Tuesday, September 04, 2007

ആത്മകഥ- അധ്യായം ഒന്ന്.

ഞാന്‍ മഹാ അഹങ്കാരിയും മടിയനും സ്വപ്നജീവിയും തെമ്മാടിയും ചെറ്റയുമാണ്. ബഹുമാനം എന്ന സാധനം എന്‍റെ ഏഴയലോക്കത്തുകൂടി പോയിട്ടില്ല. അതുകൊണ്ടു തന്നെ എനിക്കാരോടും ബഹുമാനമില്ല. ആരും എന്നെ ബഹുമാനിക്കുന്നത് എനിക്കിഷ്ടവുമല്ല.ഞാന്‍ മഹാമദ്യപാനിയും പുകവലിക്കാരനും കൂടിയാകുന്നു. മദ്യം എ‍ന്‍റെ പ്രധാന വീക്ക് നെസ് അല്ലെങ്കിലും ഒരു ദിവസം ഒന്നരപ്പായ്ക്കറ്റഅ സിഗററ്റോ, രണ്ടുകൂട് ദിനേശ് ബീഡിയോ ഇല്ലാതെ ജീവിതം തള്ളനീക്കാന്‍ എനിക്കു വല്യ പ്രയാസം തന്നെയാണ്. സിഗററ്റു വലി നിര്‍ത്തണമെന്നോ കള്ളുകുടിച്ചു വഴിയില്‍ക്കിടക്കരുത് എന്നോ എന്നെ ആരുമിതുവരെ ഉപദേശിച്ചിട്ടില്ല. ഉപദേശിച്ചാല്‍ ചവിട്ടി അവന്‍റെ നടുവുഞാനൊടിക്കും. ങ്ഹാ...!!

ആത്മകഥയുടെ ആദ്യ പേജ് എഴുതി ശേഷം കുട്ടപ്പായി അത് ഒരാവര്‍ത്തികൂടി വായിച്ചില്ല. വായിക്കുന്നതില്‍ അര്‍ഥമില്ല എന്നു കുട്ടപ്പായി ക്കു നന്നായി അറിയാമായിരുന്നു. കുട്ടപ്പായി അതു ചുരുട്ടിക്കൂട്ടി നേരെ ചവറ്റുകൊട്ടയിലേക്ക് എറിഞ്ഞു.

അടുത്ത കടലാസ് എടുത്തു. ഒന്നാലോചിച്ചു. എന്നിട്ട് എഴുതിത്തുടങ്ങി.

ഞാന്‍ വ്യക്തിപരമായി അഭിമാനിയാണ്. സ്വപ്നം കാണുന്നത് എനിക്കിഷ്ടമാണ്. ചെറുപ്പകാലം മുതലേ കുസൃതിത്തരങ്ങളും അല്ലറ ചില്ലറ തരികിട ഏര്‍പ്പാടുകളുമൊക്കെ എനിക്കിഷ്ടമായിരുന്നു. അതുമൂലം വീട്ടില്‍ അമ്മയുടെ കയ്യില്‍നിന്ന് ഇഷ്ടംപോലെ തല്ലും കിട്ടിയിട്ടുണ്ട്. ആരോടും ബഹുമാനമില്ലാത്തവനാണ് ഞാനെന്നതാണ് എന്നെക്കുറിച്ചുള്ള ഏറ്റവും വലിയ പരാതി. ആരും എന്നെ ബഹുമാനിക്കാന്‍ വരുന്നതും എനിക്കു പണ്ടുമുതലേ ഇഷ്ടമല്ലായിരുന്നു.
പലപ്പോഴും മദ്യം എന്‍റെ ചിന്തകള്‍ക്കു വല്ലാത്ത പ്രചോദനം നല്‍കാറുണ്ട്. പക്ഷേ, ഇപ്പോഴും ഒഴിവാക്കാന്‍ പറ്റാത്തതായൊന്നു പുകവലി മാത്രമാണ്. അതാര്‍ക്കും വല്യ ശല്യമായി എനിക്കു തോന്നിയിട്ടില്ല. കാരണം, ആ ദുശ്ശീലത്തെക്കുറിച്ച് ഇതുവരെ എന്നോട് ആരും ഒന്നും ചോദിച്ചിട്ടു പോലുമില്ല.

ഒന്നുകൂടി വായിച്ചശേഷം കുട്ടപ്പായി ഇരുത്തിയൊന്നു മൂളി.


കടലാസിന്‍റെ മുകളില്‍ ഇങ്ങനെ കൂടി എഴുതി. ആത്മകഥ- അധ്യായം ഒന്ന്.

19 comments:

SUNISH THOMAS said...

ആര്‍ക്കും ആത്മകഥയെഴുതാവുന്ന കാലം. ആസുരകാലം.

:)

Anoop Technologist (അനൂപ് തിരുവല്ല) said...

ഠേ... ദേ കിടക്കുന്നു തേങ്ങായൊന്ന്.....ഇനി ചത്താലും വേണ്ടില്ല സുനീഷിന്റെ പോസ്റ്റിനു തേങ്ങായടിക്കാന്‍ കഴിഞ്ഞല്ലൊ..

പ്രിയംവദ-priyamvada said...

:)

ഹാവു ഒന്നു പേടിച്ചു..

സാല്‍ജോҐsaljo said...

