Saturday, March 08, 2008

ഡിക്രൂസ് അങ്കിളിന്റെ ചിരി


കോഴിക്കോട്ടുനിന്നു മലപ്പുറത്തേക്കു ട്രാന്‍സ്ഫറായ കാലം.

ടൗണ്‍ഹാളിലും ബീച്ചിലും അളകാപുരിയിലുമൊക്കെയായി ഡീസന്‍റായി ജീവിച്ചിരുന്ന എന്നോടാണ് ഒരു സുപ്രഭാതത്തില്‍ മലപ്പുറത്തിനു പെട്ടിയും കിടക്കയുമെടുക്കാന്‍ പറഞ്ഞത്! നേരെ വണ്ടി കയറി, മലപ്പുറത്തേക്ക്.

പട്ടിക്കാട് എന്നു വിളിച്ചാല്‍ പട്ടികള്‍ കടിക്കുന്ന സ്ഥലം എന്നാണ് ആദ്യം തോന്നിയതെങ്കിലും പതിയെപ്പതിയെ നാട് എനിക്ക് ഇഷ്ടമായി. കോട്ടയം ജില്ലയിലൊരിടത്തും കാണാന്‍ കിട്ടാത്തയത്ര സ്നേഹവും ഹൃദയവിശാലയതയുമുള്ള ജനങ്ങളാണു മലപ്പുറത്തുകാര്‍. മലബാറുകാര്‍ പ്രത്യേകിച്ചും ഈയൊരു വിശേഷണത്തിന് അര്‍ഹരാണെങ്കിലും മലപ്പുറത്തുകാര്‍ക്ക് അതിനൊപ്പം ഒരു തൂവലിനു കൂടി യോഗ്യതയുണ്ട്.
സ്നേഹക്കൂടുതല്‍ കൊണ്ടാണ് മലബാറില്‍ പലയിടത്തും അടിപൊട്ടുന്നത്. എന്നാല്‍, പാലായില്‍ അങ്ങനെയല്ല, സ്നേഹം കൂടിയാല്‍ മാക്സിമം കൂപ്പിയേ പൊട്ടൂ....!!

അതെന്തു കുന്തവുമാകട്ടെ.മലബാറീ സ്നേഹത്തെക്കുറിച്ചാണു പറഞ്ഞുവരുന്നത്. മലപ്പുറത്ത് അത്യാവശ്യം കൗമില്‍ പിഴച്ചുപോകാന്‍ മാത്രം അറബിക് ഉപചാര വാക്കുകളും മറ്റും പഠിച്ചു ജീവിച്ചു പോകുന്നതിനിടയ്ക്കാണ് മറ്റൊരു അറിയിപ്പ് കിട്ടുന്നത്. നേരെ തിരുവനന്തപുരത്തിനു ട്രെയിന്‍ പിടിച്ചോളുക. സ്റ്റേറ്റ് സ്കൂള്‍ അത് ലറ്റിക്സ് ആന്‍ഡ് ഗെയിംസ്. ഒരാഴ്ച റിപ്പോര്‍ട്ടിങ് അസൈന്‍മെന്‍റ്!!

ടിക്കറ്റ് ബുക്കു ചെയ്തു. പരശു റാം എക്സ്പ്രസ്.

കുറ്റിപ്പുറത്തുനിന്നാണു കിട്ടിയത്. രാവിലെതന്നെ, ഒരാഴ്ചത്തേക്കുള്ള ഡ്രസ്, വെയിലുകൊള്ളാതിരിക്കാന്‍ തലയില്‍ വയ്ക്കുന്നയിനം തൊപ്പികള്‍ പലതരം, ലാപ്ടോപ്, റൂഫ്ടോപ്പ് സാധനസാമഗ്രികളും തൂക്കി റയില്‍വേ സ്റ്റേഷന്‍ പിടിച്ചു.
ആരോടും ചോദിക്കാതെ ട്രെയിന്‍ വന്നു. ഞാങ്കയറി.


ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തിരുന്നതിനാലും തലേന്നു രാത്രി ഉറങ്ങാതിരുന്നു പണിയെടുത്തതിനാലും എത്രയും വേഗം സീറ്റുപിടിക്കുകയായിരുന്നു എന്‍റെ ലക്ഷ്യം. ഒരുത്തന്‍റേം സഹായമില്ലാതെ രണ്ടുമൂന്നു ബാഗും തൂക്കി ഞാന്‍ കോച്ചിലൂടെ അങ്ങോട്ടുമിങ്ങോട്ടും പാടിപ്പാടി നടന്നു. മുടിഞ്ഞ തിരക്ക്.

