Sunday, December 16, 2007

അല്഼മായധ്യാനം അവസാനഖണ്ഡം


കാര്഼ത്യാനിച്ചേച്ചീടെ മച്ചിപ്പശു പ്രസവിച്ചു.

തെങ്ങേല്഼നിന്നു വീണ കോവാലന്഼ ചേട്ടന്റെ തളര്഼ന്നുപോയ കാലിലെ ഒരു വിരലിന്റെ തളര്഼ച്ച മാറി.

പള്ളിപ്പുറംപോക്കില്഼ താമസിക്കുന്ന കുഞ്ഞപ്പന്഼ ചേട്ടന്റെ മൂത്തമകളുടെ മുടങ്ങിപ്പോയ കല്യാണം വീണ്ടും തീരുമാനത്തിലെത്തി.

പള്ളിയുടെ മുന്഼വശത്തിരുന്നു വര്഼ഷങ്ങളായി തെണ്ടുന്ന ആരവം അനോണിച്ചേട്ടനു(പേരറിയത്തില്ല, ചോദിച്ചാല്഼ പുള്ളി പറയത്തുമില്ല, അതിനാല്഼ അനോണിച്ചേട്ടന്഼) ലോട്ടറിയടിച്ചു. നാല്഼പതിനായിരം രൂപ.

എന്തിനേറെപ്പറയുന്നു,

അങ്ങനെ ആകെ അദ്ഭുതങ്ങളുടെ ഉരുള്഼പ്പാച്ചില്഼. നാട്ടില്഼ അദ്ഭുതം നടക്കാത്തതും അതു കേള്഼ക്കാത്തവരുമായി ആരുമില്ലാത്ത സ്ഥിതി. അത്രയ്ക്കു ഗംഭീര ധ്യാനമായിരുന്നു ഭരണങ്ങാനം പള്ളിമൈതാനത്തു കഴിഞ്ഞ നാലുദിവസമായി നടന്നു വരുന്നത്. ആന്തരിക സൌഖ്യ ധ്യാനം.

ബാഹ്യസൌഖ്യത്തിന് സൂപ്പര്഼ സ്പെഷല്഼റ്റി ആശുപത്രികളും മേടിക്കല്഼ (മെഡിക്കല്഼ എന്നും വായിക്കാം) കോളജുകളും അങ്കമാലിയിലുള്ള ബാറുകളുടെ എണ്ണത്തെക്കാള്഼ പെരുകിക്കഴിഞ്ഞ കാലത്ത് ആന്തരികസൌഖ്യത്തിനായി നടത്തപ്പെട്ട എണ്ണപ്പെട്ട ധ്യാനങ്ങളില്഼ ഒന്നായിരുന്നു ഇത്. അതിനു നേതൃത്വം നല്഼കുന്നതോ ഒരു അല്഼മായ ശിരോമണിയും.

സാധാരണ പള്ളീലച്ചന്മാര്഼ നടത്തുന്ന ധ്യാനങ്ങളെക്കാള്഼ ഗംഭീരമായ പ്രതികരണം. സംഗതിയെക്കുറിച്ചു കേട്ടറിഞ്ഞ്, ലോട്ടറിയടിക്കണേ, എന്നും കാശുമുടക്കാതെ കള്ളുകുടിക്കാന്഼ പറ്റണേ, അയലോക്കത്തെ ചേട്ടന്റെ തലയില്഼ ഇടിത്തീ വീഴണേ, അപ്പുറത്തെ വീട്ടില്഼ അടുത്തയിടെ കെട്ടിവന്ന പെണ്ണിന്റെ തലയ്ക്കു വട്ടുപിടിക്കണേ, എന്഼റെ കൂടെ പഠിക്കുന്നവളു പരീക്ഷയ്ക്കു തോല്഼ക്കുകയും ഞാന്഼ മാത്രം ഡിസ്റ്റിങ്ഷനില്഼ പാസാവുകയും ചെയ്യണേ തുടങ്ങിയ തരം പ്രാര്഼ഥനകളുമായി ആബാലവൃദ്ധം ജനങ്ങള്഼ സമീപപ്രദേശങ്ങളില്഼നിന്നു പോലും വൈകിട്ട് അഞ്ചുമണിയോടെ സ്ഥലത്തു കുറ്റിയടിച്ചു തുടങ്ങി.


ധ്യാനത്തിന്റെ പകുതി വരെ ഗാനശുശ്രൂഷ, പാട്ട്, സാക്ഷ്യങ്ങള്഼ എന്നിവയാല്഼ സിദ്ധിഖ് ലാല്഼ സിനിമ പോലെയാണു സംഗതികളുടെ പോക്ക്. സമയം പോകുന്നത് അറിയില്ല. പിന്നെ ഇന്റര്഼വെല്഼. ആ സമയത്തു ബ്രഡും കട്ടന്഼കാപ്പിയും കിട്ടും.

