അതീവസുന്ദരവും സുരഭിലവുമായ ഒരു പ്രഭാതത്തിലേക്കായിരുന്നു ഇടമറുക് മിഴി തുറന്നത്. നാട്ടിലെ അടുക്കിട്ടുടുത്ത ചേട്ടത്തിമാരും അവരുടെ സാരിയുടുത്ത മരുമക്കളും ചുരിദാറിട്ട കൊച്ചുമക്കളും രാവിലെ നേരത്തെ പള്ളിയില്‍ പോകാനിറങ്ങി. രാവിലെ എട്ടരയ്ക്കാണു പതിവു ഞായറാഴ്ച കുര്‍ബാന.
പക്ഷേ ഇന്നു നേരത്തെ പള്ളിയില്‍ ചെല്ലണം. രാവിലെ ഏഴരയ്ക്കു പാരീഷ് ഹാളില്‍ നടക്കുന്ന യാത്രയയപ്പ് സമ്മേളനത്തില്‍ പങ്കെടുത്ത് തങ്ങളുടെ പ്രിയങ്കരനും വാല്‍സല്യഭാജനവും ചിലരുടെയൊക്കെ കണ്ണിലുണ്ണിയും കാമുകനുമായ ബെര്‍ളി തോമസിനെ യാത്രയാക്കണം. ഇടമറുക് എന്ന അതിവികസിത ഗ്രാമത്തില്‍നിന്ന് ആദ്യമായി വിമാനത്തില്‍ യാത്ര പോകാനൊരുങ്ങുന്ന ബെര്‍ളിക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെയും വികാരിയച്ചന്റെയും നേതൃത്വത്തിലാണു യാത്രയയപ്പ്.
രാവിലെ കൃത്യം ഏഴരയ്ക്കു സമ്മേളനം തുടങ്ങി. ജനലക്ഷങ്ങളുടെ ആരാധനാ പുരുഷന് സ്റ്റേജിന്റെ മധ്യഭാഗത്ത് അഭിമാനവിജൃംഭിതനായി ഇരിപ്പുണ്ട്. വലത്തുസൈഡില്‍ വികാരിയച്ചന്, ഇടത്തുസൈഡില്‍ പഞ്ചായത്ത് പ്രസിഡന്റ്, പിന്നിലായി സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര് ഡോമിനിക് സാര്‍ എന്നിവരുമുണ്ട്. യോഗം തുടങങി.
വികാരിയച്ചന് പ്രസംഗിച്ചു തുടങ്ങി.
പ്രിയപ്പെട്ടവരെ, നമുക്കേറ്റവും പ്രിയപ്പെട്ടവനായ ബെര്‍ളി വഴി ഇടമറുക് ഗ്രാമത്തിന് അത്യുന്നതങ്ങളില്‍ അംഗീകാരം ലഭിക്കുന്ന ദിവസമാണിന്ന്. ഈ ഗ്രാമത്തില്‍നിന്ന് ആദ്യമായി വിമാനത്തേല് കയറുന്ന അച്ചായന് കുഞ്ഞാവുകയാണു ബെര്‍ളി. തന്റെ കൂടെ നടക്കുന്ന ഏതോ ഒരു പീറ ഒന്നോരണ്ടോ തവണ ഏതോ ചടാക്ക് വിമാനത്തേല് കയറി എന്നും പറഞ്ഞു കയറു പൊട്ടിച്ചപ്പോള്‍ നമ്മുടെ ബെര്‍ളിക്കുഞ്ഞിന്റെ അഭിമാനമാണ് താഴെപ്പോയത്. അതുവഴി ഇടമറുക് പഞ്ചായത്തിന്റെ മാനവും കപ്പലുകയറി. ഈ സാഹചര്യത്തില്‍ നമ്മുടെ ബെര്‍ളിക്കുഞഞും വിമാന യാത്ര നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നു വൈകിട്ട് നെടുമ്പാശേരിയില്‍നിന്നു പുറപ്പെടുന്ന ഇന്ത്യന്‍ ഫ്ളൈറ്റില്‍ ബെര്‍ളി കുഞ്ഞ് കയറി കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങുന്നതും അവിടെനിന്നു ബസ് മാര്‍ഗം കോഴിക്കോട്ടെ ഓഫിസിലേക്കു പോകുന്നതുമായിരിക്കും. ഞാന്‍ ദീര്‍ഘിപ്പിക്കുന്നില്ല. ഇനിയും പറഞ്ഞാല്‍ ഫ്ളൈറ്റ് മിസ്സാവുമെന്നു കുഞ്ഞു പറഞ്ഞതിനാല്‍ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ഞാനെന്റെ പ്രസംഗം ഉപസംഹരിക്കട്ടെ.
