Friday, June 08, 2007

പിന്‍മൊഴികളേ വിട....

പ്രിയപ്പെട്ട ബൂലോഗം നിവാസികള്‍ക്ക്,

എഴുത്തും വായനയും സ്വതന്ത്ര ചിന്തയും ആരുടെയും കുത്തകയല്ല. അതുകൊണ്ടു തന്നെ ആര്‍ക്കും എന്തും പറയാനും എഴുതാനുമുള്ള സ്വാതന്ത്ര്യവുമുണ്ട്. ആരുടെയും സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ എനിക്കു താല്‍പര്യവുമില്ല.

ബൂലോഗത്തിന്‍റെ കമന്‍റ് അഗ്രിഗേറ്ററായ പിന്‍മൊഴികളുടെ ഉടമസ്ഥന്‍ അമേരിക്കയിലുള്ള ഏവൂരാന്‍ എന്നയാളാണ് എന്നു നേരത്തെ അറിയാമായിരുന്നു. അദ്ദേഹത്തിന്‍റെ ചിന്തയുടെയും സൗമനസ്കതയുടെയും ഫലമായാണ് ബൂലോഗത്തിനു തുടക്കക്കാലത്ത് ഇത്രയും മുന്നേറാന്‍ സാധിച്ചതെന്നും സുഹൃത്തുക്കള്‍ പറഞ്ഞു കേട്ടിട്ടുണ്ട്.

പക്ഷേ, അടുത്ത ദിവസം ഏവൂരാന്‍റെയായി അദ്ദേഹത്തിന്‍റെ ബ്ലോഗില്‍വന്ന ഒരു പോസ്റ്റ് വളരെ വൈകിയാണു വായിക്കാന്‍ കഴിഞ്ഞത്. ചിലര്‍ക്കുനേരെയുള്ള വ്യക്തിപരമായ പരാമര്‍ശങ്ങള്‍ക്കൊപ്പം മനപ്പൂര്‍വമെന്ന മട്ടില്‍ ഒരു സ്ഥാപനത്തിനു നേരെയും അദ്ദേഹത്തിന്‍റെ രോഷം നീളുന്നുണ്ട്. അതെന്തിന് എന്നു വ്യക്തമാകുന്നില്ല.

നൂറുശതമാനം വികാരത്തള്ളലോടെ എഴുതപ്പെട്ട ഒരു നെറികെട്ട പോസ്റ്റ് എന്ന് അതിനെ വിലയിരുത്താതെ വയ്യ. വിശാലഹൃദയന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട ഏവൂരാന്‍റെ സങ്കുചിത മനസ്സു വളരെ മനോഹരമായി തുറന്നു കാട്ടുന്ന പോസ്റ്റ് കൂടിയാണത്. അതില്‍ പറഞ്ഞ കാര്യങ്ങില്‍ അനുകൂലിച്ചും എതിര്‍ത്തും ഒരുപാടുപേരുടെ കമന്‍റുകളും വായിച്ചു.

ഒരു സ്ഥാപനത്തിനു നേര്‍ക്ക് അനാവശ്യമായി രൂക്ഷ വിമര്‍ശനമുയര്‍ത്തുന്ന അദ്ദേഹത്തിന്‍റെ ചിന്തഗാതിയെ വിമര്‍ശിക്കുന്നതില്‍ കഴമ്പുണ്ടെന്നു തോന്നുന്നില്ല. അതേസമയം, അദ്ദേഹം ഉടമസ്ഥാവകാശം വഹിക്കുന്ന കമന്‍റ് അഗ്രിഗേറ്ററില്‍ ഇനി ഞാന്‍ തുടരുന്നതില്‍ അടിസ്ഥാനമില്ല എന്ന് തോന്നുന്നു. അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചവര്‍ എന്‍റെ സുഹൃത്തുക്കളായിരിക്കാം.

അതിനുമപ്പുറം ആ സ്ഥാപനത്തിനു നേര്‍ക്ക് അനാവശ്യമായി നീണ്ട രൂക്ഷ വിമര്‍ശനത്തിന്‍റെയും റയില്‍വേ ചേരികളെക്കാള്‍ വിലകുറഞ്ഞ പ്രയോഗങ്ങളുടെയും (എഴുത്ത് ഇംഗ്ളീഷിലായതുകൊണ്ട് തന്തയ്ക്കു വിളി സകലവിശുദ്ധരുടെയും ലുത്തിനിയ ആകില്ല!!)പേരില്‍ പിന്‍മൊഴി സൗജന്യത്തില്‍നിന്നു ഞാന്‍ സ്വമേധയാ പിന്‍മാറുന്നു.

