ഇത്താക്ക് എന്നതു ലൂക്കാച്ചന്റെ ഇരട്ടപ്പേരായിരുന്നു. അല്ലെങ്കില്഼ ഇത്താക്കിന്റെ ഇരട്ടപ്പേരായിരുന്നു ലൂക്കാച്ചന് എന്നും പറയാം. രണ്ടായാലും ഇത്താക്ക് ഇത്താക്ക് മാത്രം ആയിരുന്നു, ലൂക്കാച്ചന്഼ ആയിരുന്നില്ല, നാട്ടിലും വീട്ടിലും ഷാപ്പിലും എന്തിനേറെ പൊലീസ് സ്റ്റേഷനില്഼പ്പോലും.
ഇത്താക്ക് മദ്യപാനശീലമുള്ള മഹാനായിരുന്നു. മദ്യപിക്കാത്ത ഇത്താക്കും മദ്യപിക്കുന്ന ഇത്താക്കും തമ്മിലുള്ള വൃത്യാസം യഥാക്രമം മമ്മൂട്ടിയും മോഹന്഼ലാലും തമ്മിലുള്ള വ്യത്യാസമായിരുന്നു. മദ്യപിച്ചില്ലെങ്കില്഼ ഇത്താക്ക് മഹാമുരടനും കടുംപിടിത്തക്കാരനും ദ് കിംഗിലെ ജോസഫ് അലക്സിന്റെ മോഡല്഼ മഹാനട്ടെല്ലുകാരനും ആയിരുന്നു. രണ്ടെണ്ണം അകത്തുചെന്നാല്഼ ഇത്താക്ക് സ്ഫടികത്തിലെ ആടുതോമ മുതല്഼ നരസിംഹത്തിലെ ഇന്ദുചൂഡന്഼ വരെയാകും.
ഏറെ സമയവും ഇത്താക്ക് മോഹന്഼ലാലായിരുന്നു. വീട്ടില്഼ കാണാത്ത പക്ഷം പാലാ മേരിയയിലോ ബ്ളൂമൂണിലോ മഹാറാണിയിലോ നോക്കിയാല്഼മതി എന്ന് ഇത്താക്കിന്റെ അമ്മച്ചിപോലും ഉറപ്പിച്ചു പറയും. അതായിരുന്നു ഇത്താക്ക്.
ഇത്താക്ക് അങ്ങനെയാവാന്഼ ചില്ലറ കാരണങ്ങളുമുണ്ടായിരുന്നു. നാല്഼പതുവയസ്സായിട്ടും ഇത്താക്ക് വിവാഹം കഴിച്ചിരുന്നില്ല. പ്രണയിച്ചു വിവാഹം കഴിക്കണം എന്നു നിര്഼ബന്ധമുണ്ടായിരുന്ന ഇത്താക്കിന്റെ ജീവിതത്തില്഼ അഞ്ചാം ക്ളാസ് മുതലിങ്ങോട്ട് മുപ്പത്തിയെട്ടാം വയസ്സില്഼ വരെയുണ്ടായ മഹത്തായ ആറുപ്രണയങ്ങളും തകര്഼ന്നു തരിപ്പണമായിപ്പോയതിന്റെ പാവനസ്മരണയ്ക്കായിരുന്നു ഇത്താക്ക് വിവാഹം കഴിക്കാതെ തുടരുന്നത്. (അല്ലാതെ പെണ്ണു കിട്ടാഞ്ഞിട്ടല്ല, അല്ല പിന്നെ)
ലോകത്തില്഼ കഷ്ടപ്പെടുകയും ബുദ്ധിമുട്ടുകയും പ്രയാസപ്പെടുകയും ഭാരവഹിക്കുകയും ചെയ്യുന്ന സാര്഼വലോക കാമുകര്഼ക്ക് ഇത്താക്ക് അത്താണിയും ആശ്രയവുമായിരുന്നു. എത്ര ബുദ്ധിമുട്ടുള്ള പ്രണയവും വിവാഹത്തിലെത്തിക്കുന്നതിലായിരുന്നു ഇത്താക്കിന്റെ മിടുക്ക്. ഇത്താക്കിന്റെ അനുഭവസന്പത്തുള്ള കാമുകഹൃദയത്തില്഼നിന്നു വരുന്ന വാക്കുകള്഼ അനുഭവപരിചയം വേണ്ടുവോളമില്ലാത്ത ചാവാലിക്കാമുകന്഼മാര്഼ക്ക് വഴികാട്ടിയും വെളിച്ചവും ഊര്഼ജവുമായിരുന്നു.
