായിരുന്നില്ല.
പതിനഞ്ചോളം പാണ്ടികള്‍. പത്തോളം നാട്ടുകാര്‍.
നാട്ടുകാരുടെ കയ്യില്‍ കൊന്നപ്പത്തല്‍. പാണ്ടികളുടെ കയ്യില്‍ കഞ്ഞിപ്ലേറ്റ്‌.
ആദ്യം നാലടി പാണ്ടികള്‍ക്കേറ്റു. അടുത്തനിമിഷം കേട്ട അലര്‍ച്ചയില്‍ ഭരണങ്ങാനം കുലുങ്ങി. മുഴക്കോലിനായിരുന്നു അടി. അടിയേറ്റുവീണ തനിനാട്ടുകാര്‍ തുണിപോലുമില്ലാതെ പലായാനം ചെയ്‌തു. ഷാജിയുടെ തട്ടുകട പൂട്ടി. മിച്ചം വന്ന മൊട്ട ഫ്രീയായിട്ടു പാണ്ടികള്‍ ഓംലറ്റ്‌ അടിച്ചു കഴിച്ചു.

പിറ്റേന്ന്‌ വീണ്ടും അടിപൊട്ടി. ഇത്തവണ നാട്ടുകാര്‍ക്കു നേരെ ആക്രമണം അഴിച്ചുവിട്ടത്‌ അരുണായിരുന്നു. തന്റെ കൊളീഗ്സിനെ കൈവച്ചവര്‍ ഏത്‌ ഊച്ചാളിയായാലും അടി മേടിക്കുമെന്ന്‌ അലറി ആഞ്ഞടിച്ച അരുണിന്റെ പ്രയോഗത്തില്‍, നാട്ടിലെ അറിയപ്പെടുന്ന ധനികനായ രാവുണ്ണിച്ചേട്ടനും അടിതെറ്റി.

രാവുണ്ണിച്ചേട്ടന്‍ വീണ വിവരം രാവിലെ തന്നെ നാടറിഞ്ഞു. ഹൗസ്‌ ഓണറും അറിഞ്ഞു. രാവുണ്ണിച്ചേട്ടന്റെ പ്രഖ്യാപിത ശത്രുവായിരുന്ന ഹൗസ്‌ ഓണര്‍ക്ക്‌ അരുണിനോട്‌ ഉണ്ടായ സ്നേഹം സ്വന്തം മരുമകനോടു തോന്നുന്നതിലും അപ്പുറമായിരുന്നു. അതിരാവിലെ ഹൗസ്‌ ഓണര്‍ ലേബര്‍ ക്യാംപിലെത്തി.
ഹൗസ്‌ ഓണര്‍ വരുന്നതു കണ്ടതേ അരുണിന്റെ ചങ്കിന്റെ കോണ്‍ക്രീറ്റ്‌ ഇളകി. പക്ഷേ നേരെ ക്യാംപിലെത്തിയ ഹൗസ്‌ ഓണര്‍, അരുണിനെ കെട്ടിപ്പിടിച്ചു. തലേന്നത്തെ കള്ളിന്റെ തികട്ടി വന്ന ഏമ്പക്കം പിടിച്ചുകെട്ടി അരുണ്‍ ആ പിടിയില്‍ അലിഞ്ഞുനിന്നു.
നാട്ടുകാരില്‍ ഭൂരിഭാഗവും ആശുപത്രിയിലായിരുന്നു. അതില്‍ മഹാഭൂരിപക്ഷവും എണ്ണത്തോണിയില്‍. മുഴക്കോലിനുള്ള അടികൊണ്ട ഭാഗം മുഴ്ച്ചുവന്നു. മുഴയന്മാരുടെ എണ്ണം നാട്ടില്‍കൂടി. അതോടെ, ഹൗസ്‌ ഓണറെ നേരില്‍ കാണാന്‍ എല്ലാവരും ചേര്‍ന്നു തീരുമാനിച്ചു.അരുണിനെയും ബെഞ്ചമിനെയും നാട്ടില്‍നിന്നു കെട്ടുകെട്ടിക്കണമെന്ന നാട്ടുക്കൂട്ടത്തിന്റെ ആവശ്യത്തിനു നേര്‍ക്ക്‌ ഹൗസ്‌ ഓണര്‍ കാര്‍ക്കിച്ചു തുപ്പിയതോടെ അന്ത വഴിയുമടഞ്ഞു!!!

ഇനി എന്തു ചെയ്യും?

പാണ്ടിയുടെ ഇരുമ്പു മസിലിനു നേര്‍ക്ക്‌ നാട്ടുകാര്‍ ബ്രോയിലര്‍ മസിലു മുഴപ്പിച്ചിട്ടു കാര്യമില്ല എന്നു ബുദ്ധിയുള്ളവര്‍ പറഞ്ഞു. എങ്ങനെയും പാണ്ടികളെ നാട്ടില്‍നിന്നു പായിക്കണം. അതുമാത്രമായി നാട്ടുകാരുടെ ചിന്ത.ഇതേസമയം, പ്രേയസിയുമായി നാടുവിടുന്നതിനെക്കുറിച്ചുള്ള ആലോചനകളിലായിരുന്നു അരുണ്‍. പ്രേയസിക്കു തന്നോടുള്ള പ്രേമം ബിര്‍ല സിമന്റിനെക്കാള്‍ സ്ട്രോങ്ങ്‌ ആണെന്ന്‌ അരുണിനു നിശ്ചയമായിരുന്നു.തെല്ലും ചരലു ചേരാത്ത ഒന്നാന്തരം തേപ്പുചാന്തു പോലെയായിരുന്നു അത്‌.

നാടുവിടുന്നതിനെക്കുറിച്ചുള്ള അരുണിന്റെയും പ്രേയസിയുടെയും ചിന്തകള്‍ക്കു മുകളിലൂടെ ഒരു ദിവസം അഭ്യാസി ആനന്ദന്‍െറ ഓട്ടോയില്‍ കെട്ടിയ കോളാമ്പി അനൗണ്‍സ്മെന്റ്‌ കടന്നുപോയി.

ഭരണങ്ങാനത്ത്‌ ഒരു സിനിമാകൊട്ടക!! തമിഴ്‌ സിനിമയ്ക്കു മാത്രമായൊരു സിനിമാ കൊട്ടക.

ഇന്തവാരം കളിക്കും തിരൈപടം - കുന്തം കുലുക്കി അണ്ണന്‍ കാതല്‍ (ഷേക്സ്പിയര്‍ ഇന്‍ ലൗ)..........!!!

(ഇനീം തുടരും)

Friday, October 17, 2008

ബെഞ്ചമിന്‍റെ പണിക്കാര്‍ -1

പട്ടിക്ക് ഏറ് ഒരു വിഷയമല്ലാത്തതുപോലെയായിരുന്നു ബെഞ്ചമിന് തല്ലും. എത്രയെണ്ണം കിട്ടിയാലും ഒരു കുഴപ്പവുമില്ല, പിറ്റേന്നു രാവിലെ അതിന്റെ ഹാങ് ഒാവറുമില്ല. കൃത്യമായി എത്രയെണ്ണം കിട്ടിയെന്നോ എത്രയെണ്ണം തിരിച്ചുകൊടുത്തെന്നോ മധുരക്കാരനായ ചെന്തമിഴ് അണ്ണാച്ചി ബെഞ്ചമിന്‍ കണക്കു സൂക്ഷിച്ചിരുന്നില്ല.

കൃത്യം പന്ത്രണ്ടുവര്‍ഷം മുന്‍പാണ് ആദ്യമായി ബെഞ്ചമിന്‍ ഭരണങ്ങാനത്തിറങ്ങുന്നത്. കേരളത്തില്‍ ചാരായം നിര്‍ത്തുന്നതിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളിലൊന്നില്‍ പാലായില്‍നിന്നു മൂക്കുമുട്ടെ സേവിച്ചായിരുന്നു ആ വരവ്. റോബിന്‍ ബസില്‍ ഭരണങ്ങാനം വരെ സീറ്റുകിട്ടാതെ നിന്നതിന്റെ കലിപ്പുതീര്‍ത്തായിരുന്നു തുടക്കം. ഉള്ളില്‍ തിളച്ച കൊട്ടുവടിയുടെ കുന്തളിപ്പില്‍ ഭരണങ്ങാനത്തേക്കു കാലുകുത്തിയ അടുത്ത നിമിഷം ബെഞ്ചമിന്‍ ബസിന്റെ കിളിയെ നോക്കി നല്ല സംഘകാല തമിഴില്‍ നാലു തെറി വിളിച്ചു.

സി.വി. രാമന്‍പിളളയ്ക്കു ശേഷം ഇന്തമാതിരി ചെന്തമിഴില്‍ മലയാളത്തെ മാമകമാക്കുന്നതാരെടേയ് എന്ന സംശയദൃഷ്ടിയോടെ ഭരണങ്ങാനം ആ സാഹിത്യാര്‍ച്ചന കേട്ടുനിന്നു. തിരുക്കുറളും തിരുവള്ളുവറും തോറ്റു പോകുന്ന ആ ചമല്‍ക്കാര ഭാഷ കേട്ട് തമിഴ്മാമണി സാഹിത്യ കുലപതികള്‍ ആകാശസീമയില്‍ വന്ന് അദ്ഭുതം പൂണ്ടുനിന്നുപോയിട്ടുണ്ടാവും!

അവിടെയായിരുന്നു തുടക്കം. രണ്ടെണ്ണം ഉള്ളില്‍ച്ചെന്നാല്‍ നാലെണ്ണം ബെഞ്ചമിനില്‍നിന്നു പുറത്തുചാടും. സോഡയില്ലാതെ അടിച്ചാല്‍ കരളുകത്തിപ്പോകുന്ന നാടന്‍ വാറ്റിന്റെ തിളപ്പുണ്ടായിരുന്നു ബെഞ്ചമിന്റെ തെറികള്‍ക്ക്. ഉഗ്രനൊരു നരവംശ ശാസ്ത്രജ്ഞനെപ്പോലെ എതിരുനില്‍ക്കുന്നവന്റെ ആദിമകുലം തേടിപ്പോകുന്ന വാചകമേളയില്‍, ഏതൊരാളുടെയും അപ്പനപ്പൂപ്പന്മാര്‍ മുതല്‍ അവരുടെ മുതുമുത്തഛന്മാര്‍ വരെ അന്ത്യനിദ്രയില്‍നിന്നെഴുന്നേറ്റ് 'എന്തോ' എന്നു വിളികേട്ടുപോകും. അതായിരുന്നു ബെഞ്ചമിന്‍. തനിനാട്ടുകാര്‍ തൂക്കുകട്ടയും മുഴക്കോലും പിടിക്കുന്നതു നിര്‍ത്തിത്തുടങ്ങിയതോടെ, നാട്ടിലാവശ്യമായ കണ്‍സ്ട്രക്ഷന്‍സിനായി തമിഴ്നാട്ടില്‍നിന്നു മൈഗ്രേറ്റ് ചെയ്തുവന്ന മേസ്തിരി പ്രഭൃതികളില്‍ മ്യുസ്ഥാനീയനായിരുന്നു അയാള്‍. ബെഞ്ചമിന്റെ നാക്കില്‍ കുടിയിരുന്ന കക്കൂസ് പ്രയോഗങ്ങളായിരുന്നു ഇക്കാലമത്രയും അയാളെ തല്ലുകൊള്ളിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ കഥമാറി.

ദേശീയപ്രസ്ഥാനത്തിനെക്കാള്‍ വലിയ ദ്രാവിഡ പ്രസ്ഥാനത്തിന്റെ സമരചരിത്രമുറങ്ങുന്ന നാട്ടില്‍നിന്നുവന്ന കുറേ ശിങ്കിടികളാണിപ്പോള്‍, തല നരച്ച പ്രായത്തിലും ബെഞ്ചമിനു തല്ലുവാങ്ങിക്കൊടുക്കുന്നത്. ഒറ്റയ്ക്കു പത്തു ഷോപ്പിങ് കോംപ്ലക്സ് പണിതു തീര്‍ക്കാന്‍ പറ്റാത്തതിനാല്‍ ഒരു സുപ്രഭാതത്തില്‍ 1210 എസ്ഇ ലോറിയില്‍ നാട്ടിലെത്തിച്ചതായിരുന്നു അവരെ. അന്തിമയങ്ങിയാല്‍ തനിനാട്ടുകാരന്‍ രാരിച്ചന്‍ സ്വഭവനത്തിലും പഞ്ചായത്ത് ഒാഫിസിന്റെ തിണ്ണയിലും വച്ചു ഡൈല്യൂട്ട് ചെയ്തു വില്‍ക്കുന്ന രാരിത്തൈലം സേവിച്ചു നാട്ടുകാരെ മുഴുവന്‍ തെറിവിളിക്കുന്നതിലായിരുന്നു ബെഞ്ചമിന്റെ പണിക്കാര്‍ക്കു കമ്പം.

അതോടെ, നാടുമുഴുവന്‍ ബെഞ്ചമിന് എതിരായി. തമിഴ്നാട്ടില്‍ ഹിന്ദി നിരോധിക്കണമെന്നാവശ്യപ്പെട്ട പോലെ ഭരണങ്ങാനത്തു തമിഴ് നിരോധിക്കണമെന്നു പ്രമേയം പാസാക്കപ്പെട്ടു. തമിഴ് പറയുന്നവനാരായാലും നാട്ടുകാര്‍ തല്ലുകൊടുക്കുമെന്നതായി സ്ഥിതി. ആമയെ വില്‍ക്കാന്‍ നാട്ടിലെത്തിയ തനിനാട്ടുകാരന്‍ കൊട്ടാരക്കര സ്വദേശി കോവാലനു പോലും തട്ടുകിട്ടി- ആമാ ആമാ എന്നുറക്കെ വിളിച്ചുകൊണ്ടു റോഡിലൂടെ പോയതിനായിരുന്നു തട്ടും തലോടലും പിന്നെ നീട്ടിയൊരാട്ടും!

വൈഗ നദിയില്‍ എട്ടുവട്ടം മുങ്ങിപ്പൊങ്ങിയാലും കറ പോകാത്തവയായിരുന്നു ബെഞ്ചമിന്റെ പണിക്കാരുടെ പച്ചത്തെറികള്‍. ഉണക്കമീനിനെക്കാള്‍ നാറ്റവും പത്തുദിവസം പഴയകിയ പച്ചമീനിനെക്കാള്‍ കടുപ്പവും അവയ്ക്കുണ്ടായിരുന്നു. ബെഞ്ചമിന്റെ അനുജന്‍ ആറോണ്‍ എലിയാസ് അരുണ്‍ കേരളത്തിലേക്കു റീലോഡഡ് ചെയ്യപ്പെട്ടതോടെ സ്ക്രിപ്റ്റ് പിന്നെയും മാറി. കോണ്‍ക്രീറ്റില്‍ ഡിസൈന്‍ സ്പെഷലിസ്റ്റായിരുന്നു ആറോണ്‍. അമ്പതുകാരനായ ബെഞ്ചമിന്റെ സഹോദരശായിലെ ഏറ്റവും ഇളയത്- ഇരുപത്തിയേഴുകാരന്‍ ആറോണ്‍. ആറോണ്‍ എന്ന പേര് തെങ്കാശിയില്‍നിന്നു വണ്ടികയറി കൊട്ടാരക്കരയെത്തുമ്പോള്‍ തനിയെ അരുണ്‍ എന്നായി മാറുകയായിരുന്നു. പഴയ നിയമ ബൈബിളിലെ അഹറോന്‍ എന്ന പേരിന്റെ തമിഴ്തദ്സമമോ മറ്റോ ആയിരുന്നു ആറോണ്‍. ആറോണ്‍ എലിയാസ് അരുണാകട്ടെ അഹറോന്റെ അപ്പന്റെ പേരായിരുന്നു കൂടുതല്‍ ചേരുക.

