Saturday, July 14, 2007

എന്‍റെ നൂറാമത്തെ പോസ്റ്റ് _ എഴുതുന്നത് എക്സേട്ടന്‍....!!!

ചാര്‍ളിയുടെ വീട്. നട്ടുച്ച. ചാര്‍ളി പോത്തുപോലെ ഉറക്കത്തില്‍.
വീട്ടിലേക്കൊരു ഫോണ്‍കോള്‍.

ഹല്ലോ ചാര്‍ളിയുണ്ടോ?

ചാര്‍ളി ഉറങ്ങുവാണല്ലോ..

ഒന്നു വിളിക്കാമോ?

ഉറക്കത്തീന്നു വിളിച്ചാല്‍ അവന്‍ ചവിട്ടു തരും, ആരാ?

ഹതു ശരി. എന്നാല്‍ ഞാന്‍ പിന്നെ വിളിക്കാം. ഞാന്‍ സുപ്രസിദ്ധ സിനിമാ സംവിധായകന്‍ മിസ്റ്റര്‍ എക്സിന്‍റെ പിഎ ശ്രീകുമാര്‍. വിളിച്ചെന്നു പറഞ്ഞാല്‍ മതി

ഒരു നിമിഷമേ, ഞാനൊന്നു നോക്കിക്കൊട്ടെ,

ഡാ ചാര്‍ളി ദാണ്ടെ നിന്നെയേതോ സിനിമാക്കാരു വിളിക്കുന്നു...

മറുപുറത്ത് അരോ കട്ടിലും മറിച്ചിട്ട് പാഞ്ഞുവരുന്ന ശബ്ദം.

ഹല്ലോ... (നല്ല കിക്കായ ശബ്ദം)

ഉറങ്ങുവാരുന്നോ ചാര്‍ളീ...

ഹില്ല ഒന്നു മയങ്ങി

ഞാന്‍ ശ്രീകുമാര്‍, എക്സിന്‍റെ പിഎ, സാറു പറഞ്ഞിട്ടു വിളിക്കുവാ..

അതേ, ശ്രീകുമാര്‍ സാര്‍, എനിക്ക് ഒരു പച്ചക്കറിക്കട, സോറി ബ്ളോഗ് ഉണ്ട്. അതില്‍ എക്സ് സാറിനോട് എഴുതാന്‍ പറ്റുമോ എന്നു ചോദിക്കാനായിരുന്നു വിളിച്ചത്.

ബ്ളോഗോ അതെന്താ?

അതിപ്പം, ഈ തക്കാളിപ്പെട്ടി, സോറി, കംപ്യൂട്ടറില്‍, ഈ-മെയിലില്‍, ഗൂഗിളില്‍... പിന്നെ, ബ്ളോഗ് എന്ന് ഒരു സാധനമുണ്ട്, അത്ര തന്നെ!!

അതെന്താണെന്ന്?

സാറു തെഹല്‍ക്ക എന്നു കേട്ടിട്ടുണ്ടോ?

ഉലക്ക എന്നു കേട്ടിട്ടുണ്ട്

അതല്ല, തെഹല്‍ക്ക. വെബ് പോര്‍ട്ടലാണ്. അതിന്‍റെ ഒരു മിനിയേച്ചറാണ് എന്‍റെ ബ്ളോഗ്. നല്ല എരിവുള്ള ഒന്നാന്തരം സാധനം.

അതെന്തുമാവട്ടെ, ബ്ളോഗ് എന്നാണോ അതിന്‍റെ പേര്?

ബ്ലോഗ് എന്നത് അതിന്‍റെ കോമണ്‍ നെയിമാണു സാര്‍. അത് ഒരുപാട് എരപ്പാളികള്‍ക്കുണ്ട്. എന്‍റെ ബ്ളോഗിന്‍റെ പേര് ചാര്‍ളിത്തരങ്ങള്‍

എന്ത് പോക്രിത്തരങ്ങള്‍ എന്നോ?

അല്ല സാര്‍, ചാര്‍ളി, ഞാന്‍, ചാര്‍ളിത്തരങ്ങള്‍

അതെന്തു പേരാടോ?

അങ്ങനെ വീണു കിട്ടിയതാണു സാര്‍. പണ്ട് ഞാന്‍ തെഹല്‍ക്കയില്‍ എഴുതുന്ന കാലത്ത് ബ്ളോഗിലെ വല്യൊരു പുലിയിട്ട പേരാണു സാര്‍. പിന്നെ ഞാനതു എന്‍റെ ബ്ളോഗിന്‍റെ പേരാക്കി. സിനിമയില്‍ കീരിക്കാടന്‍ ജോസ്, ഇടവേള ബാബു, മണിയന്‍പിള്ള രാജു എന്നൊക്കെ പറയുംപോലെ...

ഇതൊക്കെ വല്ലോരും വായിക്കുവോടോ...

പിന്നെ, സാര്‍, എനിക്കു പതിനായിരം ഹിറ്റു കഴിഞ്ഞു

ഹെന്‍റമ്മോ.. സിനിമേല്‍ പോലും പത്തോ ഇരുപത്തഞ്ചോ ഹിറ്റു ചെയ്തവര്‍ കുറവാണല്ലോടോ...!

ആ ഹിറ്റല്ല സാര്‍ ഇത്. ഇതു ഞാനെഴുതിയതൊക്കെ വന്നു വായിച്ചു പോയവരുടെ എണ്ണമാ..

അതൊക്കെ കറക്ടാണോടോ...

കുറേയൊക്കെ സാര്‍

ശരി, എക്സ് സാര്‍ എന്തു വേണമെന്നാ താന്‍ കഴിഞ്ഞ ദിവസം സാറിന്‍റെ വീട്ടില്‍വിളിച്ച് അങ്ങേരില്ലാത്തപ്പോള്‍ പറഞ്ഞത്?

എന്‍റെ നൂറാമത്തെ പോസ്റ്റിന്...

പോസ്റ്റോ?

അതേ, പോസ്റ്റ്

നൂറാമത്തെ പോസ്റ്റോ..അതെന്താ വീട്ടിലോട്ടു കറന്‍റു കണക്ഷന്‍ വലിക്കുവാണോ?