വീട്ടില്഼ മേല്഼പ്പറഞ്ഞ സാധനം മേടിക്കാന്഼ ത്രാണിയില്ലാത്ത പാവങ്ങള്഼ ഫസ്റ്റ് ഹാഫും കട്ടന്഼കാപ്പിയും ബ്രെഡും കിട്ടിക്കഴിയുന്പോള്഼ കോട്ടുവായിട്ടു വീട്ടില്഼ തന്നെക്കാത്തിരിക്കുന്ന തെറുത്തുവച്ചിരിക്കുന്ന പായ സ്വപ്നം കണ്ടു പതിയെ സ്ഥലം വിടും. ദൈവത്തില്഼ മാത്രം അഭയം അര്഼പ്പിച്ചിരിക്കുന്ന കുറേ പാവങ്ങളും ജനുവിന്഼ വിശ്വാസികളും ദുരാഗ്രഹം മാത്രം മനസ്സില്഼ ബാക്കിയുള്ള കുറേ ഫ്രോഡുകളും പിന്നെ അടുത്തവര്഼ഷമെങ്കിലും മാനേജ്മെന്റ് സ്കൂളില്഼ ലീവ് വേക്കന്഼സിയിലെങ്കിലും ഒരു അപ്പോയ്മെന്റ് കിട്ടണമേയെന്നാഗ്രഹിക്കുന്ന തൊഴില്഼ രഹിതരായ കുറേ പാവങ്ങളും അവരുടെ രക്ഷിതാക്കളും ധ്യാനത്തിനു വന്നിട്ടുള്ള കാണാന്഼ കൊള്ളാവുന്ന പെണ്഼പിള്ളേരെ കാണാന്഼ മാത്രം വന്ന കുറേ വായിനോക്കികളും അവിടെ തുടരും.

അവര്഼ക്കു വേണ്ടിയുള്ളതാണു സെക്കന്഼ഡ് ഹാഫ്.
സ്തോത്രക്കാഴ്ച എന്ന പരിപാടിയാണ് അതിലെ പ്രധാന ഇനം. മനുഷ്യജീവിതത്തിന്റെ നശ്വരതയെക്കുറിച്ചു തുടങ്ങുന്ന പ്രഭാഷണം ഇതുപോലെ ഒരു ധ്യാനം സംഘടിപ്പിക്കാന്഼ വേണ്ടി വരുന്ന ഭീമമായ തുകയില്഼ പര്യവസാനിക്കുന്പോള്഼ ആരുടെയും കണ്ണുനിറഞ്ഞുപോകും. പോക്കറ്റില്഼ കിടക്കുന്ന നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്഼ പടപടാന്നു തങ്ങളെക്കാത്തിരിക്കുന്ന പുതുപുത്തന്഼ പ്ളാസ്റ്റിക് ബക്കറ്റുകളിലേക്കു കുമിഞ്ഞുവീഴും. പിന്നീടു രോഗശാന്തി ശുശ്രൂഷ, അദ്ഭുതം, ക്ളൈമാക്സ്.

ധ്യാനത്തെക്കുറിച്ചു മാത്രമല്ല, ധ്യാനം നടത്തുന്ന ചേട്ടനെക്കുറിച്ചും നാട്ടിലെങ്ങും നല്ല അഭിപ്രായം. നാല്഼പതു വയസു പ്രായം വരും. നരച്ച മുടി. നരച്ച മീശ. ഖദര്഼ കുപ്പായം, ഖദര്഼മ ുണ്ട്, സൌമ്യനായ മനുഷ്യന്഼. അച്ചന്മാര്ക്കു പോലും അസൂയ തോന്നിപ്പോകുന്ന വ്യക്തിത്വം.

അദ്ഭുതങ്ങളുടെ എണ്ണം കൂടിക്കൂടി വരികെ അതു സംഭവിച്ചു. ധ്യാനം അവസാനിച്ചു.

അവസാന ദിവസം വൈകിട്ടു നേരത്തെ പരിപാടി തുടങ്ങി. രാത്രി വൈകിയാണു സംഗതി തീര്഼ന്നത്. മൈതാനത്തെ വെളിച്ചമെല്ലാം ഓഫാക്കി എല്ലാവരുടെയും കയ്യില്഼ കത്തിച്ച മെഴുകു തിരി പിടിപ്പിച്ച് അല്഼പം ക്രീയേറ്റീവായ പരിപാടി.

ധ്യാനത്തോട് ഒരു ൉താല്഼പര്യവുമില്ലാത്ത ചില താന്തോന്നികള്഼ക്കും മേല്഼പ്പരിപാടിക്കു പിന്നില്഼ വര്഼ക്കു ചെയ്ത തലമൂളയോടു ബഹുമാനം തോന്നിപ്പോയി.

