Thursday, July 26, 2007

ഭരണങ്ങാനത്ത് വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍

പ്രിയപ്പെട്ടവരെ,

ഭരണങ്ങാനത്ത് വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 19ന്ആരംഭിച്ചു. 27, 28 തീയതികളിലാണു പ്രധാന തിരുനാള്‍. 28നു രാവിലെ ആറുമണി മുതല്‍ പള്ളിഅങ്കണത്തില്‍ നേര്‍ച്ചഭക്ഷണ വിതരണം ആരംഭിക്കും.
അടുത്ത വര്‍ഷം ജൂലൈ 28നു മുന്‍പ് വത്തിക്കാന്‍ അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കും. മിക്കവാറും ഈ ഡിസംബറില്‍. അതിനാല്‍ ഈ വര്‍ഷത്തെ തിരുനാളിന് പ്രധാന്യമേറെയുണ്ട്.

ജൂലൈ 28ന് എല്ലാവരെയും ഭരണങ്ങാനത്തേക്കു സ്വാഗതം ചെയ്യുന്നു. പെരുന്നാള്‍ത്തിരക്കുകള്‍ക്കിടയില്‍ രാവിലെ മുതല്‍ രാത്രി വരെ ഞാനുമുണ്ടാകും. വരുന്നവര്‍ നേര്‍ച്ച ഭക്ഷണം കഴിച്ചേ മടങ്ങാവൂ എന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു.

15 comments:

SUNISH THOMAS said...

ഭരണങ്ങാനത്തേക്ക് ജൂലൈ 28ന് എല്ലാവര്‍ക്കും സ്വാഗതം.

അപ്പു ആദ്യാക്ഷരി said...

അവിടെവച്ചു കാണാം സുനീഷേ.

ഡാലി said...

ഇത്തവണ തിരുശേഷിപ്പ് വിതരണം ഉണ്ടോ?
(വായിക്കാനിഷ്ടപ്പെടുന്ന കഥകള്‍ക്കായുള്ള വോട്ടിങ്ങ് കണ്ടു. “ജപമാലയുടെ മണമുള്ള പെണ്‍‌കുട്ടിയെ“ മുട്ടാന്‍ മാത്രള്ള ഒരു ഷാപ്പ് കഥ പോലും കണ്ടില്ല. നിരാശ രേഖപ്പെടുത്താന്‍ വോട്ടിങ്ങില്‍ ഓപ്ഷനില്ല.:( )

അഞ്ചല്‍ക്കാരന്‍ said...

ക്ഷണത്തിന് നന്ദി. പക്ഷേ വരാന്‍ കഴിയില്ല. നിങ്ങളുടെയൊക്കെ വിവരണം ഭരണങ്ങാനവും പാലായും കൊടകരയുമൊക്കെ വന്നു കാണണമെന്ന് കലശലായ ആഗ്രഹം ഉണ്ട്. അടുത്ത മടങ്ങിപോക്കില്‍ ഇവിടമെല്ലാം കറങ്ങണം എന്നു കരുതുന്നു.

വാഴ്ത്തപെട്ട അല്‍ഫോന്‍സാമ്മയോട് ഞങ്ങള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണം.

SUNISH THOMAS said...

ഡാലി, അതാണെനിക്കിഷ്ടം. ഇനി അതുപോലൊരു കഥകൂടി എഴുതാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കും. അതങ്ങനെ കിടക്കട്ടെ, ഒന്നാം നമ്പറായി!!!
അപ്പുവേട്ടാ, അവിടെ വച്ചു കണ്ടേക്കാം. അഞ്ചല്‍സ് ഇനി വരുമ്പോള്‍ പറ‍ഞ്ഞാല്‍ മതി, നമുക്കങ്ങു കിറുങ്ങി, സോറി കറങ്ങിയേക്കാം.

സൂര്യോദയം said...

പെരുന്നാളാശംസകള്‍ :-)

പുള്ളി said...

സുനീഷേ ക്ഷണത്തിനു നന്ദി.

ഈ തവണ നാട്ടില്‍ പോയപ്പോള്‍ കൊരട്ടി അങ്കമാലി റൂട്ടിലോടുന്ന ഒരു പ്രൈവറ്റ് ബസിന്റെ മുന്നില്‍ ചില്ലില്‍ എഴുതിയിരുന്ന “കൊരട്ടിമുത്തിയുടെ തിരുനാള്‍ ആശംസകള്‍” ഏതോ ഒരു രസിക(ന്‍)ചുരണ്ടി തിരുത്തിയിരിയ്ക്കുന്നത് കണ്ടു
“കൊരട്ടിമുത്തിയുടെ ആശകള്‍” :)

Mr. K# said...