എഴുതാന്‍ കഴിയുന്നിടത്തോളം കാലം ഞാന്‍ എഴുതും. വന്നു വായിക്കാന്‍ സൗകര്യമുള്ളവര്‍ വായിക്കും. ബൂലോഗത്തിന് അപ്പുറം എന്‍റെ വ്യക്തി സൗഹൃദ വലയത്തിലുള്ളവരാണ് എന്‍റെ പ്രചോദനം. ബൂലോഗത്തെ സുഹൃത്തുക്കള്‍ പിന്‍മൊഴിയുടെ സഹായമില്ലാതെയും വായിച്ചോളും.

ആരോടും വാഗ്വാദത്തിനില്ല. മഹാപ്രവാഹത്തില്‍നിന്ന് ഒരു ജലകണം തെറിച്ചുപോയെന്നു കരുതി നദിയുടെ ഒഴുക്ക് നിലയ്ക്കില്ലെന്നും അറിയാം. ഇത്രയും കാലം നല്‍കിയ എല്ലാ സഹായ സഹകരണങ്ങള്‍ക്കും നന്ദി.

സുനീഷ് തോമസ്

21 comments:

SUNISH THOMAS said...

എഴുതാന്‍ കഴിയുന്നിടത്തോളം കാലം ഞാന്‍ എഴുതും. വന്നു വായിക്കാന്‍ സൗകര്യമുള്ളവര്‍ വായിക്കും. ബൂലോഗത്തിന് അപ്പുറം എന്‍റെ വ്യക്തി സൗഹൃദ വലയത്തിലുള്ളവരാണ് എന്‍റെ പ്രചോദനം. ബൂലോഗത്തെ സുഹൃത്തുക്കള്‍ പിന്‍മൊഴിയുടെ സഹായമില്ലാതെയും വായിച്ചോളും.

പിന്‍മൊഴികളില്‍ ഇത് എന്‍റെ അവസാന കമന്‍റ്.
പിന്‍മൊഴി സൗജന്യത്തില്‍നിന്നു ഞാന്‍ സ്വമേധയാ പിന്‍മാറുന്നു.

ഉണ്ണിക്കുട്ടന്‍ said...

ഏവൂരാന്റെ ആ പോസ്റ്റിലേക്കുള്ള ലിങ്ക് ഒന്നിടാമോ..?

Anonymous said...

ഏവൂരാന്‍ റെ ഏത് പോസ്റ്റാണ് താങ്കളില്‍ ഇത്തരം ഒരു നീക്കം നടത്താന്‍ പ്രേരിപ്പിച്ചതെന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.

ലിങ്ക് ഇട്ടാല്‍ വളരെ ഉപകാരം

SUNISH THOMAS said...

ഏവൂരാന്‍റെ ലിങ്ക് ഇട്ട് ഈ ബ്ളോഗിലെ വിഷലിപ്തമാക്കാന്‍ ഞാനുദ്ദേശിക്കുന്നില്ല. ഒരു തരത്തില്‍പ്പെട്ടവനെ ചുമന്നാല്‍ ചുമക്കുന്നവനെയും നാറും..!

അരവിന്ദ് :: aravind said...

സുനീഷ് വ്യക്ക്തിഹത്യ നടത്താത്തിടത്തോളം ഞാന്‍ വായിക്കാനും കമന്റാനുമുണ്ടാകും.

ഏവൂരാന്റെ കഥ പകുതിയല്ലേ പറഞ്ഞുള്ളൂ? തന്തക്ക് വിളി അതിലും മുന്‍പ് ആരാണ് തുടങ്ങിയത്? സുഹൃത്ത് അല്ലേ? (എല്ലാവര്‍ക്കും മനസ്സിലാവുന്ന പോലെ, എന്നാല്‍ നേരിട്ടുമല്ലാതെ തന്തക്ക് വിളിച്ചാല്‍ വിശുദ്ധനാകുമോ?).

പറഞ്ഞ് വനത്, സുനീഷ് എഴുതുക...നല്ല കോമഡിക്ക് വായനക്കാര്‍ എന്നുമുണ്ടാകും.ആശംസകള്‍.

