Wednesday, May 30, 2007

ടോള്‍ ഫ്രീ മയ്യിത്ത് അറിയിപ്പ്പറങ്കിമൂച്ചിക്കല്‍ അങ്ങാടിയിലെ പൂളക്കച്ചവടക്കാരന്‍ മൊയ്തുക്കാക്കയുടെ മൂത്തമോള് ആയിശ മരിച്ചു. നാലാമത്തെ പ്രസവത്തിലായിരുന്നു മരണം.

മയ്യത്ത് വിളിച്ചുപറേന്‍ വണ്ടി പോയി.

ആയിശയുടെ ആദ്യത്തെ കെട്ടിലെ വീട്ടിലോട്ടു വിളിക്കണം. മരണവിവരം അറിയിക്കണം. ആര് അറിയിക്കും?

മൊയ്തുക്കാക്കയ്ക്ക് തെല്ലും താല്‍പര്യമില്ല.

ഒടുക്കം, അടുത്ത വീട്ടിലെ കുഞ്ഞാലി അതേറ്റു. മരക്കച്ചവടക്കാരനാണ്. ഓത്തുപള്ളിക്കൂടത്തിനപ്പുറം പഠിപ്പില്ല.

പക്ഷേങ്കീ ദുനിയാവില് സകലതും കണ്ടും പഠിച്ചും അനുഭവത്തിന്‍റെ കളരിയില്‍ കുഞ്ഞാലി അറുപതാം വയസ്സില്‍ ഡോക്ടറേറ്റ് എടുത്തയാളായിരുന്നു.

ഇംഗ്ളീഷു ഭാഷയൊഴികെ പടച്ചോന്‍റെ ദുനിയാവിലെ സകല വര്‍ത്തമാനങ്ങളും കുഞ്ഞാലിക്കു മനപാഠമായിരുന്നു.

അങ്ങാടിയിലെ ഗള്‍ഫുകാരന്‍ ചെക്കന്‍ സര്‍ഫുദ്ദീന്‍റെ പീടികയില്‍ ഒരുരൂപയിട്ടാല്‍ വിളിക്കാവുന്ന പുതിയ ഫോണ്‍ വന്നിട്ടുണ്ട്. ഇങ്ങള് അബട്ന്നു ബിളിച്ചാളീ...

ആരോ അങ്ങനെ പറ‍ഞ്ഞു. കുഞ്ഞാലി നേരെ അങ്ങോട്ടു പാഞ്ഞു. ഒരു രൂപയിട്ടു. ഫോണില്‍ നമ്പര്‍ തെറ്റാതെ ഉറക്കെ വായിച്ചുകൊണ്ട് ഡയല്‍ ചെയ്തു.

ആയിശയെ മൊയി ചൊല്ലിയ പഹയന്‍റെ മൊബൈല്‍ നമ്പറിലേക്കാണു വിളി.

ദ് സബ്സ്ക്രൈബര്‍ യു ആര്‍ ട്രയിങ് ഈസ് ഔട്ട് ഓഫ് കവറേജ് ഏരിയ...

കുഞ്ഞാലിക്ക് തെല്ലും പിടികിട്ടിയില്ല. സ്ത്രീ ശബ്ദം.

ഓന്‍റെ പുതിയ ബീടരായിരിക്കും. ഓള് ഞമ്മളെ സുയിപ്പാക്കാന്‍ ഇംഗ്ളീഷു പറേണതായിരിക്കും.

കുഞ്ഞാലിക്കു ദേശ്യം വന്നു.

ഇങ്ങള് എന്തു വേണേ പറഞ്ഞാളീ.. നാളെ പത്തരയ്ക്ക് മയ്യിത്തെടുക്കും. ച്ചു പറയാനുള്ളതു പറഞ്ഞു. വരണോ മേണ്ടയോ എന്ന് ങ്ങള്‍ക്കു വിട്ടീക്കണ്...!

മറുപടിയില്ല.

കുഞ്ഞാലി ഫോണ്‍ താഴെ വച്ചു.

അടുത്ത നിമിഷം നേരത്തെയിട്ട ഒരു രൂപ കോയിനും താഴെ വന്നു.

കുഞ്ഞാലി ഞെട്ടി.

പടച്ചോനെ... ഇപ്പം മയ്യിത്ത് ബിളിച്ചു പറേണതു പഹയന്മാര് ഫ്രീയാക്കിയോ...!!