മറ്റു തനിപ്പാണ്ടികളെപ്പോലെ പട്ടച്ചാരായം തട്ടി റോഡില്‍ വീണു മുട്ടുപൊട്ടി ലീവെടുത്തു വീട്ടിലിരിക്കുന്നത് അരുണിന് ഇഷ്ടമല്ലായിരുന്നു. നാലുദിവസം പണിതാല്‍ അഞ്ച്, ആറ്, എഴ് ദിവസങ്ങില്‍ ലീവെടുത്ത് പാലായിലെ ഏതെങ്കിലും ബാറിലിരുന്നു മൂക്കുമുട്ടെ സേവിക്കുന്നതായിരുന്നു അരുണിന്റെ മോഡസ് ഒാപ്പറാണ്ടി! ഇക്കാര്യത്തില്‍ ആകാശവും ഭൂമിയും സൃഷ്ടിച്ച സാക്ഷല്‍ ദൈവം തമ്പുരാനായിരുന്നു അരുണിന്റെ റോള്‍മോഡല്‍. ആശാന്‍ ഒന്നിലെങ്കില്‍ ശിഷ്യന്‍ അമ്പത്തൊന്നില്‍ എന്നതായിരുന്നു തനിയവസ്ഥ എന്നുമാത്രം. (കര്‍ത്താവ് കള്‍സടിച്ചു എന്നു കഥാകൃത്ത് നിരീച്ചിട്ടില്ല, മാപ്പ് ഇന്‍ അഡ്വാന്‍സ്!)

ഏതു ദുഷ്യന്തനെയും ഇളക്കാന്‍ ഒരു മഗ്ദലന മറിയം വരും എന്ന സെക്യുലര്‍ കഥ പോലെ, അരുണിന്റെ മനസ്സില്‍ ആര്‍ട്ട് വര്‍ക്കു നടത്താന്‍ ഒരു കഥാപാത്രം അരങ്ങേറിയത് ആയിടയ്ക്കാണ്. ലൈലാ മജ്നുമാരെപ്പോലെ, ഷാജഹാനെയും മുംതാസിനെയും പോലെ അരുണും പ്രേയസിയും പെട്ടെന്നടുത്തു. അരുണും ബെഞ്ചമിനും ഉള്‍പ്പെടെയുള്ളവര്‍ അന്തിയുറങ്ങുന്ന വാടകക്വാര്‍ട്ടേഴ്സിന്റെ ഉടമസ്ഥന്റെ ഏകമകളായിരുന്നു പ്രേയസി!!

തൂമ്പ പോലെത്തെ കൈകളും പിടി പോയെ കൈക്കോട്ടു പോലത്തെ താടിയും ഇന്റര്‍ലോക്ക് ഇഷ്ടിക പിടിപ്പിച്ച പോലത്തെ സിക്സ് പായ്ക്ക് ബോഡിയും കണ്ടായിരുന്നു പഞ്ചാരപോലിരുന്ന പ്രേയസി കരിപ്പട്ടി പോലിരിക്കുന്ന അരുണുമായി അടുത്തത്. വൃത്തിയുള്ളതെന്നു പറയാന്‍ അവനു സ്വന്തമായി അവന്റെ പേരുമാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നിട്ടും പ്രേയസി പ്രണയത്തിന്റെ തീക്കടല്‍ കടഞ്ഞു തിരുമധുരം കുടിച്ചിട്ടേയുള്ളൂവെന്ന പിടിവാശിയിലായിരുന്നു.

പ്രണയം ചങ്കില്‍ ചാന്തുകൂട്ടിത്തുടങ്ങിയതോടെ അരുണിന്റെ മനസ്സില്‍ മൃദുലവികാരങ്ങള്‍ കമ്പികെട്ടി. കര്‍ത്താവിന്റെ പീഡാസഹനം ചിത്രീകരിക്കാനായി ഫൊറോനാ പള്ളിയുടെ മുറ്റത്തു ഡിസൈന്‍ ചെയ്ത കോണ്‍ക്രീറ്റ് സ്തൂപത്തില്‍, കുരിശേല്‍ കിടക്കുന്ന കര്‍ത്താവിനെ നോക്കി നില്‍ക്കുന്ന മഗ്ദലനമറിയത്തിന്റെ കാലില്‍ ദര്‍ഭമുന കൊണ്ടു. പത്രോസ് ശ്ലീഹായുട തലയില്‍ എവിടെനിന്ന് എന്നറിയില്ല, ഒരു മയില്‍പ്പീലി...!! വികാരിയച്ചന്റെ കയ്യില്‍ ആദ്യം കിട്ടിയത് ഒരു പൊട്ടിയ ഇഷ്ടികയായിരുന്നതിനാല്‍ അരുണിന്റെ ആയുസ് പൊട്ടാതെ ബാക്കിയായി.

എന്നും രാവിലെ എഴുന്നേറ്റ് തൊട്ടടുത്ത കാപ്പിത്തോട്ടത്തിലേക്കു പായുന്നതിനിടെയായിരുന്നു അരുണ്‍ ആദ്യമൊക്കെ പ്രേയസിയെ കണ്ടുമുട്ടിയിരുന്നത്. രാവിലെ ഏഴരയ്ക്കു കന്യാസ്ത്രീമാര്‍ പാട്ടു പരിശീലിക്കുന്ന കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പോകും വഴിയായിരിക്കും അരുണും ശിങ്കിടികളും കാപ്പിത്തോട്ടത്തിലേക്കു മാര്‍ച്ച് ചെയ്യുക. ബൈബിളില്‍ കര്‍ത്താവിന്റെ കാര്യം പറയും പോലെ 'അവന്‍ അതിരാവിലെ എഴുന്നേറ്റു വിജനസ്ഥലത്തേക്കു പോയി' എന്ന തിരുവെഴുത്തു പൂര്‍ത്തിയാകും വിധമായിരുന്നു ആ പാച്ചില്‍.
പട്ടാളക്കാരുടെ പിടി പരേഡ് പോലെ, തമിഴന്മാരുടെ വ്യായാമപ്പരേഡോ മറ്റോ ആയിരിക്കുമെന്നേ പ്രേയസി വിചാരിച്ചുളളൂ. തലേവര്‍ഷത്തേതിന്റെ ഇരട്ടി കാപ്പിക്കുരു വിളവു കിട്ടും വരെ പ്രേയസിയുടെ അപ്പന്‍ ഹൌസ് ഒാണറും കഥയറിഞ്ഞിരുന്നില്ല. എന്തിനേറെ, ഭരണങ്ങാനത്തെ ഒരു പട്ടിക്കുഞ്ഞുപോലും ഒന്നുമറിഞ്ഞില്ല.

ഒരു നാണയത്തിന്റെ രണ്ടുവശങ്ങള്‍ പോലെയായിരുന്നു ബെഞ്ചമിനും അരുണും. ഒരിക്കലും മുാമും വരാത്തവിധം അവര്‍ അടുപ്പത്തിലായിരുന്നതിനാല്‍ ബെഞ്ചമിനും ഒന്നുമറിഞ്ഞില്ല.

തുടരും

Friday, August 01, 2008

എഴുത്താള്‍ മടുത്താള്‍

അടുത്തെങ്ങും ബ്ലോഗില്‍ ഒരു പോസ്റ്റ് പോലും എഴുതാതിരുന്നത് എന്തുകൊണ്ടാണ് എന്നു ഞാന്‍ എന്നോടു തന്നെ ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇത്രയും കാലം. എഴുതാന്‍ ഒന്നും ഇല്ലാത്ത അവസ്ഥയാണ് ആദ്യത്തെ പ്രശ്നം. എഴുതണം എന്ന ആഗ്രഹമില്ലാതാവുന്നതു രണ്ടാമത്തെ പ്രശ്നം. മൂന്നാമത്തേതും അവസാനത്തേതുമായ പ്രശ്നം എന്റെ മടി തന്നെ.
ഒരുപക്ഷേ, ആദ്യം പറഞ്ഞ രണ്ടു പ്രശ്നങ്ങളുമുണ്ടാക്കുന്നത് അവസാനം പറഞ്ഞ മടി എന്ന സംഗതി തന്നെയായിരിക്കും. എഴുത്തും എഴുത്തുകാരനും (രണ്ടും എത്ര തറയാണെങ്കിലും മഹത്തരമാണെങ്കിലും) മരിച്ചു തുടങ്ങിക്കഴിഞ്ഞ ആസുരകാലത്ത് അവസാനത്തെ ആളിക്കത്തലാണു ബ്ളോഗുകള്‍ എന്നതില്‍ സംശയമില്ല. ഭാഷയും ലിപിയും മരിച്ചു പോയിക്കഴിയുമ്പോള്‍ എക്കാലവും ശേഷിക്കുന്ന തെളിവുകളായി ഈ ബ്ലോഗുകള്‍ ഓണ്‍ലൈനില്‍ തുടരും.
മലയാളം മൃതഭാഷയായി മാറാതിരിക്കണമെങ്കില്‍ കുട്ടികളെ ഇംഗീഷ് മീഡിയത്തില്‍ വിടാതിരിക്കണം എന്നാരൊക്കെയോ പറയുന്നതു കേട്ടു. അതു ശരിയാണോ? കുട്ടികള്‍ (വലിയവരും) ഏതു ഭാഷയും പഠിക്കട്ടെ, സംസാരിക്കട്ടെ, ഒപ്പം മലയാളം മരിക്കാതിരിക്കണമെങ്കില്‍ നമ്മുടെ ഭാഷയുടെ ലിപി ഇവിടെ ജീവിച്ചിരിക്കണം.
ഇരുപത്തഞ്ചുവര്‍ഷം കഴിഞ്ഞ് ക്ഷ എന്ന അക്ഷരം കണ്ടിട്ട് ഏതെങ്കിലുമൊരു പത്താം ക്ളാസുകാരന്‍ ‘’അമ്മേ ദേണ്ടെ ജീപ്പിന്റെ പടം” എന്നു പറഞ്ഞാല്‍ എന്തായിരിക്കും സ്ഥിതി?
ഭാഷയും ലിപിയും മരിക്കാതിരിക്കണമെങ്കില്‍ ഞാന്‍ എഴുത്തു തുടരേണ്ടതുണ്ടോ എന്നതിലേക്ക് ചിന്ത വഴിമാറുകയാണ്. ആധാരമെഴുത്ത് വരെ നിലച്ചുപോയ കാലമാണിത്. മലയാളമെഴുത്തിന്റെ ഏറ്റവും മികച്ച സാഹിത്യരൂപങ്ങളിലൊന്നായിരുന്ന ആധാരമെഴുത്ത് കംപ്യൂട്ടറിലേക്കു മാറിക്കഴിഞ്ഞു. ഇപ്പോള്‍ ഡിടിപിക്കാരുടെ കൈകളിലാണ് ആധാരങ്ങളുടെ ഭാവി. ആധാരങ്ങള്‍ക്കു മാത്രം സ്വന്തമായിരുന്ന പഴകിയ മണമുള്ള മലയാളവും വൈകാതെ കീബോര്‍ഡുകളില്‍ കൊട്ടിപ്പാടുന്ന ഡിടിപിക്കാരുടെ കൈകള്‍ക്കിടയിലൂടെ ചോര്‍ന്നു പോകും.
ആരൊക്കെ എഴുതിയാലും എഴുതാതിരുന്നാലും ഭാഷയ്ക്ക് ഒരു ചുക്കും സംഭവിക്കുകയില്ല എന്നത് ഇതിന്റെ മറുപുറമാണ്. എന്നാല്‍, വായന നിലച്ചാല്‍ പിന്നെയെന്തു ഭാഷ? പിന്നെയെന്തു ലിപി? സംസാരഭാഷയില്‍നിന്നു വ്യാകരണ ഭാഷയിലേക്കുള്ള മാറ്റം തന്നെ വായനയെ ഉദ്ദേശിച്ചുള്ളതായിരുന്നു. എഴുത്ത് രണ്ടാം സ്ഥാനത്തു മാത്രമേ വരൂ. വായിക്കാനായി എഴുതിയവയാണ് എല്ലാ എഴുത്തുകളും.
ഭാഷയും ലിപിയും എഴുത്തും വായനയും വായനക്കാരനുമെല്ലാമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഈ സമ്പ്രദായത്തിന്റെ ഇങ്ങേത്തലയ്ക്കല്‍ നില്‍ക്കുന്ന ഒരാളാണ് എഴുത്താള്‍. കര്‍ത്താവ്, കര്‍മം, ക്രിയ എന്ന് ഒരു വാക്യത്തെ പിരിച്ചെഴുതുന്ന പോലെ ഇതിനെ കാണാം. എഴുതുന്നവന്‍ കര്‍ത്താവ്, എഴുത്ത് കര്‍മം, വായന ക്രിയ. ക്രിയയില്ലെങ്കില്‍ പിന്നെയെന്തു കര്‍ത്താവ്, കര്‍മം എന്നു നിസ്സാരമായി ആര്‍ക്കും ചോദിക്കാം.
വായന കുറയുമ്പോള്‍ ഭാഷയും ലിപിയും ഊര്‍ധ്വന്‍ വലിക്കുന്നതു നമുക്ക് അനുഭവിച്ചറിയാം. അത്തരമൊരു ദുരന്തത്തിന്റെ സെക്കന്‍ഡറി സ്റ്റേജിനോട് നമ്മള്‍ അടുത്തുകൊണ്ടിരിക്കുന്നു.
ടെലിവിഷനിലെ റിയാലിറ്റി ഷോകളിലൂടെ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ഇംഗീഷ് കലര്‍ന്ന മലയാളമല്ല ഈ പരാജയത്തിനു കാരണം. ഒരു കാലത്തും ഭാഷയ്ക്കു സ്വന്തമായി നിലനില്‍പ്പില്ല. മലയാളത്തില്‍ അടുത്തകാലം വരെ സംസ്കൃതത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇപ്പോള്‍ ആ റോള്‍ ഇംഗീഷിനാണെന്നു മാത്രം. പല മലയാളം വാക്കുകളും ഇംഗീഷില്‍നിന്നുള്ള തത്സമ രൂപങ്ങളാണ് എന്നതാണ് അതിനുള്ള തെളിവ്.
ഇംഗീഷിന്റെ ആഗോള അധിനിവേശത്തിന്റെ ഏറ്റവും വലിയ തെളിവ് ഇപ്പോള്‍ ബെയ്ജിങ്ങില്‍ കാണാം. ഒളിംപിക്സ് ഒരുക്കങ്ങളുടെ ഭാഗമായി ബെയ്ജിങ് നഗരത്തെ തൂത്തുതുടച്ചു വൃത്തിയാക്കിയ ചൈനക്കാര്‍ അവിടുത്തെ ടാക്സി ഡ്രൈവര്‍മാരെ അടക്കം ഇംഗീഷ് പഠിപ്പിച്ചു കഴിഞ്ഞു. ഇംഗീഷിന്റെ ആധിപത്യം ഒരിക്കലും അവിടെ ചൈനീസ് ഭാഷയുടെ മരണത്തിനു കാരണമാവുമെന്ന് ഇപ്പോള്‍ കരുതാനേ വയ്യ. അതുപോലെ ഇവിടെയും ഈ മലയാളത്തിനും അതിജീവനം നേടാന്‍ കഴിയണം.
മലയാളത്തോടു സ്നേഹമുണ്ടെങ്കില്‍ എഴുതുകയല്ല, വായിക്കുകയാണു വേണ്ടതെന്നു ഞാന്‍ വിചാരിക്കുന്നു. എഴുതിയില്ലെങ്കിലും നിര്‍ബന്ധമായും വായിക്കണം എന്നു മനസ്സിലാക്കുന്നു. എഴുത്ത് ഒരു നിര്‍ബന്ധമേയല്ലാത്ത സാഹചര്യത്തില്‍ അതിനായി ഏറെ സമയം കളയുന്നതില്‍ അര്‍ഥമില്ലെന്നും മനസ്സിലാക്കുന്നു.
അതിനാല്‍, ഒന്നരവര്‍ഷത്തോളം ഓണ്‍ലൈനിലും ഓഫ്ലൈനിലും എന്റെ സമയത്തിന്റെ നല്ലൊരു പങ്ക് കളഞ്ഞ ബ്ലോഗെഴുത്ത് അവസാനിപ്പിക്കാമെന്നു ഞാന്‍ വിചാരിക്കുന്നു. എഴുത്ത് അവസാനിപ്പിക്കുന്നു എന്നതു ബ്ലോഗില്‍നിന്നുള്ള കുടിയിറക്കമല്ല. ബ്ലോഗില്‍ത്തന്നെ ഞാനുണ്ടാവും, പക്ഷേ, എഴുത്ത് ഇനി വേണ്ട എന്നു തല്‍ക്കാലം തീരുമാനിക്കുന്നു, അഥവാ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു.
ഭരണങ്ങാനവും ഞാനും എന്ന പേരില്‍ ബ്ലോഗില്‍ എഴുതിക്കൂട്ടിയവയൊക്കെ കുറച്ചുകാലംകൂടി ഇവിടെയുണ്ടാവും. അതുകഴിഞ്ഞ് അവ അപ്രത്യക്ഷമാവും. പിന്നീടെപ്പോഴെങ്കിലും എഴുതണമെന്നു തോന്നിയാല്‍ അപ്പോള്‍ തിരിച്ചുവരാന്‍ പാകത്തിനു ബ്ലോഗ് അവിടെ ബാക്കിയുണ്ടാവും.ലിപി അപ്പോഴും മരിച്ചിട്ടില്ലെങ്കില്‍ ഈ എഴുത്താള്‍ മടങ്ങിവരും. ഇപ്പോള്‍ മടുത്താള്‍ മടങ്ങട്ടെ.