ബൂലോഗത്തില്‍ ഏതു വശത്ത് നിന്നാലും പേര്‍സണല്‍ ബന്ധങ്ങളാണ് ഏറ്റവും സ്വാധീനം ചെലുത്തുന്നത്.

അടുത്ത് പോസ്റ്റ്?

(ഈ വിഷയത്തിലെ എന്റെ ലാസ്റ്റ് കമന്റ് :-)

asdfasdf asfdasdf said...

സുനീഷേ, നിന്റെ നാമം എന്നും വാഴ്ത്തപ്പെടട്ടെ.
ഭൂമിയില്‍ സന്മനസൂള്ളവര്‍ക്ക് സമാധാനം. അതില്ലാത്തവര്‍ക്ക് സ്വാഹ. പുതിയ ആകാശവും പുതിയ ഭൂമിയും സന്മനസ്സുള്ളവര്‍ക്കായി അവതരിക്കും.

Unknown said...

സുനീഷേട്ടാ,
വായിക്കാന്‍ ആളുണ്ടാവും. ധൈര്യമായി മുന്നോട്ട് പോകുക. മാന്യമായ രീതിയില്‍ കാര്യങ്ങള്‍ നടത്തിയതിന് അഭിനന്ദനങ്ങള്‍.

കുറുമാന്‍ said...

സുനീഷ്, ചങ്കൂറ്റം, ആത്മവിശ്വാ‍സം ഇതൊക്കെ ഞാന്‍ താങ്കാളില്‍ കാണുന്നൂ. അതെ, വായിക്കണമെന്നുള്ളവര്‍ എഴുതുന്നവരുടെ കൃതികള്‍ തേടി വരും. ആശംസകള്‍.

Adithyan said...

പോകുന്ന പോക്കിന്‌ അല്‍പ്പം സഹതാപതരംഗം കിട്ടാന്‍ വേണ്ടി പിന്മൊഴിയിലേക്ക് ഒരു കമന്റും കൂടി, അല്ലേ? :)

അതോ നാലാളറിയണമെങ്കില്‍ പിന്മൊഴിയില്‍ വരണം എന്ന് സുനീഷിനും അറിയാമോ? അതു തന്നെയാണ്‌ സുഹൃത്തേ പിന്‍മൊഴിയുടെ വലിപ്പം. അതിനെ തെറി പറയുന്നവനും അതില്ക്കൂടിത്തന്നെയാണ്‌ പറയുന്നത്.

പിന്നെ അരവിന്ദ് പറഞ്ഞ പോലെ ഒരു മറുവശം കൂടിയുണ്ട് ചരിത്രസംഭവത്തിന്‌. ചിലപ്പോള്‍ താങ്കള്‍ അറിഞ്ഞുകാണില്ലായിരിയ്ക്കും. ഒന്നന്വേഷിയ്ക്കുന്നത് നല്ലതായിരിയ്ക്കും. അതോ അറിഞ്ഞിട്ടും അപ്രിയസത്യങ്ങള്‍ മറച്ചുവെയ്ക്കുനതാണ്‌ നല്ലതെന്നു കരുതുന്നോ?


മറുപടി ഇവിടിട്ടാല്‍ പിന്‍മൊഴിയില്‍ വരാത്തതിനാല്‍  കാണാന്‍ സാധ്യത കുറവാണ്. മെയില്‍ ഐഡി പ്രൊഫൈലിലുണ്ട് ;)

Siju | സിജു said...

ഓള്‍ ദി ബെസ്റ്റ്...

SUNISH THOMAS said...

അരവിന്ദേട്ടാ, ആദിത്യാ...

വ്യക്തിഹത്യ കാര്യത്തില്‍ ഞാന്‍ ആരോടും പക്ഷം ചേരുകയോ നിലപാട് വ്യക്തമാക്കുകയോ ചെയ്തിട്ടില്ല. ഒരു വ്യക്തിക്കെതിരെ നിലപാട് എടുക്കുമ്പോള്‍ അയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തെ എന്തിന് അതിലേക്കു വലിച്ചിഴയ്ക്കണം? അതും അല്‍പം പോലും മര്യാദയില്ലാത്ത ഭാഷയില്‍...അതിനോടാണ് എനിക്ക് പ്രതിഷേധം.
ആരോടും പകയില്ലാതെ മാന്യമായി കാര്യങ്ങള്‍ അവസാനിപ്പിച്ചു എന്നു കരുതിയാല്‍ മതി.

