Tuesday, January 01, 2008

പൈലറ്റ് ആവാതിരുന്നത് എത്ര നന്നായി?


ലിമിറ്റഡ് സ്റ്റോപ്പ് ബസിന്റെ ഡ്രൈവറാവുകയായിരുന്നു ചെറുപ്പത്തില്‍ എന്റെ ഏറ്റവും വലിയ ലക്ഷ്യം. ഭരണങ്ങാനത്തുനിന്നു വണ്ടിയെടുത്താല്‍ പിന്നെ പാലാ, അവിടെനിന്നു വിട്ടാല്‍ മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്, കടുത്തുരുത്തി, തലയോലപ്പറന്പ്, കാഞ്ഞിരമറ്റം, തൃപ്പൂണിത്തുറ, വൈറ്റില പിന്നെ എറണാകുളം - ഇതുമാത്രമായിരിക്കണം സ്റ്റോപ്പുകള്‍. അതാവുന്പോള്‍ വണ്ടി നമുക്ക് നമ്മുടെ ഇഷ്ടം പോലെ പായിക്കാം. ഇടയ്ക്കുള്ള സ്റ്റോപ്പുകളില്‍ കയറാന്‍ ഭാഗ്യമില്ലാതെ നില്‍ക്കുന്ന ഭാഗ്യദോഷികളുടെയും ബസിന്റെ മുന്‍സീററുകളില്‍ ഇരിക്കാന്‍ വരുന്ന സുന്ദരികളുടെയും ആരാധനാ പുരുഷനാവാം. കിളികളോട് ഒന്നും സംസാരിക്കരുത്, കണ്ടക്ടറോടു മാത്രം വളരെക്കുറച്ചു സംഭാഷണം. സൈഡ് സീറ്റിലിരിക്കുന്ന പെണ്‍കൊടികളെ നോക്കുക പോലുമരുത്, പകരം അവരെ ഒളികണ്ണിട്ടു നോക്കുക മാത്രം. കാക്കി ഷര്‍ട്ടിനു പകരം, കാക്കി ടീഷര്‍ട്ടോ മറ്റോ ഇട്ട്, ഷൂവും കൂളിങ് ക്ളാസും വച്ച് അങ്ങനെ വണ്ടി പായിക്കുക മാത്രമായിരിക്കണം നമ്മുടെ ലക്ഷ്യം. അതാവുന്പോള്‍ നാട്ടിലെ എല്‍പി സ്കൂളുകളിലെ പിള്ളേര്‍ പറയും- ദേ സുനീഷ് ചേട്ടനോടിക്കുന്ന ബസു വരുന്നുണ്ട്, മുടിഞ്ഞ സ്പീഡാ... പൊലീസൊക്കെ പുള്ളിക്കു പുല്ലാ. ഇതുവരെ നാല്‍പതുപേരെ വണ്ടിയിടിപ്പിച്ചു കൊന്നു, എന്നിട്ടും കണ്ടില്ലേ എന്നാ പോക്കാ.........
