Friday, December 14, 2007

സങ്കടം ഫ്രാന്സിസ്

ഫ്രാന്഼സിസ് എന്ന മനോഹരമായ പേരുണ്ടായിരുന്നിട്ടും അവനെ ആരും അങ്ങനെ വിളിച്ചില്ല. പകരം ഫ്രഞ്ചു എന്നും പ്രാഞ്ചു എന്നും വിളിച്ചു. എന്റെ പേരു ഫ്രാന്഼സിസ് എന്നാണെന്നു കരഞ്ഞും ചിരിച്ചും വെറുത്തും ദേഷ്യപ്പെട്ടും അവന്഼ പലവട്ടം പറഞ്ഞിട്ടുണ്ട്. പക്ഷേ, ആരുമതു കേട്ടില്ല. അതായിരുന്നു അവന്഼റെ ആദ്യത്തെ സങ്കടം.

പാലമ്മൂട് ഷാപ്പ് അവന്റെ തറവാട്ട് സ്വത്തായിരുന്നു.

എന്നുവച്ചാല്഼, അവന്഼റെ വല്യപ്പന്഼ സൌജന്യമായി നല്഼കിയ സ്ഥലത്താണു ഷാപ്പ് നാലുകാലില്഼ നില്഼ക്കുന്നത്.അതുമൂലം ഫ്രാഞ്ചുവിനു സോറി, ഫ്രാന്഼സിസിന് എന്നും നല്ല കള്ളു കിട്ടുമായിരുന്നു. നാട്ടിലെ ലോക്കല്഼ കുടിയന്മാര്഼ നല്ല കള്ളുവേണമെന്നു പറയുന്പോള്഼ നവസാരം വാറ്റിയ ചിരിയുമായി അകത്തേക്കു പോകുന്ന കള്ളുകച്ചവടക്കാരന്഼ അന്തോണി ചാരായം തോല്഼ക്കുന്ന ചിരിയുമായി തിരിച്ചെത്തിച്ചു തന്നിരുന്ന കലക്കന്഼ (കലക്ക്) കള്ളിനെക്കാള്഼ പത്തിരട്ടി ഗുണവും മണവുമുള്ള കള്ള് പകുതിപ്പണത്തിനു ഫ്രാന്഼സിസിനു കിട്ടിയിരുന്നു.

എന്നിട്ടും അവന്഼റെ സങ്കടം മാത്രം മാറിയില്ല. കള്ളു കുടിച്ചു കഴിഞ്ഞാല്഼ ഫ്രാന്഼സിസിന്റെ ഉള്ളിലെ സങ്കടക്കടല്഼ തിരയെടുത്തു തുടങ്ങും. അതു കേട്ട് ഷാപ്പിനു തീരം പറ്റിപ്പോകുന്ന മീനച്ചിലാറിനു വരെ നാണം വന്നിട്ടുണ്ട്.

ഫ്രാന്഼സിസിന്റെ സങ്കടക്കഥകള്഼ രണ്ടുകുപ്പിക്കള്ളിനു മുകളില്഼ ദുഖവെള്ളിയാഴ്ച മാത്രം പള്ളിയില്഼ കേള്഼ക്കുന്ന കുരിശിന്റെ വഴി പോലെ ഷാപ്പു മുഴുവന്഼ പരക്കും. അതിനാല്഼ പല നല്ല കുടിയന്മാരും ഫ്രാന്സിസു വരുന്നതു കാണുന്പോളെ പറയും- ദേണ്ടെ കുരിശ് ഇങ്ങോട്ട് വരുന്നുണ്ട്- അതു കേള്഼ക്കുന്നതും അവനു സങ്കടമായിരുന്നു.

ഇങ്ങനെയാണെങ്കിലും ഫ്രാന്഼സിസ് ആങ്കുട്ടിയായിരുന്നു.