എന്‍റെ സീറ്റേത്? ഒടുവില്‍ തപ്പിപ്പിടിച്ചു. സീറ്റ് നമ്പര്‍ നോക്കിയപ്പോള്‍ അവിടെയതാ ഇരിക്കുന്നു, സുന്ദരിയും സുശീലയും സുമുഖിയുമായ ഒരു പെണ്‍കുട്ടി!!!!

ടംഡഡേ...

ഇരുപത്തിരണ്ടുവയസിനപ്പുറം പോകില്ല. ഒന്നുകൂടി സൂക്ഷിച്ചു നോക്കി. എന്റെ സീറ്റില്‍ത്തന്നെയാണിരിപ്പ്. തൊട്ടിപ്പുറത്ത് മെലിഞ്ഞ് നരച്ചതാടിയുമായി ഒരു മധ്യവയസ്കന്. പിതാമഹനായിരിക്കും.

പക്ഷേ, ഞാനെന്തു ചെയ്യണം? എന്റെ സീറ്റ് എന്തു ചെയ്യണം. കണ്ണില്‍ ഉറക്കം ഊഞ്ഞാലുകെട്ടുന്നു.

എഴുന്നേല്‍ക്കാന് പറയുന്നത് ശരിയാണോ? ഭാവിയില്‍ എം. കമലത്തിന് ഇടപെടാന്‍ ഒരു കേസായാലോ?

ഞാന്‍ പെണ്‍കൊച്ചിന്റെ നേരെ നോക്കി ഒന്നു മുരടനക്കി.
അടുത്ത നിമിഷം അതെന്നെ നോക്കി. ഒന്നുകൂടി നോക്കി.രണ്ടാമത്തെ നോട്ടത്തിന്റെ അര്‍ഥം പിടികിട്ടും മുന്‍പേ സുഖസുന്ദരമായി അത് എന്നെ നോക്കിയൊന്നു ചിരിച്ചു.
ഒന്നാം ക്ളാസ് മുത്ല‍ ഒന്നിച്ചു പഠിച്ചവനെ നോക്കിയുള്ള ചിരി മാതിരി ഒന്ന്.

എനിക്കു തിരിച്ചു ചിരിക്കാന്‍ തോന്നിയില്ല.
അടുത്ത നിമിഷം പെണ്ണിന്‍റെ അടുത്തിരുന്ന താടിവച്ച ചേട്ടന്‍ ചാടിയെഴുന്നേറ്റ് അറ്റന്‍ഷനായി.

താങ്കളുടെ സീറ്റാണല്ലേ?

ഞാന്‍ പറഞ്ഞു- അതേ...

ഇരുന്നോളൂ...

എവിടെ, ആ പെണ്കൊച്ചിന്റെ അടുത്തുവേണം ഇരിക്കാന്‍.

അതു വേണോ? ഞാന്‍ പറ‍ഞ്ഞു- അ ങ്ങനെയൊന്നുമില്ല, ഏതേലും ഒരു സീറ്റേല്‍ ഇരുന്നാല് മതി.

എങ്കില്‍ ഇവിടെത്തന്നെ ഇരുന്നോളൂ. ഷൊര്‍ണൂരാകുന്പോള്‍ അപ്പുറത്തിരിക്കുന്നയാള്‍ എഴുന്നേല്‍ക്കും. അപ്പോള്‍ ഞാനിരുന്നോളാം.

അതും പറഞ്ഞ് അദ്ദേഹമെന്നെ അവിടെ പിടിച്ചിരുത്തി. ഇരിക്കാന്‍ നേരം ഞാന്‍ ആ പെണ്‍കുട്ടിയെ ഒന്നുകൂടി നോക്കി. പഴയ ചിരി അതേ പടി മുഖത്തുണ്ട്. ഒരു മാറ്റവുമില്ല. ഈ പ്രത്യേക സാഹചര്യത്തില്‍ ചിരിക്കാതിരിക്കുന്നത് അനുചിതമായിപ്പോവില്ലേ എന്നു ചിന്തിച്ചെങ്കിലും ഞാന്‍ ചിരിച്ചില്ല. ചിരിക്കുന്ന പ്രശ്നമില്ല. അല്ല പിന്നെ...!!!