ഞാനോര്‍ത്തു താന്‍ കേരളത്തിലെ കള്ളുഷാപ്പുകളെയും പറ്റി തുറന്നെഴുതുമെന്ന്.. ഛെ..


:)

ഉണ്ടാപ്രി said...

അച്ചായന്റെ ആത്മകഥയാന്നു കരുതി ഓടിപാഞ്ഞൂ വന്ന് നോക്കിയതാ..
കള്ളുഷാപ്പ് ഇല്ലാത്ത കഴിഞ്ഞ പോസ്റ്റ് കണ്ടപ്പോഴെ ഇത് കരൂതിയതുമാ..
വെറുതേ മനുഷ്യേനെ പറ്റിച്ചു..
സാരമില്ല..കുട്ടപ്പായീ..ബാക്കികൂടി എഴുത്. ആത്മകഥ തനിയെ ഉണ്ടാകുന്നതു കാണാം

മൂര്‍ത്തി said...

:)

തറവാടി said...

:)

സുല്‍ |Sul said...

തെറിയാണ് വിളിക്കുന്നതെങ്കിലും
ഒരു മെനക്ക് വിളിക്കേണ്ടെ സുനീഷെ :)
-സുല്‍

കൊച്ചുത്രേസ്യ said...

എന്തോ ഭീകരമായ അര്‍ത്ഥമുണ്ടെന്ന് മനസ്സിലായെങ്കിലും അതെന്താണെന്നു മനസ്സിലായില്ല :-)

SUNISH THOMAS said...

സുല്ലേ,
ഞാന്‍ തെറിയാണു വിളിച്ചതെങ്കില്‍, അതെല്ലാവരെയുംകൂടിയാണ്. പ്രത്യേകിച്ച് ആരെയെങ്കിലുമൊരാളെ തനിച്ചു വിളിക്കുന്നതില്‍ അര്‍ഥമില്ല. വാദിയും പ്രതികളും സാക്ഷികളും എല്ലാവരും ഇരകളാണ്. ഇരകള്‍ മാത്രം. ഇവിടെ വേട്ടക്കാര്‍ മറ്റാരൊക്കെയോ ആണ്. അവരെയും കാലം നമുക്കു മുന്നില്‍ കൊണ്ടു നിര്‍ത്തിത്തരും. അതുവരെ ലാല്‍സലാം.
സുനീഷ്.

chithrakaran ചിത്രകാരന്‍ said...

കുട്ടപ്പായി തുടരട്ടെ...
വലിച്ചു കീറി കുട്ടയിലെറിഞ്ഞ സാധനമായിരുന്നു ഉശിരന്‍.

സൂര്യോദയം said...

സുനീഷേ... വെറുതേ ആത്മപ്രശംസ നടത്തല്ലേ... :-)

Mr. K# said...

കൊച്ചു ത്രേസ്യാ പറഞ്ഞ പോലെ എന്തോ ഭീകരമായ അര്‍ത്ഥമുണ്ട്. :-)

നിഷ said...

ഇതിനിയും തുടരുമോ.

Vish..| ആലപ്പുഴക്കാരന്‍ said...

ഇത് സംഭവം വേറെ രീതിക്കണല്ലോ?
:)

മനോജ് കുമാർ വട്ടക്കാട്ട് said...

കള്ളും കറിയും കള്ളുഷാപ്പ് വിശേഷങ്ങളുമൊക്കെയായി രണ്ടാം ഭാഗം വരുമോ? :)

എതിരന്‍ കതിരവന്‍ said...

അയ്യോ ഈ കുട്ടപ്പായിയെ ഞാനറിയും. ഇങ്ങനെ പരിചയക്കാരുടെ കാര്യമൊക്കെ ആത്മകഥയാണെന്നൊക്കെപ്പറഞ്ഞ് എഴുതിത്തുടങ്ങിയാല്‍ എന്റെ കഥയും പുറത്തു വരികയില്ലെ?

എന്നെ മാത്രം എന്താ ആരും ഒരു ലോബിയില്‍ ചേരാന്‍ വിളിക്കാത്തത്?
ആര്‍ക്കും വേണ്ട.
ഒരു ആത്മകഥയെങ്കിലും ആരെങ്കിലും എഴുതിയാല്‍ മതിയായിരുന്നു.

ഉണ്ണിക്കുട്ടന്‍ said...

സുനീഷേ കള്ളും പ്രണയവുമില്ലാതെ നീയൊരു കഥയെഴുതിയപ്പഴേ എനിക്കു തോന്നി ഇതിനെന്തോ ഭയങ്കര അര്‍ത്ഥം ഉണ്ടെന്ന്..അല്ലാതെ കൊച്ചുത്രേസ്യ പറഞ്ഞപ്പോ തോന്നിയതല്ല. അപ്പോ അതാണു നീ ഉദ്ദേശിച്ചതല്ലേ... [എന്തു തേങ്ങയാ..സുനീഷേ നീ ഉദ്ദേശിച്ചത്..?]

salil | drishyan said...

:-)
ബ്ലോഗില്‍ ആത്മകഥാകഥനകാലത്തിന്‍‌റ്റെ ആരംഭമാണോ എന്ന് പേടിച്ചു.. എന്തായാലും ഇത് നന്നായിരിക്കുന്നു.

സസ്നേഹം
ദൃശ്യന്‍

Powered By Blogger