ഇരുപത്തിയെട്ട് വയസ്സിനിടെ ഫ്രാന്഼സിസ് കുടിച്ചുതീര്഼ത്ത കള്഼സും ബവ്റിജസ് കോര്഼പറേഷന്഼റെ പ്രതിദിന ഉല്഼പാദനവും തുല്യമായിരുന്നു. ഇതുവരെ ഫ്രാന്഼സിസ് ഇടപെട്ട പ്രണയങ്ങളും കേരളത്തില്഼ പ്രതിദിനം സംഭവിക്കുന്ന ആത്മഹത്യകളുടെ എണ്ണവും സമമായിരുന്നു. അവന്റെ എല്ലാ പ്രണയങ്ങളും ആത്മഹത്യയ്ക്കും ജീവിതത്തിനുമിടയിലൂടെ ആര്഼ത്തനാദം പോലെ പാഞ്ഞുപോയതായിരുന്നു ഫ്രാന്഼സിസിനെ ഏറെ സങ്കടപ്പെടുത്തിയത്.

സങ്കടം 1

പത്താം ക്ളാസില്഼ പഠിക്കുന്പോള്഼ കൂടെപ്പഠിച്ച പെണ്഼കുട്ടിയോടു പ്രേമം തോന്നുന്നതില്഼ തെറ്റുണ്ടോ. ഇല്ലെന്നു മാത്രമല്ല, ഇമ്മിണി ബല്യ ശരിയുമാണെന്നു വിവരമുള്ളവര്഼ പറയും. ആ പെണ്ണും പറയും. പക്ഷേ, പത്താം ക്ളാസ് തോറ്റതിനു പിറ്റേന്ന് മകളെ കെട്ടിച്ചു തരണമെന്നാവശ്യപ്പെട്ട് അവളുടെ വീട്ടില്഼ച്ചെന്നു കയറിയ നേരത്ത് അവളുടെ തന്ത മാത്രം പറഞ്ഞു- ശരിയല്ല മോനെ നിന്റെ പോക്ക്.... അന്നവിടെനിന്നു സങ്കടത്തോടെ ഇറങ്ങിപ്പോന്ന ഫ്രാ഼ന്഼സിസിനു മുന്നിലൂടെ ആദ്യകാമുകി കഴിഞ്ഞ ദിവസവും രണ്ടെണ്ണത്തിനെ എളിയിലും രണ്ടെണ്ണത്തിനെ കയ്യിലുമാക്കി മേയിച്ചു കടന്നുപോയി. ഓരോ യുവാവും തന്റെ ആദ്യപ്രണയത്തെ ജീവിതാവസാനം വരെ ഓര്഼ക്കുമെന്നും ചാകുന്നിടം വരെ മുള്ളുപോലെ സംഗതി കുത്തിനോവിക്കുമെന്നും എന്നോട് ആദ്യം പറഞ്ഞത് ഫ്രാന്഼സിസായിരുന്നു....

സങ്കടം 2

ആദ്യപ്രണയം തകര്഼ന്നതിന്റെ വാശി ഫ്രാന്഼സിസിനില്ലായിരുന്നു. എങ്കിലും ഉള്ളില് തികട്ടിവരുന്ന തെങ്ങിന്഼കള്ളു പോലെ ഫ്രാന്഼സിസിന്റെ മനസ്സില്഼ ആര്഼ക്കെങ്കിലും നല്഼കാന്഼ കുറച്ചു പ്രണയം കിടന്നു വിറച്ചു. ആര്഼ക്കു നല്഼കാന്഼.....എന്നും വൈകിട്ട് പള്ളിക്കുന്നന്റെ തട്ടുകടയില്഼ വെറുതെയിരിക്കുന്പോള്഼ അതുവഴി പോകുന്ന പെങ്കുട്ടിയെ കണ്ടതും പതിയെപ്പതിയെ അവളെയങ്ങ് ഇഷ്ടമായതും ഈയിടയ്ക്കായിരുന്നു. രണ്ടാഴ്ച കഴിഞ്ഞ് അവന്഼ അവളോട് സംഗതി പറഞ്ഞു- ഇഷ്ടം.... (പ്രേമം എന്നു പറഞ്ഞില്ല)അവളു തിരിച്ചു ചോദിച്ചു- തട്ടുകടയില്഼ പറോട്ട അടിക്കുന്ന ആളല്ലേ.....