അനന്തരം ബെര്‍ളിക്കുഞ്ഞ് എഴുന്നേറ്റ് എല്ലാവരെയും അഭിവാദ്യം ചെയ്തു. ആ അഭിവാദ്യം സ്വീകരിച്ച ആബാലവൃദ്ധം ജനങ്ങള്‍ ആരവം മുഴുക്കി. ചിലര്‍ തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞിനെ കണ്ടു പൊട്ടിക്കരഞ്ഞു. ചിലര്‍ നെഞ്ചത്തടിച്ചു. ചിലര്‍ കണ്ണീര് വാര്‍ത്തു. ചീലര്‍ ഏങ്ങലടക്കി പുഞ്ചിരിച്ചു. പുരുഷാരത്തിനു നടുവിലൂടെ കയ്യില്‍ ബാഗുംതൂക്കി ബെര്‍ളി ഇറങ്ങിനടന്നു.
ബെര്‍ളിയെ ഒന്നു തൊടാനായി ജനങ്ങള്‍ തിക്കും തിരക്കുംകൂട്ടി. തിരക്കില്‍ ചിലര്‍ വീണു. ചിലര്‍ക്കു ചവിട്ടുകിട്ടി. അതുകൊണ്ടൊന്നും അടങ്ങാത്ത ഇടവക സമൂഹത്തെ കൈവീശിക്കാട്ടി തിരക്കിനെ പ്രതിരോധിച്ച് ബെര്‍ളി തന്റെ പ്രിയപ്പെട്ട വില്ലീസ് ജിപ്പില്‍ കയറി.
തുറന്ന ജീപ്പില്‍ കയറി നാട്ടുകാരെ അഭിവാദ്യം ചെയ്തായിരുന്നു യാത്ര. ഇടമറുക്, കളത്തൂക്കടവ്, പനയ്ക്കപ്പാലം, മേലമ്പാറ.... മേലമ്പാറ വളവില്‍ വണ്ടി നിര്‍ത്തിയ ബെര്‍ളി ജീപ്പിന്റെ ടാര്‍പോളിന്‍ പഴയ പടി സ്ഥാപിച്ചു. ഇനി ഭരണങ്ങാനം. മഠത്തിലെ കന്യാസ്ത്രീമാരുടെ ജീപ്പുപോലെ പതിയെ ജീപ്പ് ഭരണങ്ങാനം വഴി പാലായിലെത്തി. അവിടെനിന്നു നെടുമ്പാശേരി.
ആദ്യമായി വിമാനത്തില്‍ കയറുന്നതിന്റെ പേടി ബെര്‍ളിക്കുഞ്ഞിനില്ലായിരുന്നു. വിമാനം പൊങ്ങുമ്പോള്‍ സൈഡിലെ ചിറകില്‍ തികിടുകള്‍ എഴുന്നേറ്റു നില്‍ക്കുമെന്നും വിമാനത്തില്‍ മൂത്രമൊഴിക്കുമ്പോള്‍ പുക വരുമെന്നും ലാന്‍ഡ് ചെയ്യാന്‍ നേരം ഭയങ്കര ബഹളമായിരിക്കുമെന്നുമെല്ലാം കുഞ്ഞ് അടുത്തയിടെ എവിടെനിന്നോ വായിച്ചിരുന്നു.
വിമാനത്താവളത്തിനു പുറത്ത് ബെര്‍ളിയുടെ ജീപ്പ് നിര്‍ത്തി. ബെര്‍ളി ഏകനായി ബാഗ് സഹിതം വിമാനത്താവളത്തിനകത്തേക്ക്. വാതില്ക്കല് തോക്കുംപിടിച്ചുനിന്ന സിഐഎസ്എഫ് സുരക്ഷാഭടന് തന്റെ നേര്‍ക്കു നടന്നടക്കുന്ന ചെറുപ്പക്കാരനെ ഒറ്റനോട്ടത്തില്‍ പിടികിട്ടി. -സാക്ഷാല്‍ ബെര്‍ളി തോമസ്!!!
തോക്ക് പിന്നിലേക്കു മാറ്റി അടുത്തനിമിഷം അയാള്‍ ബെര്‍ളിയെ കെട്ടിപ്പിടിച്ചു.