ഇങ്ങനെയിങ്ങനെയുള്ള ആഗ്രഹവുമായാണു ഞാന്‍ ഏഴാം ക്ലാസ് വരെ പഠിച്ചത്. ഏഴില് പഠിക്കുന്പോള്‍ കണ്ഗ്രാജുലേഷന്‍ എന്ന ഇംഗ്ളീഷ് വാക്കിന്റെ സ്പെല്ലിങ് തെറ്റിച്ചതിനുസാറ് നാല് അടി തന്നതിന്റെ ആഫ്ടര്‍ എഫക്ട് എന്നോണം എന്റെ അംബീഷന്‍ ഞാന്‍ തന്നെ അങ്ങു റിവൈസ് ചെയ്തു. സംഗതി വണ്ടിയോടിക്കുക തന്നെ ആഗ്രഹം, ബസ് ഓടീരു പരിപാടി ചീപ്പാണ്, പകരം, വിമാനം ഓടിക്കണം!!! എന്നുവച്ചാല്‍ പൈലറ്റാവണം!!!
നല്ല ആഗ്രഹം, വീട്ടില്‍ പറഞ്ഞപ്പോളേ മറുപടി കിട്ടി. ആദ്യം പത്താം ക്ളാസ് ജയിക്കാന്‍ നോക്ക്!!!
ഞാന്‍ തോറ്റില്ല. തോറ്റാലും തോല്‍വി സമ്മതിക്കുന്നതു വേദനാജനകമായതിനാല്‍ തോല്‍ക്കില്ലെന്നു ഞാന്‍ പ്രഖ്യാപിക്കുകയും പിറ്റേന്നു മുതല്‍ മനോരാജ്യങ്ങളില്‍ നല്ല ഒന്നാന്തരമൊരു എയര്‍ബസ് കൂടി ഉള്‍പ്പെടുത്തുകയും ചെയ്തു.
വിമാനം മുകളില്‍ക്കൂടി പറക്കുന്നതു മാത്രമേ കണ്ടിട്ടുള്ളൂ. വിമാനത്തിന്റെ അകം കണ്ടിട്ടില്ല. വിമാനത്തിന്റെ പുറം കണ്ടിട്ടില്ല. വിമാനത്തിന്റെ സ്റ്റിയറിങ്, ഗിയര്‍, ക്ളച്ച് , ആക്സിലേറേറ്റര്‍, ഹോണ്‍, ലൈറ്റ്, വൈപ്പര്‍, എയര്‍ ബ്രേക്ക് തുടങ്ങിയവയൊക്കെ എങ്ങനെയിരിക്കുമെന്നു ഞാന്‍ സങ്കല്‍പിച്ചു നോക്കി.
പടത്തിലൊക്കെ വിമാനത്തിനു മൂന്നു ചക്രമേ കാണാനുള്ളൂ. മുന്‍പില്‍ ഒന്ന്, പിന്നില്‍ രണ്ട്. ആനിലയ്ക്ക് ഇമ്മിണി ബല്യ ഒരു ഓട്ടോറിക്ഷയാണു വിമാനം എന്ന് എനിക്കു പുല്ലുപോലെ പിടികിട്ടി. അപ്പോള്‍ പൈലറ്റ് ഇരിക്കുന്നതിനു മുന്‍പില്‍ ഒരു ഹാന്‍ഡില്‍ ഉണ്ടാവും. അതാണു സ്റ്റിയറിങ്. ഹാന്‍ഡിലിന്റെ ഇടത്തു ഭാഗത്ത് ഗിയര്‍ ക്ളച്ച് സഹിതം കാണും. ഹാന്‍ഡിലിന്റെ നടുക്ക് സ്പീഡോ മീറ്റര്‍, ഓയില്‍ മീറ്റര്‍, ആംപിയര്‍ കോപ്പ് കുടചക്രങ്ങളും കാണുമെന്നു ഞാനങ്ങ് ഊഹിച്ചു!!