നന്ദി.

Tuesday, May 13, 2008

സ്നാപകയോഹന്നാന്റെ തല

ഹേറോദേസ് രാജാവിന്റെ കൊട്ടാരം. സലോമിയുടെ നൃത്തം. കൊട്ടാരക്കെട്ടുകളെ പിടിച്ചുലയ്ക്കുന്ന നൃത്തം.

നൃത്തത്തിനൊടുവില്‍ സംപ്രീതനായ ഹേറോദേസ് സലോമിയുടെ വലതുകൈ കരതലത്തിലെടുത്ത് അവളോടു ചോദിച്ചു.

പറയൂ, നടനരത്നമേ, സലോമി... നിനക്കായി ഞാനെന്താണു ചെയ്യേണ്ടത്???

ആ ചോദ്യം പ്രതീക്ഷിച്ചിരുന്നെങ്കിലും അവള്‍ കൃത്യമായി ഒരു മറുപടി പറയാതെ വിക്കിവിക്കി നില്‍പു തുടര്‍ന്നു.
പറയൂ... നിനക്കെന്താണു സമ്മാനമായി വേണ്ടത്? നീയെന്തു പറഞ്ഞാലും ഇൌ ഹേറോദേസ് നല്‍കിയിരിക്കും. ഇൌ രാജ്യം പോലും....

ഇതാണു പറ്റിയ സമയം. കണ്ണുകള്‍ പഴയനായിക ശാരദയെപ്പോലെ പടപടാന്നു തുറന്നടച്ചുകൊണ്ട് അവള്‍ പറഞ്ഞു.

എനിക്ക് സമ്മാനമായി.........

സമ്മാനമായി എന്തു വേണം, പറയൂ...- ഹേറോദേസിന് ആകാംക്ഷ

എനിക്കു സമ്മാനമായി......

ഉം മടിക്കാതെ പറയൂ...

ഒരു വെള്ളിത്താലത്തില്‍ സ്നാപക യോഹന്നാന്റെ തല!!!!

ടംഡഡോ.... അതിഭയങ്കര മ്യൂസിക്. ലൈറ്റ് ഡിമ്മര്‍ വക മാസ്മരിക പ്രകടനം. മ്യൂസിക് തീരും വരെ, വേദിയിലെ ശബ്ദ വെളിച്ച വിന്യാസങ്ങള്‍ പൂര്‍വരൂപത്തിലാകും വരെ ഹേറോദേസും സലോമിയും പരിവാരങ്ങളും സ്റ്റില്‍. അനങ്ങാന്‍ പാടില്ല.

സലോമിയുടെ മൂക്കിന്‍തുമ്പത്ത് ഉരുണ്ടുകൂടിയ വിയര്‍പ്പുതുള്ളി താഴേയ്ക്കു ചാടന്‍ അനുവാദം കാത്തു നിന്നു. പഴയ ബാലെക്കാരന്‍ ഗോപാലന്‍ ആശാന്റെ നിലവറയില്‍നിന്നു തപ്പിയെടുത്ത വിഗിനുള്ളിലെ ചെള്ള് ഹേറോദേസിന്റെ തലയില്‍ ആഞ്ഞു കടിച്ചു
കുടഞ്ഞുകൊണ്ടിരുന്നു.

എന്തു ചെയ്യാം? സ്്റ്റില്‍ ആയല്ലേ പറ്റൂ. സീന്‍തീരും വരെ രാജാവിനു തലചൊറിയാന്‍ നിയമമില്ലല്ലോ. ഭടനാവുകയായിരുന്നു നല്ലതെന്നോര്‍ത്തുകൊണ്ട്, ചൊറിയാന്‍ പറ്റാത്തതിന്റെ ചൊറിച്ചിലോടെ ഹേറോദേസും നില്‍പു തുടര്‍ന്നു. മ്യൂസിക് തീരുന്നില്ല, ലൈറ്റ് കെട്ടും ഒാഫായും ഇന്ദ്രജാലം തീര്‍ത്തുകൊണ്ടിരിക്കുന്നു.

ഇൌ സമയത്ത് തന്റെ മുറിച്ചു മാറ്റപ്പെടാനൊരുങ്ങുന്ന തലയെക്കുറിച്ചോര്‍ത്തു വിഷാദമേതുമില്ലാതെ മേക്കപ്പിന്റെ മിനുക്കുപണികളിലായിരുന്നു ശ്രീ സ്നാപകയോഹന്നാന്‍. സലോമിയ്ക്കു മുന്‍പില്‍ ഹേറോദേസ് കാഴ്ച വയ്ക്കുന്ന തന്റെ തല. സ്നാപകന്‍ ഉള്ളാലെ പൊട്ടിച്ചിരിച്ചു.

പാവം ഹേറോദേസ്. സുന്ദരിയായ സലോമി അവന്റേതുമാത്രമാണെന്നാണ് ആ മണ്ടന്റെ വിചാരം. സലോമിക്കിഷ്ടം തന്നോടാണെന്നു സ്നാപകനു നന്നായറിയാം. കാരണം, നാടക റിഹേഴ്സലിന്റെ സമയത്തും ഇടവേളയില്‍ ചായയും ഏത്തയ്ക്കാ ബോളിയും കഴിക്കുന്ന നേരത്തും സലോമി തന്റെയടുത്തു മാത്രമേ നില്‍ക്കാറുള്ളൂ.

ഹേറോദേസ് എന്ന വിവരദോഷിക്ക് നാടകം പഠിപ്പിക്കുന്ന ബേബിയാശാന്റെ കയ്യില്‍നിന്നു കിഴുക്കും നല്ല തെറിയും കിട്ടുമ്പോള്‍ അവള്‍ ചിരിക്കുന്നതും താന്‍ കണ്ടിട്ടുണ്ട്. പോരാത്തതിന്, തടികൂടുമെന്നു പറഞ്ഞ് എന്നും അവളുടെ ഏത്തക്കാ ബോളി കൂടി തനിക്കു തരാറുണ്ടവള്‍. ഒരു കുഞ്ഞുപോലുമറിയാതെ ഇടയ്ക്കിടെ തന്നെ കാണുമ്പോള്‍ ചിരിക്കാറുമുണ്ട്.

ഒരു ദിവസം, പള്ളിയില്‍ കുര്‍ബാന കഴിഞ്ഞു പോകുമ്പോള്‍ എതിരെ അവളുടെ അമ്മയും അനിയത്തിമാരും നടന്നു വരികയാണ്. അവളുമുണ്ടു കൂടെ. എന്നാ ഭാവമായിരന്നു പെണ്ണിനപ്പോള്‍. നാടകത്തില്‍ ഒരുമിച്ച് അഭിനയിക്കുന്നതാണെന്ന ഭാവം പോലുമില്ല. അവളുടെ അമ്മയെ നോക്കിയൊന്നു ചിരിച്ചു. ഒരു പരിചയം കിടക്കട്ടെ. അഡ്വാന്‍സായെന്നു വിചാരിച്ചു.

വൈകിട്ട് റിഹേഴ്സലിനു വന്നപ്പോള്‍ അവള്‍ പറഞ്ഞു- സ്നാപകനെ അമ്മയ്ക്കു മനസ്സിലായില്ല കേട്ടോ. എന്നോടു ചോദിച്ചു, ഏതാണെന്ന്, ഞാന്‍ അറിയില്ല എന്നു പറഞ്ഞു.
കള്ളി. പെണ്ണുങ്ങളെല്ലാം ഇങ്ങനെയായിരിക്കും. - അന്നേ തീരുമാനിച്ചതാണ്, സ്നാപകന്റെ തല ചോദിച്ചു വാങ്ങുന്ന സലോമിയെ അപ്പാടെ താന്‍ തട്ടിയെടുക്കുമെന്ന്. അതിനു ഹേറോദേസല്ല, അവന്റെ അപ്പന്റെ അപ്പന്റെ അപ്പന്‍ തടസ്സം നിന്നാലും നടക്കൂല്ല. അത്ര തന്നെ.

ദീര്‍ഘ നിശ്വാസത്തോടെ സ്നാപകന്‍ ട്രോളിയുടെ അടിയിലേക്കു കയറി. അതിന്റെ പീഠത്തിലെ ദ്വാരത്തിലൂടെ തല മുകളിലേക്ക് ഉയര്‍ത്തി വച്ചു. ഇപ്പോള്‍ സംഗതി ഫിറ്റായി. അണിയറക്കാര്‍ ട്രോളിയുടെ നാലുഭാഗത്തും താഴോട്ടുള്ള ഭാഗം ചുവപ്പു പട്ടു തുണികൊണ്ട് അലങ്കരിച്ചു. ഇപ്പോള്‍ നോക്കിയാല്‍ തള്ളിക്കൊണ്ടു വരുന്ന ഒരു പീഠത്തില്‍ സ്നാപകയോഹന്നാന്റെ തലയിരിക്കുന്നു. തലയുടെ താഴോട്ടുള്ള ഭാഗം ആരും കാണുന്നില്ല.

അടുത്ത സീനില്‍, സ്നാപകന്റെ തല വേദിയിലെത്തുന്നതോടെ നാടകത്തിനു ക്ളൈമാക്സ്. എങ്ങനെ സ്നാപന്റെ തല വേദിയിലെത്തിക്കുമെന്നോര്‍ത്തു തല പുണ്ണാക്കുന്ന കാണികളായ മണ്ടന്മാരെ ഞെട്ടിച്ചുകൊണ്ട് ഏതാനും മിനിറ്റുകള്‍ക്കകം സ്നാപകന്റെ തല മറയ്ക്കപ്പെട്ട ഉടലോടെ വേദിയിലെത്തും.

അതുകണ്ടു ഹേറോദേസ് നടുങ്ങണം. സലോമി ഉള്ളാലെ ചിരിക്കണം.

ബേബിയാശാന്‍ ഇക്കാര്യം ആയിരംവട്ടം പറഞ്ഞിട്ടും ഹേറോദേസിനു നടുക്കം വരുന്നില്ല. ഇതുമൂലം അവന്റെ ചെവിയുടെ നിറം സ്ഥിരമായി ചുവന്നതായി.

എന്നതാടാ നാറി, നിനക്കു നടുങ്ങാന്‍ അറിഞ്ഞുകൂടേ? - ബേബിയാശാന്‍ ചൂടായി.

ഹേറോദേസ് പരുങ്ങി. അപ്പോള്‍ സലോമിയുടെ കണ്ണുകള്‍ തിളങ്ങുന്നത് സ്നാപകന്‍ കണ്ടു. ആ കാഴ്ചയുടെ ആത്മവിശ്വാസത്തോടെ സ്നാപകന്‍ ഉറക്കെ ചിരിച്ചു.
സ്നാപകന്റെ ചിരി തീരും മുന്‍പു റിഹേഴ്സല്‍ക്യാംപ് ഒന്നടങ്കം ചിരിച്ചു.

ഹേറോദേസിന്റെ തലയുരുണ്ടു. വൈകിട്ട് റിഹേഴ്സല്‍ കഴിഞ്ഞു വീട്ടിലേക്കു പോകും വഴി ഹേറോദേസ് ആദ്യമായി സ്നാപകന്റെ തലയില്‍ കൈവച്ചു.

നാടകത്തിനു സ്റ്റേജേല്‍ കയറുമ്പോള്‍ കഴുത്തിനു മുകളില്‍ തല വേണേല്‍ നീയവളെ മറക്കണം. - ഹേറോദേസ് കട്ടായം പറഞ്ഞു.

മറക്കാന്‍ എനിക്കു മനസ്സില്ല. ഞങ്ങളു തമ്മില്‍ പ്രേമത്തിലാണ്. -സ്നാപകന്‍ തിരിച്ചടിച്ചു.

പ്രേമമാണെന്നു നീ മാത്രം തീരുമാനിച്ചാല്‍ മതിയോ? - ഹേറോദേസിന്റെ കണ്ണുകൂടി ചുവന്നു.

തല്‍ക്കാലം അതു മതി. സമയമാകുമ്പോള്‍ അവളെക്കൊണ്ട് പറയിപ്പിക്കാം- സ്നാപകന്‍ വീണ്ടും ആഞ്ഞടിച്ചു.

ഹേറോദേസിന്റെ കണ്ണില്‍, ചുവന്ന തീക്കട്ട ഉറുമ്പരിക്കുന്നതു സ്നാപകന്‍ കണ്ടു. രണ്ടുദിവസം അവര്‍ തമ്മില്‍ മിണ്ടിയില്ല. ആകെ സംസാരം നാടകത്തിലെ ഡയലോഗുകള്‍ മാത്രം. അതിനുശേഷം റിഹേഴ്സലിനിടെ അവന്റെ കണ്ണുകള്‍ സ്നാപകന്റെ ഉറക്കം കെടുത്തി.

അവസാന സീനില്‍, ട്രോളിയില്‍ ഉരുട്ടിക്കൊണ്ടു വരുന്ന തന്റെ തല കണ്ടപ്പോള്‍ അവന്റെ കണ്ണില്‍ കത്തിയതു തീയായിരുന്നു. ബേബിയാശാന്‍ അതിനെ നടുക്കം എന്നു തിരിച്ചു വായിച്ചു.
ഒടുവില്‍ ഹേറോദേസ് നടുങ്ങാന്‍ പഠിച്ചു. - ബേബിയാശാന്‍ അതുറക്കെ പറഞ്ഞപ്പോള്‍ ക്യാംപ് ഒന്നടങ്കം കയ്യടിച്ചു. സലോമിയും..

അതു സ്നാപകന്‍ പ്രതീക്ഷിച്ചിരുന്നില്ല.

ട്രോളിക്കിടയില്‍ അനങ്ങാനാവാത്ത അവസ്ഥയില്‍ താനെന്തു ചെയ്യാന്‍..??

അവസാന സീന്‍. രണ്ടു പടയാളികള്‍ വന്നു, സ്നാപകന്റെ തല തള്ളിക്കൊണ്ടുപോകാന്‍.

സദസിന്റെ മുന്‍പില്‍ത്തന്നെ അമ്മച്ചിയിരിപ്പുണ്ട്. തല മാത്രമായ അവസ്ഥയില്‍ തന്നെ കണ്ട് അമ്മച്ചി അലറി വിളിക്കുമോ ആവോ? സസ്പെന്‍സ് പൊട്ടേണ്ട എന്നു കരുതിയതു പാരയാവുമോ?

റോസ് പൌഡറിന്റെയും വിയര്‍പ്പിന്റെയും സമ്മിശ്രഗന്ധം പരക്കുന്ന വേദിയിലേക്ക്, ഹൈമാസ്റ്റ് വെളിച്ചത്തിന്റെ കടുത്ത ചൂടിലേക്ക് സ്നാപകന്റെ തല ഉയിരോടെ കയറിച്ചെന്നു.