സാര്‍, ഞാന്‍ സാറിന്റെ ഒരു ആരാധകനാണ്. സാറിന്റെ സുഗന്ധി 17വയസ്സും എസ്ഐ ജോര്‍ജിന്റെ ഭാര്യയും വിശുദ്ധ ശാന്തമ്മയുടെ അക്കൗണ്ട് ബുക്കും ഞാന്‍ പത്തുവട്ടം വായിച്ചിട്ടുണ്ട് സാര്‍. എന്നാലും കപ്യാര് ഷാജുവിനെ വല്ലാത്തൊരു കുടുക്കിലാണല്ലോ സാര്‍ കൊണ്ടുപോയി നിര്‍ത്തിയത്. എങ്ങനെ തോന്നി സാര്‍ ആ പാവത്തോട് അങ്ങനെ ചെയ്യാന്‍????
സുരക്ഷാഭടന് പൊട്ടിക്കരഞ്ഞുതുടങ്ങി. എന്തു പറയണമെന്നറിയാതെ തുടര്‍ന്ന ബെര്‍ളിയോടായി ഏങ്ങലടിയോടെ അയാള്‍ തുടര്‍ന്നു. എന്തുതന്നെയായാലും സാര്‍, ആ തെമ്മാടി മാത്രം വിമാനത്തേല് കേറിയങ്ങനെ സുഖിക്കേണ്ട. സാറും പോണം. എന്നിട്ടു സാറും എഴുതണം ഒരു യാത്രാനുഭവം. എഴുത്ത് ഉഷാറാക്കാന്‍ വേണേല്‍ രണ്ടെണ്ണം വീശിക്കോ. ഇവിടെ അതിനും സെറ്റപ്പുണ്ട്.
ബെര്‍ളി പ്രയാസത്തിലായി. കാര്യം അച്ചായനാണേലും ജീവിതത്തില്‍ ഇന്നുവരെ പശുവിന് പാലുമാത്രം കുടിച്ചു ശീലമുള്ള താന്‍ രണ്ടെണ്ണം വീശാനുള്ള തന്റെ ആരാധകന്റെ അഭ്യര്‍ഥന നിരസിക്കുന്നതെങ്ങനെ. എന്തായാലും ഒരെണ്ണം കഴിക്കുക തന്നെ.
ഒന്നും പറയുന്നതിനു മുന്‍പു തന്നെ ഭടന് ബെര്‍ളിയെ പിടിച്ചുവലിച്ച് എങ്ങോട്ടോ നടന്നു. ഒരു ഇടനാഴിയില്‍ വെയ്റ്റ് ബിന്നിന് അടിയില്‍നിന്നു കട്ടന്‍കാപ്പിയുടെ നിറമുള്ള ഒരു ലായനിയുടെ കുപ്പി വലിച്ചെടുത്തു. വലിയൊരു വെട്ടുഗ്ളാസിലേക്ക് പകുതിയൊഴിച്ചു.
വിമാനം മിസ്സാവുമോ എന്നുള്ള തിടുക്കം കാരണം, വെള്ളമൊഴിക്കും മുന്‍പേ ബെര്‍ളി അതുവാങ്ങി വീശി.എന്നിട്ട് ഒന്നും സംഭവിക്കാത്ത മട്ടില്‍ തിരിഞ്ഞു നടന്നു. ലഗേജ് നല്കിയ ശേഷം സുരക്ഷാ പരിശോധനയ്ക്കായി ചെന്ന ബെര്‍ളിയുടെ പോക്കറ്റിനു സമീപത്തുവച്ച് മെറ്റല്‍ ഡിറ്റക്ടര്‍ വല്ലാതെ ബീപ്പടിച്ചു തുടങ്ങി. ബെര്‍ളിയുടെ ചങ്ങിലും ബീപ്പടിച്ചു. സുരക്ഷാ ഭടന് അടുത്ത നിമിഷം പോക്കറ്റില്‍ കയ്യിട്ടു.
മുഴുത്ത ഒരു പഴ്സ്- അരുവിത്തുറ പള്ളിയില്‍ ഉദ്ദിഷ്ടകാര്യത്തിനു കുര്‍ബാന പണം അടച്ചതു മുതല്‍ ജോര്‍ജിയന്‍ കോളജിന്റെ മുന്നിലെ എസ്ടിഡി ബൂത്തില്‍ പണമടച്ചതു വരെയുള്ള പലവിധ ബില്ലുകള്‍.
ഇതുകൂടി ലഗേജ് ആയി വിടാം സാര്‍. പോക്കറ്റില്‍ കൊണ്ടുപോകാന്‍ പറ്റില്ല.
ഒകെപറഞ്ഞ് ചെറുതായി ആടിത്തുടങ്ങിയ കാലുകളെയും നയിച്ച് ബെര്‍ളി നേരെ ഏപ്രണിലേക്കു നടന്നു.