ഇത്താക്കിന്റെ പത്തുകല്഼പനകള്഼ പിറവിയെടുക്കുന്നതും അങ്ങനെയായിരുന്നു.
1. ലോകത്ത് കാമുകന്഼മാര്഼ പരാജയപ്പെടുന്നില്ല. പ്രണയികള്഼ പരാജയപ്പെടുന്നു.
2. സ്വന്തം പ്രണയത്തിനു വേണ്ടി സ്വന്തം ജീവന്഼ പോലും ത്യജിച്ച് എടുത്തുചാടുകയും കുരിശാണെന്നോര്഼ക്കാതെ ഏടാകൂടം എടുത്തു തലയില്഼ വയ്ക്കുകയും ചെയ്യു ന്നവനാകുന്നു കാമുകന്഼. 3. പ്രണയിച്ചു തുടങ്ങുന്നതിനു മുന്഼പും പ്രണയിക്കുന്പോളും പ്രണയം ഉപേക്ഷിക്കുന്പോളും വീട്ടുകാരെക്കുറിച്ചും നാട്ടുകാരെക്കുറിച്ചം തന്നെക്കുറിച്ചു തന്നെയും ചിന്തിക്കുകയും വിവേകപൂര്഼വം പ്രവര്഼ത്തിക്കുകയും ചെയ്യുന്നവരാകുന്നു കേവലപ്രണയികള്഼. (ഇവരെ ഈ പണിക്കു പറ്റില്ല)
4. പ്രണയിച്ചു തുടങ്ങി പെണ്ണറിയും മുന്഼പ് ആരും അവളെ എടുത്തു ഹൃദയത്തില്഼ വയ്ക്കാതിരിക്കുക.
5. പ്രേമിക്കുന്ന പെണ്഼കുട്ടി തന്നെ അവളുടെ ഹൃദയത്തില്഼ ചിരപ്രതിഷ്ഠമാക്കിയെന്നുറപ്പാക്കിയതിനു ശേഷം മാത്രം നമ്മള്഼ ആ പണിക്കു മുതിരുക.
6. പ്രേമിക്കുന്പോള്഼ പരമാവധി ഡീസന്റായിരിക്കാന്഼ ശ്രദ്ധിക്കുക. (പ്രേമിച്ചു വിവാഹം കഴിച്ചു കഴിഞ്ഞ ശേഷവും കുറച്ചുകാലത്തേക്കെങ്കിലും ലെവനൊക്കെ ഡീസന്റായി നടക്കുമല്ലോ)
7. പെണ്഼കുട്ടി അറിയാതെ മനസ്സില്഼ പ്രേമം ഉരുട്ടിപ്പിടിച്ചു നടക്കുന്നവരെ ഉണ്ണാക്കന്഼ എന്നു വിളിക്കാം. ഇവനെ ടൈംടേബിള്഼ വച്ചു തെരണ്ടി വാലിനടിക്കണം.
8. പ്രേമിക്കുന്ന പെണ്഼കുട്ടിക്കായി തന്റെ ജീവിതം സ്വയം സമര്഼പ്പിക്കുന്നു, അവളു വേറെ കല്യാണം കഴിച്ചാല്഼ താന്഼ വേറെ കല്യാണം കഴിക്കില്ലെന്നു പ്രഖ്യാപിക്കുന്നവരുണ്ട്. ഇവരെ നാം ബഹുമാനിക്കുകയും രണ്ടു നൂറ്റാണ്ടു മുന്഼പുള്ള വിശേഷ സാധനം എന്ന വിശേഷ പരിഗണന നല്഼കുകയും വേണം.
9. ലോകത്തില്഼ നശ്വരമായതു പ്രണയം മാത്രമാണ്. വിവാഹത്തോടെ അതു മരിക്കുന്നു.
10. പ്രണയം, പ്രേമം, കാമുകന്഼, കാമുകി തുടങ്ങിയ വാക്കുകള്഼ കണ്ടുപിടിച്ചവനെ അന്വേഷിച്ചു കണ്ടെത്തി അവന്റെ ശേഷിക്കുന്ന വംശപരന്പരയെത്തന്നെ ഉന്മൂലനം ചെയ്യുക
ഇവയായിരുന്നു ഇത്താക്കിന്റെ പ്രണയകല്഼പനകള്഼.