എല്ലാവരിലും ബഹുമാനം മാത്രം ബാക്കിവച്ച് ധ്യാനഗുരു ധ്യാനം ഉപസംഹരിച്ചു. ഓട്ടോഗ്രാഫ് മേടിക്കാന്഼ പലരും അദ്ദേഹത്തിന്റെ അടുത്തേക്കോടി. വിനയപുരസ്സരം അദ്ദേഹം അവരെയെല്ലാം മടക്കിയയച്ചു. ധ്യാനം സമാപിച്ച ശേഷം ധ്യാനഗുരു അല്഼മായ ശ്രേഷ്ഠന്഼ വികാരിയച്ചന്റെ മുറിയിലെത്തി. രാത്രി തന്നെ മടങ്ങണം. അടുത്ത ധ്യാനം മലബാറിലാണ്. രാത്രി വണ്ടി പിടിച്ചാലേ സംഗതി നടക്കൂ.

അഞ്ചുദിവസത്തെ ധ്യാനത്തിന്റെ വകയായ യാത്രാബത്ത ലഭിച്ചാല്഼ പോകാം. വികാരിയച്ചനെ കണ്ടാല്഼ കാശു കിട്ടും. കുളിയും പാസാക്കി, പെട്ടിയും മുറുക്കി അദ്ദേഹം പള്ളിമുറിയിലെത്തി. പക്ഷേ, വികാരിയച്ചന്഼ മുറിയിലുണ്ടായിരുന്നില്ല.

അച്ചന്഼ പള്ളിയിലാണ്, അഞ്ചുമിനിറ്റിനകം എത്തുമെന്നു കുശിനിക്കാരന്഼ പറ഼ഞ്ഞു.

അഞ്ചുമിനിറ്റ് പത്തുമിനിറ്റായി. പത്തുമിനിറ്റ് പതിനാലേമുക്കാല്഼ മിനിറ്റുവരെയായപ്പോളാണു വികാരിയച്ചന്഼ മുറിയിലെത്തിയത്. ധ്യാനം കഴിഞ്ഞ് അത്മായര്഼ വീടെത്തിയിരിക്കുന്നു. പള്ളിമൈതാനത്ത് ആള്഼പ്പെരുമാറ്റമേയില്ല. പക്ഷേ, പള്ളിമുറിയുടെ ഭാഗത്തുനിന്ന് അലോസരപ്പെടുത്തുന്ന കടുത്ത ഗന്ധം ഉയരുന്നത് അച്ചന്റെ മൂക്ക് തപ്പിപ്പിടിച്ചു.


സംഗതി നല്ല സിഗററ്റ് മണം. അതും വില്഼സ് മണം. അച്ചന് ഒറ്റവലിക്കു സംഗതി പിടികിട്ടി.
എന്നാലും പള്ളി മുറിയുടെ മുന്഼പില്഼ നിന്നു സിഗററ്റു വലിക്കുന്നത് ആരാവും...?




അടക്കാനാവാത്ത ആകാംക്ഷയോടെ അകത്തേക്കു കയറിയ അച്ചന്഼ ഞെട്ടിപ്പോയി. ധ്യാനഗുരു ദേണ്ടെ കൂസലില്ലാതെ നിന്നു സിഗററ്റ് വലിച്ച് പുക വളയങ്ങളാക്കി പുഷ്പം പോലെ പുറത്തേക്ക് ഊതിരസിക്കുന്നു.

ആദ്യകാഴ്ചയിലേ സംഗതി പിടികിട്ടി. കക്ഷി ഇരുത്തം വന്ന വലികാരന്഼ തന്നെ. അണ്ണാക്കില്഼ കയറുകെട്ടി പത്തുറബര്഼ ഷീറ്റ് ഉണങ്ങാനിട്ടാല്഼ പുകപ്പുരയ്ക്കു വേണ്ടി വരുന്ന ചെലവ് ലാഭിക്കാം.

ഈ കക്ഷിയാണല്ലോ ഇത്രയും ദിവസം ഇടവകക്കാെര നന്നാക്കാന്഼ വായിട്ടലച്ചതും ഭയങ്കര ഡീസന്റായി ചമഞ്ഞതെന്നും ഓര്഼ത്തപ്പോള്഼ അച്ചനു ദേഷ്യം വന്നു.

കാശു മേടിക്കാന്഼ നില്഼ക്കുകയാണ്. ഇതു കിട്ടിയാല്഼ പോന്ന പോക്കില്഼ ചിലപ്പോള്഼ ഏതേലും പട്ടഷാപ്പില്഼ കയറില്ലെന്നും ആരു കണ്ടു. അച്ചന്഼ ആത്മഗതപ്പെട്ടു.

അടുത്ത നിമിഷം ഒരു കവിള്഼ പുകയുമായി തിരിഞ്ഞ ഉപദേശിച്ചേട്ടന്഼ അച്ചനെ കണ്ടു. തന്നെ കണ്ടാല്഼ പുള്ളിക്കാരന്഼ ഞെട്ടുമെന്ന അച്ചന്റെ പ്രതീക്ഷ യോഹനന്നാന്റെ സുവിശേഷം പോലെ പെട്ടെന്നങ്ങസ്തമിച്ചും പോയി. എന്നാലും അച്ചന്഼ ആവേശം കൈവിട്ടില്ല.