വിമാനം അവിടെ പോകാന്‍ പാകത്തിനു റെഡിയായി കിടക്കുകായിരുന്നു. ബെര്‍ളിയെ കണ്ടതും എയര്‍ഹോസ്റ്ററുമാര്‍ ഓടിവന്നു കെട്ടിപ്പിടിച്ചു. വിമാനത്താവളത്തിന് അകത്തായതിനാല്‍, അധികമാരും കാണത്തില്ലെന്നുറപ്പായിരുന്നതിനാല്‍ അദ്ദേഹം അത് എതിര്‍ത്തില്ല.
വിമാനം പൊങ്ങി. താഴെ, കൊച്ചിക്കടല്‍. പിന്നെ മറ്റെന്തെക്കൊയോ... പതിനഞ്ച് മിനിട്ട് കഴിയും മുന്‍പ് അനൗണ്‍സ്മെന്റ് വന്നു. വിമാനം ലാന്‍ഡിങ്ങിന് ഒരുങ്ങുകയാണ്. എല്ലാവരും സീറ്റ് ബെല്‍റ്റ് മുറുക്കുക. ബെര്‍ളിയും മുറുക്കി.
ബെര്‍ളി താഴേയ്ക്കു നോക്കി. ഒന്നും കാണാന്‍ പറ്റുന്നില്ല. മൂടല്‍ മഞ്ഞ്.
അടുത്ത സെക്കന്‍ഡില്‍ അനൗണ്‍സ്മെന്റ് വന്നു. മൂടല്‍ മഞ്ഞ് കാരണം ലാന്‍ഡിങ് നടക്കില്ല. വിമാനം തിരിച്ചു പറക്കുകയാണ്. കൊച്ചിയില്‍ തിരികെ ലാന്‍ഡ് ചെയ്യും. അതിനു ശേഷം കോഴിക്കോട് യാത്രികരെ ബസില്‍ അയക്കാം.
മാനം വീണ്ടും കപ്പലുകയറുമെന്ന് ബെര്‍ളിക്ക് ഉറപ്പായി.
ഇനി എന്തു ചെയ്യാന്‍. ആവേശത്തിനു വിമാനത്തില്‍ കയറിയതാണ്. മൂടല്‍ മഞ്ഞ് പാരയാവുമെന്ന് ആരറിഞ്ഞു.
പതിനഞ്ച് മിനിട്ട്. അടുത്ത അനൗണ്‍സ്മെന്റ് നെടുമ്പാശേരിയില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുന്നു. താഴെ എയര്‍പോര്‍ട്ട് കാണാം. മൂടല്‍ മഞ്ഞില്ല. എങ്ങനെയെങ്കിലും ഇതില്‍നിന്നു താഴെയിറങ്ങിയാല്‍ മതിയെന്നു ബെര്ളിക്കു തോന്നിത്തുടങ്ങിയിരുന്നു.
അടുത്ത നിമിഷം മറ്റൊരു അനൗണ്‍സ്മെന്റ് വന്നു. മുന്‍പ് ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ ലാന്‍ഡിങ് പ്രശ്നം മൂലം റണ്‍വേയില്‍ ചില തകരാറുകളുണ്ട്. ഇവിടെ ലാന്‍ഡിങ് ഉടന്‍ സാധിക്കില്ല.
ബെര്‍ളിയുടെ ഇടനെഞ്ചില്‍ ആയിരം വിമാനങ്ങള്‍ ചിറകടിച്ചു.
എന്തുചെയ്യും.
തിരുവനന്തപുരത്തേക്ക് തിരിച്ചു പറക്കുകയാണ്. അവിടെ ലാന്‍ഡിങ് സാധിക്കുമോയെന്നു നോക്കാം. കോഴിക്കോട് യാത്രികരെ അവിടെനിന്നു ബസില്‍ അയക്കാം. അല്ലെങ്കില്‍ പിറ്റേന്നത്തെ ഡൊമസ്റ്റിക് ഫ്ളൈറ്റില്‍...
ബെര്ളിക്കു ദേഷ്യം വന്നു. ആരോടെങ്കിലും ദേഷ്യം തോന്നിയാല്‍ ഒരു പോസ്റ്റിട്ട് പ്രശ്നം തീര്‍ക്കാറുള്ളതാണ്. ഇവിടെ, വിമാനത്തിലിപ്പോള്‍ അതിനും സംവിധാനമില്ല. തന്റെയൊരു ഗതികേട്...!!!