അല്ല സാര്‍, എന്‍റെ നൂറാമത്തെ കഥ, അതിനുപോസ്റ്റ് എന്നാണു പറയുക. പോസ്റ്റേല്‍ പിടിപ്പിക്കുക എന്നു കേട്ടിട്ടില്ലേ? അതു പോലെആ പോസ്റ്റ്, സോറി കഥ എക്സ് സാര്‍ എഴുതിയാല്‍ എനിക്കു ഭയങ്കര അഭിമാനമാകുമായിരുന്നു...

ശരി, ശരി.. എന്താ എഴുതേണ്ടത്...?

അങ്ങനെ എനിക്കു പിടിവാശിയൊന്നുമില്ല സാര്‍. ഏതേലും സിനിമാ നടിമാരുടെ ജീവചരിത്രം എഴുതിയാലും മതി. ഞാന്‍ തുടരനായിട്ടു കൊടുത്തോളാം.

ഹോ.. ഇതിപ്പം കുരിശായല്ലോ!! എടോ അതൊക്കെ വല്യ പാടാ. സാറാണേല്‍ ഭയങ്കര തിരക്കിലും.
ചെറിയൊരു പീസു മതി സാര്‍

എടേ തന്നേ വേണേല്‍ അടുത്ത സിനിമേല്‍ നായകനാക്കാം. എന്നാലും ഈ കാര്യത്തിനിങ്ങനെ ബുദ്ധിമുട്ടിക്കരുതെടോ..

സിനിമേല്‍ അഭിനയിക്കണമെന്നുണ്ടായിരുന്നു, പക്ഷേ ഭാര്യ സമ്മതിക്കില്ല സാര്‍...അതുകൊണ്ട് അതു വേണ്ട, എക്സ് സാറിനോടു പറ‍ഞ്ഞ് ഒരു പോസ്റ്റ്, അല്ല കഥ വാങ്ങിത്തന്നാല്‍ മതി സാര്‍.

ശരി, ശരി, നോക്കട്ടെ...!!!

ശ്രീകുമാര്‍ ഫോണ്‍ വച്ചു. വിശ്വാസം വരാത്തവനെപ്പോലെ ചാര്‍ളി കുറച്ചുനേരംകൂടി അവിടെ നിന്നു. പിന്നെ ഇരുന്നു. അമേരിക്കയിലുള്ള പെങ്ങളെ വിളിച്ച് ഇക്കാര്യം ഇപ്പോള്‍ത്തന്നെ പറയണമെന്നു ചാര്‍ളിക്കു തോന്നി. അവിടെ അപ്പോള്‍ പാതിരാത്രിയായിരുന്നു. എങ്കിലും വേണ്ടില്ല, പറഞ്ഞിട്ടു തന്നെ കാര്യം.
ചാര്‍ളി ഫോണെടുത്തു. വിളിച്ചു,

ഹലോ അളിയനല്ലേ? ഞാനാ ചാര്‍ളി

ഈ പാതിരാത്രിയില്‍ എന്നാ പറ്റി?

എന്‍റെ നൂറാം പോസ്റ്റ് എഴുതാമെന്ന് എക്സേട്ടന്‍ സമ്മതിച്ചു.

അണോടാ...ഹയ്യോ... എടിയേ... നമ്മടെ അളിയന്‍റെ നൂറാംപോസ്റ്റ് നമ്മുടെ എക്സ് സാര്‍ എഴുതുമെന്ന്...

പെങ്ങളു ഫോണ്‍ പിടിച്ചു വാങ്ങി. നേരാണോടാ...

അതേ ചേച്ചി. എക്സേട്ടന്‍ ഇപ്പോ വിളിച്ചു വച്ചതേയുള്ളൂ. പുള്ളിക്കാരന്‍ ഇതു സ്ഥിരമായി വായിക്കാറുണ്ടത്രേ. ഡിങ്കന്‍ എന്ന പേരില്‍ കമന്‍റിട്ടോണ്ടു നടന്നതും പുള്ളിക്കാരനായിരുന്നത്രേ...

ഹാര് നമ്മടെ ഡിങ്കനോ...അങ്ങേരാണോ എക്സ്... ഹെന്‍റെ ദൈവമേ...എടാ ഞങ്ങള് അങ്ങോട്ടു വരുവാ.. എക്സ് സാറിനെ ഒന്നു നേരില്‍ കാണാമല്ലോ.. ഹയ്യോ...എനിക്കൊന്നും വിശ്വസിക്കാന്‍ പറ്റുന്നില്ല.

വിശ്വസിക്കേണ്ട, അടുത്ത ദിവസം നേരില്‍ കാണാം. ഞാന്‍ ഫോണ്‍വയ്ക്കുവാ.. റബറിനിപ്പം വല്യ വെലയില്ല!!!

ചാര്‍ളിക്ക് ഇരുന്നിട്ട് ഇരുപ്പുറച്ചില്ല. ചാര്‍ളി മൊബൈലെടുത്തു.
കപീഷ് ലൈനില്‍...

ആ നീയാണോടാ...

അതേ ഞാനാണ്.

ഞാനാരാന്നാ നിന്‍റെ വിചാരം?

ചാര്‍ളി തന്നെയല്ലേ?

അതേ, പക്ഷേ ഒരു കാര്യം. നിന്നെപ്പോലെ വെറും ഊച്ചാളി ബ്ളോഗറല്ല ഞാന്‍. എന്‍റെ നൂറാം പോസ്റ്റ് എഴുതുന്നതു എക്സേട്ടന്‍. ഇങ്ങോട്ട് വിളിച്ച് അപേക്ഷിക്കുകയായിരുന്നു. പാവമല്ലേ എന്നു വിചാരിച്ചു ഞാനങ്ങു സമ്മതിച്ചു.

സത്യം?

പിന്നല്ലാതെ. മൂപ്പര്‍ക്ക് ഇതുവല്യ താല്‍പര്യമാണത്രേ. നമ്മള് എഴുതുമെന്നല്ലാതെ വായിക്കുന്നതാര്, കമന്‍റിടുന്നത് ആര് എന്നൊക്കെ മൈന്‍ഡു ചെയ്യാറുണ്ടോ? എന്തായാലും മൂപ്പരു തന്നെയാണ് എഴുതുന്നത്. നുറു തികയ്ക്കാന്‍ ഞാന്‍ ഒരു കിടിലോല്‍ക്കിടിലന്‍ പോസ്റ്റ് എഴുതിവച്ചിട്ടുണ്ടായിരുന്നു.അത് നൂറ്റൊന്നായിട്ടു കൊടുക്കാം.