ചില നേരത്ത്.. said...

പോകാനുള്ള നിങ്ങളുടെ തീരുമാനത്തിനുള്ള എല്ലാ പിന്തുണയും തിരിച്ച് വരാനുള്ള തീരുമാനത്തിനുമുണ്ടാകും. ഏവൂരാന് പറയാനുള്ളത് ഏവൂരാന്‍ നല്ല വൃത്തിയില്‍ തന്നെ പറഞ്ഞിട്ടുണ്ട്, കമന്റിലൂടെ. ബ്ലോഗിന്റെ സ്വാതന്ത്ര്യം ആരും ദുരുപയോഗപ്പെടുത്തരുതെന്നേയുള്ളൂ.

അഞ്ചല്‍ക്കാരന്‍ said...

ഒരാള്‍ അങ്ങിനെ പറഞ്ഞതു കൊണ്ട് ഞാനിങ്ങനെ ചെയ്യുന്നു...

ബെര്‍ളിയുടെ കുറിപ്പ് ഏവൂരാന് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ കാണാന്‍ കഴിഞ്ഞില്ല. ഏവൂരാന്‍ തനിക്കറിയാവുന്ന തരത്തില്‍ മറുപടി പറഞ്ഞു.
ഈ കൂട്ടായ്മയുടെ വളര്‍ച്ചയില്‍ ഏവൂരാന്റെ സംഭാവന തള്ളികളയാന്‍ കഴുയുന്നതല്ല. അതു പോലെ തന്നെ ബെര്‍ളിയുടെ എഴുത്തും രസിപ്പിക്കുന്നത് തന്നെ. പിന്മൊഴിയില്‍ നിന്നുമുള്ള ഒഴിവായിപോകല്‍ കുഴപ്പമൊന്നുമില്ല. പക്ഷേ അതൊരു പ്രതിഷേധത്തിന് വേണ്ടിയാണെങ്കില്‍ തെറ്റാണ്.

ഈ കൂട്ടായ്മയുടേ വളര്‍ച്ചക്ക് വേണ്ട്ത് ഏവൂരാനെ പോലെയുള്ളവരുടെ സങ്കേതിക ജ്ഞാനവും ബെര്‍ളിയെ പോലെയുള്ളവരുടെ സ്രിഷ്ടികളുമാണ്. ഏവൂരാന്റെം ബെര്‍ളിയുടേയും പേരെടുത്തു പറഞ്ഞത് രണ്ടു പേരും ഉള്‍പെട്ട ഒരു സംഗതിയാണ് താങ്കളുടെ പ്രതിഷേധത്തിനു ഹേതു എന്നുള്ളതു കൊണ്ടാണ്.

ആരും എങ്ങോട്ടും ഒഴിഞ്ഞു പോകേണ്ട. ആരേയും ഒഴിവാക്കുകേം വേണ്ട. ഇവിടെ നമ്മുക്ക് ഇങ്ങിനെ പരസ്പരം പലതും പറഞ്ഞും, കൊണ്ടും കൊടുത്തും, പൊട്ടിചിരിച്ചും അലമുറയിട്ട് കരഞ്ഞും ഒക്കെ അങ്ങ് പോകാം.

തീരുമാ‍നം മാറ്റുമെന്ന് കരുതട്ടെ.

myexperimentsandme said...
This comment has been removed by the author.
myexperimentsandme said...

ഒരാളെ പ്രകോപിപ്പിച്ച് അയാളെക്കൊണ്ട് എന്തെങ്കിലും ചെയ്യിച്ചതിനു ശേഷം അയാളുടെ പ്രകോപനത്തിന്റെ
മൂലകാരണം പറയാതെ അയാള്‍ പ്രകോപിച്ച രീതിയെ മാത്രം ഫോക്കസ് ചെയ്യുക എന്നത് സാധാരണ
കണ്ടുവരുന്ന ഒരു രീതിയാണ്. പ്രകോപനവും മറ്റുപലതും പോലെ ആപേക്ഷികമായതു കാരണം എവിടെയാണ് ആദ്യമായി പ്രകോപനം തുടങ്ങിയതെന്നും അതെങ്ങിനെ പ്രകോപനമാവും എന്നും ചോദിച്ചാല്‍ ചുറ്റി :)

ഏവൂരാന്റെ പുതിയ പോസ്റ്റിന്റെ കാരണം ബെര്‍ളി തോമസ് ഇട്ട ഒരു പോസ്റ്റായിരുന്നു. ബെര്‍ളിയുടെ ആ പോസ്റ്റ് തികച്ചും വ്യക്തിഹത്യയായിട്ടാണ് എനിക്ക് തോന്നിയത്.