ഞാനിരുന്നു. പുറത്തെ കാഴ്ചയും കണ്ട് വിന്‍ഡോയോടു ചേര്‍ന്നാണു കൊച്ചിന്റെ ഇരിപ്പ്. ഞാന്‍ തൊട്ടിപ്പുറത്ത്. കാല്‍ചുവട്ടില്‍ വല്യൊരു ബാഗുമുണ്ട്. എങ്ങോട്ടോ ഉള്ള യാത്രയിലാണ്. എവിടെയോ പഠിക്കുകയാണെന്നു തോന്നുന്നു. എന്നാലും എന്നെ അവിടെ പിടിച്ചിരുത്തിയിട്ട് എഴുന്നേറ്റു മാറിയ അവളുടെ അപ്പനെ സമ്മതിക്കണം....

ഞാനങ്ങനെ ചിന്തിച്ചിരിക്കുമ്പോളാണ് അവള്‍ അദ്ദേഹത്തെ തോണ്ടി വിളിച്ചത്.

അങ്കിള്‍, വേണമെങ്കില്‍ ഇവിടെ ഇരുന്നോളൂ. ഞാന്‍ അല്‍പനേരം നില്‍ക്കാം...

അതു വേണ്ടെന്ന് അയാള്‍ തലയാട്ടി.

അങ്ങനെ വരട്ടെ. അപ്പനല്ല, അങ്കിളാണ്. എന്തോന്ന് അങ്കിള്‍, വെറുതെയല്ല, മാടപ്രാവിനെപ്പോലിരിക്കുന്ന ആ കൊച്ചിന്റെ തൊട്ടടുത്ത് ആട്ടിന്‍തോലണിഞ്ഞ എന്നെപ്പോലൊരു ചെന്നായെ പിടിച്ചിരുത്തിയത്.

വണ്ടി ഷൊര്‍ണൂരില്‍. ഞാന്‍ (സോറി, ഞങ്ങള്‍) ഇരിക്കുന്ന സീറ്റിന്‍റെ നേരെ എതിര്‍വശത്ത് അങ്കിളുമിരുന്നു. ഇരുന്നപാടെ, ഞാന്‍ വീണ്ടുമൊരിക്കല്‍ക്കൂടി അങ്കിളിന്‍റെ മുഖത്തേക്കു നോക്കി.
നല്ല മുഖ പരിചയം. എങ്കയോ പാത്ത മാതിരി.......

എവിടെയായിരിക്കും. ആലോചനകള്‍ സെറിബ്രം, സെറിബെല്ലം, മെഡുല്യ ഒബ്ളങ്ങേറ്റ വഴി പലതവണ കയറിയിറങ്ങി. കിട്ടുന്നില്ല.
അടുത്ത നിമിഷം അടുത്തിരിക്കുന്ന പെണ്‍കൊച്ചിനെ നോക്കി. അതിെന പക്ഷേ നേരത്തെ കണ്ട പരിചയമില്ല. ഇനി കണ്ടാല്‍ മറക്കത്തില്ലേലും മുന്‍പരിചയം നഹിനഹി...

അങ്കിളിനെ എവിടെയോ കണ്ടു പരിചയമുള്ളപോലെ....ഞാന്‍ വിട്ടില്ല.

അങ്കിള്‍ ചിരിച്ചു. എന്റെ വീട് കോഴിക്കോടാണ്.

എനിക്കു പകുതി കത്തി. ഞാനും കുറേക്കാലം കോഴിക്കോടുണ്ടായിരുന്നു.

എവിടെ???

വൈഎംസിഎ ക്രോസ് റോഡിലായിരുന്നു താമസം.

എന്റെ ജ്യേഷ്ഠന്റെ വീട് അവിടെയാണല്ലോ...

അടുത്ത നിമിഷം എനിക്കു കംപ്ളീറ്റായി കത്തി. അങ്ങനെ വരട്ടെ. ഞങ്ങളുടെ ക്വാര്‍ട്ടേഴ്സിന്റെ ഉടമ ഡിക്രൂസ് അങ്കിളിന്‍റെ അനിയനാണ് ഈ ഇരിക്കുന്ന അങ്കിള്‍.