എന്തോന്നു പോക്രിത്തരമാടോ ഇത്

ഏത്- ഉപദേശിയും വിട്ടില്ല.

നാട്ടുകാരെ മുഴുവന്഼ ഉപദേശിച്ചിട്ട് താനിവിടെനിന്നു കഞ്ചാവു വലിക്കുവാണല്ലേ

അയ്യോ അച്ചാ ഇതു കഞ്ചാവല്ല. സിഗററ്റാ. കര്഼ത്താവ് എന്നെ തിരഞ്ഞെടുക്കുന്നതിനു മുന്഼പ് ഞാന്഼ പട്ടഷാപ്പില്഼ മാനേജര്഼ ആയിരുന്നെന്ന് അച്ചനോടു പറഞ്ഞിരുന്നില്ലേ. അന്നു കൂടെക്കൂടി ശീലമാ. മറ്റെല്ലാ ദുശ്ശീലങ്ങളും പോയി. ഇതുമാത്രം പോയില്ല. കുറച്ചുവരികയാണ്. വൈകിട്ടു മാത്രം ഒരെണ്ണം. അച്ചനെ കാണാതെ കാത്തുനിന്നു മടുത്തപ്പോള്഼ കൈവിട്ടുപോയി. അച്ചന്഼ ക്ഷമിക്കണം.
അച്ചനു ക്ഷമിക്കാന്഼ തോന്നി. കാരണം, ക്ഷമയാണു മഹത്തായ മൂല്യമെന്നാണല്ലോ ഈ നില്഼ക്കുന്ന മാന്യദ്ദേഹം തന്നെ അല്഼പംമുന്഼പു പ്രസംഗിച്ചവസാനിപ്പിച്ചത്.

ക്ഷമിച്ചെന്നു വരുത്തി അച്ചന്഼ മുറിയില്഼ക്കടന്ന് നേരത്തെ തയ്യാറാക്കി വച്ചിരുന്ന കവറെടുത്ത് ഉപദേശിക്കു നീട്ടി. പുകമണം വിട്ടുമാറാത്ത കൈ നീട്ടി വിനയപുരസ്സരം അദ്ദേഹം അതു വാങ്ങി. എണ്ണി നോക്കാതെ പോക്കറ്റിലിട്ടു.

തിരിഞ്ഞുനടക്കും മുന്഼പ് അദ്ദേഹം അച്ചനും ഒരു കവര്഼ നീട്ടി.

എന്താണത് - അച്ചന്഼ ചോദിച്ചു.

ഒന്നുമില്ല, സിഗററ്റ് വലിക്കുന്നതിനെക്കുറിച്ച് അച്ചന്഼ എന്നോടു ദേഷ്യപ്പെട്ടില്ലേ. എനിക്കും അതു സങ്കടമായി. നേരിട്ടു പറയാന്഼ മനസ്സു വരുന്നില്ല. അതിനാല്഼ ഇതിലെഴുതിയിട്ടുണ്ട്. സമയം പോലെ വായിച്ചു നോക്കുമല്ലോ...

ഇത്രയും പറഞ്ഞ് യാത്ര പോലും പറയാതെ ഉപദേശി സ്ഥലം കാലിയാക്കി.

അത്താഴം കഴിക്കാനിരിക്കുന്പോളും ഉപദേശി തന്നിട്ടുപോയ കവറിനെക്കുറിച്ചായിരുന്നു വികാരിയച്ചന്റെ ആലോചന.

എന്തായിരിക്കും അതില്഼.....

അയാള്഼ക്കു തന്നോടു നേരിട്ടു ക്ഷമ പറയാന്഼ നാണക്കേടായിരിക്കും. അതാവും എഴുതിയേല്഼പിച്ചത്. അച്ചനു സന്തോഷമായി. അങ്ങനെ ഒരു അല്഼മായനും അച്ചന്മാരോടു കളിച്ചു ജയിക്കേണ്ട......

ഉറങ്ങാന്഼ തുടങ്ങും മുന്഼പ് അതുവരെ മുട്ടായി കൂടുകീറാതെ പുറത്തൂകൂടി നോക്കിയും മണത്തും കൊതി തീര്഼ക്കുന്ന നഴ്സറിക്കുട്ടിയെപ്പോെല കയ്യില്഼ സൂക്ഷിച്ച കവര്഼ അച്ചന്഼ പുറത്തെടുത്തു. പതിയ കവര്഼ തുറന്നു.

ചെറിയ ഒരു കടലാസ് കഷ്ണം.