ബെര്‍ളി ആ പോസ്റ്റിടാനുള്ള കാരണം, ആ പോസ്റ്റിന്റെ ആദ്യം ബെര്‍ളിയിട്ട കമന്റ് പ്രകാരം ഞാന്‍ മനസ്സിലാക്കിയത് ശരിയാണെങ്കില്‍ ബ്ലോഗ് സെന്‍ഡ് അഡ്രസ്സ് പിന്മൊഴി ജീമെയില്‍ അഡ്രസ്സ് ആയി വെക്കുന്ന ആര്‍ക്കും കിട്ടാവുന്ന ഒരു മെസ്സേജാണ്. ഇപ്പോഴും ഞാന്‍ ഇടുന്ന ഓരോ പോസ്റ്റിനും എനിക്ക്
ബെര്‍ളിക്ക് കിട്ടിയ ആ മെസ്സേജ് കിട്ടുന്നുണ്ട്. ബെര്‍ളിയുടെ ആ പോസ്റ്റ് കണ്ടപ്പോള്‍ തന്നെ
ഇതിനെപ്പറ്റി സിബു ഇട്ട പോസ്റ്റ് ബെര്‍ളിക്ക് ചൂണ്ടിക്കാണിച്ച് കൊടുത്തിരുന്നു-അതായത് ബ്ലോഗ് സെന്‍ഡ് അഡ്രസ്സ് തല്‍ക്കാലം വര്‍ക്ക് ചെയ്യില്ല എന്ന് കാണിച്ചുള്ള പോസ്റ്റ്.

ഇനി ആ പോസ്റ്റിന്റെ പ്രചോദനം വേറേ വല്ലതുമാണെങ്കില്‍ എനിക്കതിനെപ്പറ്റി ഒന്നും അറിയില്ല.

എന്തുകൊണ്ടാണ് പ്രസ്ഥാനത്തെപ്പറ്റിയും ഏവൂരാന്‍ പറഞ്ഞതെന്ന് മന്‍‌ജിത്തിന്റെ ചോദ്യത്തിന്
മറുപടിയായി ഏവൂരാന്‍ പറഞ്ഞിട്ടുണ്ട്.

പലരും പറഞ്ഞതുപോലെ അവരവര്‍ക്ക് നല്ലതെന്ന് കരുതുന്ന പോസ്റ്റുകള്‍ വായിക്കാന്‍ ആള്‍ക്കാര്‍
എപ്പോഴും കാണും.

അഞ്ചല്‍‌കാരാ, ബെര്‍ളിയുടെ കുറിപ്പ് ഏവൂരാനെന്നല്ല എനിക്കും സ്പോര്‍ട്‌സ് മാന്‍ സ്പിരിറ്റോടെ കാണാന്‍ സാധിച്ചില്ല. അതിനുള്ള കാരണങ്ങള്‍ അഞ്ചല്‍‌കാരന്‍ ക്ലബ്ബിലിട്ട പോസ്റ്റിനുള്ള മറുപടികളില്‍ ഉണ്ട്.

Viswaprabha said...

എന്തുകൊണ്ടാണ് പാവം സ്ഥാപനത്തേയും പറഞ്ഞത് എന്നതിനു കാരണം ലേഖകന്‍ തന്നെ എഴുതിയിട്ടുണ്ടല്ലോ!?

Simple!
ചുമന്നാല്‍ ചുമന്നവനേയും നാറും. അതു തന്നെ.

സുനീഷേ,

ബാബുക്കുട്ടനെപ്പറ്റി ഓര്‍മ്മയുണ്ടോ? ഇല്ലെങ്കില്‍ സുഹൃത്തിനോടു ചോദിക്കൂ. പറഞ്ഞുതരും.

അത്തരം ബാബുക്കുട്ടന്മാരെ ചുമന്നാല്‍ നാറ്റം തേച്ചാലും കുളിച്ചാലും പോവില്ല.