പ്രണയപരാജയത്തിന്റെ അഗ്നിപര്഼വതത്തിന്റെ മുകളില്഼നിന്ന് ഇത്താക്ക് സ്വയം എഴുതിയവായിരുന്നു ഇവ. ഇവ എന്തു കുന്തവുമാകട്ടെ, ഇത്താക്കിനെ ഞാന്഼ ആദ്യമായി കാണുന്നത്, പ്രിയ സുഹൃത്തുക്കളിലൊരാളുടെ കലങ്ങിപ്പോയ പ്രണയം കൂട്ടിവിളക്കാനായി വിളിച്ചുചേര്഼ത്ത കള്ളുപാര്഼ട്ടിയുടെ അധ്യക്ഷ സ്ഥാനത്തായിരുന്നു.
ചങ്ങാതിയുടെ നല്ലപാതിയെ ലവളുടെ അപ്പന്഼ വീട്ടുതടങ്ങലിലാക്കിയിരിക്കുന്നു. ഫോണ്഼ ഉള്പ്പെടെയുള്ള ബന്ധങ്ങള്഼ എല്ലാം ബ്ളോക്ക്ഡ്.
ഭവതിയെ മേല്഼ഭവനത്തില്഼നിന്നു വിളിച്ചിറക്കണം. ഇറക്കിയാല്഼ ഉടന്഼ കല്യാണം നടത്താനുള്ള ചിട്ടവട്ടങ്ങള്഼ എല്ലാം റെഡി. പക്ഷേ, ഇക്കാര്യം എങ്ങനെ അറിയിക്കും.....
ആലോചനകള്഼ പലവട്ടം നിറഞ്ഞ് ഒഴിഞ്ഞു. പക്ഷേ, കാമുകീരത്നത്തെ കാമുകാഭിലാഷം അറിയിക്കാന്഼ മാത്രം വഴിയില്ല. ഇത്താക്കിന്റെ ബുദ്ധിയില്഼ എംസി സെലിബ്രേഷന്഼ റം കിടന്നു തിളച്ചു. ആലോചനകള്഼ക്ക് അവസാനം ഐഡിയ വന്നു. അതിങ്ങനെയായിരുന്നു.
ഭവതിക്ക് ഇംഗ്ളീഷറിയാം. ഭവതിയുടെ കുടുമ്മത്ത് മറ്റാര്഼ക്കും അത് അറിയത്തുമില്ല. ആ നിലയ്ക്ക് ഭവതിക്ക് ഇംഗ്ളീഷില്഼ തപാല്഼ അയക്കാം. പക്ഷേ, വെറും തപാല്഼ ഇംഗ്ളീഷിലല്ല, ഫ്രഞ്ചില്഼ ചെന്നാല്഼പ്പോലും അവളുടെ അപ്പന്഼ സെന്഼സര്഼ കുഞ്ഞാപ്പു കത്രിക വയ്ക്കും. അപ്പോള്഼ പിന്നെന്തു വഴി.......
അതിനും ഇത്താക്ക് വഴി കണ്ടെത്തി. ഭവതിയുടെ പേര്഼ക്ക് കോയന്പത്തൂരിലെ ഏതെങ്കിലും കോളജിന്റെ പേരില്഼ ബ്രോഷര്഼ റെഡിയാക്കുക. വിവിധ കോഴ്സുകള്഼, എക്സ്ട്രാ കരിക്കുലകര്഼ കുന്തം മറിച്ചിലുകള്഼ മുതലായവ ഉള്഼പ്പെടുത്തി മള്഼ട്ടി കളര്഼ സാധനം. അതില്഼ പ്രോസ്പെക്ടസിന്റെ ഭാഗത്ത് കാമുകഹൃദയമാകുന്ന അലവലാതിക്കു പറയാനുള്ളത് അങ്ങോട്ടു കംപോസു ചെയ്യുക. ബുക്ക് പോസ്റ്റായിട്ടു സാധനം വിടുക. തുറന്നുപോലും നോക്കാതെ അപ്പന് അതു രത്നത്തിനു കൈമാറും. രത്നം വായിച്ചു നോക്കാതിരിക്കില്ല. വായിച്ചുനോക്കിയാല്഼ കാമുകന് രക്ഷപ്പെട്ടു. കാമുകന്഼ വായിക്കും മുന്഼പ് പോസ്റ്റ്മാന്഼ വായിച്ചാല്഼ അവളുടെ തന്തയും.....