ഡിക്രൂസ് അങ്കിളിന്‍റെ വീട്ടുവളപ്പില്‍ത്തന്നെ അദ്ദേഹം വിദേശത്തുള്ള മകനുവേണ്ടി പണിത സുന്ദരന്‍ വീട്ടിലായിരുന്നു ഞങ്ങളുടെ താമസം. വീടുപണിതെങ്കിലും മകന്‍ നാട്ടിലോട്ടില്ലെന്നു പ്രഖ്യാപിച്ചതോടെ അങ്കിള്‍ അതു ഞങ്ങളുടെ ക്വാര്‍ട്ടേഴ്സാക്കാന്‍ കന്പനിക്കു നല്‍കുകായിരുന്നു. അവിടെ, ഡിക്രൂസ് അങ്കിളിനെ കാണാന്‍ വരുന്ന ഈ അങ്കിളിന്റെ മുഖം എനിക്ക് ഇപ്പോള്‍ പൂര്‍ണമായും പിടികിട്ടി.

ഞാന്‍ അവിടെയായിരുന്നു താമസം. രണ്ടുമാസം മുന്‍പാണു മലപ്പുറത്തേക്കു ട്രാന്‍സ്ഫര്‍ ആയത്.

അങ്കിള് തലയാട്ടി.

അടുത്ത നിമിഷം ആ പെണ്‍കുട്ടിയും തലയാട്ടി. അതിനെ ഞാന്‍ അവിടെ വച്ചു കണ്ടിട്ടില്ലേലും അതെന്നെ കണ്ടിട്ടുണ്ടെന്ന മട്ടിലാണു പെരുമാറ്റം.

കോഴിക്കോടന്‍ ജീവിതകാലത്തെ ഒരിക്കലും മറക്കാത്ത സംഗതിയാണു ക്വാര്‍ട്ടേഴ്സ് വാസം. എന്നും ജോലി കഴിഞ്ഞുവന്നാല്‍ തുടങ്ങുന്ന ചര്‍ച്ചകള്‍, തൊട്ടപ്പുറത്തു കണ്ണൂര്‍ റോഡിലുള്ള മുസ്ലലിം പള്ളിയില്‍ സുബഹി ബാങ്കുവിളിക്കുമ്പോളാണ് അവസാനിക്കുക.
ഈസ്റ്റണേണ്‍, വെസ്റ്റേണ്‍ ക്രിട്ടിസിസം, ബ്ളായ്ക്ക് ഈസ്തറ്റിക്സ്, മാജിക്കല്‍ റിയലിസം, ഇക്കോ ഫെമിനിസം എന്നു തുടങ്ങി നളിനി ജമീലയുടെയും കല്ലേന്‍ പൊക്കുടന്‍റെയും ആത്മകഥകള്‍ വരെ എത്രയെത്ര ചര്‍ച്ചകള്‍. കൊറോണേഷനില്‍ പുതിയ സിനിമ വരുന്ന ദിവസം ഇങ്മാര്‍ ബര്‍ഗ്മാനെ മുതല്‍ ശ്രീനിവാസനെ വരെ ജാതിമതവര്‍ണവര്‍ഗ ഭേദമന്യേ അണിനിരത്തുന്ന ചര്‍ച്ചാരാത്രങ്ങളെക്കുറിച്ച് ഓര്‍ത്തപ്പോള്‍ എനിക്കു കുളിരുകോരി.
ചില രാതികളില്‍ കത്തിച്ച പൈപ്പുമായി പുകയാസ്വദിച്ചു ഡിക്രൂസ് അങ്കിളും വരും. അങ്കിള്‍ വന്നാല്‍ പിന്നെയാരും സംസാരിക്കില്ല.അങ്കിള്‍ കുറേനേരം സംസാരിക്കും. പണ്ട് നന്നേ ചെറുപ്പത്തില്‍ ഏതോ സായിപ്പിന്റെ കീഴിലായിരുന്നു ജോലി. സായിപ്പുതിരിച്ചുപോയപ്പോള്‍ കൂടെച്ചെല്ലാന്‍ വിളിച്ചിട്ടും പോയില്ലത്രേ. എങ്കിലും സായിപ്പിന്റെ ശീലങ്ങള്‍ ഡിക്രൂസ് അങ്കിളിനെ വിട്ടുപിരിഞ്ഞില്ല.അതിലൊന്നായിരുന്നു ഈ പൈപ്പ് വലിയും മറ്റും.

അടുത്തിരിക്കുന്ന പെണ്‍കൊച്ച് ചിരിച്ചുകാണിച്ചപ്പോള്‍ തിരിച്ചും ചിരിച്ചു കാണിക്കേണ്ടിയിരുന്നത് അത്യാവശ്യമായിരുന്നു എന്ന് എനിക്കപ്പോള്‍ തോന്നി. ഒരു ചിരി മിസ് ആ സാഹചര്യത്തില്‍ ഇനി അങ്ങോട്ടു കയറി ചിരിക്കുന്നത് ആണുങ്ങള്‍ക്കു ചേര്‍ന്ന പരിപാടിയല്ല.