നടന രത്നമേ, സലോമി, ഇതാ ഇങ്ങോട്ടു നോക്കൂ... -
നീയാവശ്യപ്പെട്ട സ്നാപക യോഹന്നാന്റെ തല ഇതാ. ഇവിടെ, ഇൌ രാജസന്നിധിയില്‍. നിന്റെ ആവശ്യം ഞാന്‍ സാധിച്ചു തന്നിരിക്കുന്നു- ഹേറോദേസ് വേദിയില്‍ സര്‍വം മറന്ന് അട്ടഹസിച്ചു.

പോയി പണി നോക്കെടാ കോപ്പേ എന്ന് ഉറക്കെ അലറണമെന്നുണ്ടായിരുന്നെങ്കിലും തന്റെ റോളിന്റെ ഉത്തരവാദിത്തത്തെക്കുറിച്ചോര്‍ത്ത് സ്നാപകന്‍ നിശബ്ദത പാലിച്ചു.

വേദിക്കു താഴെ പള്ളിപ്പെരുനാളിനെത്തിയ പുരുഷാരം സ്നാപകന്റെ തലയിലേക്കു നോക്കി അന്തം വിട്ടു നില്‍ക്കുന്നതിനിടെയാണ് അതുസംഭവിച്ചത്.
അട്ടഹാസത്തിന്റെ തുടര്‍ച്ചയായി ഒരു അലര്‍ച്ചയോടെ ട്രോളിക്കു നേരെ പാഞ്ഞുചെന്ന ഹേറോദേസ് അടുത്ത സെക്കന്‍ഡില്‍ സ്നാപകന്റെ തല നോക്കി കൈവീശിയടിച്ചു.
സ്ക്രിപ്റ്റിലില്ലാത്ത സീന്‍ കണ്ട്, ചെണ്ടക്കാരന്‍ അറിയാതെ രണ്ടടിച്ചു.

പടയാളികള്‍ ഞെട്ടി. ബേബിയാശാന്‍ ഞെട്ടി. സ്നാപകനും അടിയുടെ ഏക്കത്തില്‍ നല്ല ഒന്നാന്തരമായി ഞെട്ടി. സ്ക്രിപ്റ്റ് അറിഞ്ഞുകൂടാത്ത പൊതുജനം അതും നാടകത്തിലുള്ളതാണെന്നു കരുതി കയ്യടിച്ചു.

ഭൂമി കറങ്ങുന്നതു പോലെ തോന്നി. അല്ല, ശരിക്കും കറങ്ങുകയാണ്. അടുത്ത സീനില്‍ ഹേറോദേസ് സ്നാപകന്റെ മൂക്കില്‍ പിടിച്ചു കുടഞ്ഞു. വീണ്ടും ജനം കയ്യടിച്ചു.

സ്നാപകന്റെ മൂക്കില്‍നിന്നു ചെവിയിലേക്കു പിടിത്തം മാറ്റിയ ഹേറോദേസ് നല്ല ഒന്നാന്തരമായി കിഴുക്കി. അനങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയില്‍, ഭാവവ്യതിയാനം പോലും വരുത്താന്‍ പറ്റാത്ത തലയുമായി തന്റെ പ്രണയത്തെയോര്‍ത്ത് എല്ലാം സഹിച്ചു.

സ്ക്രിപ്റ്റിലില്ലാത്ത സീനാണേലും അതു കണ്ടു സലോമി പൊട്ടിച്ചിരിച്ചു. നാടകത്തിലെ സലോമി ചിരിച്ചേ മതിയാവൂ. കാരണം അവളുടെ റോള്‍ അതാണല്ലോ. തന്റെയത്രയും സ്റ്റേജ് എക്സിപീരയന്‍സ് ഇല്ലേലും സലോമി മിടുക്കിയാണെന്നോര്‍ത്ത് വേദനയ്ക്കിടെയും സ്നാപകന്‍ അഭിമാനിച്ചു.

ഹേറോദേസിന്റെ പ്രയോഗങ്ങള്‍ നീണ്ടുപോകവേ കര്‍ട്ടന്‍ വീണു.

ജനം കയ്യടി തുടര്‍ന്നുകൊണ്ടിരിക്കെ, ഹേറോദേസ് സലോമിയുടെ കയ്യില്‍ പിടിച്ച് അനങ്ങാന്‍ പറ്റാത്ത അവസ്ഥയിലിരിക്കുന്ന സ്നാപകനോടായി ഇപ്രകാരം പറഞ്ഞു

ഇവള്‍ക്കു നിന്നോടൊരു പ്രേമവുമില്ല കോപ്പുമില്ല. ഇക്കാര്യം ഇന്നു രാവിലെ ഇവളു തന്നെ എന്നോടു പറഞ്ഞു.-

സ്ക്രിപ്റ്റിലില്ലാത്ത ഡയലോഗിന്റെ തീവ്രത കേട്ട് അണിയറക്കാര്‍ വീണ്ടും ഞെട്ടി.

വെറും തലയായ അവസ്ഥയില്‍ സ്നാപകന്‍ സലോമിയുടെ നേര്‍ക്കു നോക്കി.

സലോമിയെ കാണാനില്ല.

സ്റ്റേജില്‍ സലോമിയില്ല. ഹേറോദേസും ചുറ്റും നോക്കി. തൊട്ടുമുന്‍പു താന്‍ കയ്യില്‍ പിടിച്ച് ഇവിടെ നിര്‍ത്തിയ സലോമിയെവിടെ?

അണിയറയിലും സലോമിയില്ല. സദസ്സിലും സലോമിയില്ല. സലോമിയെവിടെ?

സലോമീ.....

ഒറ്റയ്ക്കും തെറ്റയ്ക്കും ആ വിളി മുഴങ്ങിക്കൊണ്ടിരിക്കെ, സ്റ്റേജിനു താഴെയുള്ള മൂവാണ്ടന്‍ മാവിന്റെ ചുവട്ടില്‍ സലോമി, അടുത്ത നാടകത്തിലെ യേശുക്രിസ്തുവിനെയും കാത്തുനില്‍ക്കുകയായിരുന്നു.

അവന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ പോലും യോഗ്യതയില്ലാത്തവരുടെ വിളി അവളുടെ കാതുകളില്‍ വീണ്ടും മുഴങ്ങി.

സലോമീീീീീീീ

Tuesday, April 29, 2008

കേശവന്‍ ചേട്ടനും മക്കളും

ഭരണങ്ങാനത്തിന്റെ കണ്ണിലുണ്ണിയായിരുന്നുകേശവന്‍ ചേട്ടന്‍. കാരണം, പ്രദേശത്തെ ഒരേയൊരു ചെത്തുകാരനായിരുന്നു അദ്ദേഹം. ഭരണങ്ങാനത്തിന്റെ പേടിസ്വപ്നവും കേശവന്‍ ചേട്ടനായിരുന്നു. കാരണം, അദ്ദേഹത്തിന്റെ കയ്യിലെ ചെത്തുകത്തിക്കു നല്ല മൂര്‍ച്ചയായിരുന്നു.

കേശവന്‍ ചേട്ടന്റെ മൂന്നുണ്ണികള്‍ ഭരണങ്ങാനത്തിന്റേതെന്നല്ല സമീപനാടുകളുടെ മുഴുവന്‍ നോട്ടപ്പുള്ളികളായിരുന്നു.

അവര്‍: പി.കെ. ഒന്നാമന്‍, കെ.കെ. രണ്ടാമന്‍, ജെ.ജെ. മൂന്നാമന്‍. മൂന്നുപേരും കേശവന്‍ ചേട്ടന്റെയും ഭാര്‍ഗവിച്ചേട്ടത്തിയുടെയും മക്കളു തന്നെ.

കേശവന്‍ ചേട്ടന്‍ സ്കൂളില്‍ പോയിട്ടില്ല.

അപ്പന്‍ പോവാത്തിടത്തോട്ടു ഞങ്ങളുമില്ലെന്നു മക്കളു കരഞ്ഞു കാലേല്‍പിടിച്ചു പറഞ്ഞതാണേലും കേശവന്‍ ചേട്ടന്‍ കേട്ടില്ല. അങ്ങനെ നിങ്ങളും സുഖിക്കേണ്ട എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട് യഥാകാലം അദ്ദേഹം ത്രിവിക്രമന്‍മാരെയും സ്കൂളില്‍ പഠിപ്പിക്കാന്‍ ചേര്‍ത്തു.

മൂത്തവന്‍ പി.കെ. ഒന്നാമന്‍. ഒന്നാമന്‍ എന്നപേര് റജിസ്റ്ററില്‍ എഴുതുന്നതിനു മുന്‍പ് എല്‍പി സ്കൂളിലെ ഹെഡ്മാസ്റ്റര്‍ ചോദിച്ചതുകൊണ്ടാണ് പി.കെ. എന്നൊരു ഇനിഷ്യല്‍ ആ പേരിനു മുന്‍പില്‍ വീണത്. അതിനു മുന്‍പ് ഇനിഷ്യല്‍ എന്നുവച്ചാല്‍ എന്താണെന്നു കേശവന്‍ ചേട്ടനു നല്ല തിട്ടമില്ലായിരുന്നു. പാറപ്പുറത്ത് കേശവന്‍ എന്നതിന്റെ ചുരുക്കപ്പേരായ പി.കെ. ഒന്നാമന്‍ അങ്ങനെ ഒന്നാം ക്ളാസില്‍ ചേര്‍ന്നു.

അതുകഴിഞ്ഞ് കൃത്യം രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ രണ്ടാമനെയും അതേ സ്കൂളില്‍ ചേര്‍ക്കാന്‍ കേശവന്‍ ചേട്ടനെത്തി. എന്താണു കൊച്ചിന്റെ ഇനിഷ്യല്‍ എന്നു ചോദിച്ചപ്പോഴേ കേശവന്‍ ചേട്ടന്‍ ഒന്നാലോചിച്ചു. മൂത്തവന്‍ പി.കെ. ഒന്നാമന്‍. രണ്ടാമത്തവന് എന്ത് ഇനിഷ്യലിടും?

പി.കെ. എന്നു തന്നെയിട്ടാല്‍ എന്താണൊരു ചേഞ്ച്. അതുകൊണ്ട് അദ്ദേഹം ഒരു ചെയ്ഞ്ചിനു വേണ്ടി ഇങ്ങനെ അരുളിച്ചെയ്തു- കെ.കെ. രണ്ടാമന്‍!!!

കെ.കെ. എന്നു വച്ചാല്‍...??

ഒാ.. അങ്ങനെയൊന്നുമില്ല...

സാറു പിന്നെയൊന്നും ചോദിച്ചില്ല. അങ്ങനെ കെ.കെ. രണ്ടാമനും സ്കൂളിലടയ്ക്കപ്പെട്ടു.

പിന്നെയും രണ്ടുവര്‍ഷം കഴിഞ്ഞപ്പോളാണു മൂന്നാമനെ സ്കൂളില്‍ ചേര്‍ത്തത്. അവന്റെ പേരിലും ഒരു ചേഞ്ചു വേണമെന്നു കേശവന്‍ ചേട്ടനു നിര്‍ബന്ധമായിരുന്നു. അങ്ങനെ അവന്‍ ജെ.ജെ. മൂന്നാമന്‍ എന്നപേരു സ്വീകരിച്ചു.

എന്താണ് ഇനിഷ്യലിന്റെ അര്‍ഥമെന്നു രണ്ടാമനോ മൂന്നാമനോ കേശവന്‍ ചേട്ടനു തന്നെയോ തിട്ടമുണ്ടായിരുന്നില്ല. ജസ്റ്റ് ഫോര്‍ എ ചേഞ്ച്. അത്രതന്നെ!

കേശവന്‍ചേട്ടന്‍ പനങ്കുലകള്‍ ചെത്തിതീര്‍ക്കുന്നതനുസരിച്ചു കാലവും കടന്നുപൊയ്ക്കൊണ്ടിരുന്നു. ഒന്നാമനും രണ്ടാമനും മൂന്നാമനും പത്താം ക്ളാസില്‍ പഠിപ്പു നിര്‍ത്തി.

ഇനിയെന്തു മക്കളേ എന്നാലോചിച്ചു കേശവന്‍ ചേട്ടന്‍ നാട്ടിലുള്ള ചെത്താറായ തെങ്ങുകളുടെയും പനകളുടെയും എണ്ണം മനക്കണ്ണാല്‍ കൂട്ടിയെടുത്തു നോക്കി.

മൂന്നുപേര്‍ക്കുമായി ചെത്ത് വീതം വച്ചാല്‍ ഒരുവിധമൊപ്പിക്കാം. മക്കളെ ചെത്തുകാരാക്കാം എന്ന തീരുമാനത്തോടെ ചിന്തയില്‍നിന്നുണര്‍ന്ന അദ്ദേഹത്തെ അവര്‍ പക്ഷേ തോല്‍പിച്ചു കളഞ്ഞു.
ഞങ്ങള്‍ക്കു ചെത്തുകാരാവാന്‍ അശേഷം താല്‍പര്യമില്ല. വേറെയെന്തെല്ലാം പണി ഇൌ ലോകത്തുണ്ട്. ...!!

മക്കളുടെ തീരുമാനത്തിനു മുന്നില്‍ കേശവന്‍ ചേട്ടന്‍ കത്തിമടക്കി.

ചെത്തുകാരാവുന്നില്ലെങ്കില്‍ പിന്നെ നിങ്ങള്‍ എന്തു പണിക്കാണു പോവുകയെന്നു കേശവന്‍ ചേട്ടന്‍ മൂന്നുപേരോടും പലവട്ടം ചോദിച്ചു. അപ്പോഴൊക്കെയും മൂന്നുപേരുടെയും ഉത്തരം ഒന്നായിരുന്നു

- തല്‍ക്കാലം ഒരു പണിക്കും പോവാന്‍ ഉദ്ദേശിക്കുന്നില്ല!!

ഒരു പണിയുമില്ലെങ്കിലും മൂന്നുപേരും തിരക്കിലായിരുന്നു. നാട്ടിലെ സകല ഇടകഴിയിലും മാറിമാറി നടക്കുന്ന പന്നിമലര്‍ത്തു ടൂര്‍ണമെന്റിലെ ഐക്കണ്‍ പ്ലെയേഴ്സായിരുന്നു മൂവരും.

നല്ല കൈക്കൊണമുള്ളവരായതുകൊണ്ട് നാലുനേരം പുട്ടടിക്കാനുള്ള കാശു പന്നിമലര്‍ത്ത് വഴി അവര്‍ക്ക് ലഭിച്ചുപോന്നു. ഒന്നാമനും രണ്ടാമനും അത്യാവശ്യം വീശുന്ന പ്രകൃതംകൂടിയായിരുന്നു.

പക്ഷേ, മൂന്നാമന്‍ അങ്ങനെയായിരുന്നില്ല. മദ്യവിരുദ്ധന്‍. വീട്ടിലോ വഴിയിലോ കള്ളിന്റെ മണമടിച്ചാല്‍പ്പോലും വാളുവയ്ക്കുന്ന പ്രകൃതം.

ലെവന്‍ തന്റെ മകന്‍ തന്നെയോ എന്നു കേശവന്‍ ചേട്ടന്‍ പോലും പലപ്പോഴും ആലോചിച്ചിട്ടുണ്ട്.

കാര്യങ്ങള്‍ അങ്ങനെ മുന്നോട്ടു പോകവേ, ഒരു ദിവസം സ്വന്തം വീട്ടുമുറ്റത്തെ പനയില്‍ ചെത്താന്‍ കയറിയ കേശവന്‍ ചേട്ടന്റെ അലര്‍ച്ചയാണു നാട്ടുകാരു കേട്ടത്.

എന്താണു സംഭവമെന്നറിയാന്‍ ഒാടിക്കൂടിയ നാട്ടുകാരെ നോക്കി പനയുടെ മുകളിലിരുന്നു തന്നെ കേശവന്‍ ചേട്ടന്‍ നെഞ്ചത്തടിച്ചലറി...