ഇനി ഒരു കാര്യം കൂടി പറയാം.
പിന്മൊഴികള്‍ എവുരാന്റെ തറവാട്ടുസ്വത്തൊന്നുമല്ല. എവുരാനെകൂടാതെ വേറെയും നാലഞ്ചാളുകള്‍ ഉണ്ട് പിന്മൊഴി സംവിധാനത്തിന്റെ പിന്നില്‍. എല്ലാ പ്രധാന കാര്യങ്ങളിലും അവര്‍ ഒരുമിച്ചാണ് തീരുമാനമെടുക്കുന്നത്. എല്ലാരും കൂടി ഒരു എവുരാനെ മാത്രം അധിക്ഷേപിക്കുവാന്‍ കാരണം പാവം അയാള്‍ ആ കുരിശ് സ്വന്തം തലയില്‍ ഏറ്റി നില്‍ക്കുന്നു എന്നതു മാത്രമാണ്.


പക്ഷേ പിന്മൊഴി അങ്ങനെ ഒരു പബ്ലിക്ക് പഞ്ചായത്തുമല്ല. ഇപ്പറഞ്ഞ നാലഞ്ചുപേര്‍ കൂടി തീരുമാനിക്കും പിന്മൊഴിയില്‍ ആരൊക്കെ വരണം ആരൊക്കെ വരണ്ട എന്ന്.

എന്തായാലും പിന്മൊഴിസംവിധാനം പുന:സംഘടിപ്പിക്കണോ എന്ന് ഗൌരവമായി ആലോചിക്കാന്‍ സമയമായി. ഒന്നുകില്‍ അതിന്റെ കഴുത്തറുത്തുകൊല്ലും. അല്ലെങ്കില്‍ അംഗീകരിക്കപ്പെട്ട പോസ്റ്റുകളില്‍ അംഗീകരിക്കപ്പെട്ട ബ്ലോഗര്‍മാര്‍ ഇടുന്ന കമന്റുകള്‍ മാത്രമേ അവിടെ വരൂ എന്നു നിശ്ചയിക്കും.

ആരാണ് അംഗീകരിക്കുന്നവര്‍?
അത് തല്‍ക്കാലം എവുരാനും അദ്ദേഹത്തിന്റെ കൂടെയുള്ള ശിങ്കിടികളും മാത്രമായിരിക്കും.

എല്ലാ ചുമടും ചുമന്ന് നാറാന്‍ ഇനി പിന്മൊഴികള്‍ക്കും താല്‍പ്പര്യമില്ല. കുങ്കുമം വേണ്ടപോലെയുണ്ട്. പിന്നെന്തിനാ ആവശ്യമില്ലാതെ നാറുന്നതൊക്കെ കെട്ടിച്ചുമക്കുന്നത്?


എന്തായാലും സുനീഷിന് അഭിനന്ദനങ്ങള്‍! സ്വതന്ത്രമായി ധീരമായി ബ്ലോഗുവഴിയില്‍ മുന്നേറുക. നല്ല ബ്ലോഗാണെങ്കില്‍, ആളുകള്‍ക്ക് വായിക്കാനുള്ളത് ഉണ്ടെങ്കില്‍ എന്തായാലും ഇവിടെ സന്ദര്‍ശകരും സഹകാരികളും ഉണ്ടാവും. അതു മൂന്നരത്തരം.

എല്ലാ വിധ ആശംസകളും!

myexperimentsandme said...

സുനീഷേ, ഒരു കാര്യം കൂടി.

സുനീഷിന് ഏതെങ്കിലും രീതിയില്‍ അടുപ്പമുള്ള ഒരു പ്രസ്ഥാനത്തെ/അല്ലെങ്കില്‍ ഒരാള്‍ ജോലി ചെയ്യുന്ന ഒരു സ്ഥാപനത്തെ അകാരണമായി ആധിക്ഷേപിച്ചു എന്ന് സുനീഷിന് തോന്നിയപ്പോള്‍ അത് സുനീഷിന് എത്രമാത്രം വേദനയുണ്ടാക്കി?