അതിന്‍രെ പേര് എന്നതാണെന്നും അറിയേണ്ടിരിക്കുന്നു. അതും എടുത്തുചാടി ചോദിക്കുന്നതു ശരിയല്ല.

എന്തേലും ഒരു ചര്‍ച്ച അങ്ങോട്ടിട്ടിട്ട് അതിന്മേല്‍ പിടിച്ചുകയറാം. അതാണു നല്ലത്.

ഡിക്രൂസ് അങ്കിളിന്‍റെ മരണം ഒരു ഞായറാഴ്ചയായിരുന്നു എന്നു ഞാനോര്ത്തു. ബാക്കിയുള്ളോരില്‍ പാതി പള്ളിയില്‍ കുര്‍ബാന കാണാനെന്ന വ്യാജേന വായിനോക്കാന് പോയ നേരത്ത് അന്തംവിട്ടുറങ്ങുകയായിരുന്ന എന്നെ മെസ്സിലെ ചേട്ടത്തിയാണു കുലുക്കി വിളിച്ചേല്‍പിച്ചത്.

എടാ, ഡിക്രൂസ് അങ്കിളു മരിച്ചു.

ആ.. ഒബിറ്റ് ഡെസ്കില്‍ പറ‍യ്, ഇവിടെയല്ല എന്നു പറഞ്ഞിട്ട് ഞാന്‍ വീണ്ടും കിടന്നു.

അടുത്ത നിമിഷം മെസ്സിലെ അമ്മച്ചി എനിക്കിട്ടു ചൂലുവച്ച് ഒന്നു തന്നെന്നു തോന്നുന്നു, നല്ല വേദന.

ഇത് ഓഫിസല്ല, വീടാ.. എഴുന്നേല്‍ക്ക്. അപ്പുറത്തു ഡിക്രൂസ് അങ്കിള്‍ മരിച്ചു.

എനിക്കു സ്റ്റേഷന്‍ കിട്ടി.

ഡിക്രൂസ് അങ്കിള്‍ ഈസ് നോ മോര്‍.....

ചാടിയെഴുന്നേറ്റു, റെഡിയായി. നേരെ അപ്പുറത്തെ വീട്ടില്‍പ്പോയി. ഉച്ചവരെ അവിടെ ചുറ്റിപ്പറ്റി നിന്നു. വൈകിട്ട് നാലുമണിക്കായിരുന്നു സംസ്കാരം. അതിനും പോയി, അതുവഴി ഓഫിസിലേക്കും പോയി. ഡിക്രൂസ് അങ്കിളിന്‍റെ മരണം പ്രമാണിച്ച് അന്നുരാത്രി ചര്‍ച്ചകള്‍ക്ക് അവധി കൊടുത്തിരുന്നു.

കിടിലന്‍ ഒരു വിഷയം കൈയില്‍ കിട്ടിയതിന്റെ ആവേശത്തോടെ, ട്രെയിനില്‍ ബാക്കിയുള്ള അനിയന്‍ അങ്കിളിനോട് ഞാന്‍ പറഞ്ഞു-

ഡിക്രൂസ് അങ്കിള്‍ മരിക്കുമ്പോള്‍ ഞാന്‍ കോഴിക്കോട്ടെ വീട്ടിലുണ്ടായിരുന്നു...

ഒന്നും മനസ്സിലാകാത്ത പോലെ അങ്ങേര് എന്നെ നോക്കി.
ആര്????

ഡിക്രൂസ് അങ്കിള്‍.- ഞാനാവര്‍ത്തിച്ചു.

സംഗതി മനസ്സിലാവാത്ത പോലെ അദ്ദേഹം പൊണ്‍കൊച്ചിനെ നോക്കി. അതിനും ഒന്നും മനസ്സിലാവാത്ത പോലെ.

ഇതെന്തു കുന്തം? -

അതേ, ഞങ്ങളുടെ ഹൗസ് ഓണര്‍, ചേട്ടന്‍റെ ചേട്ടന്‍ ഡിക്രൂസ് അങ്കിളിന്റെ കാര്യമാണു ഞാന്‍ പറഞ്ഞത്. പുള്ളിക്കാരന്‍ മരിച്ചപ്പോള്‍ ഞാന്‍ വീട്ടിലുണ്ടായിരുന്നു.