ആ ഉൗഹങ്ങളെല്ലാം തെറ്റാണെന്നു തെളിയിക്കപ്പെടാന്‍ പിന്നെയുമെത്രയോ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു?!! കൃത്യമായി പറഞ്ഞാല്‍ 2006 ക്രിസ്മസ് ദിനം വരെ!!

അന്നായിരുന്നു എന്഼റെ ആദ്യത്തെ വിമാനയാത്ര. ക്രിസ്മസിനു തലേന്നു വീട്ടില്഼നില്഼ക്കുക എന്നതിനെക്കാള്഼ വലുതായിരുന്നില്ല എനിക്കു മരിച്ചു സ്വര്഼ഗത്തില്഼ പോവുക എന്നതു പോലും. അത്രയ്ക്കു വലിയ ആഗ്രഹം സാധിച്ചിട്ടു വര്഼ഷം മൂന്നായതിന്റെ സ്മരണ പുതുക്കാനെന്നോണം ആഴ്ചകള്഼ക്കും മുന്഼പേ ലീവു പറഞ്ഞതാണ്. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം
ഡിസംബര്഼ 22ന് അറിയിപ്പു കിട്ടുന്നു. നാഷനല്഼ സ്കൂള്഼ അത് ലറ്റിക്സ് നടക്കുന്നു. നേരെ സ്ഥലം വിട്ടോളൂക. സ്ഥലം മുംബൈ അഥവാ ബോംബെ.
നാട്ടില്഼ രണ്ടു ദിവസം മുന്഼പേ ക്രിസ്മസ് നടക്കുന്നതായിരിക്കുമെന്നു ഞാന്഼ പ്രഖ്യാപിച്ചു. സതീര്഼ഥ്യരെ വിവരമറിയിച്ചു. അവര്഼ക്കും സമ്മതം. അങ്ങനെ ഡിസംബര്഼ 23, 24 തീയതികളില്഼ ക്രിസ്മസ് ആഘോഷിച്ചശേഷം 24നു വൈകിട്ടു ഞാന്഼ നെടുന്പാശേരിയില്഼ നങ്കൂരമടിച്ചു.
സംഗതി വിമാനമായിരുന്നെങ്കിലും ആദ്യമായി കയറുകയാണെങ്കിലും എനിക്കു പേടി എന്നു പറയുന്ന സാധനമേയുണ്ടായിരുന്നില്ല. ആകാശത്തില്഼ക്കൂടി പറക്കുന്ന സാധനത്തിന്റെ ഡ്രൈവറാവുകായിരുന്നല്ലോ എന്റെ പൂര്഼വകാല ലക്ഷ്യം തന്നെ. പിന്നെ,വ ിമാനക്കന്പനിക്കാരുടെ ആയുരാരോഗ്യ സൌഖ്യം മുന്഼നിര്഼ത്തി സാക്ഷാല്഼ ദൈവം തമ്പുരാന്഼ തന്നെയാണ് എന്നെ വഴിതിരിച്ച് ഒരു വഴിയാക്കിയത് !!!
ഓഫിസില്഼നിന്നു ജെറ്റ് എയര്഼വേയ്സിന്റെ ടിക്കറ്റ് കിട്ടി. കൂടെ സതീര്഼ഥ്യനായി ഫട്ടോഗ്രാഫര്഼ പ്രിയന്. ലവന്഼ നേരത്തെ പറന്നവന്഼. ഫലത്തില്഼ ഼ഞാന്഼ മാത്രം പ്രഥമന്.
പക്ഷേ എനിക്കു പേടിയില്ലായിരുന്നു. ഡിസംബര്഼ 25. രാവിലെ എട്ടരയ്ക്കാണു ഫ്ളൈറ്റ്. എന്നേക്കാള്഼ നന്നായി കൂര്഼ക്കം വലിക്കുന്ന സതീര്഼ഥ്യനെ കുന്പസാരത്തിനുള്ള ജപം കേള്഼പ്പിച്ചുണര്഼ത്തി ഞങ്ങള് എയര്഼പോര്഼ട്ട് പിടിച്ചു.
ജറ്റ് എയര്഼വേയ്സിന്റെ കൌണ്ടറില്഼ ചെന്നു ചിരിച്ചു കാണിച്ചു. ലവരു തിരിച്ചു ചിരിച്ചു കാണിച്ചു. സന്തോഷമായി.
കണ്ണാടിക്കൂടിന് അപ്പുറത്ത് വിമാനങ്ങള്഼ ഇറങ്ങിയും കയറിയുമിരുന്നു. ഇതിന്നിടയില്഼ ഼഼ഞങ്ങളുടെ ഫ്ളൈറ്റിനും സമയമായെന്ന് അറിയിപ്പു വന്നു. നേരെ ഏപ്രണിലേക്ക്.
അവിടെ ദേണ്ടെ കിടക്കുന്നു, വിമാനം എന്നു പറയുന്ന സാധനം. മുന്഼വശം കണ്ടിട്ട് ശരിക്കും ഓട്ടോറിക്ഷയുടെ വലിപ്പമേയുള്ളൂ. നീളം ബസിനെക്കാളുണ്ട്. എന്നു പറ഼ഞ്ഞിടടു കാര്യമില്ലല്ലോ..... മുന്഼വശത്തിരിക്കുന്ന പൈലറ്റിനെ പട്ടിപോലും കാണത്തില്ല- പൈലറ്റാകാതിരുന്നതു നന്നായി എന്ന് എനിക്കപ്പം ബോധ്യമായി.
കോക്പിറ്റ്, ബ്ളാക്ക് ബോക്സ് തുടങ്ങിയവയെക്കുറിച്ച് പത്രത്തില഼് വായിച്ചു നല്ല പരിചയമായിരുന്നു- അതായത് പരിപ്പുവട, ബോണ്ട എന്നു പറയുംപോലത്തെ പരിചയം.