രണ്ടില്഼ ആരെങ്കിലും രക്ഷപ്പെടട്ടെ എന്ന പ്രാര്഼ഥനയോടെ ബ്രോഷര്഼ റെഡിയായി. അയക്കപ്പെട്ടു. സംഗതി ആരാലും ആക്രമിക്കപ്പെടാതെ കാമുകീസവിധമണഞ്ഞു. കാമുകി അതില്഼ വിവരിച്ചപടി പത്തുനാള്഼ക്കകം കാമുകസവിധവുമണഞ്ഞു. ആഘോഷപൂര്഼വം വിവാഹം നടന്നു. സംഗതി ശുഭം.
ഇത്താക്കിന്റെ കഥ ഇത്രയും പറഞ്ഞതില്഼ അവസാനിക്കുന്നില്ല. ഇത്താക്കിനെ പിന്നീടു ഞാന് കാണുന്നത് മേല്഼ വിവരിച്ച കാമുകീകാമുക ദന്പതികളുടെ ആദ്യസന്താനത്തിന്റെ മാമോദീസയ്ക്കായിരുന്നു. ഞാന്഼ ചെല്ലുന്പോള്഼ നല്ല ഫ്രഷ് ആയി മമ്മൂട്ടി ആയി ഇരിക്കുകയാണു ഭവാന്഼. ചര്഼ച്ചാ വിഷയം പ്രണയമല്ല. മറിച്ച്, അതിനെക്കാള്഼ ലഹരിയുള്ള മദ്യപാനമായിരുന്നു.
ഇത്താക്ക് തന്റെ കഴിവുകളെക്കുറിച്ചു വാലാനാവുകയാണ്. കഴിവുകളില്഼ ഏറ്റവും വലുത് ഇത്രയും കാലത്തെ തന്റെ മദ്യപാന ശീലത്തിന്റെ തുടര്഼ച്ചായി കൂടെക്കൂടിയ സംഗതിയാണ്.
ലോകത്തിലേതു മദ്യവും രുചിച്ചാല്഼ താന്഼ അതിന്റെ പേരു പറയും.....
സംഗതി കോക്ടെയിലാക്കി തന്നാല്഼ അതില്഼ ചേര്഼ത്തവ ഏതെന്നു കൃത്യമായിപ്പറയും. മാമോദീസാപ്പാര്഼ട്ടിയിലെ കുടിയന്മാര്഼ക്ക് അതു കൌതുകകരമായ സംഗതിയായിരുന്നു.
ഇത്താക്കിനെ പരീക്ഷിക്കാന്഼ അവര്഼ തീരുമാനിച്ചു. അവിടെ കിട്ടുമായിരുന്ന എല്ലായിനം മദ്യവും ചേര്഼ത്ത് അവര്഼ പുതിയ കോക്ടെയിലുണ്ടാക്കി ഇത്താക്കിനു നല്഼കി.
ഗ്ളാസില്഼ പിടിച്ച് ചുണ്ടോടടുപ്പിച്ച് പ്രാര്഼ഥനാ നിരതനായ ശേഷം ഇത്താക്ക് ഒരു കവിള്഼ അകത്താക്കി. എന്നിട്ടു പുഷ്പം പോലെ ഇങ്ങനെയരുള്഼ ചെയ്തു...
ഫ്രഞ്ച് ബ്രാണ്ടി, സെലിബ്രേഷന്഼ റം, ഹണിബീ, ഓള്഼ഡ് അഡ്മിറല്഼...പിന്നെ കിങ്ഫിഷര്഼ ബിയര്഼.
സംഗതി തുള്ളി തെറ്റാതെ സത്യം. കോക്ടെയില്഼ കലക്കിയവനു പോലും അതിശയം. അടുത്ത റൌണ്ട് വെടി മുഴങ്ങി. മയക്കുവെടി തലയ്ക്കു പിടിച്ച ഇത്താക്ക് ഇത്തവണയും പേരുകള്഼ കൃത്യമായി പറഞ്ഞു. അണുവിട തെറ്റാതെ....
ഇത്താക്കിന്റെ ഇതിഹാസം കേവലം പത്തുകല്഼പനകളില്഼ അവസാനിപ്പിക്കാവുന്നതല്ലെന്ന് എനിക്കും തോന്നിപ്പോയി. കോക്ടെയിലിന്റെ ഭാരത്തില്഼ ഇത്താക്കിന്റെ തല ആടിയുലഞ്ഞുകൊണ്ടിരുന്നു.