ചാ‍ര്‍ളിച്ചായാ...എന്ന് എഴുതിക്കിട്ടുമെന്നാ പറഞ്ഞത്?

അതുപറഞ്ഞില്ല. അടുത്ത ദിവസം പെങ്ങളും അളിയനും വരും. അവരൊന്നിച്ച് എക്സേട്ടനെ നേരിട്ടുപോയിക്കണ്ട് എഴുതി മേടിച്ചേക്കാമെന്നാണു പ്ളാന്‍...

കര്‍ത്താവേ... ചതിച്ചോ...

ഹെന്നാടാ...

ഒന്നുമില്ല, ഇവിടെപ്പറഞ്ഞതാ...

അവിടെ പറയാന്‍ എന്തിരിക്കുന്നു..?

ഒന്നുമില്ലെന്നേ... അല്ല നിങ്ങള് എന്നത്തേക്കാ പോകുന്നത്?

മിക്കവാറും അടുതത വെള്ളിയാഴ്ച.. എന്താ നീയും വരുന്നുണ്ടോ?

ഇല്ല, വെള്ളിയാഴ്ച എനിക്കു പനിയാ...

പനിയോ? അതെങ്ങനെ നിനക്കിപ്പോളേ അറിയാം?

അതു പിന്നെ, എനിക്ക് എല്ലാ വെള്ളിയാഴ്ചയുംപനി വരും. ഒണ്ടായപ്പോള്‍ മുതലേ അങ്ങനെയാ..

ആട്ടെ, കപീഷേ...ഈ എക്സേട്ടന്‍ ആളെങ്ങനെയാ.. നല്ല കക്ഷിയാണോ?

പിന്നെ, പറയേണ്ടതുണ്ടോ? ഉള്ളതിലേക്കും വച്ചേറ്റവും ഡീസന്‍റ്. അതാ എന്‍റെ പേടി

പേടിയോ എന്തു പേടി?

അല്ല അതിവിടെ പറഞ്ഞതാ...

അവിടെയാരാ ഉള്ളത്?

അല്ല, വീട്ടിലെ പട്ടിയോടു പറഞ്ഞതാ..

പട്ടിയോ.. ഞാന്‍ കഴിഞ്ഞ ദിവസം വന്നപ്പോള്‍ വീട്ടില്‍ പട്ടിയെ കണ്ടില്ലല്ലോ...

അല്ല ഉണ്ടായിരുന്നു. അപ്പോള്‍ പട്ടി കുളിക്കാന്‍ പോയതായിരുന്നു.

കുളിക്കാന്‍ പട്ടി തനിച്ചാണോടാ പോകുന്നത്?

അല്ല കുളിപ്പിക്കാന്‍ കൊണ്ടുപോയതായിരുന്നു.

ആരു കൊണ്ടുപോയി? ?

അമ്മച്ചി.

അമ്മച്ചി വീട്ടിലുണ്ടായിരുന്നല്ലോ....

അപ്പന്‍... പുള്ളിക്കാരനും വീട്ടിലുണ്ടായിരുന്നല്ലോ...

അപ്പോ പിന്നെ ആരു കൊണ്ടുപോയെടാ...പട്ടിയെ കുളിപ്പിക്കാന്‍ കൊണ്ടുപോകാന്‍ വീട്ടില്‍ വേറെ ആരാ ഉളളത്?

ഞാന്‍...

നീയും അവിടെ ഉണ്ടായിരുന്നില്ലേടേ...സത്യം പറ...ഉരുണ്ടു കളിക്കരുത്..നീയെവിടെയാ...

പള്ളീലാ... കൊന്ത നമസ്കാരം കൂടുവാ...

ഉച്ചയ്ക്കോ...അതേതു പള്ളി, സത്യം പറയണം..

സോറി ചേട്ടാ, അമ്പാറയുണ്ട്. കുരിശുപള്ളിക്കടുത്ത്..

ഷാപ്പിലോ...?

ങും...

അവിടെ എന്നാ പണി?

പാലു മേടിക്കാന്‍ വന്നതാ...

ഷാപ്പിലാണോടാ പാലു വില്‍ക്കുന്നത്?

കപീഷിന് ഉത്തരം മുട്ടുന്നു... നിശബ്ദത...

ചാര്‍ളിക്കു സംശയം കൂടുന്നു. ആകെപ്പാടെ വിയര്‍ക്കുന്നു...

സത്യം പറയണം, നീയെന്തു പണിയാ ഒപ്പിച്ചത്?

കപീഷിനു പേടിയാവുന്നു. ചാര്‍ളി വയലന്‍റാവുകയാണ്. പിന്നെ നോര്‍മലാവണേല്‍ ഷോക്കടിപ്പിക്കേണ്ടി വരും!

ഉള്ള സത്യം പറഞ്ഞാല്‍ ചാര്‍ളി തന്നെ വണ്ടിയിടിപ്പിച്ചു കൊല്ലും. സത്യം പറഞ്ഞില്ലേല്‍ ചാര്‍ളിക്കു നല്ല പണി കിട്ടും..

എന്തു ചെയ്യണമെന്നറിയാതെ കപീഷ് വിറച്ചു. ഒടുവില്‍ കപീഷ് സത്യം തുറന്നു പറഞ്ഞു.

ചാര്‍ളിച്ചായന്‍ സൗമനസ്യത്തോടെ കേള്‍ക്കണം. എക്സേട്ടന്‍ നിങ്ങളെ വിളിച്ചെന്ന് എന്നോടു നുണ പറഞ്ഞതല്ലേ? എക്സിന്‍റെ പിഎ ആണെന്നുംപറഞ്ഞ് കുറച്ചു മുന്‍പേ അങ്ങോട്ടു സ്വരം മാറ്റി വിളിച്ചതു ഞാനായിരുന്നു...

അപ്പുറത്ത് ഒരു ചാക്കുകെട്ടു നിലത്തുവീഴുന്ന ശബ്ദം..

മൊബൈല്‍ ഓഫായില്ല.

നിമിഷങ്ങള്‍ക്കകം ചാര്‍ളിയുടെ അമ്മച്ചി ഓടിവരുന്നതും അലമുറയിടുന്നതുമായ ശബ്ദങ്ങള്‍... അയ്യോടീ... ഓടിവന്നേ... ഇവനിതാണ്ടെ ബോധം കെട്ടു. !!!