കള്ളുഷാപ്പ് തുറക്കുമോ ആവോ ;-)

കൊച്ചുത്രേസ്യ said...

ഈ നേര്‍ച്ച ഭക്ഷണത്തില്‍ എന്തൊക്കെ ഐറ്റംസ്‌ ഉണ്ടാവും?? ചുമ്മാ അറിയാന്‍ വേണ്ടി ചോദിച്ചതാ :-)

പിന്നെ പെരുന്നാള്‍ തിരക്കുകള്‍ക്കിടയില്‍ തേരാ പാരാ നടക്കുന്നതിനിടയില്‍ ഒരഞ്ചു മിനിട്ട്‌ ഞങ്ങള്‍ ബ്ളോഗേര്‍സിനു വേണ്ടിയും കൂടി അല്‍ഫോന്‍സാമ്മയോട് പ്രാര്‍ത്ഥിക്കണേ. അതില്‍ കൊച്ചുത്രേസ്സ്യാന്നുള്ള
ഭാഗം ബോള്‍ഡ്-ഇറ്റാലിക്സിലിടാന്‍ മറക്കണ്ട :-)

കുട്ടിച്ചാത്തന്‍ said...

പെരുന്നാളാശംസകള്‍

ചാത്തനേറ്
നേര്‍ച്ച് ഭക്ഷണത്തിന്റെ ലൈവ് കമന്റ്റ്റി പോരട്ടെ

ഓടോ:
ആ മോളില്‍ പറഞ്ഞ ബോള്‍ഡ് ഇറ്റാലിക്സിന്റെ കൂടെ ത്രേസ്യാകൊച്ച് ഒന്നു വിട്ടുപോയി അതൂടെ ചേര്‍ത്തേക്കണേ-- സ്ട്രൈക്ക് ത്രൂ :)

SUNISH THOMAS said...

കുതിരവട്ടാ, പെരുന്നാളിനു കള്ളുഷാപ്പ് തുറക്കില്ല. പക്ഷേ, മറ്റു ചില സംഭവങ്ങള്‍ ഉടന്‍ പ്രതീക്ഷിക്കാം. കാത്തിരിക്കുക.
ത്രേസ്യാക്കൊച്ചേ
നേര്‍ച്ചച്ചോറ്, പയറ്, നാരങ്ങാ അച്ചാറ്. ഇത്രയുമാണുണ്ടാവുക. നേരത്തെ ഇത് തേക്കിലയില്‍ ആയിരുന്നു നല്‍കിയിരുന്നത്. നാട്ടില്‍ തേക്കുമരങ്ങള്‍ കുറഞ്ഞപ്പോള്‍ ഇപ്പോളിത് പേപ്പര്‍ പ്ളേറ്റിലായി. രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് ആറുമണി വരെ പല കൗണ്ടറുകളിലായി നേര്‍ച്ച വിതരണമുണ്ടാകും. നല്ല തിരക്കും.
മലയാളം ബ്ളേഗേഴ്സിനു വേണ്ടി ഒരു പാട്ടുകുര്‍ബനയും ചൊല്ലിച്ചേക്കാം.

ചാത്താ
അങ്ങനെ വെട്ടിക്കളയത്തൊന്നുമില്ല, കൊച്ചുത്രേസ്യാക്കൊച്ചിനു വേണ്ടി ഞാന്‍ പ്രത്യേകം പ്രാര്‍ഥിക്കും. അതിനു ബുദ്ധിയുറപ്പിക്കണേന്ന്!!!

krish | കൃഷ് said...

പെരുന്നാളാശംസകള്‍. അപ്പോള്‍ നേര്‍ച്ചവിതരണ കൌണ്ടറില്‍ തന്നെ കാണുമല്ലോ.

കുട്ടന്‍സ്‌ | S.i.j.i.t.h said...

സുനീഷ് ഭായ്
നേര്‍ച്ചപ്പെരുന്നാള്‍ല്‍ ആശംസകള്‍...പുതിയ പോസ്റ്റുകളുമായി ഉടനെ തിരികെ വരിക..

:)‌

asdfasdf asfdasdf said...

പെരുന്നാള്‍ ആശംസകള്‍.

സാല്‍ജോҐsaljo said...

അങ്ങനെ ശക്തമായ വോട്ടെടുപ്പിലൂടെ തന്നെ ഞ്യാന്‍ തോല്പിച്ചു.. അപ്.. അപ്....

:0

എവിടാടോ?

Powered By Blogger