എന്റെ പനേലെ കള്ളുംകുടം കാണാനില്ല. ഇന്നലെ വൈകിട്ട് അന്തിചെത്താന്‍ കേറിയപ്പോഴും ഇവിടെയുണ്ടായിരുന്നു. രാത്രി ഏതോ കഴുവേറീടെ മക്കള് മാട്ടം മോട്ടിച്ചു....!!

വാര്‍ത്ത നാട്ടില്‍ കാട്ടുതീയായി. തീക്കട്ട ഉറുമ്പരിച്ചു. കേശവന്‍ ചേട്ടന്റെ സ്വന്തം പനയിലെ കള്ളുംകുടം ആരോ മോഷ്ടിച്ചു. ആരായിരിക്കും മോഷ്ടാക്കള്‍??

നാട്ടുകാരു പലവിധത്തില്‍ കാല്‍ക്കുലേറ്റു ചെയ്തുനോക്കിയെങ്കിലും എത്തും പിടിയും എങ്ങും കിട്ടിയില്ല.

കള്ളുമോഷണം പതിയെ നാട്ടുകാരു മറന്ന ഒരു ദിവസം പുറത്തെമുതുകാട്ടില്‍ ചാക്കോച്ചേട്ടന്റെ പനയുടെ മണ്ടയ്ക്കുനിന്നും കേശവന്‍ ചേട്ടന്റെ അലര്‍ച്ച വീണ്ടും കേട്ടു.

പിറ്റേന്ന്, തലപ്പുലത്ത് നാരായണന്‍ ചേട്ടന്റെയും അതിനു പിറ്റേന്ന് ഇടകഴിയില്‍ പാപ്പൂഞ്ഞിന്റെയും പനകളുടെ മുകളില്‍നിന്ന് അലര്‍ച്ചയുണ്ടായി.

ദിവസവും നൂറു ലിറ്റര്‍ കള്ള് ഷാപ്പില്‍ അളന്നുകൊണ്ടിരുന്ന കേശവന്‍ ചേട്ടന്‍ ഒറ്റയാഴ്ച കൊണ്ട് റാങ്കിങ്ങില്‍ രണ്ടു സ്റ്റെപ്പ് താഴെയിറങ്ങി.

മാട്ടം മോഷണവും കേശവന്‍ ചേട്ടന്റെ അലര്‍ച്ചയും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരുന്നു. കേശവന്‍ ചേട്ടന് ഉറക്കം നഷ്ടപ്പെട്ടു. ഇങ്ങനെ പോയാല്‍ കുടുംബം പട്ടിണിയാവും.

ആരോ മനപ്പൂര്‍വം ചെയ്യുന്നതാണ്. ആരായിരിക്കുമത്?

കേശവന്‍ ചേട്ടന്‍ മക്കളെ അടുത്തുവിളിച്ചു കാര്യം പറഞ്ഞു. ഷാപ്പിലോ പനയിലോ കേറില്ലെന്നു പിടിവാശിയുള്ള മൂന്നാമന്‍ ഒഴികെ മറ്റു രണ്ടും ഹാജരായി.

കേശവന്‍ ചേട്ടന്‍ കാര്യമുണര്‍ത്തിച്ചു-

എങ്ങനെയും കള്ളുകള്ളനെ പിടിക്കണം!

മക്കളു പരസ്പരം നോക്കി. എങ്ങനെ പിടിക്കും?

ഉത്തരവും കേശവന്‍ ചേട്ടന്‍ തന്നെ പറഞ്ഞു. മക്കളു രണ്ടുപേരും രണ്ടായി തിരിഞ്ഞ് ഒാരോ പനയുടെ വീതം ചോട്ടില്‍ കാവലിരിക്കണം. ഒാരോ ദിവസവും കാവലിരിക്കുന്ന പന മാറിക്കൊണ്ടിരിക്കുക. അതീവ രഹസ്യമായിരിക്കണം പദ്ധതികള്‍. ഒരു ദിവസം കള്ളന്‍ വലയിലാവും.

കേശവന്‍ ചേട്ടന് ആത്മവിശ്വാസമുണ്ടായിരുന്നു. മക്കള്‍ക്കും..!!

അന്നു രാത്രി തന്നെ കാവലിരിപ്പ് തുടങ്ങി.

ഒന്നാമനും രണ്ടാമനും പരസ്പരം വിളിച്ചാല്‍ കേള്‍ക്കാവുന്ന അകലത്തില്‍ രണ്ടു പനകളുടെ ചുവട്ടില്‍. കേശവന്‍ ചേട്ടന്‍ കണ്ണില്‍ എണ്ണയും വയറ്റില്‍ അന്തിയുമൊഴിച്ചു സ്വന്തം വീട്ടുമുറ്റത്തെ പനയുടെ ചുവട്ടിലും കാവിലിരിപ്പില്‍.

അന്നുരാത്രി മോഷണമുണ്ടായില്ല. കേശവന്‍ ചേട്ടന്റെ ശ്വാസം പകുതി നേരെ വീണു. രണ്ടാം ദിവസവും കാവല്‍ തുടര്‍ന്നു. അന്നും മോഷണമില്ല. മൂന്നാം ദിവസം മക്കളു രണ്ടും കാവലു പരിപാടിക്കു ലീവു പറഞ്ഞു സെക്കന്‍ഡ് ഷോ കാണാന്‍ പോയി.

അന്നു രാത്രി മോഷണമുണ്ടായി.

ഇത്തവണ രണ്ടു പനകളിലെ കള്ളുകലം മോട്ടിക്കപ്പെട്ടു.
കേശവന്‍ ചേട്ടന്റെ ചങ്കുകലങ്ങി. സിനിമ കഴിഞ്ഞു തിരിച്ചുവന്ന ഒന്നാമനും രണ്ടാമനും നാലുകാലിലായിരുന്നുവെന്നതു നോട്ടു ചെയ്തിരുന്ന കേശവന്‍ ചേട്ടന്‍ രണ്ടുപേരെയും പതിയെ അരികില്‍ വിളിച്ചു.


മക്കളേ, സത്യം പറയണം. അപ്പനിട്ടു പാര പണിയുന്നതും മാട്ടം മോട്ടിക്കുന്നതും നിങ്ങളു തന്നെയല്ലേ?

ഒന്നാമനും രണ്ടാമനും പരസ്പരം നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല. അടുത്ത നിമിഷം കൊലയൊരുക്കി തഴമ്പുവീണ കേശവന്‍ ചേട്ടന്റെ കൈ രണ്ടുപേരുടെയും മോന്തയില്‍ പതിച്ചു.

ആരുമൊന്നും മിണ്ടിയില്ല. എല്ലാം കണ്ട് നിശബ്ദനായി മൂന്നാമനും ഭാര്‍ഗവിച്ചേട്ടത്തിയും നിന്നു.

ഒന്നാമനും രണ്ടാമനും അടിയുടെ ആഘാതത്തില്‍ തെറിച്ചു വീണതു മുറ്റത്ത്.

എന്റെ അനുവാദമില്ലാതെ മേലാല്‍ വീട്ടില്‍ കേറിപ്പോവരുത്. എനിക്കിനി ഇങ്ങനെ രണ്ടുമക്കളില്ല. - കേശവന്‍ ചേട്ടന്‍ ചെത്തിയുപേക്ഷിച്ച പനങ്കുലയോടെന്ന പോലെ മക്കളോട് അറുത്തുമുറിച്ചു പറഞ്ഞു.

കുനിഞ്ഞ തലയുമായി ഒന്നാമനും രണ്ടാമനും പതിയെ വീട്ടില്‍നിന്നിറങ്ങി നടന്നു.

കേശവന്‍ ചേട്ടന്‍ എല്ലാം തീരുമാനിച്ചുറപ്പിച്ച മട്ടായിരുന്നു. എല്ലാം കണ്ട് സങ്കടത്തിന്റെ കടലായി ഭാര്‍ഗവിച്ചേട്ടത്തി, മൂന്നാമന്‍......

അന്നു വൈകിട്ട് അല്‍പം വൈകിയാണു കേശവന്‍ ചേട്ടന്‍ അന്തിചെത്തിയിറങ്ങിയത്.
പിറ്റേന്നു ഷാപ്പിലേക്കു കള്ളില്ലെന്നു കേശവന്‍ ചേട്ടന്‍ ഷാപ്പുമാനേജരെ നേരത്തെ അറിയിച്ചിരുന്നു. ഒാരോ പനയില്‍നിന്നും കള്ളെടുത്തിറങ്ങും മുന്‍പ് കേശവന്‍ ചേട്ടന്‍ കയ്യില്‍ കരുതിയ പൊടി കലത്തില്‍ നിക്ഷേപിച്ചുകൊണ്ടിരുന്നു. ചെത്തുന്ന പത്തുപനകളുടെയും മാട്ടത്തില്‍ കേശവന്‍ ചേട്ടന്‍ പൊടി കലക്കി.

പൊടികലക്കല്‍ കഴിഞ്ഞു അന്തി മയങ്ങി കേശവന്‍ ചേട്ടന്‍ വീട്ടിലെത്തിയപ്പോഴും ഒന്നാമനും രണ്ടാമനും വീട്ടിലെത്തിയിരുന്നില്ല.

ഇനിയവര്‍ വീട്ടിലേക്കു വരേണ്ടതില്ലെന്ന കേശവന്‍ ചേട്ടന്റെ തീരുമാനത്തിനും മാറ്റമുണ്ടായിരുന്നില്ല. പോരാത്തതിന് എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച മട്ടിലും.
അന്നുരാത്രി കേശവന്‍ ചേട്ടന് ഏറെക്കാലത്തിനു ശേഷം ഉറക്കം വന്നു. നല്ലയുറക്കത്തിനു ശേഷം രാവിലെ അല്‍പം വൈകിയാണു കേശവന്‍ ചേട്ടന്‍ കണ്ണുതുറന്നത്.

പെട്ടെന്നെന്തോ ഒാര്‍ത്തിട്ടെന്ന പോലെ കട്ടിലില്‍നിന്നു ചാടിയിറങ്ങി വീടിന്റെ ഉമ്മറത്തേക്കു വന്ന കേശവന്‍ ചേട്ടന്‍ ഞെട്ടി- ഒന്നാമനും രണ്ടാമനും വീട്ടുമുറ്റത്തെ വിറകുപുരയ്ക്കു സമീപം വീണുകിടക്കുന്നു.

ഒാടിയിറങ്ങിയ കേശവന്‍ ചേട്ടന്‍ ഒരു നിമിഷം ചങ്കില്‍ കൈവച്ചുപോയി.


പതിയെ ശബ്ദമുണ്ടാക്കാതെ നടന്ന് അവരുടെ അടുത്തെത്തിയ കേശവന്‍ചേട്ടന്‍ ശ്രദ്ധിച്ചു- ഉണ്ട്, ഒന്നാമനും രണ്ടാമനും നന്നായി കൂര്‍ക്കം വലിക്കുന്നുണ്ട്. കാറ്റുപോയിട്ടില്ല. വീട്ടില്‍ കേറ്റാത്തതുകൊണ്ട് വിറകുപുരയില്‍ അഭയം പ്രാപിച്ചതാവാം.

പതിയെ വീട്ടിലേക്കു തിരികെ നടക്കുന്നതിനിടെയാണു വീടിന്റെ പിന്നില്‍ക്കൂടി ഒരാള്‍ പറമ്പിലേക്ക് ഇറങ്ങിയോടുന്നതു കേശവന്‍ ചേട്ടന്റെ ശ്രദ്ധയില്‍പ്പെട്ടത്....

ആരെടാ അത്?? ആരാന്ന്???

മറുപടി പറഞ്ഞത് ഭാര്‍ഗവിച്ചേട്ടത്തിയായിരുന്നു.

അതവനാ...മൂന്നാമന്‍...

പുലര്‍ച്ചെ മുതല്‍ എന്നതാന്ന് അറിയത്തില്ല, ചെറുക്കനു വല്ലാത്ത വയറിളക്കം. പറമ്പിലോട്ട് ഒാടുന്നതാ... പോയിട്ട് വന്നാല്‍ അഞ്ചുമിനറ്റു കഴിയും മുന്‍പ് വീണ്ടും പോണം. എന്താണു സംഭവിച്ചതെന്നറിയില്ല, എന്തോ വയറ്റില്‍ പിടിക്കാത്തതു കഴിച്ചതാ പ്രശ്നമെന്നു തോന്നുന്നു. പാവം എന്റെ കൊച്ചിന് ഒന്നും വരുത്തരുതേ ദൈവമേ....

ഭാര്‍ഗവിച്ചേട്ടത്തിയുടെ പ്രാര്‍ഥന ദൈവം കേട്ടോ എന്നറിയില്ല. അതിനു മുന്‍പേ കേശവന്‍ ചേട്ടന്‍ മൂന്നാമന്‍ എന്ന പേര് റേഷന്‍ കാര്‍ഡില്‍നിന്നു വെട്ടിക്കഴിഞ്ഞിരുന്നു!!!

Tuesday, April 22, 2008

മണിരത്നവും ഞാനും മറീനാബീച്ചും

മറ്റാരെയുമെന്നതുപോലെ, സിനിമാസംവിധായകനാവുക എന്നത് എന്റെയും ലക്ഷ്യമായിരുന്നു. പക്ഷേ സാധാരണ ആഗ്രഹങ്ങളെക്കാള്‍ അല്‍പംകൂടി കടന്നതായിപ്പോയി എന്‍റെ അംബീഷന്‍. എനിക്കു മലയാളത്തിലും തമിഴിലും ഹിന്ദിയിലും സിനിമ ചെയ്യുന്ന സൂപ്പര്‍ ഹിറ്റ് സംവിധായകനാവണം.

മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, തമിഴില്‍ രജനീകാന്ത്, ഹിന്ദിയില്‍ ബിഗ്ബി എന്നു തുടങ്ങി ആരോടു ചോദിച്ചാലും അപ്പം ഡേറ്റം കിട്ടുന്ന വിധം സൂപ്പര് ഹിറ്റുകള്‍ മാത്രമെടുക്കുന്ന സംവിധായകനാവണം.
അതിെനന്താണു വഴിയെന്നും എനിക്കു നന്നായി അറിയാമായിരുന്നു.

മണിരത്നത്തിന്റെ അസിസ്റ്റന്റാവുക. മണിരത്നമാവുമ്പോള്‍ തമിഴിലും ഹിന്ദിയിലും ആഴത്തില്‍ േവരുള്ളയാണാണ്. മലയാളത്തില്‍ ഫാസില്‍ മുതലുള്ള സംവിധായകരും നടന്മാരുമായെല്ലാം നല്ലബന്ധമുള്ളയാള്‍. ഹിന്ദിയില്‍ അമിതാഭ് ബച്ചനെയും തമിഴില്‍ രജനിയെയും കമലാഹാസനെയും എന്നു വേണ്ട എ.ആര്‍. റഹ്മാനെ വരെ നയിക്കുന്നയാള്‍. മണിരത്നത്തിന്റെ അസിസ്റ്റന്റാവുന്ന കൂട്ടത്തില്‍ സിനിമാട്ടോഗ്രഫര്‍ രാജീവ് മേനോന്റെ അസിസ്റ്റന്റ് കൂടിയാവണം. അപ്പോള്‍ ക്യാമറ ടെക്നിക്കുകളും വശത്താവും. കൂട്ടത്തില്‍ പരസ്യചിത്രവും ചെയ്യാം.

ഇതിനെല്ലാം ഒപ്പം മദ്രാസ് വാഴ്സിറ്റിയില്‍ പി.ജിക്കു പഠിക്കുകയും കൂടി വേണം. എന്തുകൊണ്ടും മദ്രാസില്‍ ചെന്നുപെട്ടാല്‍, മണിരത്നത്തിന്റെ അസിസ്റ്റന്റാവാന്‍ കഴിഞ്ഞാല്‍ എന്റെ കാര്യം രക്ഷപ്പെടും. - ഞാനുറപ്പിച്ചു.
എങ്ങനെ മണിരത്നത്തിന്റെ അസിസ്റ്റന്റാവും???