ചാ‍ര്‍ളിക്ക് അവശേഷിച്ചിരുന്ന സ്വബോധംകൂടി നഷ്ടമായെന്നു കപീഷിനു മനസ്സിലായി. ആവനാഴിയലെ അവസാന അസ്ത്രം പ്രയോഗിക്കാതെ രക്ഷയില്ല. കപീഷ് ഉടന്‍ ഒരു ഓട്ടോറിക്ഷ വിളിച്ച് പാലായ്ക്കുപാഞ്ഞു. സിന്‍സിയര്‍ ബുക്സ്റ്റാളിനു മുന്‍പില്‍ അലച്ചുകെട്ടി നിന്ന ഓട്ടോയില്‍നിന്നു കപീഷ് ചാടിയിറങ്ങി. നേരെ കടയ്ക്കുള്ളിലേക്ക്. അവിടെ, കപീഷിനെ കാത്തന്നോണം എക്സ് സാര്‍ എഴുതിയ "വര്‍മകളുടെ പേരുമാറ്റം" എന്ന പുതിയ പുസ്തകം ഇരുപ്പുണ്ടായിരുന്നു. പറഞ്ഞകാശുകൊടുത്ത് പുസ്തകവുമായി കപീഷ് അടുത്തുകണ്ട ഇന്‍റര്‍നെറ്റ് കഫേയിലേക്ക് ഓടി. പുസ്തകമെടുത്ത്, നേരെ തുറന്നു വച്ചു. ആദ്യം കണ്ട കഥ, തലക്കെട്ടു സഹിതം യൂണിക്കോഡ് ലിപിയിലേക്കു പകര്‍ത്തി. അരമണിക്കൂറുകൊണ്ട് സംഗതി തീര്‍ത്ത് ചാര്‍ളിയുടെ മെയില്‍ ഐഡിയിലേക്കു സെന്‍ഡു ചെയ്തു.

കഫേയില്‍നിന്നിറങ്ങിയ കപീഷ് ചാര്‍ളിയെ ഫോണില്‍ വിളിച്ചു.

ഹല്ലോ...

ആ ഹല്ലോ...ചാര്‍ളിയുടെ അമ്മച്ചിയാണു ഫോണെടുത്തത്.

അമ്മച്ചീ ഞാന്‍ കപീഷാ...

ആ മോനെ.. നമ്മടെ ചാര്‍ളിക്കൊച്ചിനൊരു തലകറക്കം. ഇപ്പം ബോധം തെളിഞ്ഞാരുന്നു. ഒരു കംപ്യൂട്ടറിന്‍റെ പടം കണ്പ്പോള്‍ വീണ്ടും ബോധം പോയി. ഇടയ്ക്കിടെ പോസ്റ്റ് പോസ്റ്റ് എന്നൊക്കെ പറയുന്നുണ്ട്. എന്നതാണോ എന്‍റെ മാതാവേ...

അതേ, അമ്മച്ചി, ഉറക്കം ശരിയാവാത്തതുകൊണ്ടായിരിക്കും. പിന്നെ, ഇനി ബോധം തെളിയുമ്പോള്‍ എക്സേട്ടന്‍ കഥ അയച്ചിട്ടുണ്ട് എന്നൊന്നു പറഞ്ഞേക്കണേ...

കപീഷും ഫോണ്‍ വച്ചു.

ചാര്‍ളിക്കു വീണ്ടും ബോധം വന്നപ്പോള്‍ അമ്മച്ചി എക്സേട്ടന്‍റെ കഥയുടെ കാര്യം പറ‍ഞ്ഞു. അതോടെ, ചാര്‍ളിക്കു വീണ്ടും ബോധം പോയി.

രണ്ടുദിവസം കഴിഞ്ഞു. ചാര്‍ളി സാധാരണ ജീവിതത്തിലേക്കു തിരികെ വന്നു. എങ്കിലും മറ്റു പല കാര്യങ്ങളും അദ്ദേഹം ബോധക്ഷയത്തിന്‍റെ ആഘാതത്തില്‍ മറന്നുപോയിരുന്നു.അതിലൊന്നായിരുന്നു കപീഷിന്‍റെ കാര്യവും.

വീട്ടിലെ കംപ്യൂട്ടറില്‍നിന്ന് ഒരു ദിവസം അദ്ദേഹം ജിമെയില്‍ ലോഗിന്‍ ചെയ്തു. അതാ കിടക്കുന്നു എക്സേട്ടന്‍റെ മെയില്‍. മെയില്‍ തുറന്ന ചാര്‍ളി ഞെട്ടിപ്പോയി. എക്സേട്ടന്‍റെ അഭിവാദ്യം സഹിതം ഒരു കുറിപ്പ്.

നേരെ കണ്‍ട്രോള്‍ സി, കണ്‍ട്രോള്‍ വി കൊടുത്ത് ചാര്‍ളി അതിനെ തന്‍റെ ബ്ളോഗിലേക്കു പകര്‍ത്തി.

അതിനിങ്ങനെ ഒരു തലക്കെട്ടും അദ്ദേഹം തന്നെ കൊടുത്തു.

എന്‍റെ നൂറാമത്തെ പോസ്റ്റ് _എഴുതുന്നത് എക്സേട്ടന്‍....!!!

43 comments:

SUNISH THOMAS said...

ചാര്‍ളിത്തരങ്ങള്‍ നൂറാം പോസ്റ്റും ചില സത്യങ്ങളും... വായിക്കുക. യഥാര്‍ഥ കഥ ഇതാ....

Ayavana said...

Super!!!!

സാല്‍ജോҐsaljo said...

അളിയന്റെ നമ്പറില്‍ വച്ചേറ്റവും കിടിലോല്‍ക്കിടിലന്‍! അതിഷ്ടപ്പെട്ടു. ശരിക്കും. ചിരിച്ചു. അതും ഈ 7.00 മണി നേരത്ത്! കണ്‍ഗ്രാറ്റ്സ് അളിയാ!!!.


ഡിങ്കാ.........................(വിളികേള്‍ക്കുന്നില്ലല്ലോ?!)