ഓ അതു ശരി.

എന്തോ വളിപ്പു കേട്ടമാതിരി പുള്ളി ഒന്നിളകിയിരുന്നു.
അതിന്നടുത്ത നിമിഷം പെണ്‍സന്താനം പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.
ഡിക്രൂസ് അങ്കിള്‍ വടിയായതിന് ഇവളെന്തിനു ചിരിക്കണം? - ഞാനലോചിച്ചു കൊണ്ടേയിരുന്നു.

അവളുടെ ചിരി ചെറുതായി നിന്നു. ഇപ്പോള്‍ അമര്‍ത്തിപ്പിടിച്ച ചിരിയാണ്. എനിക്കൊന്നും മനസ്സിലായില്ല. ഇനി ഈ സാധനത്തിന്റെ തലയ്ക്കു വല്ല പിരിയുമായിരിക്കുമോ?

തല്‍ക്കാലം അവിടെ ഇരിക്കുന്നതു ശരിയല്ല. ഞാന്‍ പതിയെ എഴുന്നേറ്റ് ട്രെയിനിന്റെ വാതിലിനു നേര്‍ക്കു നടന്നു. ട്രെയിന്‍ തൃശൂരിനോട് അടുക്കുന്നു.

പതിയെ ഫോണെടുത്ത് കോഴിക്കോട്ടെ ചങ്ങാതിക്കു വിളിച്ചു.

ചേട്ടാ, ഞാനാ.

എന്നാടാ?

അതേ,ഞാനിപ്പം ട്രെയിനിലാ. നമ്മുടെ മരിച്ചുപോയ ഡിക്രൂസ് അങ്കിളിന്‍റെ അനിയനും അങ്ങേരുടെ വകേലുള്ള ഏതോ ഒരു സുന്ദരി പെങ്കൊച്ചും ട്രെയിനേലുണ്ട്. ആ കൊച്ചാണേല്‍ എന്റെ തൊട്ടടുത്താണിരിക്കുന്നത്.

ഓഹോ അതു ശരി. എന്നതാടാ അവളുടെ പേര്?

അതു ചോദിച്ചില്ല.

എന്നാ ചെയ്യുവാ...

അതും ചോദിച്ചില്ല.

എങ്ങോട്ടാ...

അതും ചോദിച്ചില്ല.

പിന്നെ നീ എന്നാ കുന്തമാ ചോദിച്ചത്.

അതേ ഞാന്‍ ഡിക്രൂസ് അങ്കിള്‍ മരിച്ചുപോയ കഥയൊക്കെ അവരെ വര്‍ണിച്ചു കേള്‍പിക്കുവായിരുന്നു. ആ കഥ പറഞ്ഞപ്പോള്‍ മുതല്‍ ആ പെണ്‍കൊച്ച് എന്നെ നോക്കി ചിരിക്കാന്‍ തുടങ്ങിയതാ. ചിരി ഇതുവരെ നിന്നിട്ടില്ല. എനിക്കൊരു സന്ദേഹം...

മറുപുറത്ത് നിശബ്ദത.

എടാ നീ അവരോട് എന്തു കാര്യമാ പറഞ്ഞത്?

ഡിക്രൂസ് അങ്കിള്‍ മരിച്ച കാര്യം.

ആര്?

ഡിക്രൂസ് അങ്കിള്‍.

നീ അങ്ങനെ തന്നെയാണോ പറഞ്ഞത്?

എങ്ങനെ?

ഡിക്രൂസ് അങ്കിള്‍ എന്ന്...!!!

അതേ....

ചതിച്ചല്ലോടാ....

എന്നാ പറ്റി???

എന്‍റെ ചങ്കിടിച്ചു.

എടാ ഡിക്രൂസ് അങ്കിള്‍ എന്നത് നമ്മള് അങ്ങേര്‍ക്കു പണ്ടിട്ട ഇരട്ടപ്പേരാ...അങ്ങേരുടെ യഥാര്‍ഥ പേര് ലെസ്ലി ലൂയിസ് റിച്ചാര്‍ഡ് എന്നോ മറ്റോ ആണ്. അതു വായില്‍ക്കൊള്ളുകേലെന്നും പറഞ്ഞ് അവിടെ താമസം തുടങ്ങിയ കാലത്ത് ഉണ്ടായിരുന്നവര്‍ ഇട്ട ഇരട്ടപ്പേരാണു ഡിക്രൂസ് അങ്കിള്‍...!!!!