മണിരത്നത്തിന്റെ വീടു തപ്പിപ്പിടിക്കണം. ഇന്നാളുമൊരു ദിവസം നാനായില്‍ മണിരത്നത്തിന്റെ വിലാസം കൊടുത്തിട്ടുണ്ടായിരുന്നു. ആ പഴയ നാന വാരിക ലൈബ്രറിയില്‍ പോയി തപ്പിയെടുക്കാം. അപ്പോള്‍ വിലാസവുമായി. ഇനി, നേരെ മണിരത്നത്തിന്റെ വീട്ടിലേക്ക്.

വീടിന്റെ ഗെയിറ്റില്‍ സെക്യൂരിറ്റി ഉണ്ടാവും. അയാളോട് അറിയാവുന്ന മുറി ഇംഗ്ളീഷ് പറയാം. അല്ലേല്‍ അതുവേണ്ട, അയാളോടു പറയാന്‍ മാത്രം കുറച്ച് ഇംഗ്ളീഷ് കാണാതെ പഠിക്കാം. അങ്ങനെ അയാള്‍ എന്നെ വീട്ടിലോട്ടു കയറ്റി വിടും. അവിടെ ചെന്നു നമ്മള്‍ ഡോര്‍ബെല്‍ അടിക്കും.
ആകാംക്ഷയോടെ കാത്തുനില്‍ക്കുമ്പോള്‍ ജീവിതത്തിലേക്കുള്ള ആദ്യടേക്കുപോലെ നമ്മളുടെ മുമ്പില്‍ വാതില്‍ തുറക്കപ്പെടും.

കൃത്യമായി പ്ളാന്‍ ചെയ്ത സ്വപ്നങ്ങളുടെ സ്യൂട്ട്കേസ് അടച്ച്, രണ്ടാഴ്ചത്തേക്കുള്ള തുണിയും ഉടുപ്പും കിടുപ്പുമായി ഞാന്‍ കോട്ടയം റയില്‍വേ സ്റ്റേഷനില്‍നിന്നു ചെന്നൈ എന്ന മദ്രാസിലേക്കു ട്രെയിന്‍ കയറി.
ട്രെയിന്‍ ചെന്നൈ സെന്‍ട്രലിലെത്തിയതു ഞാനറിഞ്ഞില്ല.
സാര്‍ റൂം വേണമാ.... വിളികളെ വകഞ്ഞുമാറ്റി ഞാന്‍ ചെന്നൈ നഗരത്തിന്റെ തിളയ്ക്കുന്ന തിരക്കുകളിലേക്കിറങ്ങി. യാത്രാക്ഷീണം മാറ്റാന്‍ ഒന്നുകുളിക്കണമെന്നുണ്ട്. അതിനു മുന്‍പു മണിരത്നത്തിന്റെ വീടു കണ്ടുപിടിക്കണം. അതിനു ശേഷം കുളിച്ച്, ഉള്ളതില്‍ പുതിയ ഉടുപ്പുമിട്ടു േനരെ കയറിച്ചെല്ലണം. മുന്‍പു സ്കൂളില്‍ പഠിക്കുമ്പോള് നാടകത്തിന് അഭിനയിച്ചതിനു കിട്ടിയ സര്‍ട്ടിഫിക്കറ്റുകളെല്ലാം കയ്യിലെടുത്തിട്ടുണ്ട്.

ഓട്ടോ പിടിച്ചു പോകാമെന്നു വയ്ക്കുന്നതിലും ഭേദം ഒരു ഓട്ടോ മേടിച്ചു പോവുകയാണെന്നു റേറ്റ് കേട്ടപ്പോള്‍ത്തന്നെ മനസ്സിലായി. റേറ്റിന്റെ കാര്യത്തില്‍ കൊല ചെയ്യുമെങ്കിലും തമിഴണ്ണന്മാര്‍ കൊലയ്ക്കിടയിലും സാര്‍ വിളി അനുസ്യൂതം തുടര്‍ന്നു കൊണ്ടിരിക്കും.
മണിരത്നം എആര് റഹ്മാനുവേണ്ടി ആല്‍ബം ചെയ്യുന്ന സമയം. മറീനാ ബീച്ചാണു ലൊക്കേഷന്‍. നേരെ മറീനാ ബീച്ച്. സൂനാമി തല്ലിത്തകര്‍ക്കുന്നതിനു മുമ്പത്തെ മറീനാ ബീച്ച്.

മനസ്സില്‍ തിരക്കഥകള്‍ തിരയടിക്കുകയാണ്. മലയാളത്തില് മമ്മൂട്ടിയെയും ദിലീപിനെയും വച്ച് ഒരു സിനിമ ചെയ്യണം.

കേരളത്തിന്റെ അതിര്‍ത്തി ഗ്രാമത്തില്‍ അതിഥിയെപ്പോലെ ഒഴിവുകാലം ചെലവഴിക്കാനെത്തുന്ന മമ്മൂട്ടി. നാട്ടുകാരു ചേര്‍ന്നു മോഷണക്കേസില്‍ പിടിക്കുന്ന ദിലീപ്. സസ്പെന്‍സ്, ട്വിസ്റ്റ്, പിന്നെ ക്ളൈമാക്സ്. തമാശയ്ക്കു ധാരാളം സ്ലോട്ടുണ്ട്. ദിലീപിനു മോഷണം ജന്മസിദ്ധ സ്വഭാവമാണ്. അതിെന പൊലിപ്പിക്കാം. മമ്മൂട്ടിക്കു സ്ത്രീകളോടു സംസാരിക്കാന് പേടിയാണ്, വിറ വരും. അതിനെയും പൊലിപ്പിക്കാം. മാനറിസങ്ങളുമായി.

തമിഴില്‍ രജനീകാന്തിെനയും വിജയിനെയും നായകരാക്കി സിനിമ ചെയ്യണം. പടത്തിനു പേരുപോലും ഞാനിട്ടു കഴിഞ്ഞിരുന്നു- തമിഴന്‍.

ദ്രാവിഡ പ്രസ്ഥാന ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്തും സ്വദേശത്തുമായി നടക്കുന്ന കഥ. തമിഴ്നാട്ടിലെ ചരിത്രപ്രസിദ്ധമായ എല്ലാ സ്ഥലങ്ങളും ഉള്‍പ്പെടുത്തി വേണം ലൊക്കേഷന്‍ എന്നു പോലും മനസ്സിലുണ്ട്. സുജാതയെക്കൊണ്ടു ഡയലോഗ് എഴുതിക്കണം.

ഹിന്ദിയില്‍, മുംബൈ മാരത്തണിന്റെ പശ്ചാത്തലത്തില്‍ ഒരു സിനിമ. അമിതാഭ്ബച്ചന്‍, ഷാരൂഖ് ഖാന്‍ എന്നിവര്‍ വേണം.

മറീനാ ബീച്ചിലെത്തി. വലിയ തിരക്കൊന്നുമില്ല. ഇവിടെ എവിടെയായിരിക്കും ആല്‍ബം ഷൂട്ടിങ്. എ.ആര്‍. റഹ്മാന്‍, മണിരത്നം.... ഹൊ....

പൊലീസിനെ കണ്ടു, ആള്‍ക്കൂട്ടം കണ്ടു.

േനരെ ചെന്നു.

പൊലീസിനോട് ഇംഗ്ളീഷ് പറഞ്ഞു.

പുള്ളിക്കാരന്‍ സല്യൂട്ടടിച്ചില്ലെന്നേയുള്ളൂ.

മണിരത്നത്തെ കണ്ടു. കാര്യം പറഞ്ഞു. മണിരത്നം എന്തോ ആലോചിക്കുന്നതു പോലെ തോന്നി. ഈ സമയം ഞാന്‍ ദൈവത്തെ വിളിച്ചു.

തൊട്ടടുത്ത നിമിഷം മണിരത്നം എന്നെ വിളിപ്പിച്ചു.

തമിഴ് ?

കൊഞ്ചം കൊഞ്ചം.

എഴുത്തു തെരിയുമാ...

ഇല്ല.

കണ്‍ടിന്യൂവിറ്റി എഴുതണം.

ഇംഗ്ലീഷിലെഴുതാം സാര്‍.

ഓകെ. ഇറ്റ്സ് ഗുഡ്, ഇനഫ്.

മണിരത്നം ഹാപ്പി. അടുത്ത നിമിഷം തന്നെ അദ്ദേഹം ഒരു നോട്ട്ബുക്ക് എടുത്തു എന്റെ കയ്യില്‍ത്തന്നു. അവിടെനിന്ന ഒരു പാണ്ടിയെ വിളിച്ചു.

പാണ്ടിയും അസിസ്റ്റന്റാണ്. അവന് ഇംഗ്ളീഷ് അറിയത്തില്ലായിരിക്കും. അതാണ് എന്നോടുള്ള നോട്ടത്തില്‍ത്തന്നെ അസൂയയുണ്ട്.

ഞാന്‍ മൈന്‍ഡ് ചെയ്തില്ല. അവന്‍ എന്തൊക്കെയോ കൊടും തമിഴില്‍ പറഞ്ഞു. അവിടെ ഓരോ സീനിലും നില്‍ക്കുന്നവരുടെ ചെരിപ്പിന്റെ നിറവും മോഡലും മുതല്‍ കയ്യേലെയും തലയിലെയും റബര്‍ബാന്‍ഡിന്റെ വരെ നിറം എഴുതുന്ന പണിയാണുകിട്ടിയിരിക്കുന്നത്. അസിസ്റ്റന്റ് ഡയറക്ടര്‍ എന്നു പേരും.

കഷ്ടപ്പെടാതെ ജീവിതവിജയമില്ലല്ലോ... ദീര്ഘനിശ്വാസത്തോടെ ഞാന്‍ പണി തുടങ്ങി.

കമലാഹാസനെ വച്ച് ഒരു സീനാണെടുക്കുന്നത്. എത്രയെടുത്തിട്ടും ശരിയാവുന്നില്ല. തിരയടിക്കുമ്പോള്‍ കമലാഹാസനു പേടി. നായകനിലും ഇന്ഡ്യനിലുമൊക്കെ വല്യ വില്ലത്തരം കാട്ടിയ ചങ്ങാതിയാണ്. തിര കാണുമ്പോള്‍ മുട്ടുവിറയ്ക്കുന്നത്രേ....

മണിരത്നം മടുത്തു. ആക്ഷന്‍, കട്ട് പറഞ്ഞു വായിലെ വെള്ളം പറ്റിക്കാണും.
ഡായ്, നീ ഇങ്ക വാ...ഷോട്ട് ഫൈന്‍ പണ്ണാമോ എന്നു നോക്ക്....

ദൈവമേ...മണിരത്നം എന്നെയാണു വിളിക്കുന്നത്.
പുള്ളിക്കാരന്‍ മടുത്തു. രാവിലെ ജോയിന്‍ ചെയ്ത വെറുമൊരു ഏഴാംകൂലിയായ അസിസ്റ്റന്റിനോട് ഷോട്ടെടുക്കാന്‍...

എന്റെ കയ്യും കാലും വിറച്ചു.

ഞാന്‍ മണിരത്നത്തിന്റെ മുന്നില്‍ച്ചെന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. മണിരത്നം ചിരിച്ചു. എന്നിട്ട്, നേരെ, കാമറയിലേക്കു വിരല്‍ ചൂണ്ടി.

ധൈര്യം സംഭരിച്ച് ഞാന്‍ കാമറയ്ക്കു സമീപത്തേക്കു ചെന്നു.

കമലാഹാസന്‍ റെഡി. ലൈറ്റ്സ് റെഡി.

ഞാന്‍ മുരടനക്കി ശബ്ദം റെഡിയാക്കി. കാമറാമാന്‍ റെഡി.

റോളിങ്...ക്ളാപ്..

ഞാന്‍ വിളിച്ചു പറ‍ഞ്ഞു... ട്രോളി....... ആക്ഷന്‍....!!!

കമലാഹാസന്‍ നടന്നു തുടങ്ങി. തിരവന്നു. കമലാഹാസന്‍ തിരക്കൈകളെ കീറിമുറിച്ച്, ബീച്ചിലൂടെ നടപ്പുതുടരുന്നു.....ട്രോളിയും...

കട്ട്.....
കട്ടോ????

ഞാനല്ലാതെ ആരാണു കട്ട് പറഞ്ഞത്? ഞാന്‍ സംവിധായകനായിരിക്കുമ്പോള്‍ വേറെയൊരാള്‍ കട്ടു പറയാന്‍ പാടില്ലല്ലോ!! അതു മണിരത്നമാണെങ്കിലും ശരി ഞാന്‍ സമ്മതിക്കില്ല.

ഞാന്‍ തിരഞ്ഞുനോക്കി, ആരോ കട്ട് പറഞ്ഞിരിക്കുന്നു.

കാമറ ഓഫാക്കി, ക്യാമറാമാന്‍ സിഗററ്റെടുത്തു കത്തിച്ചു. എനിക്കു ദേഷ്യം വന്നു. ഷോട്ടാണേല്‍ തീര്‍ന്നിട്ടില്ല. ഞാന്‍ മണിരത്നത്തെ നോക്കി. മണിരത്നം വേറെയെങ്ങോട്ടോ നോക്കിയിരിക്കുകയാണ്. വര്‍ത്തമാനം പറയാന്‍ ആരാണ്ടൊക്കെ ചുറ്റുംകൂടിയിട്ടുണ്ട്.

ദൈവമേ, ഇനി റീടേക്ക് എടുക്കേണ്ടി വരുമല്ലോ!!!

കമലാഹാസനോട് ഞാനിനി എന്തു പറയും?

അയ്യോ!!!!

കമലാഹാസന്‍ കട്ട് പറ‍ഞ്ഞതു കേട്ടിട്ടില്ല. മൂപ്പരു നടപ്പു തുടരുകയാണ്. ട്രോളി റേഞ്ച് കഴിഞ്ഞും കമലാഹാസന്‍ നടപ്പുനിര്‍ത്താന് ഉദ്ദേശമില്ല.

സാര്‍... ഇങ്കെ കട്ട് പറഞ്ചു, അങ്കെ നിക്കുങ്കോ....

അറിയാവുന്ന സംഘകാല തമിഴ് വായില്‍വന്നത് അപ്പടി കാച്ചിയിട്ടും രക്ഷയില്ല. കമലാഹാസന്‍ ഒന്നും കേള്‍ക്കുന്നില്ല.

കമലാഹാസന്‍ കടല്‍ത്തീരത്തുനിന്ന് തിരിഞ്ഞ് കടലിലേക്കു നടക്കാന്‍ തുടങ്ങി. എന്റെ ചങ്കിടിച്ചു.

കര്ത്താവേ പണിയായി. ഇതിയാനു നീന്തറിയാമോ? അല്ലേലു‍ം കടലില്‍ചെന്നിട്ട് എന്നാ നീന്താന്‍???

ഏറ്റെടുത്തപ്പോള്‍ത്തന്നെ സംഗതി കുരിശായി. കമലാഹാസനണ്ണോ അവിടെ നിക്കാന്‍...

നിക്കാന്‍... സ്റ്റോപ്പ്

എവിടെ???? ഒരു രക്ഷയുമില്ല.
കമലാഹാസന്‍ തിരകള്‍ക്കിടയിലേക്കു നടന്നിറങ്ങുന്നതു കാണാന്‍ ശക്തിയില്ലാതെ ഞാന്‍ കണ്ണടച്ചു പൊട്ടിക്കരഞ്ഞു. കുറച്ചുകഴിഞ്ഞ് കണ്ണുതുറന്നപ്പോള്‍ കടല്‍ ശാന്തം. കമലാഹാസനെപ്പോയിട്ട് മരുന്നിന് ഒരു ശ്രീനിവാസനെപ്പോലും കാണാനില്ല.

ഞാന്‍ പേടിയോടെ തിരിഞ്ഞു നോക്കി.

എന്റമ്മേ... അവിടെ സെറ്റും കാമറയും മണിരത്നവുമൊന്നുമില്ല.
എല്ലാം അടുത്ത നിമിഷം അപ്രത്യക്ഷമായിരിക്കുന്നു. ഞാന്‍ മാത്രം മറീനാ ബീച്ചില്‍ ഏകനായിരിക്കുന്നു.

ഇത്രയും പേരെ കാണാതായതിനു ഞാന്‍ സമാധാനം പറയേണ്ടി വരുമെന്നുറപ്പ്.