ബെര്‍ളീ ഇതു തന്നെ ഉദേശിച്ചല്ല!... ശരിക്കും

ശ്രീ said...

സുനീഷേട്ടോ...

തകര്‍‌പ്പന്‍‌ പോസ്റ്റ്.... നന്നായി ഇഷ്ടപ്പെട്ടു... പണി കൊടുക്കുമ്പോള്‍‌ ഇങ്ങനെ തന്നെ കൊടുക്കണം (ബെര്‍‌ളിച്ചേട്ടന്‍‌ കാണണ്ട)

മിടുക്കന്‍ said...

അഹ... ഹാ... ബെര്‍ളി ഛേ... ചാര്‍ളിക്ക് ഇത് തന്നെ വരണം....

അല്ലേലും ഒരു പാലാക്കാരനെ ഒതുക്കാന്‍ നിങ്ങള്‍ പാലാക്കാര്‍ക്കെ പറ്റത്തൊള്ളു....

തമനു said...

സുനീഷേ....

അലക്കിപ്പൊളിച്ചു. രാവിലെ തന്നെ ചിരിച്ച്‌ ചിരിച്ച്‌ ഒരു പരുവമായി.

എതിരന്‍ കതിരവന്‍ said...

കപീഷ് മോനേ, ഇത് ചാര്‍ളിയേടെ അമ്മച്ചിയാ.

എന്താ അമ്മച്ചീ

മോനെ ചാര്‍ളിയെ ഇന്നലെ മുതല്‍ കാണാനില്ല. ഇന്നലെ പോലീസുകാരു വരുന്നതിനു തൊട്ടു മുന്‍പു ഓടിയതാ.

പോലീസോ? എന്നതാ അമ്മച്ചീ?

ഏതാണ്ടു സിനിമക്കാരുടെ അനുവാദമില്ലാതെ അവരുടെ കഥ എടുത്തു കമ്പ്യൂട്ടറില്‍ ഇട്ടെന്നും പറഞ്ഞ് കേസായിരിക്കുവാ. അവരു പോലീസിനെ വിട്ടു. എന്റെ മാതാവേ എന്റെ കൊച്ചിന് ഇനി എന്നതാ ഗതി?

ഒന്നും പറയാതെയാണോ അമ്മച്ചീ അവന്‍ ചാടിപ്പോയത്?

പോലീസു വരുന്നെന്ന് അപ്പച്ചനെ ആരോ പാലായീന്ന് വിളിച്ചു പറഞ്ഞാരുന്നു. രാവിലെ കുഞ്ഞന്‍ ചോവോന്‍‍ കള്ളുചെത്താന്‍ വന്നപ്പം അയാളുടെ മകന്‍ ആ കതിരവനും- ജോലിയൊന്നുമില്ലാതെ തെണ്ടി നടക്കുന്ന ആ അലവലാതി-വന്നാരുന്നു. അവനും ചാര്‍ളിയും കൂടെ ഏതാണ്ട് പ്ലാനിട്ടതാ. ഇപ്പം പോലീസിന്റെ കയ്യില്‍ നിന്നും രക്ഷപ്പെണ്ടെങ്കിലും സിനിമാക്കാരല്ലേ, അവര്‍ വെറുതേ വിടുമോ?എന്റെ കുഞ്ഞിനേ കാത്തോണേ എന്റെ പുണ്യാളച്ചാ‍ാ.

പോലീസൊന്നും തല്‍ക്കാലം പിടിയ്ക്കുകേല അമ്മച്ചീ.

അതെന്നാ?

ചാര്‍ളീം കതിരവനും പോലീസും എന്റെ കൂടെയുണ്ട്. കാര്യങ്ങളൊക്കെ ഒതുക്കി ത്തീര്‍ത്തു, പോലീസുമായിട്ട്.

മനസ്സിലായി. അമ്പാറ കള്ളുഷാപ്പില്‍ കള്ളു തീര്‍ന്നു പോയെന്നും പറഞ്ഞ് കുഞ്ഞന്‍ ചോവന്‍ അങ്ങോ‍ാട്ട് പുറപ്പെട്ടിട്ടുണ്ട്.

അഞ്ചല്‍ക്കാരന്‍ said...

ദുഷ്ടാ സുനീഷേ സോറി കപീഷേ ഇങ്ങിനെയുള്ള രഹസ്യങ്ങള്‍ പരസ്യമാക്കാ‍ന്‍ പാടുണ്ടോ?

Visala Manaskan said...

" പുള്ളിക്കാരന്‍ ഇതു സ്ഥിരമായി വായിക്കാറുണ്ടത്രേ. ഡിങ്കന്‍ എന്ന പേരില്‍ കമന്‍റിട്ടോണ്ടു നടന്നതും പുള്ളിക്കാരനായിരുന്നത്രേ... "

അപ്പോ അതുശരി! നമ്മ ഡിങ്കന്‍ സത്യേട്ടനാണല്ലേ??

ഹഹഹ എനിക്കു വയ്യായേ..!!!!!!!!!!!!!

സൂപ്പര്‍ ഡ്യൂപ്പറ് പോസ്റ്റ്. റിയലി മാര്‍ ഇവാനിയോസ് തന്നെ.

asdfasdf asfdasdf said...

സുനീഷേ, കലക്കി.

G.MANU said...

haha......kottu kottu......

ഇടിവാള്‍ said...

HAHA.. Panthu perukki suneeshe...(as Charli Called you)

Thanne pooSAn chaarli kotEshanu ALe iRakkunnu..

sookshichchO!

Post Kalakki.. kotEshan team chelappO ithupOle oru ugran pOst eduthth aavum thalakk adikkunnath.

ethiravante commentum rasichchu!

മുസ്തഫ|musthapha said...

ഹഹഹ സുനീഷ്, ഇതടിപൊളി :)

കപീഷണപ്പോ ഹീറോ അല്ലേ!
‘വര്‍മ്മകളുടെ പേരുമാറ്റം’ ആ പുസ്തകത്തിന്‍റെ പേര് കലക്കി... ഇനി ‘വര്‍മ്മകളുടെ പെരുമാറ്റം’ എന്നാണോ ഉദ്ദേശിച്ചത് :)

Kaithamullu said...