കരണക്കുറ്റിക്ക് നാലടി തരികയായിരുന്നു ഭേദം എന്നും പറഞ്ഞ് ഫ്രാന്഼സിസ് തിരിച്ചു പോന്നു. അന്നുമുതല്഼ തട്ടുകടയിലെ പറട്ടോയക്ക് കൂടെ സാന്പാറിനു പകരം സങ്കടം കൂട്ടിയായി ഭക്ഷണം.

സങ്കടം 3

നല്ല പെണ്഼കുട്ടി. പ്ളസ് ടു പഠിക്കുന്നതേയുള്ളൂ. പ്ളസ് ടു കഴിഞ്ഞ് അവള്഼ ഡിഗ്രി പഠിച്ചു തുടങ്ങുന്പോഴേയ്ക്കും ഇഷ്ടം പറയാം. അതുവരെ കിടക്കട്ടെ സൌഹൃദ ലൈനില്഼ ചിലത് എന്നോര്഼ത്താണു ഫ്രാന്഼സിസ് ആ പെങ്കുട്ടിയോടു പേരു ചേദിച്ചത്. പേരവള്഼ പറഞ്ഞു-ലീല.എന്നിട്ട് ഒരു മറുചോദ്യം- അങ്കിളിന്഼റെ പേരെന്താ...
അതിലവന്റെ ചങ്കുകലങ്ങി. അതായിരുന്നു മൂന്നാം സങ്കടം.
സങ്കടങ്ങള്഼ പിന്നെയുമുണ്ടായിരുന്നു. എല്ലാ സങ്കടങ്ങള്഼ക്കും അവസാനം സന്തോഷമുണ്ടായിരിക്കുമെന്നുപറയും പോലെ ഫ്രാ഼ന്഼സിസിന്റെ ജീവിതത്തിലും അതു സംഭവിച്ചു. ഒരു നട്ടുച്ച നേരത്ത് അവന്റെ ഫോണിലേക്കു വന്ന മിസ്ഡ് കോള്഼...
ഐശ്വര്യാ റായിക്ക് അബദ്ധം പറ്റിയതായിരിക്കണേ എന്ന പ്രാര്഼ഥനയുമായി ഉടനടി തിരിച്ചുവിളിച്ച ഫ്രാന്഼സിസിനു തെറ്റിയില്ല.


ഐശ്വര്യാ റായി വരെ പോയില്ലേലും അതിനെക്കാള്഼ ഐശ്വര്യമുള്ള കിളിനാദം. ഫ്രാന്഼സിസിന്റെ കളനാദം കിളിനാദത്തിനും ഇഷ്ടപ്പെട്ടു.

എന്താ പേര്

ഫ്രാന്഼സിസ്


എന്തു ചെയ്യുന്നു

ബിസിനസ് എക്സിക്യുട്ടീവാ..

താനെന്തു െചയ്യുന്നു

നഴ്സാ

എവിടെ
ഡല്഼ഹീല്

അയ്യോ

എന്താ

റോമിങ്ങാ അല്ലേ...

ങും

ങും

ങും.......