വിമാനത്തിലോട്ടുള്ള ഏണി കയറി ചെന്നപ്പോള്഼ എയര്഼ ഹോസ്റ്റസുമാരുടെ വക സുന്ദരന്഼ ഗുഡ്മോണിങ്. ഞാന്഼ തിരിച്ചു പറയും മുന്഼പേ കൂടെയുള്ളവന്഼ എന്റേതുകൂടി കൂട്ടി തിരിച്ചു കാച്ചിക്കഴി഼ഞ്ഞിരുന്നു. ദൈവമേ വിന്ഡോ സീറ്റ് കിട്ടണേ എന്ന എന്റെ പ്രാര്഼ഥന ദൈവം നേരത്തെ കേട്ടിരുന്നു. സംഗതി വിന്഼ഡോ സീറ്റ്. ഇപ്പുറത്ത് ലവന്഼. അതിന്നിപ്പുറത്ത് പത്തറുപത് വയസായ ഒരുചേട്ടത്തിയും. വിമാനത്തേലോട്ടു കയറിയപ്പം മുതല്഼ ചേട്ടത്തി നൂറ്റമ്പത്തിമൂന്നുമണി ജപം എത്തിച്ചു തുടങ്ങിയിരുന്നു. ഇപ്പുറത്തെ സൈഡില്഼ വിമാനത്തിന്റെ പുറം. വിമാനത്തിന്റെ ചിറകിനോടുള്ള ചേര്഼ന്നുള്ള ഭാഗത്താണിരിപ്പെന്നു മനസ്സിലായി. സീറ്റ് ബെല്഼റ്റ് മുറുക്കാനുള്ള വിദ്യയുമായി എയര്഼ ഹോസ്റ്റസ് അതിലെയും ഇതിലെയും അടുത്തുകൂടിയും വന്നു പോയി. സീറ്റ് ബെല്഼റ്റ് മുറുക്കി. വിമാനം ഏപ്രണില്഼നിന്നു റണ്഼വേയിലേക്കു നിരങ്ങിനീങ്ങി. ശരിക്കും ഓട്ടോറിക്ഷ പോകുന്ന പോലെ നിരങ്ങിനിരങ്ങി... ഇടയ്ക്കു ചെറിയ കുലുക്കവും. എനിക്കു സംഗതി ഇഷ്ടപ്പെട്ടു. ഇഷ്ടം അധികം തുടര്഼ന്നില്ല. സംഗതി റണ്഼വേയിലോട്ടു കയറിയപ്പം മുതല്഼ ഒരു കുതിപ്പായിരുന്നു. അതില്഼ മനുഷ്യന്റെ ഉള്ളജീവന്഼ പോയി. എന്നെ വിറയ്ക്കാന഼് തുടങ്ങി. വിറ കൂടി വരുന്നതിനിടെ പണ്ടാരം മേലോട്ടുയര്഼ന്നു. ഞാന്഼ കണ്ണിറുക്കെ അടച്ചു. വിമാനം പറന്നുതുടങ്ങി. ഇടയ്ക്ക് പതിയെ ചെരിഞ്ഞു. ഞാന്഼ പതിയെ പുറത്തേക്കു നോക്കി. താഴെ വിമാനത്താവളമായിരുന്നു. അടുത്തു കടല്഼. സംഗതി തകര്഼ന്നാലും നീന്തി രക്ഷപ്പെടാമെന്നോര്഼ത്തിരിക്കുന്പോളാണു വെറുതെ ഼ഞാന്഼ വിമാനത്തിന്റെ ചിറകിലോട്ടു നോക്കിയത്.
ദൈവമേ... അതാ. വിമാനത്തിന്റെ ചിറകില്഼ ഒന്നു രണ്ടു തകിടുകള്഼ എഴുന്നേറ്റുനില്഼ക്കുന്നു. ഇളകി നില്഼ക്കുകയാണെന്നു തോന്നുന്നു. ചെറിയ തകിടാണേലും ഏതുനിമിഷവും സംഗതി പറിഞ്ഞു തെറിച്ചു ദൂരെപ്പോകാം.
കൊളംബിയ തകര്഼ന്നു കല്഼പ്പനാ ചൌള വടിയായ കാര്യം അറിയാതെ ഓര്഼ത്തുപോയി. അതും ചിറകിലെ ഒന്നോ രണ്ടോ തകിടുകള്഼ പറിഞ്ഞുപോയതിനെത്തുടര്഼ന്നായിരുന്നത്രേ.... ലെവന്മാര്ക്ക് ഇതു നന്നാക്കിയിട്ട് ആളെ കയറ്റിയാല്഼ പോരാരുന്നോ എന്നും പേടിച്ചുവിറച്ചു ഞാനോര്഼ത്തു. പതിയെ വിറയ്ക്കുന്ന കൈയാല്഼ അടുത്തിരിക്കുന്നവനെ തോ ണ്ടി സംഗതിയുണര്഼ത്തിച്ചു.
അവന്഼ ചിരിച്ചു. എടാ പതുക്കെ പറഞ്ഞാല്഼ മതി. പിന്നില്഼ നിറയെ പെണ്഼പിള്ളേരാ... അവരു കേള്഼ക്കേണ്ട...
പിന്നിലിരിക്കുന്നതു പെണ്഼പിള്ളേരാണെന്നറിഞ്ഞതോടെ ഞാന്഼ സ്വല്഼പം ബോള്഼ഡാകാന്഼ തീരുമാനിച്ചു. അതായതു പേടി മനസ്സില്഼ വച്ചു. പുറത്തു ഭയങ്കര ധൈര്യം. തെളിവിന് മീശ പിരിച്ചും വച്ചു. അല്ല പിന്നെ...
പേടിയാലാണോ എന്നറിയില്ല, അരമണിക്കൂര്഼ കഴിഞ്ഞപ്പോള്഼ നല്ല മൂത്രശങ്ക. പിടിച്ചിട്ടു നില്഼ക്കുമെന്നു തോന്നുന്നില്ല. ഇടയ്ക്കു വിമാനം നിര്഼ത്തിച്ച് സംഗതി സാധിക്കാനും സംവിധാനമില്ല. അപ്പോള്഼ എന്തു ചെയ്യും.
നീയെഴുന്നേറ്റ് പിന്നോട്ടു ചെല്ല്. കാര്യം നടത്താന്഼ അവിടെ സംഗതിയുണ്ട്.
പിന്നേ, പറക്കുന്ന വിമാനത്തേല്഼ ഞാന്഼ ഒറ്റയ്ക്ക് നടന്ന്.... എന്റെ പട്ടിപോകും... നീയും കൂടെ വാടാ....