ചാര്‍ളിയേട്ടന്റെ ‘നൂറി’ത്തരങ്ങള്‍ക്ക് ‘ആക്സേ”(കോടാലി)ട്ടന്‍ തന്നെ അള്ള് വയ്ക്കണം!
ആ ഡിങ്കനിവിടെ എന്ത് കാര്യമപ്പാ, പാലായിലപ്പാ?
എതിരവന്‍ കതിരേ വന്ന് കലക്കി പൊടിച്ചതും ഇഷ്ടായി.

Unknown said...

സുനീഷേട്ടാ,
ഈ ചാര്‍ളി ആള് തരികിടയാണല്ലേ? പോസ്റ്റ് കലക്കി. :-)

ഓടോ: വര്‍മ്മകളേ കൈവള ചാര്‍ത്തി വരൂ വിമുഖമീ വേദിയില്‍.. എന്നാണ് വര്‍മ്മമാരെ വിളിക്കാനുള്ള മന്ത്രം എന്ന് ഡിങ്കന്‍ പറഞ്ഞു. സോറി എക്സച്ചായന്‍ പറഞ്ഞു.

Mr. K# said...

:-) ഈ പോസ്റ്റ് കലക്കി.

ഇതില്‍ പി.എ ആണു എന്നു പറഞ്ഞു വിളിച്ച ഭാഗം ശരിക്കും നടന്നതാണ് അല്ലേ? :)

Anonymous said...
This comment has been removed by the author.
Anonymous said...

സുനീഷേ, ഇപ്പോള്‍ എനിക്കു നിങ്ങളോട് അസൂയ തോന്നുന്നു. ഈ ആക്ഷേപശൈലി തീര്‍ച്ചയായും അസൂയാവഹമാണ്. അങ്ങേയറ്റം അവസരോചിതമായി നിങ്ങള്‍ എനിക്കിട്ടു തന്ന പണി തികച്ചും പോസിറ്റീവായി ഞാന്‍ സ്വീകരിക്കുന്നു. ഇതിന്റെ സ്പിരിറ്റ് ഉള്‍ക്കൊള്ളുന്നത് കൊണ്ട് തന്നെ നിങ്ങളെ അഭിനന്ദിക്കാതെയും വയ്യ.

ഇതിനു മുമ്പ് നിങ്ങളെനിക്കിട്ടു തന്നപണികളില്‍ ഒരു മൃദുസമീപനമുണ്ടായിരുന്നെങ്കില്‍ ഇതില്‍ നിങ്ങള്‍ അത്തരം അതിര്‍വരമ്പുകളൊന്നും വച്ചില്ല. അത് അങ്ങേയറ്റം മനോഹരമായി എന്നു തോന്നുന്നു.

നിങ്ങളുടെ വിഷ്വലൈസേഷന്‍ കപ്പാസിറ്റിയെ നമിക്കുന്നു. എനിക്ക് പ്രാപ്യമല്ലാത്ത ശൈലിയില്‍ എഴുതുന്നവരോട്, ആ ശൈലി എനിക്ക് ഇഷ്ടമാണെങ്കില്‍ മാത്രമേ എനിക്കസൂയ ഉണ്ടാവാറുള്ളൂ. എം.ടിയോടോ പദ്മനാഭനോടോ എനിക്കസൂയയില്ല. വികെഎന്നിനോടും ബഷീറിനോടും അസൂയയുണ്ട്. ബൂലോഗത്ത് വിശാലനോടും ദില്ബനോടും ഇപ്പോള്‍ ദാ ഈ ഒടുക്കത്തെ സുനീഷിനോടും.

ഞാനിതാ നിങ്ങളുടെ ആരാധകനായി മാറിയതായി പ്രഖ്യാപിച്ചിരിക്കുന്നു.
(സുനീഷ് ഫാന്‍സ് അസോസിയഷന്‍ രൂപീകരണവും ഫണ്ട് പിരിവും വൈകാതെ നടക്കുന്നതായിരിക്കും.)

Anonymous said...

"പേടിയോ എന്തു പേടി?

അല്ല അതിവിടെ പറഞ്ഞതാ...

അവിടെയാരാ ഉള്ളത്?

അല്ല, വീട്ടിലെ പട്ടിയോടു പറഞ്ഞതാ..

പട്ടിയോ.. ഞാന്‍ കഴിഞ്ഞ ദിവസം വന്നപ്പോള്‍ വീട്ടില്‍ പട്ടിയെ കണ്ടില്ലല്ലോ...

അല്ല ഉണ്ടായിരുന്നു. അപ്പോള്‍ പട്ടി കുളിക്കാന്‍ പോയതായിരുന്നു.

കുളിക്കാന്‍ പട്ടി തനിച്ചാണോടാ പോകുന്നത്?

അല്ല കുളിപ്പിക്കാന്‍ കൊണ്ടുപോയതായിരുന്നു.

ആരു കൊണ്ടുപോയി? ?

അമ്മച്ചി.

അമ്മച്ചി വീട്ടിലുണ്ടായിരുന്നല്ലോ....

അപ്പന്‍... പുള്ളിക്കാരനും വീട്ടിലുണ്ടായിരുന്നല്ലോ...

അപ്പോ പിന്നെ ആരു കൊണ്ടുപോയെടാ...പട്ടിയെ കുളിപ്പിക്കാന്‍ കൊണ്ടുപോകാന്‍ വീട്ടില്‍ വേറെ ആരാ ഉളളത്?

ഞാന്‍...

നീയും അവിടെ ഉണ്ടായിരുന്നില്ലേടേ...സത്യം പറ...ഉരുണ്ടു കളിക്കരുത്..നീയെവിടെയാ...

പള്ളീലാ... കൊന്ത നമസ്കാരം കൂടുവാ...

ഉച്ചയ്ക്കോ...അതേതു പള്ളി, സത്യം പറയണം..

സോറി ചേട്ടാ, അമ്പാറയുണ്ട്. കുരിശുപള്ളിക്കടുത്ത്..

ഷാപ്പിലോ...?

ങും..."


ഇത്ര പെര്‍ഫെക്ടായൊരു ലോജിക് കോണ്‍വെര്‍സേഷന്‍ അടുത്തകാലത്തൊന്നും ഞാന്‍ വായിച്ചിട്ടില്ല സുഹൃത്തേ.
എന്തൊരു ഭയങ്കര റീസണിങ്ങാടോ തന്റേത്. നമിക്കുന്നു.