അതില്഼ ചെറിയ അക്ഷരത്തില്഼ എഴുതിയത് അച്ചന്഼ കഷ്ടപ്പെട്ടു വായിച്ചെടുത്തു. അതിപ്രകാരമായിരുന്നു.

ലോകാവസാന നാളില്഼ ദൈവദൂതന്഼ വായില്഼ തീയും മൂക്കില്഼ പുകയുമായി പ്രത്യക്ഷപ്പെടും.


Friday, December 14, 2007

സങ്കടം ഫ്രാന്സിസ്

ഫ്രാന്഼സിസ് എന്ന മനോഹരമായ പേരുണ്ടായിരുന്നിട്ടും അവനെ ആരും അങ്ങനെ വിളിച്ചില്ല. പകരം ഫ്രഞ്ചു എന്നും പ്രാഞ്ചു എന്നും വിളിച്ചു. എന്റെ പേരു ഫ്രാന്഼സിസ് എന്നാണെന്നു കരഞ്ഞും ചിരിച്ചും വെറുത്തും ദേഷ്യപ്പെട്ടും അവന്഼ പലവട്ടം പറഞ്ഞിട്ടുണ്ട്. പക്ഷേ, ആരുമതു കേട്ടില്ല. അതായിരുന്നു അവന്഼റെ ആദ്യത്തെ സങ്കടം.

പാലമ്മൂട് ഷാപ്പ് അവന്റെ തറവാട്ട് സ്വത്തായിരുന്നു.

എന്നുവച്ചാല്഼, അവന്഼റെ വല്യപ്പന്഼ സൌജന്യമായി നല്഼കിയ സ്ഥലത്താണു ഷാപ്പ് നാലുകാലില്഼ നില്഼ക്കുന്നത്.അതുമൂലം ഫ്രാഞ്ചുവിനു സോറി, ഫ്രാന്഼സിസിന് എന്നും നല്ല കള്ളു കിട്ടുമായിരുന്നു. നാട്ടിലെ ലോക്കല്഼ കുടിയന്മാര്഼ നല്ല കള്ളുവേണമെന്നു പറയുന്പോള്഼ നവസാരം വാറ്റിയ ചിരിയുമായി അകത്തേക്കു പോകുന്ന കള്ളുകച്ചവടക്കാരന്഼ അന്തോണി ചാരായം തോല്഼ക്കുന്ന ചിരിയുമായി തിരിച്ചെത്തിച്ചു തന്നിരുന്ന കലക്കന്഼ (കലക്ക്) കള്ളിനെക്കാള്഼ പത്തിരട്ടി ഗുണവും മണവുമുള്ള കള്ള് പകുതിപ്പണത്തിനു ഫ്രാന്഼സിസിനു കിട്ടിയിരുന്നു.

എന്നിട്ടും അവന്഼റെ സങ്കടം മാത്രം മാറിയില്ല. കള്ളു കുടിച്ചു കഴിഞ്ഞാല്഼ ഫ്രാന്഼സിസിന്റെ ഉള്ളിലെ സങ്കടക്കടല്഼ തിരയെടുത്തു തുടങ്ങും. അതു കേട്ട് ഷാപ്പിനു തീരം പറ്റിപ്പോകുന്ന മീനച്ചിലാറിനു വരെ നാണം വന്നിട്ടുണ്ട്.

ഫ്രാന്഼സിസിന്റെ സങ്കടക്കഥകള്഼ രണ്ടുകുപ്പിക്കള്ളിനു മുകളില്഼ ദുഖവെള്ളിയാഴ്ച മാത്രം പള്ളിയില്഼ കേള്഼ക്കുന്ന കുരിശിന്റെ വഴി പോലെ ഷാപ്പു മുഴുവന്഼ പരക്കും. അതിനാല്഼ പല നല്ല കുടിയന്മാരും ഫ്രാന്സിസു വരുന്നതു കാണുന്പോളെ പറയും- ദേണ്ടെ കുരിശ് ഇങ്ങോട്ട് വരുന്നുണ്ട്- അതു കേള്഼ക്കുന്നതും അവനു സങ്കടമായിരുന്നു.

ഇങ്ങനെയാണെങ്കിലും ഫ്രാന്഼സിസ് ആങ്കുട്ടിയായിരുന്നു.

ഇരുപത്തിയെട്ട് വയസ്സിനിടെ ഫ്രാന്഼സിസ് കുടിച്ചുതീര്഼ത്ത കള്഼സും ബവ്റിജസ് കോര്഼പറേഷന്഼റെ പ്രതിദിന ഉല്഼പാദനവും തുല്യമായിരുന്നു. ഇതുവരെ ഫ്രാന്഼സിസ് ഇടപെട്ട പ്രണയങ്ങളും കേരളത്തില്഼ പ്രതിദിനം സംഭവിക്കുന്ന ആത്മഹത്യകളുടെ എണ്ണവും സമമായിരുന്നു. അവന്റെ എല്ലാ പ്രണയങ്ങളും ആത്മഹത്യയ്ക്കും ജീവിതത്തിനുമിടയിലൂടെ ആര്഼ത്തനാദം പോലെ പാഞ്ഞുപോയതായിരുന്നു ഫ്രാന്഼സിസിനെ ഏറെ സങ്കടപ്പെടുത്തിയത്.