മൂന്നുവട്ടം മൂളിയതിന്റെ പിന്നാലെ ഫ്രാന്഼സിസ് സന്തോഷത്തോടെ ആ സംഗതി തിരിച്ചറിഞ്ഞു. തന്഼റെ സങ്കടങ്ങള്഼ക്കു ശാശ്വത പരിഹാരമായി ഐശ്വര്യറായി തോല്഼ക്കുന്ന കിളിനാദരൂപിണി. ശബ്ദം മനോഹരം, രൂപം അതിമനോഹരം എന്നാണല്ലോ പഴംചൊല്ല്. അങ്ങനെതന്നെയാവുമെന്നവന്഼ വിശ്വസിച്ചു. ഒരു നിളാതീരത്ത് ഒഴുകിവന്നെത്തുന്ന ശരത്കാല ശശിലേഖ പോലെ ഫ്രാന്഼സിസിന്റെ ജീവിതത്തില്഼ ചിലതു വിരുന്നുവന്നും പോയുമിരുന്നു. ഷാപ്പില്഼നിന്നു കലങ്ങി ഒഴുകിയിരുന്ന സങ്കടത്തിന്റെ പായലു പിടിച്ച കഥകള്഼ക്ക് അന്ത്യമായി. പകരം, പ്രണയത്തിന്റെ കുളിരുള്ള കഥകളായി. അതുകേട്ട് പാലമ്മൂട് ഷാപ്പും വിലങ്ങുപാറ പാലവും വരെ പ്രണയാര്഼ദ്രരായി.

ഒടുവില്഼ ആ നാള്഼ വന്നെത്തി. കിളിനാദ രൂപിണി നാട്ടില്഼ വരുന്നു. ഫ്രാന്഼സിസിനെ കാണാന്഼ മാത്രം. ഇതുവരെ നേരില്഼കാണാത്ത പ്രിയ കാമുകിയെ റിസീവ് ചെയ്യാന്഼ റയില്഼വേ സ്റ്റേഷനില്഼ പോകണം. ഒറ്റയ്ക്കു പോകാന്഼ അവനു മനസ്സുവന്നില്ല. ഒറ്റയ്ക്കു വിടാന്഼ നാട്ടുകാര്഼ക്കും.

സോമന്഼ ചേട്ടന്റെ മഹീന്ദ്ര കമാന്഼ഡര്഼ ജീപ്പ് പാലമ്മൂട്ടില്഼നിന്നു കയറ്റിയ രണ്ടു കന്നാസു കള്ളിനെയും ഫ്രാന്഼സിസിനെയും നാട്ടുകാരെയും വഹിച്ചു യാത്ര തിരിച്ചു. കോട്ടയത്തിന്. ഇടയ്ക്കും അനേകം ഷാപ്പുകളുണ്ടായിരുന്നു. ഓരോ ഷാപ്പിനും മുന്നില്഼ വണ്ടി നില്഼ക്കും. ദാഹം തീര്഼ക്കും. വീണ്ടും പുറപ്പെടും.
ഷാപ്പുകള്഼ അവസാനിക്കുന്ന വഴിയില്഼ റയില്഼വേ സ്റ്റേഷന്഼ എന്ന ബോര്഼ഡ് ആരോ കണ്ടുപിടിച്ചു. പ്ളാറ്റ് ഫോം ടിക്കറ്റെടുക്കാതെ ജനസാമാന്യം പ്ളാറ്റ്ഫോമിലായിക്കഴിഞ്ഞിരുന്നു.


ഫ്രാന്഼സിസ് പക്ഷേ പ്ളാറ്റ്ഫോം ടിക്കറ്റെടുത്തു. ജീവിതത്തിലേക്കുള്ള ടിക്കറ്റുമായി വരുന്നവളെ കാണാന്഼ കണ്ണുകടിച്ചു,രാവിലെ മുതല്഼ ഇതുവരെ ഒന്നും അടിക്കാത്തതിനാല്഼ കൈയും കാലും വിറച്ചു.


ട്രെയിന്഼ വന്നു. ജനമിറങ്ങി.

ഇറങ്ങുന്നയെല്ലാവരും ഫ്രാന്഼സിസ് വക സ്കാനിങ്ങിനു വിധേയരായികടന്നുപോയി.
കോമളരൂപിണി ശാലിനിയെന്ന മട്ടിലുള്ള തന്റെ കിളിനാദരൂപിണിയെ കണ്ടെത്താന്഼ കഴിയാത്തതിന്റെ മനോവിഷമത്തില്഼ ഫ്രാന്഼സിസ് ആള്഼ക്കൂട്ടത്തില്഼ തനിയെയായി. ആള്഼ക്കൂട്ടം ഫ്രാ഼ന്഼സിസിനെ ചുറ്റിക്കടന്നുപോയി. ആരും അവന്റെയടുത്തേക്കു വന്നില്ല.