ഗത്യന്തരമില്ലാതെ അവനും കൂടെ വന്നു. സംഗതി കാട്ടിത്തന്നു. ഞാനകത്തുകയറി. സംഗതി സാധിച്ചു.
അതു കഴിഞ്ഞപ്പോള്‍ എവിടെനിന്നാണെന്നറിയില്ല, അവിടെമാകെ പുക. പുകയെന്നു പറയാന്‍ മാത്രമില്ലായിരുന്നെങ്കിലും ചെറിയൊരു പുക.ഞാന്‍ ചാടിയിറങ്ങി. വിമാനത്തിനു തീപിടിച്ചിരിക്കുകയാണെന്ന് എനിക്കു മനസ്സിലായി. എത്രയും വേഗം എമര്‍ജന്‍സി എക്സിറ്റ് കണ്ടുപിടിക്കണം. ആദ്യം പുറത്തോട്ടുചാടണം. പണ്ടാരം, പാരച്യൂട്ട് ഒക്കെ ആവശ്യത്തിനുണ്ടായിരുന്നാല്‍ മതിയായിരുന്നു എന്നു പ്രാര്‍ഥിച്ചുകൊണ്ടു ഞാന്‍ ചാടി പുറത്തോട്ടിറങ്ങിയപ്പോള്‍ പുറത്തു ചിരിച്ചുകൊണ്ടു സതീര്‍ഥ്യന്‍...
എന്തു പറ്റി???
എടാ തീപിടിച്ചു. അകത്തു മുഴുവന്‍ പുക.
അവന്‍ ചിരിച്ചു. കാലന്‍റെ ചിരി.
എനിക്കു ചിരി വന്നില്ല. വേഗം, വാടാ...രക്ഷപ്പെടാന്‍ വഴിയുണ്ടോയെന്നു നോക്കാം...
അവന്‍ വന്നില്ല. പകരം എന്നെ പിടിച്ചു നിര്‍ത്തി. എന്നിട്ടു പറഞ്ഞു- എടാ കഴിഞ്ഞതവണ ഞാനും ഇറങ്ങിയോടിയതാ. അതു പുകയല്ല, ഇവിടെ മൂത്രമൊഴിക്കുന്നിടത്ത് ഇങ്ങനെയുള്ള സംവിധാനമാ... വിമാനമല്ലേ...
എനിക്കു ശ്വാസം നേരെ വീണു.
സീറ്റില്‍ പോയിരുന്നു. ബ്രേയ്ക്ക് ഫാസ്റ്റുമായി എയര്‍ഹോസ്റ്റസ് വന്നു. വെജ് ഓര്‍ നോണ്‍ വെജ്...???ക്രിസ്മസൊക്കെയല്ലേ, രാവിലെ മിസ്സായ കള്ളപ്പവും ഇറച്ചിക്കറിയുമോര്‍ത്തപ്പോള്‍ അറിയാതെ പറഞ്ഞുപോയി. നോണ്‍വെജ്.
കൊണ്ടുവന്നു തന്നു എന്തൊക്കെയോ സംഗതികള്‍. അതിലൊരെണ്ണം തട്ടുകടയില്‍ കിട്ടുന്ന മുട്ട ഓംലറ്റാണെന്നു മനസ്സിലായി. കൂട്ടത്തില്‍ ബ്രഡ്, ബട്ടര്‍, പിന്നെ, കാടമുട്ടയുടെ വലിപ്പമുള്ള എന്തോ സംഗതികള്‍ വേറെയും. എല്ലാം കഴിച്ചപ്പോളേയ്ക്കും ഛര്‍ദിക്കാന്‍ തോന്നി. പുറത്തേക്കു ഛര്‍ദിക്കാന്‍ വകുപ്പില്ലാത്തതിനാല്‍ പിടിച്ചു വച്ചു. വിമാനത്തേന്ന് ഇറങ്ങിയിട്ടുവേണം, ആഘോഷമായിട്ട് ഒന്നു ഛര്‍ദിക്കാന്‍.....
ആലോചിച്ച് ഞാനുറങ്ങിപ്പോയി. ഞാന്‍ പൊയ്ക്കൊണ്ടിരുന്ന വിമാനം വേറൊരു വിമാനവുമായി കൂട്ടിയിടിക്കുന്ന നേരത്താണു ഞാനുണര്‍ന്നത്. അയ്യോ എന്നുറക്കെ കാറിയില്ലെന്നു മാത്രം. അതിനു മുന്‍പേ ഒരു അനൗണ്‍സ്മെന്‍റ് വന്നു. വിമാനം ലാന്‍ഡ് ചെയ്യാന്‍ പോവുകയാണ്. സീറ്റ് ബെല്‍റ്റ് മുറുക്കിക്കോളുക.
