Saturday, April 14, 2007

മീനച്ചിലാറും കൂടോത്രവും

മീനച്ചിലാറും കൂടോത്രവും

- അധ്യായം 1

അഞ്ചു തലമുറ മുന്പാണ്.
മീനച്ചിലാറ് കുലംകുത്തിയൊഴുകി തുടങ്ങിയ മഴക്കാലസന്ധ്യ. അവസാനത്തെ കടത്തുകഴിഞഞു വഞ്ചി പൂട്ടാന് തീരം നോക്കിത്തുഴയുകയാണു കുഞ്ഞാണ്ടി. പത്താമുദയം നോക്കി ഇത്തവണയും മഴ വന്നു. മേടം പത്തിനു മുന്പേ കപ്പ, ചേന, ചേന്പ്, കാച്ചില് തുടങങിയ നടേണ്ടവരെല്ലാം നട്ടു. ഇനിയും മഴ പെയ്താല് ആറ്റുവക്കില് നട്ടവരുടെ കപ്പയും ചേന്പും ആറേ പോകും. വെള്ളത്തിന്റെ വരവ് അങ്ങനെയാണ്.

വിലങ്ങുപാറ കള്ളുഷാപ്പില് തനിക്കായി കാത്തിരിക്കുന്ന ഈച്ച വീണു ചത്ത രണ്ടുകുപ്പി അന്തിക്കള്ളിനെക്കുറിച്ച് ഓര്ത്തപ്പോള് കുഞ്ഞാണ്ടിയുടെ തുഴച്ചിലിനു വേഗം കൂടി. കൂറ്റ്നാല് കടവിന്റ കിഴക്കേകോണില് ആറ്റുവഞ്ചിയുടെ മലവെള്ളം പിടിക്കാത്ത ഏരം നോക്കി കുഞ്ഞാണ്ടി കയറെറിഞ്ഞു. വള്ളം പൂട്ടാനായുന്പോഴാണ് അക്കരെ നിന്ന് കയ്യടി.
ആരാടാ ഈ സന്ധ്യക്ക്. ആറ്റില് വെള്ളം വരവാണെന്ന് അറിയാന്മേലേ?മറുപടിയില്ല.
കുഞ്ഞാണ്ടിക്കു ദേഷ്യം വന്നു. അക്കരെയാണേല്഼ ആരെയും കാണാനുമില്ല.
സന്ധ്യ ഇരുട്ടുവിരിച്ചു തുടങ്ങിയിരിക്കുന്നു. വള്ളം പൂട്ടിയിട്ടു പോയാല് ആരും ചോദിക്കാനില്ല. എന്നാലും വേണ്ടില്ല, അക്കരെ നില്഼ക്കുന്നവനെക്കൂടി ഇക്കരെകടത്തിവിട്ടിട്ടു പോയേക്കാം.
കുഞ്ഞാണ്ടിയുടെ നല്ല മനസ്സ് വീണ്ടും തുഴ ഗയ്യിലെടുത്തു.ഒഴുക്കു കൂടുതലായിനാല് വളരെ വേഗം വള്ളം കരയിലെത്തി. പക്ഷേ, അവിടെയാരുമില്ല!കുഞ്ഞാണ്ടിക്കു കലിമൂതതു. ആരെടാ കയ്യടിച്ചത് ?
സന്ധ്യക്കു മനുഷ്യനേ പറ്റിക്കുകയാ?ചോദ്യം ആറ്റുവെള്ളത്തില് മുഴങ്ങിത്തീരും മുന്പേ വീണ്ടും കയ്യടി. ഇത്തവണ ആറിന്റെ മറുകരയില് നിന്ന്.
വള്ളവുമായി ഇക്കരെയെത്തിയപ്പോഴേയ്ക്കും ഇക്കരെ നിന്നവന് അക്കരയ്ക്കു നീര്ക്കാംകുഴിയിട്ടുകാണും. മനുഷ്യനെ പറ്റിക്കാന് ഓരോ നാറികള്....!!!!
കുഞ്ഞാണ്ടി ഉറക്കെയാണ് അതുപറഞ്ഞത്. എന്നിട്ട് വന്നതിലും വേഗത്തില് അക്കരയ്ക്കു തുഴയാന് തുടങങി. നേരിയ മഴ ചാറിത്തുടങ്ങി അപ്പോഴേയ്ക്കും. മൂന്നിലവ് മലയില് ഇടിവെട്ടിപ്പെയുന്ന മഴ ആകാശത്ത് കൊള്ളിയാനുകളെ സൃഷ്ടിച്ച് കൊണ്ടിരുന്നു.
അക്കരെയെത്തിയപ്പോള് അവിടെയും ആളനക്കമില്ല. കടവിന്റെ നട കയറി ഓടി രക്ഷപ്പെട്ടിരിക്കും.
ഇല്ലേല് തന്റെ തെറി വിളി അവന്഼ കേട്ടേനേ
പററിക്കപ്പെട്ടതിന്റെ ക്ഷീണം തീര്ക്കാന് കുഞ്ഞാണ്ടി തെറുപ്പുബിഡിയെടുത്തു കത്തിച്ചു. രണ്ടു പുക, രണ്ടേ രണ്ടു പുക ഉള്ളിലേക്കെടുത്തു തിരിച്ചുവിട്ടപ്പോളേക്കും വീണ്ടും കയ്യടി. അത്തവണ അത് അക്കരെ നിന്നായിരുന്നില്ല. പിന്നെവിടെനിന്ന്?കുഞ്ഞാണ്ടി ചുറ്റും നോക്കി.
ഇല്ല ഇവിടെങ്ങും ആരുമില്ല. ബീഡി ഒന്നുകൂടി ആഞ്ഞുവലിച്ച്, ആറ്റിലേക്കു വലിച്ചെറിഞ്ഞു. ആരെന്കിലും കാറിത്തുപ്പിയതാകാമെന്നു കരുതി തുപ്പലുവെട്ടാന് പാഞ്ഞെത്തിയ കല്ലേമുട്ടികള്ക്കു തെറ്റി- ബീഡിക്കുറ്റി!!വീണ്ടും കയ്യടി. ഇത്തവണ കുഞ്ഞാണ്ടി വ്യക്തമായി കേട്ടു.
ഇരുകരമുറ്റി ഒഴുകുന്ന ആറിന്റെ ഒത്ത നടുക്കുനിന്ന്. ആരെടാ അത്? കുഞ്ഞാണ്ടിയുടെ ശബ്ദം വിറച്ചോ?അടുത്ത നിമിഷം കയ്യടി വീണ്ടും... ഇത്തവണ പിന്നില്നിന്ന്.
കഴിഞ്ഞ തോറാനപ്പെരുനാള് ദിവസം മരോട്ടിക്കല് ചാണ്ടിയുടെ പെന്പറന്നോത്തി കുഞ്ഞുപെണ്ണ് മുങ്ങിച്ചത്ത വട്ടോളിക്കയത്തിനു അടുത്തുനിന്ന്. കുഞ്ഞാണ്ടിയുടെ ശ്വാസം മുട്ടി. കര്ത്താവേ പരീക്ഷിക്കരുതേ...!!!!ആ പ്രാര്ഥന ആരും കേട്ടുകാണില്ല.
അതിനു മുന്പേ കുഞ്ഞാണ്ടിയുടെ തോളില് ഒരു കൈവീണു.
പത്താമുദയം കഴിഞ്ഞു, ഉദയാസ്തമനങ്ങള് പലതു കഴിഞ്ഞു....
തെങ്ങില് നിന്നു വീണു ചത്ത ചേരനാനിക്കല് കോവാലന്റെ മൂത്തമകന്഼ കുഞ്ഞാണ്ടിയെ പിന്നെയാരും കണ്ടിട്ടില്ല....!!!!!