അവള്഼ തന്നെ പറ്റിച്ചോ.....

ഒടുവില്഼, ഏറെക്കാലത്തിനു ശേഷം വീണ്ടും തന്നെ സങ്കടം കൂടോടെ കീഴ്പ്പെടുത്തുമെന്നു ഫ്രാന്഼സിസ് കരുതിപ്പോയ ഘട്ടത്തില്഼ പിന്നില്഼നിന്ന് ഒരു കൈ അവന്഼രെ ചുമലില്഼ വീണു.
തിരിഞ്ഞുനോക്കിയ ഫ്രാന്഼സിസ് കിടുങ്ങിപ്പോയി.
ആരാ...
ഞാനാ...കോമളരൂപിണി....
ഇതു ഞാനല്ല എന്നു പറഞ്ഞോടാനാണവനു തോന്നിയത്.
കോമളരൂപിണീ ശാലിനി നീയൊരു കോലം കെട്ടിയ മട്ടായി എന്ന മട്ടില്഼ ഒന്ന്. താടക എന്നു വിളിച്ചാല്഼ ആ പേരില്഼ യഥാര്഼ഥത്തിലുള്ള പെണ്ണും പിള്ള ഇറങ്ങിവന്നടിക്കും.

എന്തു ചെയ്യാന്഼....

ഏറെക്കാലം കാണാതിരുന്നിട്ടു കാണുന്നതിന്റെ ആഹ്ളാദത്തില്഼ കോമളരൂപിണി അവളുടെ കയ്യിലിരുന്ന മുഴുത്ത ബാഗ് എടുത്ത് അവന്റെ തോളിലേക്കിട്ടു.

നമുക്കു പോകാം...

എങ്ങോട്ട്...

ചേട്ടന്റെ വീട്ടിലോട്ട്...

എനിക്കു വീടില്ല, ഞാന്഼ ബിസിനസ് എക്്സിക്യുട്ടീവല്ല. അപ്പനുകൂടെയാ പണി. കാളയ്ക്കു ലാടമടി. നിന്നെ കണ്ടു ക്ഷമ ചോദിക്കാന്഼ നിന്നതാ... മാപ്പുതരണം...

ഒറ്റശ്വാസത്തില്഼ അത്രയും പറഞ്ഞിട്ട് ബാഗ് ഇട്ട് ഓടാന്഼ തുടങ്ങിയ അവനെ അവളു പിടിച്ചു നിര്഼ത്തി.

സാരമില്ല. ലാടമടി നല്ല പണിയാ. എന്റെ അപ്പന്഼ ലാടവൈദ്യനാ... ഞാനും അപ്പനുകൂടെയാ.. അതാ നഴ്സാ എന്നു പറഞ്ഞത്. നമ്മളു തമ്മില്഼ നല്ല ചേര്഼ച്ചയാ...

അവളുടെ പിടിത്തം അയഞ്ഞില്ല. പിന്നീട് ഒരിക്കലും ഫ്രാന്഼സിസ് സങ്കടപ്പെട്ടിട്ടില്ല.

13 comments:

SUNISH THOMAS said...

വീണ്ടും ഞാന്...
പുതിയ കഥ.
പഴയ കള്ള് പുതിയ കന്നാസില് എന്നും പറയാം.

Mr. K# said...

പാവം പ്രാഞ്ചി :-)

വേണാടന്‍ said...

ഹോ തോറ്റു..ഇപ്രാവശ്യവും തുടക്കം കള്ളില്‍ ...ഭരണങ്ങാനം ഒരു ബ്രുഹത്തായ കള്ളുഷാപ്പാണാ‍ല്ലോ... എല്ലാം കള്ളുമയം..

വായിച്ചാഘോഷിച്ചു.....അനന്ദമായീ...

പോരട്ടേ ഇനിയും ഇളവനുകള്‍..

ശ്രീ said...

പാവം!