അതേ വേദന തന്നെയാണ് ബെര്‍ളിയുടെ ആ പോസ്റ്റില്‍ ഏവൂരാനെ (അതില്‍ ബെര്‍ളി ഇട്ട കമന്റ് പ്രകാരമാണെങ്കില്‍ എന്റെ അഭിപ്രായത്തില്‍ അകാരണമായിത്തന്നെ) വ്യക്തിഹത്യ നടത്തിയപ്പോള്‍ ഏവൂരാന്‍ ഉള്‍പ്പടെയുള്ളവരുടെ സേവനം കൊണ്ട് ബ്ലോഗ് നാലുപേര്‍ വായിക്കുകയും കുറച്ച് സുഹൃത്തുക്കളെ ഉണ്ടാക്കുകയും മറ്റ് പല നല്ല ബ്ലോഗുകള്‍ (സുനീഷിന്റേതുള്‍പ്പടെ) കാണാന്‍ സാധിക്കുകയും അതിന് അവര്‍ എടുക്കുന്ന അദ്ധ്വാനത്തെപ്പറ്റി വളരെ കുറച്ചാണെങ്കിലും ഊഹവുമുള്ള എന്നെപ്പോലുള്ളവര്‍ക്ക് ഉണ്ടായത്.

ഇതൊന്നും ഏവൂരാനും കൂട്ടരുമില്ലായിരുന്നെങ്കിലും സാധിക്കുമായിരുന്നു എന്നതൊക്കെയാണ് വാദമെങ്കില്‍ ആയിരിക്കാം, ഇല്ലായിരിക്കാം. പക്ഷേ എന്റെ കാര്യത്തില്‍ എന്റെ ബ്ലോഗ് എന്നെക്കൂടാതെ ഒരാളെങ്കിലും കാണുന്നതിനും (വീട്ടുകാര്‍ പോലും ഞാന്‍ കരഞ്ഞ് പറഞ്ഞാലേ നോക്കുകയുള്ളൂ) എനിക്ക് കിട്ടിയ ഉപകാരങ്ങള്‍ക്കും ഞാന്‍ കടപ്പെട്ടിരിക്കുന്നത് ഏവൂരാനുള്‍പ്പടെ തനിമലയാളവും പിന്‍‌മൊഴിയും കൊണ്ടുനടക്കുന്നവര്‍ തന്നെയാണ്. അതിന് ഒരു രീതിയിലും തിരിച്ച് ഒരു ഉപകാരം പോലും ഞാന്‍ ഇതുവരെ ചെയ്തിട്ടുമില്ല; ആരും ഒന്നും ആവശ്യപ്പെട്ടിട്ടുമില്ല.

ഒരാളെ വ്യക്തിഹത്യ നടത്തിക്കഴിഞ്ഞ് അയാള്‍ വളരെ കണ്ട്രോള് ചെയ്ത് ഔചിത്യബോധത്തോടു കൂടി മാത്രമേ പ്രതികരിക്കാവൂ എന്നൊക്കെ പറഞ്ഞാല്‍, അയാള്‍ക്ക് അങ്ങിനെ ചെയ്യാന്‍ കഴിഞ്ഞാല്‍ വളരെ നല്ലത്. പക്ഷേ നമ്മളെപ്പോലെ തന്നെയുള്ള ഒരാളാണല്ലോ അയാളും.

നേരത്തെ പറഞ്ഞതുപോലെയും, സുനീഷ് ഈ പോസ്റ്റില്‍ പറഞ്ഞതുപോലെയും, അവരവര്‍ക്കിഷ്ടപ്പെട്ട ബ്ലോഗുകള്‍ അവരവര്‍ തപ്പിപ്പിടിച്ച് വായിച്ചുകൊള്ളും. അതുകൊണ്ട് അടുത്ത ഒരു അടിപൊളി പോസ്റ്റിട് :)

Dinkan-ഡിങ്കന്‍ said...

സുനീഷേ നല്ല പോസ്റ്റുകള്‍ ഉണ്ടെങ്കില്‍ ആളുകള്‍ എവിടെയായാലും വരും. ഒരുമാറ്റത്തിന്റെ മണം അടിക്കുന്നുണ്ട്. നല്ലതിനാകട്ടെ അതെല്ലാം

Mr. K# said...

അടുത്ത പോസ്റ്റിട്.

വള്ളുവനാടന്‍ said...

Eee lokathu enthokke nadakkunnu... aliya adutha postidu... mattullathellam marannekku...

ഇടിവാള്‍ said...

ഗെഡീ..
നല്ല പോസ്സ്റ്റുകള്‍ക്ക് വായനക്കാര്‍ താനെ ഉണ്ടാകും. നല്ല പോസ്ട്ടുകളുംmആയി മുന്നേറൂ!

Powered By Blogger