10 comments:

SUNISH THOMAS said...

പുതിയ പോസ്റ്റ്. ചെറിയ പോസ്റ്റ്.

ഈ കഥയ്ക്കു ഭരണങ്ങാവുമായി ബന്ധമില്ല.

അടുത്ത ഭരണങ്ങാനം കഥ പരുവപ്പെടും വരെയുള്ള ഗ്യാപ്പ് ഫില്‍ ചെയ്യാന്‍...

വായിക്കുക.

Anonymous said...

I'll tell u something which happened at Vallichira, Pala.
Kunjachan chettan called a number from his phone. A female (may be at the exchange) replied "Ningal vilicha number sariyano ennu paishodhkkuka". Kunjachan chettan was sure that he dialled the right numbet. He tried again, but the same reply.
Kunjachan chettan lost his control "Edi @#&*@** moley njaan vilicha number shari thanneya".
His son standing nearby said " chacha athu computeraanu"

Areekkodan | അരീക്കോടന്‍ said...

I had haerd the first part ,but last coin down ...it is new to me.Good Suneesh

Mr. K# said...

ഭരണങ്ങാനം കഥ മാത്രമേ പറയൂ എന്ന് വാശി പിടിക്കല്ലേ. എല്ലാ കഥയും പോരട്ടേ.

സഞ്ചാരി said...

പഴയ മോര് പുതിയ കമ്പനിക്കാര് വീണ്ടുമിറക്കി എന്നാ തോന്നുന്നത്.

Anonymous said...

കൊള്ളാം സുനീഷേ... !

മോര് പഴയതാണോ പുതിയതാണോ എന്നതല്ല... അത് ആസ്വാദ്യമാണോ എന്നു മാത്രം നോക്കിയാല്‍ മതി.

പുതിയ കുപ്പിയിലെങ്കിലും ക്രിയേറ്റിവിറ്റി ഇല്ലേ ?
നിങ്ങളും സില്മാക്കാരന്‍ പ്രിയദര്‍ശനും കൊള്ളാം !

കുടുംബംകലക്കി said...

ഫോണ്‍‌വിളി പരാജയപ്പെട്ട കുഞ്ഞാലി, അടുത്തുകിടന്ന ഓട്ടോയില്‍ കയറി ഹൈവേ വഴി വിടാന്‍ പറഞ്ഞു. എന്നാല്‍ ഓട്ടോക്കാരന്‍ അബ്ദു കുഞ്ഞാ‍ലിയെ ഹൈവേയ്ക്കടുത്തുള്ള ഹമ്പിനു മുന്നില്‍ക്കൊണ്ടിറക്കിയിട്ട് പറഞ്ഞു: ജ്ജ് ഇറങ്ങിക്കോളീ. ആട്ടോ പോവില്ല; ഖബറ് മറികടക്കണത് ഹറാമാ!

Unknown said...

ങ ങ ങാ... എത്താപ്പൊ ഞമ്മളീ കാങ്ങണത്? പറങ്കൂച്ചിക്കലെ കത ഇങ്ങളെയ്തേ? ഏയ്? മാണ്ട ആ പരിപാടി മാണ്ട. അതിന് ഇബടെ നാട്ട്കാരിണ്ട്. യേത്...?

എയ്ത്ത് ഉസാര്‍.... :-)

Mubarak Merchant said...

എന്നാല്‍ ഓട്ടോയില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കാഞ്ഞ കുഞ്ഞാലിയെ വീടെത്തിക്കാന്‍ ഓട്ടോ വേറൊരു വഴിയിലൂടെ പിന്നേം പാഞ്ഞു. പെട്ടെന്നതാ റോഡിനു നടുവില്‍ ഒന്നിനു പുറകേ ഒന്നായി മൂന്ന് ഹമ്പുകള്‍!
ഇതുകണ്ട കുഞ്ഞാലി ഡ്രൈവരോട് അലറി:
“ബണ്ടി നിര്‍ത്തീന്‍ ബലാലെ, മൂന്നൌലിയാക്കമ്മാരെ ഒന്നിച്ച് മറവ് ചെയ്തേക്കണ കബറാ ആ കാണണത്. ജ്ജ് ബണ്ടി ബേറെ ബയിക്ക് ബിടീന്‍ ഹമുക്കേ“

സുധി അറയ്ക്കൽ said...

ഇഷ്ടമായി.

Powered By Blogger