മറീനാ ബീച്ചില്‍നിന്നു ഞാനോടി. എത്രയും വേഗം നാട്ടിലെത്തണം. കാലു ചവിട്ടിയാല്‍ താഴ്ന്നുപോകുന്ന പൂഴിമണ്ണില്‍ ചെരിപ്പുപേക്ഷിച്ച് ഞാനോട്ടം തുടര്‍ന്നു.

ഓടിയോടി ഞാന്‍ വീട്ടിലെത്തി. നേരെ കട്ടിലില്‍ കേറി കിടന്നു. കണ്ണടച്ചു. ഉറങ്ങിപ്പോയി.

പിന്നീടിപ്പോളാണു കണ്ണുതുറന്നത്. കണ്ണുതുറന്നു എന്നതു സത്യമാണ്. അതുകൊണ്ടാണല്ലോ കണ്ണുതുറന്നു എന്നു മനസ്സിലായത്.

പതിയെ കട്ടിലില്‍നിന്നെഴുന്നേറ്റു. സംഭവിച്ചതെല്ലാം സ്വപ്നമായിരുന്നെന്ന് ആശ്വസിച്ചുകൊണ്ട് ഞാന്‍ പതിെയ മുറിക്കു പുറത്തേക്കിറങ്ങും നേരത്താണ് ഒരുസാധനം ശ്രദ്ധയില്‍പ്പെട്ടത്...
എന്റെ ഒരു ചെരിപ്പു മാത്രം. വലത്തുകാലിലെ ചെരിപ്പുകാണാനില്ല.

എനിക്കു ബോധക്ഷയമുണ്ടായില്ലെന്നേയുള്ളൂ. ഞാന്‍ വീടും മുറ്റവും പറമ്പും മുഴുവന്‍ ആ ചെരിപ്പുതപ്പി നടന്നു. എന്റെ ചെരിപ്പു കണ്ടില്ല.
സ്വപ്നത്തില് കണ്ട മറീനാ ബീച്ചില്‍ വച്ച് കാലില്‍നിന്ന് ഒരു ചെരിപ്പ് നഷ്ടപ്പെട്ടതായി ഓര്‍ക്കുന്നുണ്ട്.

പക്ഷേ, അതുമിതും എങ്ങനെ ശരിയാവും??

എനിക്കു ദേഷ്യം വന്നു. ദേഷ്യം അങ്ങനെ വന്നു കൊണ്ടിരിക്കെ ഞാന്‍ ഉറക്കെ അലറി...

ആരെടാ എന്റെ ചെരിപ്പു കൊണ്ടുപോയത്?????

മര്യാദയ്ക്കു ചെരിപ്പുതരാന്‍....
ഇങ്ങനെ അലറിക്കൊണ്ടാണ് ഇന്നു രാവിലെ ഞാന്‍ കട്ടിലില്‍നിന്നു ചാടിയെഴുന്നേറ്റത്...

ഭാഗ്യത്തിന്, ചെരിപ്പു രണ്ടും കട്ടിലിന്റെ ചുവട്ടില്‍ത്തന്നെയുണ്ടായിരുന്നു!!!

Thursday, April 17, 2008

ചാക്കോച്ചി വെഡ്സ് റീത്ത (ദേവു വൊളന്തേ....)

നമ്മള്‍ നടന്നു വരുമ്പോള്‍ വഴിയില്‍ വിലങ്ങനെ വെയില്‍ കൊണ്ടുകിടക്കുകയാണ് ഒരു മൂര്‍ഖന്‍ പാമ്പ്? എന്തു ചെയ്യണം???

ഞാനാണേല്‍ പതുങ്ങിച്ചെന്ന് വാലേല്‍പ്പിടിച്ച് എടുത്തു നിലത്തലക്കും. എന്നിട്ട് ആനയെക്കാള്‍ പൊക്കത്തില്‍ ചുഴറ്റിയെറിയും. പരലോകത്തേക്കു വിസ കിട്ടിയ വിവരം പാമ്പു പോലും അറിയുവേല.... -സത്യം...!!

നമ്മള്‍ രാത്രി അല്‍പം വൈകി വീട്ടിലോട്ടു ചെല്ലുമ്പോള്‍ അതാ അവിടെ കള്ളന്‍ പതുങ്ങിനിന്നു നമ്മുടെ വീടിന്‍റെ ജനല്‍ക്കമ്പി വളയ്ക്കുന്നു... എന്തു ചെയ്യണം?

പതിയെ പതുങ്ങിച്ചെന്ന്, അവന്റെ ആറാംവാരി കൂട്ടി പൂട്ടിടണം. എന്നിട്ടു വലത്തുകാലുയര്‍ത്തി നാഭിപ്രദേശം നോക്കി ഒറ്റക്കുത്ത്, അടുത്ത സെക്കന്‍ഡില്‍ അവന്‍ കരയും, ആ നിമിഷം താടിക്കു തട്ടണം, പൊളിച്ച വായും നീട്ടിയ നാക്കും കൂട്ടിയിടിക്കും. ബോധം പോകും. പിന്നെയെത്ര എളുപ്പം!!!!-

ഞാനിതൊക്കെ എത്ര കണ്ടിട്ടുള്ളതാ???

ഇതായിരുന്നു ചാക്കോച്ചി. പോത്തുംകാട്ടില്‍ ചാക്കോച്ചി. എന്തിനും ഏതിനും ധൈര്യം ചാക്കോച്ചിയുടെ നാവിന്‍തുമ്പത്താണ്. ആകാശം ഇടിഞ്ഞുവീണാലും തട്ടുകേടു പറ്റാതെ നില്‍ക്കാനുള്ള സൊല്യൂഷന്‍ ചാക്കോച്ചിയുടെ കൈവശമുണ്ടായിരിക്കും.

പറഞ്ഞു വരുമ്പോള്‍ ആനക്കാട്ടില്‍ ചാക്കോച്ചിയുടെയും പുലിക്കാട്ടില്‍ ചാര്‍ളിയുടെയും മൂത്ത സഹോദരനോളം പോന്ന ധൈര്യം. ശരീരമാണേലും അത്രയും വരും. ദുര്‍മേദസു പിടിച്ച് വയറിനിരുവശത്തും അല്‍പം പശള തൂങ്ങിയിട്ടുണ്ടെന്നതൊഴിച്ചാല്‍ ഉഗ്രന്‍ സ്റ്റീല്‍ ബോഡി.

കൊമ്പന്‍ മീശയാവാനുള്ള ഒരുക്കത്തോടെ വളരുന്ന തകര്‍പ്പന്‍ മീശ. വീതുളി കൃതാവ്, ഉണ്ടക്കണ്ണ്.... ഐവി ശശിയോ ജോഷിയോ ഷാജി കൈലാസോ കണ്ടാല്‍ അപ്പോ വിളിച്ച് വില്ലന്‍ വേഷമേല്‍പിക്കാന്‍ തക്ക എല്ലാ വിധ ഗുണഗണാദികളും കൈമുതലായുള്ളവന്‍.

ചാക്കോച്ചി ഭരണങ്ങാനത്തിന്റെ അഭിമാനമായിരുന്നു. പണ്ടൊരിക്കല്‍ ഉച്ചനേരത്തു സൈക്കിളു ചവിട്ടി വരുമ്പോള്‍ പിന്നാലെ വന്ന പട്ടിയെ കണ്ടു പേടിച്ചു ചാക്കോച്ചി സൈക്കിള്‍ അടുത്തുകണ്ട പള്ളക്കാട്ടിലെറിഞ്ഞു വീട്ടിലേക്കു പാഞ്ഞിട്ടുണ്ട്.അതൊരു ഒറ്റപ്പെട്ട സംഭവം മാത്രം.

പിന്നീടൊരിക്കല്‍, നാട്ടിലെ അറിയപ്പെടുന്ന റൗഡിയായ വണ്ടാളന്‍ ദേവസ്യാപ്പി എന്നാടാ വിശേഷം എന്നു ചോദിച്ചതിന് ടിയാന്‍ നിക്കറില്‍ മുള്ളിയിട്ടുമുണ്ട്. അതുപക്ഷേ സ്വകാര്യ സംഭവമാണല്ലോ. പുറത്തറിയും മുമ്പ് വീട്ടിലെത്തിയതിനാല്‍ ചാക്കോച്ചിയുടെ ഇേമജിന്റെ ഇനാമല്‍ ഇളകിയില്ല.

അതങ്ങനെ പോകും. എന്നുവച്ചു ചാക്കോച്ചി പേടിക്കാരനായിരുന്നില്ല. കുറഞ്ഞപക്ഷം ചാക്കോച്ചിക്കെങ്കിലും താനൊരു ധൈര്യശാലിയാണെന്ന വിശ്വാസമുണ്ടായിരുന്നു.
ആ ധൈര്യമായിരിക്കാം ചാക്കോച്ചിയെ ഇറച്ചിവെട്ടുകാരന്‍ അന്ത്രോസു ചേട്ടന്റെ മൂത്തമകള്‍ റീത്തയെ പ്രണയിക്കാന് പ്രേരിപ്പിച്ചത്.


ഇറച്ചിക്കട പോലെത്തെ ശരീരമുള്ള ചാക്കോച്ചിയോട് റീത്തയ്ക്കു പ്രണയം തോന്നിപ്പോവുക സ്വാഭാവികം. എത്ര ദുര്‍ബലമാണെങ്കിലും ഇളകാതെ നില്‍ക്കാന്‍ റീത്തയുടെ മനസ്സ് മുല്ലപ്പെരിയാര്‍ അണക്കെട്ട് ഒന്നുമല്ലല്ലോ.

എല്ലാ ബുധന്‍, ശനി, ഞായര്‍ ദിവസങ്ങളിലും കൃത്യമായി ഓരോ കിലോ പശള വാങ്ങിക്കാന്‍ പൊയ്ക്കൊണ്ടിരുന്ന ചാക്കോച്ചി അന്ത്രോസു ചേട്ടന്റെ പറ്റുപുസ്തകത്തിനൊപ്പം റീത്തയുടെ ഹൃദയത്തിലും കയറിപ്പറ്റി. മഹാധൈര്യശാലിയായ ചാക്കോച്ചിക്ക് അന്ത്രോസു ചേട്ടനോടു ബഹുമാനമുണ്ടായിരുന്നു.

അതുമൂലം, അദ്ദേഹം വരുന്ന വഴിയില്‍ എതിരെ നടക്കാന്‍ ചാക്കോച്ചി ഇഷ്ടപ്പെട്ടിരുന്നില്ല. അന്ത്രോസുചേട്ടനോടു നേരിട്ടു സംസാരിക്കുന്ന കാര്യത്തിലും ചാക്കോച്ചിക്കു നാണമായിരുന്നു. അതുകൊണ്ട് വഴിയില്‍ പിടിച്ചു നിര്‍ത്തി പറ്റുകാശു ചോദിക്കുന്നതിനും മുമ്പോ പത്തോ പതിനഞ്ചോ കൂടുതലിട്ടു പ്രശ്നം സോള്‍വു ചെയ്യുന്നതില്‍ ചാക്കോച്ചി അതിവിദഗ്ധനായിരുന്നു.

റീത്തയോടുള്ള പ്രണയകാര്യത്തില്‍ ചാക്കോച്ചി അതീവ വിശുദ്ധനായിരുന്നു. ചെറുപ്പത്തിലേ പ്രണയം മനസ്സിലുരുകി നിന്നതിനാലാവണം, ബെര്ളിയെപ്പോെല, സത്യന്‍ അന്തിക്കാടിനെപ്പോലെ ചാക്കോച്ചിയും കളളുകുടി ശീലമാക്കിയില്ല. പുകവലി ശീലമാക്കിയില്ല. ചീട്ടുകളി പതിവാക്കിയില്ല.

പള്ളിയില്‍ പോക്കും ഇറച്ചിക്കടയില്‍ ഇറച്ചിവാങ്ങാനും റീത്തയെ കാണാനും പോക്കും മാത്രമായിരുന്നു ചാക്കോച്ചിയുടെ ആകെയുള്ള എന്റെര്‍ടെയ്ന്മെന്റുകള്‍. അല്ലാത്ത നേരങ്ങളില്‍ ചാക്കോച്ചി മനോരാജ്യങ്ങളില്‍ മുഴുകി മുത്ത്, മുത്തുച്ചിപ്പി, വചനോല്‍സവം തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ തന്‍റെ ഹൃദയം തിരഞ്ഞു നടന്നു.

പ്രായം ഇരുപതിന്റെ അന്ത്യഘട്ടങ്ങളോട് അടുക്കുന്ന കാലം വരെ ചാക്കോച്ചിക്ക് ഒരു മാറ്റവുമുണ്ടായില്ല. അന്ത്രോസു ചേട്ടന്റെ മകളെ പ്രേമിക്കുന്നവന്‍ എന്നതിന്റെ പേരില്‍ സുഹൃത്തുക്കള്‍ക്കിടയില്‍ ചാക്കോച്ചിക്കു മതിപ്പേറെയായിരുന്നു. രഹസ്യമായും പരസ്യമായും ചാക്കോച്ചിയെ ആരാധിക്കാന്‍ ഒട്ടേറെപ്പേരുണ്ടായിരുന്നു.

നാട്ടുകാരുടെ ആരാധന പരസ്യമായതോടെയാണ് വളരെ വൈകി അന്ത്രോസുചേട്ടന്‍ വിവരമറിയുന്നത്. അതല്ലെങ്കിലും അങ്ങനെയാണല്ലോ. നാട്ടുകാരില്‍ ആരുടെയേലും ഭാര്യ പിണങ്ങിപ്പോയാലോ, മക്കള് ഒളിച്ചോടിയാലോ എല്ലാവരും അതിവേഗമറിയും. സ്വന്തം ഭാര്യ മതിലുചാടുന്നതും മക്കള്‍ പ്രേമിച്ചു തളിര്‍ക്കുന്നതും എല്ലാവരും അവസാനമേ അറിയാറുള്ളൂ. ആ ദുര്യോഗം അന്ത്രോസു ചേട്ടനുമുണ്ടായി. സംഭവം കേട്ടപാടെ, അന്ത്രാക്സുവന്ന കാളയെപ്പോലെ അന്ത്രോസുചേട്ടന്‍ താടിയും തടവിയിരുന്നുപോയി.

അടുത്ത നിമിഷം യാഥാര്‍ഥ്യം വീണ്ടെടുത്ത അദ്ദേഹം കാളയുടെ പശള വെട്ടുന്ന കത്തിയെടുത്ത് എളിയില്‍ തിരുകി. അതിവേഗം വീട്ടില്‍നിന്നിറങ്ങി നടക്കുന്ന അപ്പനെ കണ്ടതേ റീത്തയുടെ നെഞ്ചുരുകി.

തന്റെ പ്രിയതമനെ അപ്പന്‍ കശാപ്പു ചെയ്യും. നാളെ ചാക്കോച്ചിയുടെ കയ്യും കാലും തോട്ടത്തില്‍ കാടികുടിച്ചുനില്‍ക്കുന്ന കാളയ്ക്കൊപ്പം നാട്ടുകാരു മേടിച്ചുകൊണ്ടുപോയി മപ്പാസുവച്ചടിക്കും. - ഹെന്റെ ദൈവമേ....

ആ വിളി ദൈവം കേട്ടു. അന്ത്രോസുചേട്ടന്‍ മൂക്കുകയറും പൊട്ടിച്ചു വരുന്നതു നേരത്തെയറിഞ്ഞ ചാക്കോച്ചി, ഉള്ള ധൈര്യം ചാക്കിലാക്കി അതിവേഗം നാടുവിട്ടു. ഭാവി അമ്മായിപ്പനോട് അവിവേകം കാട്ടുന്നതു ശരിയല്ലെന്നു ചാക്കോച്ചിക്കറിയാമായിരുന്നു.

അമ്മായി അപ്പന്‍ പാവമായിരിക്കാം,പക്ഷേ അരയിലിരിക്കുന്ന കൊടുവാള്‍ ഏതിനമായിരിക്കുമെന്ന് ആരുകണ്ടു??!!!