ഈ സംഭാഷണം നിങ്ങളുടെ ബ്ലോഗില്‍ ഞാനിതുവരെ വായിച്ചതില്‍ വച്ച് ഏറ്റവും പെര്‍ഫെക്ട് ! സൂപ്പര്‍ !!

Anonymous said...

ഒരു കാര്യം കൂടി...

ഇതില്‍ കുറെ ഭാഗം പകല്‍ പോലെ സത്യമാണ്.
ഒരു ദിവസം ഞാന്‍ വീട്ടിലിരിക്കുമ്പോള്‍ സാക്ഷാല്‍ സുനീഷ് തന്നെ എന്നെ ഫോണില്‍ വിളിച്ചു.
മേല്‍പ്പറഞ്ഞതിനു സമാനമായി ഉറക്ക- എണീക്കല്‍-സംഭാഷണം നടന്നു.

സത്യന്‍ അന്തിക്കാടിന്റെ പിഎ എന്നെ വിളിച്ചത് എന്തോ തിരക്കഥയെഴുതാനാണെന്നോ മറ്റോ ധരിച്ച് അമ്മച്ചി വാര്‍ത്തയ്ക്ക് അമിതപ്രാധാന്യം നല്‍കിയതും വിദേശരാജ്യങ്ങളില്‍ നിന്ന് വരെ കോളുകള്‍ വന്നതും സത്യമാണ്.

ഇത്രയൊക്കെ എന്നെ ഉപദ്രവിച്ച സുനീഷിനെ ഫുട്ബോളിനിടിച്ചു കൊല്ലണ്ടേ ?

Anonymous said...

കതിരവന്‍ ചേട്ടോ... ഈ പോസ്റ്റിനോളം വരുമോ കമന്റിലിട്ടത് എന്നാണ് ബ്ലോഗ് ചൊല്ലെങ്കിലും ചാര്‍ളിയുടെ അമ്മച്ചിയും കപീഷുമായുള്ള സംഭാഷണം പോസ്റ്റിനമു മീതെ നില്‍ക്കുന്ന സീക്വന്‍സാണ്.

ചേട്ടന്‍ കാത്തു സൂക്ഷിക്കുന്ന ഈ സ്പിരിറ്റിനും (സ്പിരിര്റ് വേട്ട നടത്തിക്കോളാം) കാണിക്കുന്ന ഇന്‍വോള്‍വ്മെന്റിനും നന്ദി പറയേണ്ടിയിരിക്കുന്നു.

സുനീഷ് മൂര്‍ദ്ദാബാദ് !

Unknown said...

ബെര്‍ളിയമ്മാവോ,
ഇവിടെ ബോറഡിച്ചിരുന്നപ്പൊ ഒരു അസൂയക്കാരനെ കിട്ടിയാല്‍ ചുമ്മാ കൂമ്പിടിച്ച് വാട്ടാമായിരുന്നു എന്ന് ഇപ്പൊ വിചാരിച്ചതേ ഉള്ളൂ. സംഭവം നമ്മളെ ആക്കിയതാണെങ്കിലും എനിക്ക് കേറിയങ്ങ് സുഖിച്ചു എന്ന് ഞാന്‍ പറഞ്ഞാല്‍ മോശമല്ലേ?

Anonymous said...

കുതിരവട്ടന് കാര്യം മനസ്സിലായി.. അതുറക്കെ ചോദിച്ച് എന്നെ നാറ്റിച്ചതിന് ഞാന്‍ പ്രതികാരം ചെയ്യും !

Anonymous said...

നമ്മുടെ അഞ്ചല്‍ക്കാരന് ഇവിടെയൊരാവേശം കണ്ടില്ലല്ലോ..

ഡിങ്കന്‍, ചാത്തന്‍, ഉണ്ണിക്കുട്ടന്‍ തുടങ്ങിയ തല്ലിപ്പൊളി പിള്ളേരും ഈ വഴി വന്നിട്ടില്ല...

ettukannan | എട്ടുകണ്ണന്‍ said...

:) nice one!

സണ്ണിക്കുട്ടന്‍ /Sunnikuttan said...

സുനീഷെ,

ആ കാലോന്നു നീട്ടി തരോ?? ഒന്നു തൊട്ടു നെറുകയില്‍ വയ്ക്കാനാ.. എന്നാ പൊളപ്പന്‍ സാധനാമാ ചേട്ടായി ഇതു...

SUNISH THOMAS said...

പ്രിയപ്പെട്ടവരേ...
ബെര്‍ളി എന്നെ വണ്ടിയിടിപ്പിച്ചു കൊല്ലുന്നതായി സ്ഥിരമായി സ്വപ്നം കാണുന്നതു കാരണം എനിക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു. വഴിയേ പോകുമ്പോള്‍ എതിരെ വല്ല 118എന്‍ഇ കാറും വരുന്നതു കണ്ടാല്‍ എനിക്കു പേടിയാവുന്നു......

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കപീഷണ്ണോ കലക്കീട്ടുണ്ട്. കുറേ ചവറ് പോസ്റ്റുകള്‍ക്കിടയില്‍ ഇങ്ങനെ ഒരു കിടിലം വല്ലപ്പോഴും എഴുതുന്നത് നല്ലതാ..

ചാര്‍ളിയണ്ണോ പറഞ്ഞമാതിരി അഭിനന്ദിച്ച് കൊട്ടീട്ടുണ്ട്. മതിയല്ലോ.

Dinkan-ഡിങ്കന്‍ said...

വരാന്‍ വൈകി ക്ഷമിക്കൂ.(അല്പം തെരക്കായി പോയി)

കൊള്ളാമെഡെയ് ഇങ്ങനെ പരസ്പരം പാരവെച്ച് സ്നെഹിക്കുന്ന നിങ്ങളാണ് സയാമീസ് ബ്ലോഗേര്‍സ്. :)

Dinkan-ഡിങ്കന്‍ said...