എന്റെ ചങ്കിനെ നെടുകെ പിളര്‍ന്ന് ട്രെയിന്‍ കൂവിപ്പാ‍ഞ്ഞുകൊണ്ടിരുന്നു.

വെറുതെയല്ല അവളു നിര്‍ത്താതെ ചിരിക്കുന്നത്. ഞാനിനി എങ്ങനെ അവരുടെ മുഖത്തു നോക്കും????

ഞാനങ്ങോട്ടു പോയില്ല. ഒന്നരമണിക്കൂറോളം ട്രെയിനിന്റെ വാതില്‍ക്കല്‍നിന്നു. ഉച്ചകഴിഞ്ഞു.

എറണാകുളം സ്റ്റേഷന്‍ അടുക്കാറായി. നിന്നുനിന്നു കാലുകഴച്ചു. ഇനി ഇരിക്കാതെ തരമില്ല. പതിയെ അവര്‍ ഇരിക്കുന്നിടത്തേക്കു ചെന്നു.

അവര്‍ ഇരുവരും നേരിയ മയക്കത്തിലാണ്. ശബ്ദമുണ്ടാക്കാതെ പോയി പെണ്കൊച്ചിന്റെ അടുത്തുതന്നെ ഇരുന്നു. ഇരുന്നപാടെ ഞാന്‍ കണ്ണുരണ്ടും ഇറുക്കെ അടച്ചു. രക്ഷപ്പെട്ടു.
അരമണിക്കൂര്‍ കഴിഞ്ഞുകാണും. എന്നെ ആരോ തോണ്ടി വിളിച്ചു.
ഞാന്‍ കണ്ണു തുറന്നു. ആ കുട്ടിയാണ്.

ഞങ്ങളിവിടെ ഇറങ്ങുകയാണ്. എറണാകുളമായി.

അപ്പോളും അവളുടെ ചിരി മാഞ്ഞിട്ടില്ല.

എനിക്കു ലേശം ധൈര്യമായി. ഇവിടെ എന്തു ചെയ്യുന്നു???

നഴ്സിങ് പഠിക്കുന്നു.

ജിഎന്‍എം ആണോ ??

അതേ.

എന്താ പേര്?

അവളു പേരു പറഞ്ഞു.

തിരിച്ചെന്നോട് പേരു ചോദിച്ചില്ല, ഞാന്‍ പറഞ്ഞതുമില്ല

സ്റ്റേഷനെത്തി. ട്രെയിന്‍ നിന്നു. വലിയ ബാഗുമെടുത്ത് പ്രയാസപ്പെട്ട് അവള്‍ അങ്കിളിന്റെ അനിയന്റെ ഒപ്പം ട്രെയിനിറങ്ങി. ഇറങ്ങാന്‍ നേരം ഇളയ അങ്കിളും എന്നെ നോക്കിയൊന്നു ചിരിച്ചു. ഞാനും...!!!

ആശ്വാസം... അവരു പോയല്ലോ.

പതിെയ ട്രെയിനിന്റെ വിന്‍ഡോയിലേക്കു തലവച്ച് ഞാന്‍ ആശ്വസിച്ചു.

പുറത്തേക്കു നോക്കിയപ്പോള്‍ പ്ളാറ്റ് ഫോമില്‍ അവളെയും അങ്കിളിനെയും കണ്ടു. പുറത്തേക്കു നടക്കും മുന്‍പ്, വീണ്ടും എന്നെ നോക്കി അവളാ പഴയ ചിരി ചിരിച്ചു. ഡിക്രൂസ് അങ്കിളിന്റെ ചിരി......

23 comments:

SUNISH THOMAS said...

നാലുവര്‍ഷം മുന്‍പ് മനോഹരമായി എനിക്കു പറ്റിയത് (അബദ്ധം എന്നു പറയുന്നില്ല)

:)

Unknown said...

Nice post...after a long gap

കുറ്റ്യാടിക്കാരന്‍|Suhair said...

:)

ശെഫി said...

നല്ല വിവരണം , അപ്പൊ മലപ്പുറത്തും ഒണ്ടായിരുന്നു അല്ലേ

ധനേഷ് said...

കൊള്ളാം നല്ല ഒന്നാന്തരം അബദ്ധം ...

Mr. K# said...

:-)

Shades said...

Othiri Chirichu...!
Thanks...!!!
:)
:)

Sathees Makkoth | Asha Revamma said...