അന്ത്രോസുചേട്ടന്‍ ഭരണങ്ങാനം കവലയിലെത്തിയപ്പോളേക്കും ചാക്കോച്ചി മുത്തോലിക്കവല കടന്നിരുന്നു.

ഇനിയെന്റെ മോളെ വളച്ചാല്‍ നിന്നെ ഞാന്‍ തട്ടുെമടാ എന്ന് ആകാശത്തേക്കു നോക്കിയലറി അന്ത്രോസുചേട്ടന്‍ തിരികെ വീട്ടില്‍പ്പോന്നു.

മഠത്തില്‍ വിട്ടാലും നിന്നെ ആ കാലമാടനെക്കൊണ്ടു കെട്ടിക്കില്ലെടി ശവമേ എന്നു റീത്തയെ ഓര്‍മിപ്പിക്കാനും അദ്ദേഹം മറന്നില്ല.

റീത്തയ്ക്കു സങ്കടമായി. റീത്തയുടെ സങ്കടം പിറ്റേന്ന് അറക്കാന്‍ നിര്‍ത്തിയിരിക്കുന്ന പോത്തിന്റെ സങ്കടത്തേക്കാള്‍ വലുതായിരുന്നു.

പോത്തിന്റെ സങ്കടം കണ്ടുനിന്നാല്‍ വീട്ടില്‍ അടുപ്പുപുകയില്ലെന്നറിയാമായിരുന്ന അന്ത്രോസു ചേട്ടനു റീത്തയുടെ സങ്കടവും സമാനമായിരുന്നു.
ചാക്കോച്ചിയെ കെട്ടിയില്ലെങ്കില്‍ ഉത്തരത്തില്‍ കെട്ടിചാവുമെന്നു റീത്ത ഭീഷണി മുഴക്കി. അതിനു പറ്റിയ കയറ് നാലുകെട്ട് അന്ത്രോസു ചേട്ടന്‍ പിറ്റേന്നു വീട്ടില്‍ മേടിച്ചു വച്ചു.

വിഷം കഴിച്ചു മരിക്കുമെന്നു പ്രഖ്യാചിച്ചതിനു പിറ്റേന്ന് പനാമറും എലിവിഷവും ഡസന്‍ കണക്കിന് അന്ത്രോസുചേട്ടന്‍ വീട്ടിലെത്തിച്ചു.

റീത്തയുടെ നിയന്ത്രണം വിട്ടു. അപ്പന്‍ അങ്ങനെ കളിക്കേണ്ട.

ഞാന്‍ ട്രെയിനിനു തല വച്ചു ചാകും....!!!

സ്വന്തമായി ട്രെയിന്‍ മേടിക്കാന്‍ ആംപിയറില്ലാത്ത അന്ത്രോസുചേട്ടന്‍ അതുകേട്ടു താടിക്കു കൈകൊടുത്തിരുന്നു. താടിതടവിയിരുന്നു. പിന്നെ ഇരുന്നു താടിതടവി. അതല്ലാതെ ഒന്നും സംഭവിച്ചില്ല.

ഇതേസമയം, അന്ത്രോസു ചേട്ടനെക്കുറിച്ചുള്ള മധുരോദാരമായ ചിന്തകള്‍ അയവിറക്കി, റീത്തയെ എങ്ങനെ തട്ടിയെടുക്കുമെന്നാലോചിച്ച്, ആകെയുള്ള അമ്മാച്ചന്റെ തട്ടിന്‍പുറത്തു കഴിഞ്ഞുകൂടുകയായിരുന്നു ചാക്കോച്ചി.

നിനക്ക് അവളെ വിളിച്ചിറക്കിക്കൊണ്ടു വരാന്‍ ധൈര്യമുണ്ടോടാ???
അമ്മാച്ചന് ഗത്യന്തരമില്ലാതെ മരുമകനോടു ചോദിച്ചു.

ഇല്ല, അതുപിന്നെ ഉണ്ട്, ഉണ്ടില്ല...

എന്തോന്ന്? എടാ അവളെ വീട്ടില്‍നിന്നു വിളിച്ചിറക്കാന്‍ ധൈര്യമുണ്ടോന്ന്...??

അതുപിന്നെ, അവളുടെ അപ്പന്‍, വെട്ടുകത്തി....

പ്രേമിക്കണം, പിന്നെ അവളെ കെട്ടണം, വെട്ടുകത്തി പേടിയും....

അതല്ല.....

പിന്നെ????

വേറെയെന്തെങ്കിലും വഴി???

വേറെന്തു വഴി? അവളോടു വീട്ടില്‍നിന്നിറങ്ങി വരാന്‍ പറഞ്ഞാല്‍ വരുമോ?

വരും..

എന്നാല് അതു ചെയ്യ്???

അതുപക്ഷേ എങ്ങനെ പറയും- ചാക്കോച്ചി വിയര്‍ത്തു....

അവളോടു പറയണം

അതു നടക്കില്ല, അവളു വീട്ടുതടങ്കലിലാ...

ഹതു ശരി.

അവളുടെ വീട്ടിലാരാ വേറെയുള്ളത്??

അവളുടെ അപ്പന്‍

അതല്ലാതെ വേറെയാരുമില്ലേ?

ഉണ്ട്. ആങ്ങള....

ഓ... അതു ശരി. അപ്പനും ആങ്ങളയും ചേര്‍ന്ന് അവളെ തടവില്‍ പാര്‍പ്പിച്ചിരിക്കുകാണല്ലേ... നമുക്കുപൊലീസില്‍ പരാതിപ്പെടാം. ഹേബിയസ് കോര്‍പ്പസ് എന്നോമറ്റോ എന്തോ സംഗതിയുണ്ട്.... വക്കീലിനെയും ഒന്നു കാണാം- അമ്മാച്ചന്‍ ആക്ടീവായി....

ചാക്കോച്ചി വിലക്കി- അതു വേണ്ട...

പിന്നെ? നിനക്കവളെ കെട്ടേണ്ടേ???

ഞാന്‍ ആങ്ങളയെ ഒന്നു വിരട്ടി നോക്കാം....

ഓഹോ... അപ്പന്റെ വെട്ടുകത്തിപേടിയുള്ളവനാ ഇനി ആങ്ങളയെ വിരട്ടാന്‍ പോകുന്നത്. അപ്പന്‍ ഇതാ ജാതിയെങ്കില്‍ ആങ്ങളെയന്തു കനമായിരിക്കും???

ഇച്ചിരി മുറ്റാ അമ്മാച്ചാ...അതു സാരമില്ല, പണ്ടു ഞാനവനിട്ട് ഒന്നു പൊട്ടിച്ചുട്ടുള്ളതാ....

മരുമകന്റെ ആ പറച്ചിലില്‍ അമ്മാച്ചന്‍ അശേഷം വിശ്വാസം കൊണ്ടില്ല. എങ്കിലും, കെട്ടുന്നതും പിന്നെ ഞൊട്ടുകൊള്ളേണ്ടതുമൊക്കെ മരുമകന്‍ തന്നെയാണല്ലോ എന്നോര്‍ത്തപ്പോള്‍ അദ്ദേഹം എതിര്ത്തില്ല....

എന്നാല്‍ വേണ്ടതു ചെയ്യ്.... അമ്മാച്ചന്‍ ഓര്‍ഡറിട്ടു.

അടുത്ത നിമിഷം അ വിടെയുണ്ടായിരുന്ന തന്റെ സമപ്രായക്കാരായ അമ്മാച്ചന്‍കൊച്ചുങ്ങളെയും അമ്മാച്ചനെയും അമ്മായിയെയും ഭിത്തിയില്‍ തൂങ്ങുന്ന വല്യപ്പന്റെ ഫോട്ടോയെയും സാക്ഷിയാക്കി ചാക്കോച്ചി ഫോണെടുത്തു കറക്കി.

അപ്പുറത്തു ബെല്ലടിച്ചു...

ഫോണെടുത്തതു അന്ത്രോസു ചേട്ടന്‍...

ലേശമൊന്നു വിറച്ചെങ്കിലും അതു വിദ്യയാക്കി, സ്വരം മാറ്റി ചാക്കോച്ചി ചോദിച്ചു...

അവുസേപ്പില്ലേ അവിടേ??

ഉണ്ട്, ആരാ??

സുഹൃത്താ, പേര് പോത്തന്‍...

കൊടുക്കാം.

ആ....

അവുസേപ്പ് ഫോണെടുക്കാന്‍ അല്‍പസമയം വൈകി.
ചാക്കോച്ചി വിയര്‍ത്തുകഴിഞ്ഞിരുന്നു.
അല്‍പസമയം കഴിഞ്ഞു. അപ്പുറത്തൊരു ഹലോ ശബ്ദം.
ചാക്കോച്ചി ഒന്നിളകി.

അവുസേപ്പാണോടാ...

ആന്നേ....


നീയെന്നാ എടുക്കാവായിരുന്നെടാ ശവമേ?

(ചാക്കോച്ചിയുടെ അമ്മാച്ചന്‍ മരുമകന്റെ പെട്ടെന്നുണ്ടായ ധൈര്യമോര്‍ത്ത് മൂക്കത്തു വിരല്‍ വച്ചു. )

ഞാന്‍ പോത്തിനെ തീറ്റുവായിരുന്നു... അതിനെ അപ്പനെ പിടിച്ചേല്‍പിച്ചിട്ടാ ഫോെണടുക്കാന്‍ വന്നത്.

അപ്പോള്‍ നിന്റെ അപ്പനിപ്പം പോത്തിന്റെ കൂടെ പറമ്പിലാണോ?

അതെ..

ചാക്കോച്ചിക്കു ധൈര്യം ഇരട്ടിയായി.

ഞാനാരാന്നു മനസ്സിലായോടാ??

ഉവ്വ, ആദ്യത്തെ തെറി കേട്ടപ്പോളേ പിടികിട്ടി.

ആ... നിന്റെ പെങ്ങളെന്തിയേ???

അപ്പുറത്തുണ്ട്.

ഞാന്‍ അവളെ കെട്ടും.

ഉവ്വ....

എന്നാടാ ????

അപ്പന്‍ സമ്മതിക്കുവേല... ഞാനും....

നിങ്ങടെ സമ്മതം എനിക്കാവശ്യമില്ല. ഞാന്‍ കെട്ടിയിരിക്കും.

താന്‍ ഞൊട്ടും...

പ്ഫ ചെറ്റേ.... ഒറ്റച്ചവിട്ടിനു നിന്റെ നടുവുഞാനൊടിക്കും...
ആവേശത്തിനു ചാക്കോച്ചി ചവിട്ടി, അടുത്തുകിടന്നസ്റ്റൂളിന്റെ കാലൊടിഞ്ഞു.

!(#ങഊ&)())൹ഐ൹൹ഐ൹ഐ൹ഭ&^^^^ഊ(ഐ^ഊ)ഐ)ഐ൹൹!ഔ

ഞാനെന്തു വേണമെന്നാ പറയുന്നത്??- അവുസേപ്പു വിനീതനായി.

(അതുകേട്ട് അമ്മാച്ചനും പരിവാരവും ചാക്കോച്ചിയുടെ അപാരധൈര്യത്തില്‍ ഗദ്ഗദകണ്ഠരായി)

ചാക്കോച്ചി തണുത്തു

ഞാന്‍ പറയാം. നാളെ ഞായറാഴ്ച. നീ പെങ്ങളെയും കൂട്ടി പള്ളിയില്‍ വരണം. നിന്റപ്പനുംകൂടെ വരുമെന്നറിയാം. അതുകൊണ്ട് അന്നേരം ഒളിച്ചുകളിയൊന്നും വേണ്ട. കുര്‍ബാന കൊടുക്കാന്‍ നേരമാകുമ്പോള്‍ എല്ലാവരും എഴുന്നേല്‍ക്കും. അപ്പോള്‍ പതിയെ പള്ളിയില്‍ നിന്നിറങ്ങി മണിമാളികയുടെ ചുവട്ടില്‍ വരാന്‍ റീത്തയോടു പറയണം.വേറെ ആരോടേലും ഇക്കാര്യം പറഞ്ഞാല്‍ നിന്നെ ഞാന്‍ കശാപ്പു നടത്തും..

ഉവ്വ..!!!

ഫോണ്‍ താഴെ വച്ച് ചാക്കോച്ചി ശ്വാസമെടുത്തു.

വല്ലതും നടക്കുവോടാ...????- അമ്മാച്ചനു സംശയം ബാക്കി.

എല്ലാം നടന്നിരിക്കും. നോക്കിക്കോ...

എന്നാലും നിന്റെ ഭാവി അളിയനോട് ഇത്രയും സംസാരിക്കാന്‍ നിനക്കു ധൈര്യമുണ്ടായല്ലോ. അപാരം. പ്രണയിക്കുന്നവരായാല്‍ ഇങ്ങനെ വേണം. അവനു നിന്നെ പേടിയുണ്ടേല്‍ നിന്റെ കാര്യം രക്ഷപ്പെട്ടു.

ഭരണങ്ങാനത്തു ചാക്കോച്ചിയെ പേടിയുള്ളവരായി ആരുമില്ലെന്നറിയാവുന്ന അമ്മാച്ചന്‍ അവസാന പ്രതീക്ഷ കൈവിടാതെ അത്രയും പറഞ്ഞവസാനിപ്പിച്ചു.

ഞായറാഴ്ച. വണ്ടിപ്പെരിയാറിനു പോകാന്‍ റെഡിയായി വണ്ടി വന്നു. ഡ്രൈവര്‍ ചാണ്ടി.

ചാക്കോച്ചിയും അമ്മാച്ചനും സംഘവും മണിമാളികയ്ക്കു പിന്നിലൊളിച്ചു.

മനോഹരമായ ഒരു സാരിയില്‍ ഒളിച്ച് റീത്ത വന്നു. റീത്തയുടെ അപ്പന്‍ ഒപ്പമുണ്ട്. അളിയനെ നേരില്‍ കണ്ടിട്ടില്ലാത്ത അമ്മാച്ചന്‍ ആയദ്ദേഹത്തിനായി തിരഞ്ഞുകൊണ്ടിരുന്നു.

കണ്ടില്ല...

ഇനി വല്ല റൗഡികളെയുമായിട്ടായിരിക്കുമോ അവന്‍ വരിക???

തന്റെവലതുകാലു കശാപ്പുകടയില്‍ തൂങ്ങുന്നതു സ്വപ്നം കണ്ട അമ്മാച്ചന് അറിയാതെ മുള്ളാന്‍ മുട്ടി.

ആരുംവന്നില്ല. അളിയനോ അന്ത്രോസു ചേട്ടനോ ആരും...

കുര്‍ബാന കൊടുക്കുന്ന സമയം.

റീത്ത നേരെയിറങ്ങി വന്നു. ചാണ്ടി വണ്ടി ഗിയറിലിട്ടു. എല്ലാവരും കയറി. അമ്മാച്ചനും....

എല്ലാം ശുഭമാകാന്‍ പോകുന്ന സാഹചര്യത്തില്‍, അമ്മാച്ചന്‍ അതുവരെയുണ്ടായിരുന്ന ആകാംക്ഷയെ കെട്ടഴിച്ചുവിട്ടു....

അല്ല...എവിടെയാ റീത്തയുടെ സഹോദരന്‍..യെവന്റെ ഭാവി അളിയന്‍..??? ഇതെല്ലാം റെഡിയാക്കിയിട്ടു കക്ഷി മുങ്ങിയോ????

റീത്ത ചിരിച്ചു, കൂട്ടത്തില്‍ ചാക്കോച്ചിയും.

ഇല്ല അവുസേപ്പിനു പരീക്ഷയാ...- റീത്ത മൊഴിഞ്ഞു.

പരീക്ഷയോ...?- അമ്മാച്ചനു സംശയം...

അതേ....

എന്തു പരീക്ഷ???

വേദപാഠ പരീക്ഷ....

വേദപാഠമോ? അപ്പം അവുസേപ്പ്?????

അവന്‍ നാലാം ക്ളാസില്‍ പഠിക്കുവല്ലേ....- അതു പൂരിപ്പിച്ചതു ചാക്കോച്ചിയായിരുന്നു.

Powered By Blogger