സങ്കടം 1

പത്താം ക്ളാസില്഼ പഠിക്കുന്പോള്഼ കൂടെപ്പഠിച്ച പെണ്഼കുട്ടിയോടു പ്രേമം തോന്നുന്നതില്഼ തെറ്റുണ്ടോ. ഇല്ലെന്നു മാത്രമല്ല, ഇമ്മിണി ബല്യ ശരിയുമാണെന്നു വിവരമുള്ളവര്഼ പറയും. ആ പെണ്ണും പറയും. പക്ഷേ, പത്താം ക്ളാസ് തോറ്റതിനു പിറ്റേന്ന് മകളെ കെട്ടിച്ചു തരണമെന്നാവശ്യപ്പെട്ട് അവളുടെ വീട്ടില്഼ച്ചെന്നു കയറിയ നേരത്ത് അവളുടെ തന്ത മാത്രം പറഞ്ഞു- ശരിയല്ല മോനെ നിന്റെ പോക്ക്.... അന്നവിടെനിന്നു സങ്കടത്തോടെ ഇറങ്ങിപ്പോന്ന ഫ്രാ഼ന്഼സിസിനു മുന്നിലൂടെ ആദ്യകാമുകി കഴിഞ്ഞ ദിവസവും രണ്ടെണ്ണത്തിനെ എളിയിലും രണ്ടെണ്ണത്തിനെ കയ്യിലുമാക്കി മേയിച്ചു കടന്നുപോയി. ഓരോ യുവാവും തന്റെ ആദ്യപ്രണയത്തെ ജീവിതാവസാനം വരെ ഓര്഼ക്കുമെന്നും ചാകുന്നിടം വരെ മുള്ളുപോലെ സംഗതി കുത്തിനോവിക്കുമെന്നും എന്നോട് ആദ്യം പറഞ്ഞത് ഫ്രാന്഼സിസായിരുന്നു....

സങ്കടം 2

ആദ്യപ്രണയം തകര്഼ന്നതിന്റെ വാശി ഫ്രാന്഼സിസിനില്ലായിരുന്നു. എങ്കിലും ഉള്ളില് തികട്ടിവരുന്ന തെങ്ങിന്഼കള്ളു പോലെ ഫ്രാന്഼സിസിന്റെ മനസ്സില്഼ ആര്഼ക്കെങ്കിലും നല്഼കാന്഼ കുറച്ചു പ്രണയം കിടന്നു വിറച്ചു. ആര്഼ക്കു നല്഼കാന്഼.....എന്നും വൈകിട്ട് പള്ളിക്കുന്നന്റെ തട്ടുകടയില്഼ വെറുതെയിരിക്കുന്പോള്഼ അതുവഴി പോകുന്ന പെങ്കുട്ടിയെ കണ്ടതും പതിയെപ്പതിയെ അവളെയങ്ങ് ഇഷ്ടമായതും ഈയിടയ്ക്കായിരുന്നു. രണ്ടാഴ്ച കഴിഞ്ഞ് അവന്഼ അവളോട് സംഗതി പറഞ്ഞു- ഇഷ്ടം.... (പ്രേമം എന്നു പറഞ്ഞില്ല)അവളു തിരിച്ചു ചോദിച്ചു- തട്ടുകടയില്഼ പറോട്ട അടിക്കുന്ന ആളല്ലേ.....

കരണക്കുറ്റിക്ക് നാലടി തരികയായിരുന്നു ഭേദം എന്നും പറഞ്ഞ് ഫ്രാന്഼സിസ് തിരിച്ചു പോന്നു. അന്നുമുതല്഼ തട്ടുകടയിലെ പറട്ടോയക്ക് കൂടെ സാന്പാറിനു പകരം സങ്കടം കൂട്ടിയായി ഭക്ഷണം.