മൂന്നാമത്തെ പരീക്ഷണ കോക്ടെയിലും ഇത്താക്കിന്റെ കൈപ്പിടിയിലെത്തി. അതും കിറുകൃത്യമായി ഇത്താക്ക് പറഞ്ഞു.- ഇതു കോക്ടെയിലല്ല, ഹണീബി മാത്രമേയുള്ളൂ...ബാക്കി എല്ലാം തീര്഼ന്നോ......???
സംഗതി സത്യമായിരുന്നു. ബാക്കി എല്ലാം ഏതാണ്ടു തീര്഼ന്നു കഴിഞ്ഞിരുന്നു. അഭിമാനപൂരിതമായ അന്തരംഗത്തോടെ ഇത്താക്ക് തലയുയര്഼ത്താന്഼ ശ്രമിച്ചു.
എന്നിട്ട് എല്ലാവരോടുമായി അലറി......
ഇനിയാരെങ്കിലുമുണ്ടോടാ... എനിക്കു കോക്ടെയിലു തരാന്഼........???
ആ വെല്ലുവിളി എനിക്കും ഹരമായി തോന്നി. ഞാന്഼ അത്രയും നേരം കയ്യില്഼പ്പിടിച്ച് ആഘോഷമായി അകത്താക്കി വരികയായിരുന്ന ഫേവറിറ്റ് ഡ്രിങ്ക് അതേപടി ഇത്താക്കിന്റെ കൈ പിടിച്ചേല്഼പിച്ചു.
പാതിയടഞ്ഞു തുടങ്ങിയ കണ്ണുകള്഼ തുറന്നുനോക്കിയ ഇത്താക്ക് എന്നോടു ചോദിച്ചു- യൂ ടൂ ബ്രൂട്ടസ്.....
ബ്രൂട്ടസിന്റെ ചിരിയോടെ ഞാന്഼ തലകുലുക്കി. ഇത്താക്ക് ഗ്ളാസ് പതിയെ പിടിച്ച് മൂക്കോട് അടുപ്പിച്ചു. ഉത്തരമില്ലാത്ത ചോദ്യത്തിനു നേര്഼ക്ക് പത്താം ക്ളാസ് പത്തുവട്ടം തോറ്റവന്഼ വിഷാദിച്ചു നോക്കും പോലെ ഗ്ളാസിലേക്കു വീണ്ടും നോക്കി.
ഗത്യന്തരമില്ലാതെ, വിഷമിച്ച് വിഷമിച്ച് ഇത്താക്ക് ആദ്യ കവിള്഼ അകത്താക്കി. അനക്കമില്ല. അടുത്ത കവിള്഼ എടുത്ത് വായിലാക്കി വിഴുങ്ങാെതെ ഏറെ നേരം ശ്രമിച്ചു. രക്ഷയില്ല.
ഓഫാകാതെ ബാക്കിയുണ്ടായിരുന്ന സദസ് ചോദ്യപൂര്഼വം എന്നെ നോക്കി. ഞാന്഼ ബ്രൂട്ടസായി തുടരവേ, ഇത്താക്ക് ആ ഗ്ളാസ് കാലിയാക്കിയിരുന്നു.
ദയനീയമായ മുഖത്തോടെ അദ്ദേഹം എന്റെ നേര്഼ക്കു നോക്കി. പിന്നെ അടുത്തേക്കു വിളിച്ചു. ഞാന്഼ പതിയെ അടുത്തു ചെന്നു......
എന്റെ പ്രണയകാര്യങ്ങളിലെന്ന പോലെ ഇതിലും ഞാന്഼ തോറ്റിരിക്കുന്നു. ഇനി നീ പറയുക, നീ എനിക്കു തന്നെ സാധനത്തിന്റെ പേര് എന്താ.. ബ്രാന്഼ഡിയോ വിസ്കിയോ വോഡ്കയോ അതോ ഷാംപെയിനോ... എന്താണത്...?????
ഞാനിന്നുവരെ കുടിച്ചിട്ടില്ലാത്ത ആസാധനം എന്താണ്......??????
അദ്ദേഹം എന്റെ കയ്യില്഼ അമര്഼ത്തിപ്പിടിച്ചു. - ഉത്തരം പറയാതെ എന്നെ വിടില്ലെന്നുറപ്പായ ഘട്ടത്തില്഼ വിനീതനായി ഞാന്഼ ഇപ്രകാരം പറഞ്ഞു
- ഇത്താക്കേ അതാകുന്നു മഹത്തായ പച്ചവെള്ളം.....!!!!