മുറുക്കി. നല്ലവണ്ണം മുറുക്കി. താഴെ, വിമാനത്താവളം. മേലെ ആകാശം. നേരെ ചൊവ്വേ സംഗതി ലാന്‍ഡണേ എന്ന് അരുവിത്തുറ വല്യച്ചനെ വിളിച്ചു പ്രാര്‍ഥിച്ചു ഞാനിരുന്നു.
സംഗതി പതിയെപ്പതിയെ താഴ്ന്നു പറക്കാന്‍ തുടങ്ങി. താഴെ മുംബൈയിലെ ചേരികളും മറ്റും കണ്ടു മനസ്സു നിറഞ്ഞു. ഇവിടെ എവിടെ നൂറുമീറ്റര്‍ ഓടാന്‍ സ്ഥലം എന്നു മനസ്സില്‍ ചോദിക്കുന്നതിനിടെ വിമാനം പിന്നേം താന്നു.
പൈലറ്റ് രാജേന്ദര്‍ സിംഗ് എല്ലാവര്‍ക്കും ഹാപ്പി ക്രിസ്മസും ഈസി ലാന്‍ഡിങും ആശംസിക്കുന്നു എന്നാരോ പറഞ്ഞതിനു പിന്നാലെ, ആ കാളാമുട്ടന്‍ എന്തോ മൈക്കില്‍ക്കൂടി പിറുപിറുക്കുന്നതും കേട്ടു.
അടുത്ത നിമിഷം വിമാനം ആകാശത്തുവച്ച് ഓഫായ പോലെ. സംഗതി ചുമ്മാ താഴോട്ടു താഴുകയാണ്. താഴുകയല്ല, വീഴുകയാണ്. ഞാന്‍ കണ്ണിറുക്കിപ്പിടിച്ചു നോക്കി. നടക്കുന്നില്ല. താഴെയുള്ള വമ്പന്‍ കെട്ടിടങ്ങള്‍ ഇതാ അടുത്തോട്ടു വരുന്നു. എനിക്കു പേടികൂടി. വിറകൂടി. ഞാന്‍ സീറ്റില്‍ മുറുക്കെ പിടിച്ചിരുന്നുകൊണ്ട് അരുവിത്തുറ വല്യച്ചനെ ഒരിക്കല്‍ക്കൂടി വിളിച്ചു.
സംഗതി നിലംതൊട്ടു. ആയിരം സൂപ്പര്‍ഫാസ്റ്റ് ബസുകളെക്കാള്‍ വേഗത്തില്‍, കാലന്‍തമ്പി ഓടിക്കുന്ന വെല്‍ക്കം ബസിനെക്കാള്‍ നൂറിരട്ടി വേഗത്തില്‍ വിമാനം റണ്‍വേയിലൂടെ പാഞ്ഞുകൊണ്ടിരുന്നു. ആശ്വാസം സംഗതി നിലത്തെത്തി. മുടിഞ്ഞ സ്പീഡിലോടുന്ന ഈ സാധനത്തിനു ബ്രേയ്ക്കില്ലെങ്കിലോ എന്ന അടുത്ത ആധി എന്നെ പിടികൂടി. ബ്രേയ്ക്കില്ലേല്‍ സംഗതി കുളമായതു തന്നെ. പൈലറ്റ് ബ്രേയ്ക്ക് ചവിട്ടാന്‍ മറന്നു പോയാലും സംഗതി കുളമാവും. റണ്‍വേ തീരാറായി വരുന്നു.
റണ്‍വേ ഇപ്പം തീരും എന്ന ഘട്ടം വന്നപ്പോള്‍ സംഗതി ബ്രേയ്ക്കു പിടിച്ചു, വണ്ടി തിരിച്ചു. നേരെ ഏപ്രണില്‍ക്കൊണ്ടുപോയി ഒന്നുരണ്ടു വട്ടം എരപ്പിച്ച് (സെല്‍ഫ് കാണത്തില്ല) നിര്‍ത്തി.
അനൗണ്‍സ്മെന്‍റ്- ഡല്‍ഹിക്കു പോവാനുള്ളവര്‍ വിമാനത്തേല്‍ തന്നെ ഇരിക്കുക. മുംബൈ വരെയുള്ളവര്‍ക്ക് ഇവിടെയിറങ്ങാം.
ഞാന്‍ ചാടിയിറങ്ങി. ഇനി ഡല്‍ഹിക്കാരുന്നേലും ഞാന്‍ അവിടെയിറങ്ങിയേനെ. ബാക്കി ഓട്ടോ വിളിച്ചു പോവേണ്ടി വന്നാലും എനിക്കതൊരു പ്രശ്നമേ അല്ലായിരുന്നപ്പോള്‍!!!!