9 comments:

Anonymous said...

there will be more stories on meenachil river and sorcery. total fiction.....!!

SAJAN | സാജന്‍ said...

എഴുത്തു നന്നായിട്ടുണ്ട് .. ബാക്കികൂടെ പോരട്ടെ..
:)

Sunish Thomas said...

there will be more stories on meenachil river and sorcery. total fiction.....!!

ഏറനാടന്‍ said...

അടുത്തതിനും കാത്തിരിക്കുന്നു.

Sunish Thomas said...

next sorcery story on next week.

കുതിരവട്ടന്‍ said...

നന്നായിട്ട് എഴുതിയിരിക്കുന്നു.

വക്കാരിമഷ്‌ടാ said...

അര്‍ദ്ധരാത്രി കൃത്യം നാലുമണിക്ക് സൂര്യന്‍ ആകാശത്ത് കത്തിജ്വലിച്ചുകൊണ്ടിരുന്ന സമയത്ത് ഉറയില്‍ നിന്നും വാള്‍ വലിച്ചൂരി തുടരെത്തുടരെ വെടിവെച്ച് വായിച്ചതുകൊണ്ടാണോ എന്നറിയില്ല,

ഒട്ടും പേടിച്ചില്ലെങ്കിലും എന്തോ ഒരു ഭയം പോലെയൊന്നും തോന്നിയില്ലെന്നോര്‍ക്കുമ്പോള്‍ ഒരു പേടിയില്ലേ എന്നൊരു തോന്നലില്ലായ്കയില്ല...

:)

നിഷ്ക്കളങ്കന്‍ said...

നാ‌ശ‌ം. ചുമ്മാ പേടിപ്പിയ്ക്കാനായിട്ട്.

സുധി അറയ്ക്കൽ said...

ഒരു രസവുമില്ലായിരുന്നു.