സങ്കടം 3

നല്ല പെണ്഼കുട്ടി. പ്ളസ് ടു പഠിക്കുന്നതേയുള്ളൂ. പ്ളസ് ടു കഴിഞ്ഞ് അവള്഼ ഡിഗ്രി പഠിച്ചു തുടങ്ങുന്പോഴേയ്ക്കും ഇഷ്ടം പറയാം. അതുവരെ കിടക്കട്ടെ സൌഹൃദ ലൈനില്഼ ചിലത് എന്നോര്഼ത്താണു ഫ്രാന്഼സിസ് ആ പെങ്കുട്ടിയോടു പേരു ചേദിച്ചത്. പേരവള്഼ പറഞ്ഞു-ലീല.എന്നിട്ട് ഒരു മറുചോദ്യം- അങ്കിളിന്഼റെ പേരെന്താ...
അതിലവന്റെ ചങ്കുകലങ്ങി. അതായിരുന്നു മൂന്നാം സങ്കടം.
സങ്കടങ്ങള്഼ പിന്നെയുമുണ്ടായിരുന്നു. എല്ലാ സങ്കടങ്ങള്഼ക്കും അവസാനം സന്തോഷമുണ്ടായിരിക്കുമെന്നുപറയും പോലെ ഫ്രാ഼ന്഼സിസിന്റെ ജീവിതത്തിലും അതു സംഭവിച്ചു. ഒരു നട്ടുച്ച നേരത്ത് അവന്റെ ഫോണിലേക്കു വന്ന മിസ്ഡ് കോള്഼...
ഐശ്വര്യാ റായിക്ക് അബദ്ധം പറ്റിയതായിരിക്കണേ എന്ന പ്രാര്഼ഥനയുമായി ഉടനടി തിരിച്ചുവിളിച്ച ഫ്രാന്഼സിസിനു തെറ്റിയില്ല.


ഐശ്വര്യാ റായി വരെ പോയില്ലേലും അതിനെക്കാള്഼ ഐശ്വര്യമുള്ള കിളിനാദം. ഫ്രാന്഼സിസിന്റെ കളനാദം കിളിനാദത്തിനും ഇഷ്ടപ്പെട്ടു.

എന്താ പേര്

ഫ്രാന്഼സിസ്


എന്തു ചെയ്യുന്നു

ബിസിനസ് എക്സിക്യുട്ടീവാ..

താനെന്തു െചയ്യുന്നു

നഴ്സാ

എവിടെ
ഡല്഼ഹീല്

അയ്യോ

എന്താ

റോമിങ്ങാ അല്ലേ...

ങും

ങും

ങും.......

മൂന്നുവട്ടം മൂളിയതിന്റെ പിന്നാലെ ഫ്രാന്഼സിസ് സന്തോഷത്തോടെ ആ സംഗതി തിരിച്ചറിഞ്ഞു. തന്഼റെ സങ്കടങ്ങള്഼ക്കു ശാശ്വത പരിഹാരമായി ഐശ്വര്യറായി തോല്഼ക്കുന്ന കിളിനാദരൂപിണി. ശബ്ദം മനോഹരം, രൂപം അതിമനോഹരം എന്നാണല്ലോ പഴംചൊല്ല്. അങ്ങനെതന്നെയാവുമെന്നവന്഼ വിശ്വസിച്ചു. ഒരു നിളാതീരത്ത് ഒഴുകിവന്നെത്തുന്ന ശരത്കാല ശശിലേഖ പോലെ ഫ്രാന്഼സിസിന്റെ ജീവിതത്തില്഼ ചിലതു വിരുന്നുവന്നും പോയുമിരുന്നു. ഷാപ്പില്഼നിന്നു കലങ്ങി ഒഴുകിയിരുന്ന സങ്കടത്തിന്റെ പായലു പിടിച്ച കഥകള്഼ക്ക് അന്ത്യമായി. പകരം, പ്രണയത്തിന്റെ കുളിരുള്ള കഥകളായി. അതുകേട്ട് പാലമ്മൂട് ഷാപ്പും വിലങ്ങുപാറ പാലവും വരെ പ്രണയാര്഼ദ്രരായി.

ഒടുവില്഼ ആ നാള്഼ വന്നെത്തി. കിളിനാദ രൂപിണി നാട്ടില്഼ വരുന്നു. ഫ്രാന്഼സിസിനെ കാണാന്഼ മാത്രം. ഇതുവരെ നേരില്഼കാണാത്ത പ്രിയ കാമുകിയെ റിസീവ് ചെയ്യാന്഼ റയില്഼വേ സ്റ്റേഷനില്഼ പോകണം. ഒറ്റയ്ക്കു പോകാന്഼ അവനു മനസ്സുവന്നില്ല. ഒറ്റയ്ക്കു വിടാന്഼ നാട്ടുകാര്഼ക്കും.

സോമന്഼ ചേട്ടന്റെ മഹീന്ദ്ര കമാന്഼ഡര്഼ ജീപ്പ് പാലമ്മൂട്ടില്഼നിന്നു കയറ്റിയ രണ്ടു കന്നാസു കള്ളിനെയും ഫ്രാന്഼സിസിനെയും നാട്ടുകാരെയും വഹിച്ചു യാത്ര തിരിച്ചു. കോട്ടയത്തിന്. ഇടയ്ക്കും അനേകം ഷാപ്പുകളുണ്ടായിരുന്നു. ഓരോ ഷാപ്പിനും മുന്നില്഼ വണ്ടി നില്഼ക്കും. ദാഹം തീര്഼ക്കും. വീണ്ടും പുറപ്പെടും.
ഷാപ്പുകള്഼ അവസാനിക്കുന്ന വഴിയില്഼ റയില്഼വേ സ്റ്റേഷന്഼ എന്ന ബോര്഼ഡ് ആരോ കണ്ടുപിടിച്ചു. പ്ളാറ്റ് ഫോം ടിക്കറ്റെടുക്കാതെ ജനസാമാന്യം പ്ളാറ്റ്ഫോമിലായിക്കഴിഞ്ഞിരുന്നു.