21 comments:

SUNISH THOMAS said...

പണ്ട് എഴുതി വച്ച ഒന്ന്, ചുമ്മാ പോസ്റ്റുന്നു.
അല്‍പംവൈകിയെങ്കിലും പുതുവല്‍സരാശംസകള്‍
:)

അഭിലാഷങ്ങള്‍ said...

കുറേ കാലമായി സുനീഷിന്റെ ബ്ലോഗില്‍ ഒരു തേങ്ങയെങ്കിലും ഉടക്കണം എന്ന് കരുതിയിട്ട്.

കിട്ടിപ്പോയി അവസരം!

തേങ്ങ സ്റ്റോക്കില്ലാത്തത് കൊണ്ട് നാട്ടീന്ന് (കണ്ണൂര്‍) കൊണ്ടുവന്ന ഒരു നാടന്‍ ബോബ് ഇവിടെ എറിഞ്ഞുടക്കുകയാണ് ഇപ്പോ..

"ഠോ!!"

ബാക്കി പോസ്റ്റ് വായിച്ചിട്ട് ...

അഭിലാഷങ്ങള്‍ said...

വായിച്ചു.

ഒന്നൂടെ പൊട്ടിക്കട്ടെ!

“ഠോ!!”

(ചുമ്മാ.. എന്റെ ഒരു സന്തോഷത്തിന്)

അംബിഷന്‍ പോലെ സുനീഷ് പയലറ്റ് ആയിത്തീരാഞ്ഞതിന് പടച്ചവനോട് നന്ദി പറയുന്നു. ആയിരുന്നെങ്കില്‍ ,ഇതുപോലെ മുംബൈ ത്രൂ ഡല്‍ഹി യാത്രയില്‍ വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെ കൊണ്ട് (അവര്‍ ജീവനോടെ ഉണ്ടെങ്കില്‍ മാത്രം!) മുംബൈ ഓട്ടോറിക്ഷാ സ്റ്റാന്റ് നിറഞ്ഞ് കവിഞ്ഞേനേ...

:-)

420 said...

ഈ പണ്ട്‌ എന്നുപറഞ്ഞാല്‍
എത്ര വരും?

Mr. K# said...

ആകാശയാത്രയുടെ വിവരണം ഇഷ്ടപ്പെട്ടു.

വെള്ളത്തിലൂടെയുള്ള ഒരു യാത്രാ‍വിവരണവും കൂടി എഴുതണം.

ഓടോ:
സതീര്‍ത്ഥ്യന്‍ എന്നു പറഞ്ഞാല്‍ കൂടെപ്പഠിച്ചവന്‍ എന്നു തന്നെയല്ലേ അര്‍ത്ഥം? :-)

ഇടിവാള്‍ said...

Tuesday, July 01, 2008

പോസ്റ്റ് ചെയ്തിരിക്കുന്ന ഡേറ്റാണു മുകളില്‍ !! ഇതെന്താ സുനീഷേ?? 5-10 മിനിറ്റൊക്കെ കൂടുതലും കുറവും ആയവരെ കണ്ടിട്ടുണ്ട്.. ഇയാള്യ് 6 മാസം അഹെഡ് ആണോ??

Dinkan-ഡിങ്കന്‍ said...

നാട്ടിലെ എല്‍പി സ്കൂളുകളിലെ പിള്ളേര്‍ പറയും- ദേ സുനീഷ് ചേട്ടനോടിക്കുന്ന ബസു വരുന്നുണ്ട്, മുടിഞ്ഞ സ്പീഡാ... പൊലീസൊക്കെ പുള്ളിക്കു പുല്ലാ. ഇതുവരെ നാല്‍പതുപേരെ വണ്ടിയിടിപ്പിച്ചു കൊന്നു, എന്നിട്ടും കണ്ടില്ലേ എന്നാ പോക്കാ.........

എന്നാ അലക്കാ... കലക്കി :)
qw_er_ty

ദിലീപ് വിശ്വനാഥ് said...

അപ്പൊ ചേട്ടായി ആണ് ഭരണങ്ങാനത്തൂടെ ആദ്യത്തെ ബീമാനം ഓടിച്ച അണ്ണന്‍.
എന്തായാലും വിമാനയാത്രാ വിവരണം കലക്കി കേട്ടാ...

ശ്രീ said...

സുനീഷേട്ടാ

യാത്രാവിവരണം കലക്കി
:)

കൊച്ചുമുതലാളി said...

നല്ല വിവരണം.

കലക്കി:)

krish | കൃഷ് said...

സുനീഷെ, പൈലറ്റ് ആവാതിരുന്നത് നന്നായി.
സംഗതി എരമ്പിട്ടോ.

(ജൂലായിലാണോ പുതുവര്‍ഷ ആശംസകള്‍ നേരുന്നത്!!)

മുസാഫിര്‍ said...

സുനീഷ്,സംഗതി രസകരമായിട്ടുണ്ട്.ഒരു നടന്‍ ശ്രീ‍നിവാസന്‍ സ്റ്റൈല്‍ !

കടവന്‍ said...

gha ha ha ahahahahah.ഈ ബീമാനത്തിന്റെ മുച്ചക്രങ്ങള്‍ കാട്ടി തമാശക്ക് കൂട്ട്കാരോട് പറയാറുള്ളതാണ്‍ എടാ ഓട്ടോറിക്ഷ ഓടിക്കുന്നവര്‍ക്ക് ഇതോട്ടാന്‍ എളുപ്പമാടാ എന്ന്....

കുറുമാന്‍ said...

ഹ ഹa സുനീഷേ....കലക്കി മച്ചൂ, കലക്കി...