സുനീഷേട്ടാ... കുറേയായല്ലോ കണ്ടിട്ട്?

കൊച്ചുമുതലാളി said...

ഇതില്‍ പറയുന്ന കള്ള് ഷാപ്പ് എവിടെയാണ്?

നല്ല കഥ.:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇവിടുണ്ടായിരുന്നോ?

ഓടോ: വരാന്ന് പറഞ്ഞിട്ട് വന്നില്ലാലോ?

SUNISH THOMAS said...

dear chathans,
varan pattiyilla. chila veettukaaryangal kaaranam leave vakamatti chelavazhikkendi vannu.
:)

സണ്ണിക്കുട്ടന്‍ /Sunnikuttan said...

സുനീഷെ,

വെല്‍ക്കം ബാക്ക്!

ഭരണങ്ങാനവും അവിടത്തെ പട്ട ഷാപ്പുകളുമില്ലാതെ ബൂലോകര്‍ക്ക് എന്ത് ജീവിതം മാഷെ. ആഴചയിലൊരിക്കലെങ്കിലും ഇതുവഴി സഞ്ചരിക്കൂ.

ഫ്രാഞ്ചിയുടെ സങ്കടങ്ങള്‍ ഇഷ്ടപ്പെട്ടു.

SUNISH THOMAS said...

sunnykkutta...
ennum varanamennundu. pakshe samayam kammi. nokkatte....

G.MANU said...

ഇരുപത്തിയെട്ട് വയസ്സിനിടെ ഫ്രാന്഼സിസ് കുടിച്ചുതീര്഼ത്ത കള്഼സും ബവ്റിജസ് കോര്഼പറേഷന്഼റെ പ്രതിദിന ഉല്഼പാദനവും തുല്യമായിരുന്നു

karthavE
:)

ഉണ്ടാപ്രി said...

അച്ചായോ,
ഭരണങ്ങാനം പ്രദേശത്തുള്ള സകല ഷാ‍പ്പുകളും ഈയ്യുള്ളവന്‍ അടുത്തിടെ കയറിയിറങ്ങി.
ഒരു ഹിഡന്‍ ക്യാമറ ഫിറ്റ് ചെയ്‌തോട്ടെന്നു ചോദിച്ചപ്പം “നീ ഞങ്ങടെ കഥ ഇന്റര്‍നെറ്റിലിടുന്ന ആ ഭരണങ്ങാനം കാരന്‍ അല്ലേ“ന്നു ചോദിച്ച് കറി വിളമ്പുന്ന തവിയുമായി തല്ലാന്‍ വന്നു.
“ഞാനതിയാനെ പിടിക്കാന്‍ വന്നതാ“ന്നു പറഞ്ഞപ്പോഴാ അവര്‍ക്കു സന്തോഷമായേ..
സന്തോഷം തെങ്ങിങ്കള്ളായും, പന്നിയുലര്‍ത്തിയതാ‍യും കിട്ടി.
അപ്പോള്‍ ജാഗ്രതെ..ഷാപ്പൂകളില്‍ ക്യാമറ ഫിറ്റ് ചെയ്തിട്ടുണ്ടേ..

കുറുമാന്‍ said...

കണ്ടാമൃഗത്തിനും കുയില്‍ നാദമോ:)

സുനീഷേ ഇത് കലക്കി........പാവം സങ്കടം ഫ്രാന്‍സിസ്........

എതിരന്‍ കതിരവന്‍ said...

ഇതെങ്ങനെയാ എന്റെ കാര്യം ഇത്രയും നന്നായി അറിഞ്ഞെ? ഞാനും ഫോണ്‍ വരുമ്പം ഐശ്വര്യ റായി നമ്പര്‍ തെറ്റി വിളിച്ചതായിരിക്കണെ എന്നു പ്രാര്‍ത്ഥിച്ചോണ്ടാ എടുക്കാന്‍ പോകുന്നത്.

ഇനി ഞാന്‍ തന്നെയാണോ ഫ്രാന്‍സിസ്?