പറയാന്‍ വിട്ട് പോയി.
എന്റെ പേര് വെച്ച് ഈ ചതി എന്നോട് വേണ്ടായിരുന്നു സുനീഷേ ഈ വ്യത്തിഹത്തിയക്ക് നിന്നെ ഞാന്‍ പ്രവിത്താനത്തൂന്ന് നീ ചൂണ്ടച്ചേരി വഴി ഭരണങ്ങാനം പോകില്ലേ ആ ജംക്ഷനിലിട്ട് ഇടിക്കും നൊക്കിക്കോ, അവിടേ മാടക്കട നടത്തണ കുര്യാക്കോസേട്ടന്റെ മൊള് സിസിലിയാണെ സത്യം
.എന്തായാലും ഒരു “എക്സില്‍” നിര്‍ത്തീത് നന്നായി. ഭാഗ്യം ഞാനൊരു ത്രിഗുണന്‍ ആകാഞ്ഞത്

SUNISH THOMAS said...

ഡിങ്കാ.... പ്രവിത്താനം, ചൂണ്ടച്ചേരി.......?!!!!
നീയെന്നെ വട്ടുപിടിപ്പിക്കുമല്ലോഡേയ്!!!!?

(മേല്‍പ്പറഞ്ഞത് എനിക്കും ഡിങ്കനും മാത്രം അറിയാവുന്ന ഒരു കാര്യത്തെക്കുറിച്ചുള്ള അല്‍പം ഉച്ചത്തിലുള്ള ആത്മഗതമാണ്. മറ്റു മലയാളം ബ്ളോഗേഴ്സ് മൈന്‍ഡ് ചെയ്യേണ്ടതില്ല!!)

Dinkan-ഡിങ്കന്‍ said...

ഹഹഹ സുനീഷേ
“വാഹ് ഉസ്താത് വാഹ്...
താജ് കീ ചായ് കഠക് ഹേ”

എന്ന് മാത്രം പറയുന്നു പോരേ???
അപ്പോള്‍ ആ തബല കയ്യില്‍ വെച്ചോ ഞാന്‍ വരാം. (അതേ പ്രവിത്താനം വഴിയോ അല്ലെങ്കില്‍ ഭരണങ്ങാനത്തൂന്ന് 40രൂപ ഓട്ടോയ്ക്ക് കൊടുത്ത് ഞാന്‍ വന്ന്) ചൂണ്ടച്ചേരീലെ പുതിയ എഞ്ചിനിയറിങ്ങ് കോളിന്റെ മുന്നില് വായ്നൊക്കി നില്‍ക്കണ നിന്റെ കൂമ്പ് ഇടിച്ച് ഞാന്‍ വാട്ടും കുട്ടാ
സ.ഹു. :)

[ഇതും ആത്മഗതമാണ്. മറ്റു മലയാളം ബ്ളോഗേഴ്സ് മൈന്‍ഡ് ചെയ്യേണ്ടതില്ല!!]

വാളൂരാന്‍ said...

ഉരുളക്കുപ്പേരിവറുക്കുന്ന
തോണത്തിനുമാത്രമല്ലെ
ന്നിപ്പോളാണെന്റെസുനീഷേപുടികിട്ടണേ....

ഉറുമ്പ്‌ /ANT said...

സുനീഷേ.................ഇനി ഒരക്ഷരം മിണ്ടിയാല്‍ തട്ടിക്കളയും.............................

Unknown said...

Malayalathinte sthiram sobhavamaya kottannu pani alle..... ithiriyude mayathil pore????????

sahithyathil ingane valaram alle.... valaran ashamsikkunnu

chithrakaran ചിത്രകാരന്‍ said...

ഉഗ്രനായിരിക്കുന്നു... കൂട്ടുകാര്‍ക്കിടയിലെ തമാശകള്‍!!
(രണ്ടും വായിച്ചതുകൊണ്ടുമാത്രം മനസ്സിലായി)

മെലോഡിയസ് said...

സുനീഷ് ജീ..അടിപൊളീ. രസിച്ച് വായിച്ചൂട്ടാ..

SUNISH THOMAS said...

ചാര്‍ളിത്തരങ്ങളുമായി ബന്ധപ്പെട്ട ബാക്കി പൊള്ളത്തരങ്ങളും കള്ളത്തരങ്ങളും ഉടന്‍ പൊളിച്ചടുക്കി കൈത്തരുന്നതാണ്. എന്നെ ബ്ളോഗുപരമായി തട്ടിക്കളയും എന്നാണു ശ്രീ ബെര്‍ളിയുടെ ഭീഷണി. വ്യക്തിഹത്യയ്ക്കെതിരെ അദ്ദേഹം എന്‍രെ ഐപി അഡ്രസ് വച്ച് കേസുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. ഞാനൊരു പാവാണ്. ഉപദ്രവിക്കരുത് എന്ന് ആ ദ്രോഹിയോട് ആരെങ്കിലുമൊന്നു പറയണേ....

SUNISH THOMAS said...

ഉറുമ്പേ...

കടിച്ചുകൊല്ലുമെന്നാണോ ഭീഷണി? ഒരു ബ്ളോഗര്‍ ആയിപ്പോയ സ്ഥിതിക്ക് ഒരു വീരചരമമൊക്കെ വേണ്ടേ? ഉറമ്പുകടിച്ചു ചത്തൂന്നറിഞ്ഞാല്‍ പത്രക്കാരു പോലും കൊടുക്കത്തില്ല!!!

SUNISH THOMAS said...

ഡിങ്കാ... മതി. ഇത്രയും ധാരാളം. ബാക്കി നേരിട്ട്...

സൂര്യോദയം said...

വായിക്കാന്‍ വൈകിപ്പോയി.... രസികന്‍... തകര്‍പ്പന്‍ പാരപ്പോസ്റ്റ്‌... :-)

ഉണ്ണിക്കുട്ടന്‍ said...

സോറി വൈകിപ്പോയി. രണ്ടു ദിവസമായി മാരകമായ വയറിളക്കം പിടിച്ച് കിടപ്പായിരുന്നു. ഹ ഹ കടുവയെ പിടിക്കുന്നാ കിടുവാ..ആ കിടുവയെ വീണ്ടും പിടിക്കുന്ന കടുവാ..കൊള്ളാം ബൂലോകത്ത് ഇപ്പോ ഇതൊരു ഹരമായിട്ടുണ്ട്.ആ നുണ പറച്ചില്‍ സീക്വന്‍സ് അപാരം തന്നെ.
[ സത്യന്‍ അന്തിക്കട് എന്നാണാവോ കേസ് കൊടുക്കുക... :) ]

സുധി അറയ്ക്കൽ said...

കൊള്ളാം.ചിരിച്ച്‌ ചത്തു.

Powered By Blogger