പ്രത്യേകിച്ചും ചിറകിലുള്ള ആ ഇളകിയ തകിടിന്റെ വിവരണം (ഏയ്, ഞാന്‍ അത് കണ്ട് പേടിച്ചതുകൊണ്ടൊന്നുമല്ല)

സുല്‍ |Sul said...

സുനീഷേ സെല്‍ഫില്ലാത്ത ഫ്ലൈറ്റല്ലായിരുന്നോ. സുനീഷും കൂട്ടുകാരനും ഓട്ടോ വിമാ‍നം തള്ളി സ്റ്റാര്‍ട്ട് ചെയ്യുന്നത് എന്‍ കനബുകളില്‍ :)

ബീമാനത്തീക്കേറിയാല്‍ ‘കൃപയാ ധ്യാന്‍ ദീജിയേ’ എന്നു പറഞ്ഞതു കേട്ടില്ലേ കുട്ടാ. അതില്‍ കേറിയാല്‍ അപ്പോള്‍ തന്നെ ധ്യാനത്തില്‍ പോണം. പിന്നെ ഇമ്മാതിരി ഗുലുമാലൊന്നും ഉണ്ടാവില്ല.

ബീമാനത്തിന് സെല്‍ഫില്ലേലും പോസ്റ്റിനു സെല്‍ഫും സേഫ് ലാന്‍ഡിങ്ങും. ശുക്രിയാ :)
-സുല്‍

സാജന്‍| SAJAN said...

സുനീഷേ ഇന്നലെ വായിച്ചപ്പോ കമന്റാന്‍ കഴിഞ്ഞില്ല, ഇപ്പൊ ബെര്‍ലീടെ പോസ്റ്റ് കണ്ടപ്പോ വീണ്ടും ഒന്നു കയറി നോക്കിയതാ സംഭവം വീണ്ടും വായിച്ചു ചിരിക്കുള്ള വകയുണ്ട് :)

കൊച്ചുത്രേസ്യ said...

ഈ ബീമാനംന്നു പറഞ്ഞാല്‍ ഇത്രയൊക്കെയെ ഉള്ളൂ എന്നു മനസ്സിലായില്ലേ..ഇനീപ്പോ വല്ല ബഹിരാകാശവാഹനത്തിന്റേം ഡ്രൈവറാകുന്ന കാര്യം ഒന്നു പരിഗണിച്ചൂടേ?

വിവരണം കലക്കി കേട്ടോ..

മറ്റൊരാള്‍ | GG said...

എന്റെനിയാ‍..

“കോക്പിറ്റ്, ബ്ളാക്ക് ബോക്സ് തുടങ്ങിയവയെക്കുറിച്ച് പത്രത്തില഼് വായിച്ചു നല്ല പരിചയമായിരുന്നു- അതായത് പരിപ്പുവട, ബോണ്ട എന്നു പറയുംപോലത്തെ പരിചയം.“

“ബ്രേയ്ക്ക് ഫാസ്റ്റുമായി എയര്‍ഹോസ്റ്റസ് വന്നു. വെജ് ഓര്‍ നോണ്‍ വെജ്...???ക്രിസ്മസൊക്കെയല്ലേ, രാവിലെ മിസ്സായ കള്ളപ്പവും ഇറച്ചിക്കറിയുമോര്‍ത്തപ്പോള്‍ അറിയാതെ പറഞ്ഞുപോയി. നോണ്‍വെജ്.
കൊണ്ടുവന്നു തന്നു എന്തൊക്കെയോ സംഗതികള്‍. അതിലൊരെണ്ണം തട്ടുകടയില്‍ കിട്ടുന്ന മുട്ട ഓംലറ്റാണെന്നു മനസ്സിലായി. കൂട്ടത്തില്‍ ബ്രഡ്, ബട്ടര്‍, പിന്നെ, കാടമുട്ടയുടെ വലിപ്പമുള്ള എന്തോ സംഗതികള്‍ വേറെയും.“

ഞാന്‍ എന്തേ ഇതുവരെ ഇങ്ങോട്ടെങ്ങും വരാഞ്ഞേ!
എന്നാ കിടിലം വിമാനയാത്രയാ സുനീഷ് നടത്തിയിരിക്കുന്നത്! ഇതൊക്കെ വായിച്ചപ്പോള്‍ തന്റെകൂടെയുള്ള യാത്രയുടെ ഒരു ലൈവ് ത്രില്‍ എനിയ്ക്ക് അനുഭവപ്പെട്ടു! അതാണ് എഴുത്തിന്റെ വിജയവും!.


തുടരുക!

Anonymous said...

കൊള്ളം ഒരു യാത്രക്ക് കൂടി ചാന്‍സ് ഒണ്ട് പരലോകതെക്

Durga said...

good post..u have got an interesting style of writing.:)

സുധി അറയ്ക്കൽ said...

അടിപൊളി യാത്ര തന്നെ..

Powered By Blogger