ഫ്രാന്഼സിസ് പക്ഷേ പ്ളാറ്റ്ഫോം ടിക്കറ്റെടുത്തു. ജീവിതത്തിലേക്കുള്ള ടിക്കറ്റുമായി വരുന്നവളെ കാണാന്഼ കണ്ണുകടിച്ചു,രാവിലെ മുതല്഼ ഇതുവരെ ഒന്നും അടിക്കാത്തതിനാല്഼ കൈയും കാലും വിറച്ചു.


ട്രെയിന്഼ വന്നു. ജനമിറങ്ങി.

ഇറങ്ങുന്നയെല്ലാവരും ഫ്രാന്഼സിസ് വക സ്കാനിങ്ങിനു വിധേയരായികടന്നുപോയി.
കോമളരൂപിണി ശാലിനിയെന്ന മട്ടിലുള്ള തന്റെ കിളിനാദരൂപിണിയെ കണ്ടെത്താന്഼ കഴിയാത്തതിന്റെ മനോവിഷമത്തില്഼ ഫ്രാന്഼സിസ് ആള്഼ക്കൂട്ടത്തില്഼ തനിയെയായി. ആള്഼ക്കൂട്ടം ഫ്രാ഼ന്഼സിസിനെ ചുറ്റിക്കടന്നുപോയി. ആരും അവന്റെയടുത്തേക്കു വന്നില്ല.

അവള്഼ തന്നെ പറ്റിച്ചോ.....

ഒടുവില്഼, ഏറെക്കാലത്തിനു ശേഷം വീണ്ടും തന്നെ സങ്കടം കൂടോടെ കീഴ്പ്പെടുത്തുമെന്നു ഫ്രാന്഼സിസ് കരുതിപ്പോയ ഘട്ടത്തില്഼ പിന്നില്഼നിന്ന് ഒരു കൈ അവന്഼രെ ചുമലില്഼ വീണു.
തിരിഞ്ഞുനോക്കിയ ഫ്രാന്഼സിസ് കിടുങ്ങിപ്പോയി.
ആരാ...
ഞാനാ...കോമളരൂപിണി....
ഇതു ഞാനല്ല എന്നു പറഞ്ഞോടാനാണവനു തോന്നിയത്.
കോമളരൂപിണീ ശാലിനി നീയൊരു കോലം കെട്ടിയ മട്ടായി എന്ന മട്ടില്഼ ഒന്ന്. താടക എന്നു വിളിച്ചാല്഼ ആ പേരില്഼ യഥാര്഼ഥത്തിലുള്ള പെണ്ണും പിള്ള ഇറങ്ങിവന്നടിക്കും.

എന്തു ചെയ്യാന്഼....

ഏറെക്കാലം കാണാതിരുന്നിട്ടു കാണുന്നതിന്റെ ആഹ്ളാദത്തില്഼ കോമളരൂപിണി അവളുടെ കയ്യിലിരുന്ന മുഴുത്ത ബാഗ് എടുത്ത് അവന്റെ തോളിലേക്കിട്ടു.

നമുക്കു പോകാം...

എങ്ങോട്ട്...

ചേട്ടന്റെ വീട്ടിലോട്ട്...

എനിക്കു വീടില്ല, ഞാന്഼ ബിസിനസ് എക്്സിക്യുട്ടീവല്ല. അപ്പനുകൂടെയാ പണി. കാളയ്ക്കു ലാടമടി. നിന്നെ കണ്ടു ക്ഷമ ചോദിക്കാന്഼ നിന്നതാ... മാപ്പുതരണം...

ഒറ്റശ്വാസത്തില്഼ അത്രയും പറഞ്ഞിട്ട് ബാഗ് ഇട്ട് ഓടാന്഼ തുടങ്ങിയ അവനെ അവളു പിടിച്ചു നിര്഼ത്തി.

സാരമില്ല. ലാടമടി നല്ല പണിയാ. എന്റെ അപ്പന്഼ ലാടവൈദ്യനാ... ഞാനും അപ്പനുകൂടെയാ.. അതാ നഴ്സാ എന്നു പറഞ്ഞത്. നമ്മളു തമ്മില്഼ നല്ല ചേര്഼ച്ചയാ...

അവളുടെ പിടിത്തം അയഞ്ഞില്ല. പിന്നീട് ഒരിക്കലും ഫ്രാന്഼സിസ് സങ്കടപ്പെട്ടിട്ടില്ല.

Powered By Blogger