സാരമില്ല. അറിയാതെ പറഞ്ഞ് പോയതല്ലേ...
വീണിടത്ത് കിടന്നൊന്ന് ഉരുളേണ്ടായിരുന്നോ സുനീഷേ.

മലയാളി said...

ഇതോരു മാതിരി വേണുന്നെത്തിക്കലായി പോയി,

എന്താ ആശയദാരിര്യം

Unknown said...

sunish,its a nice description.hearty congratsss
so wat abt peoples frm kottayam,bhm?xpectg more moreee

തോന്ന്യാസി said...

ഇപ്പോ മനസ്സിലായോ സ്വന്തം പേരുള്ള കത്തിയുണ്ടെങ്കിലും, ഞങ്ങള്‍ മലപ്പുറംകാര്‍ പാവങ്ങളാണെന്ന്........

എന്തായാലും ഡിക്രൂസങ്കിളിന്റെ ആ ചിരി എനിക്കിഷ്ടമായി

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അങ്ങേര്‍ക്ക് വേറെ വല്ല പേരും ഇട്ട്‌കളയാത്തത് നന്നായീ..

SUNISH THOMAS said...

പ്രിയപ്പെട്ട മലയാളീ...

കഥ നിര്‍ത്തി കുറച്ച് അനുഭവം എഴുതാമെന്നു വിചാരിക്കുകായിരുന്നു. ആശയദാരിദ്ര്യം എന്നു പറഞ്ഞ സ്ഥിതിക്ക് അടുത്തത് കഥയായിരിക്കും. തനി തല്ലിപ്പൊളി ഒന്ന്!!!

പോട്ടെ... എനിക്കു കഥാപാത്രത്തെ ഉള്ക്കൊള്ളാന്‍ നേരമായി...!!!

krish | കൃഷ് said...

:)

Unknown said...

Where is your last post??

ഉഗാണ്ട രണ്ടാമന്‍ said...

:)

പൈങ്ങോടന്‍ said...

അബദ്ധമല്ലാത്ത ഈ കുറിപ്പ് ഇഷ്ടപ്പെട്ടു.
നാട്ടിലുള്ള പല സുഹൃത്തുക്കളും അവരുടെ ഇരട്ടപ്പേരിലാ കൂടുതല്‍ അറിയപ്പെടുന്നത്. അവരുടെ യഥാര്‍ത്ഥ പേരെന്താണെന്ന് പലര്‍ക്കുമറിഞ്ഞുകൂടാ.

SUNISH THOMAS said...

ആഗ്നസ്,
കഴിഞ്ഞ പോസ്റ്റ് ഞാനുദ്ദേശിച്ച വഴിക്കു പോയില്ല. സംഗതി എഴുതി ലെവലാക്കിയെങ്കിലും വേണ്ടത്ര അശ്രദ്ധ കാട്ടിയതുകൊണ്ട് അതു പിന്നീടു വായിച്ചപ്പോള്‍ ഇഷ്ടപ്പെട്ടില്ല. അടുത്തനിമിഷം അതിന്റെ തലയരിഞ്ഞു അഥവാ ഡിലീറ്റു ചെയ്തു.
സദയം ക്ഷമിക്കുക.

Unknown said...

സുനീഷേട്ടാ,
ഇത് എനിക്ക് സ്ഥിരമായി ഒരു കാലത്ത് പറ്റിയിരുന്ന അബദ്ധമാണ്. കൂടെയുള്‍ലവന്മാര് ഡീസന്റല്ലെങ്കില്‍ നമ്മള്‍ ഡീസന്റായിട്ടും കാര്യമില്ല എന്ന് മനസ്സിലായില്ലേ?

ഓടോ: ഇപ്പൊഴും മലപ്പുറത്താണോ? വന്നാല്‍ കാണാന്‍ പറ്റുമോ? ;-)

Unknown said...

I regret...couldn't read it

SUNISH THOMAS said...

ആഗ്നസേ...
റിഗ്രറ്റേണ്ട. അതു വായിക്കാതിരുന്നതു നന്നായി എന്നു കരുതിയാല്‍ മതി!!!

SUNISH THOMAS said...

ദില്‍ബാ ഞാന് മലപ്പുറം വിട്ടു. വരുമ്പോള്‍ മെയിലയക്കൂ...കാണാം.

മരമാക്രി said...

സുനീഷ് എഴുത്ത് നിര്‍ത്തണം

Powered By Blogger