തിരുവനന്തപുരം എയര്‍പോര്‍ട്ട്. കനത്ത മഴ. ലാന്‍ഡിങ് റിസ്ക് ആണ്. - ബെര്‍ളിയുടെ മാത്രമല്ല, സകല യാത്രികരുടെയും ചങ്കില് കുത്തുന്ന അനൗണ്‍സ്മെന്റ്.
ഇനി എവിടെ ലാന്‍ഡു ചെയ്യും? ആകാശത്തില്‍ വച്ചു തന്നെ തന്റെ കാറ്റുപോകുമെന്ന് ബെര്‍ളി ഉറപ്പിച്ചു. തന്റെ കാര്യം തീര്‍ന്നാല്‍ അനാഥമായിപ്പോകുന്ന തന്റെ ബ്ളോഗിനെക്കുറിച്ചോര്‍ത്തപ്പോളും അതിന്റെ ഡ്രാഫ്റ്റ് ഫോള്‍ഡറില്‍ പ്രസിദ്ധീകരണം കാത്തുകിടക്കുന്ന പോസ്റ്റുകളെക്കുറിച്ചും പിന്നെ ജോര്‍ജിയന്‍ കോളജിനെക്കുറിച്ചുമോര്‍ത്തപ്പോള്‍ ബെര്‍ളി പൊട്ടിക്കരഞ്ഞു.
അതുകണ്ട് വിമാനത്തിലെ മറ്റു യാത്രക്കാരും പൊട്ടിക്കരഞ്ഞു.
അപ്പോല്‍ പൊട്ടിക്കരഞ്ഞുകൊണ്ട് മറ്റൊരു അനൗണ്‍സ്മെന്റ് വന്നു.പൈലറ്റ് രാജേന്ദര്‍ സിങ് വിമാനം കോയമ്പത്തൂരിനു പറപ്പിക്കുകയാണ്. അവിടെയും ലാന്‍ഡ് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ വിമാനത്തിന്റെ ഇന്ധനം തീരും. ആകാശത്തുവച്ചു തന്നെ സംഗതി വെടിതീരും.
ഒറ്റ അരിശത്തിനു കിണറ്റില്‍ ചാടാം, പക്ഷേ ആയിരം തവണ അരിശപ്പെട്ടാലും തിരികെ കയറാന്‍ പറ്റില്ലെന്നാരോ ബെര്‍ളിയുടെ മനസ്സിലിരുന്നു പിറുപിറുത്തു. വിമാനം പറക്കുകയാണ്. ബെക്കിന്റെ പെട്രോള്‍ തീരാന്‍ നേരമുണ്ടാകാറുള്ളതുപോലെ ചെറിയൊരു വലിമടുപ്പ് വിമാനത്തിനുമുണ്ടോയെന്നു ബെര്ളിക്കു സംശയം തോന്നാതിരുന്നില്ല.
അടുത്ത നിമിഷം അതു സംഭവിച്ചു.
മാന്യമായി പറന്നുകൊണ്ടിരുന്ന വിമാനം നിമിഷാര്ധത്തില് നേരെ താഴോട്ടു പതിച്ചു.
ബസ് ഗട്ടറില്‍ വീണാലെന്ന പോലെ കുലുക്കം. താഴേയ്ക്കു പോയ വിമാനം ഗട്ടറില്‍ കുലുങ്ങിക്കൊണ്ടിരുന്നു. ഏതുനിമിഷവും സാധനം ഓഫായി താഴെവീഴുമെന്നു തോന്നിയ ഘട്ടത്തില്‍ ബെര്‍ളി ഉറക്കെ നിലവിളിച്ചു.
അയ്യോ, ഒരുപാരച്യൂട്ട് തന്ന് ആരെങ്കിലും സഹായിക്കണേ..ഞാനൊരു ബ്ളോഗറാണേ....
ഒപ്പമുണ്ടായിരുന്നവര്‍ ആ നിലവിളി കേട്ടു. ഒപ്പം ബ്ളോഗറാണെന്ന പ്രഖ്യാപനവും. സീറ്റ് ബെല്‍റ്റ് മുറുക്കി കണ്ണടച്ചിരുന്ന ഒന്നു രണ്ടു തരുണീമണികള്‍ അടുത്ത നിമിഷം ഓടി ബെര്‍ളിയുടെ സീറ്റിനരികെയെത്തി.
സാര്‍ പേടിക്കേണ്ട വിമാനം എയര്‍ പോക്കറ്റില്‍ വീണതാണ്.
എയര്‍ പോക്കറ്റോ? അതെന്നാ സാധനമാ? അതേക്കുറിച്ച് ആ കാലമാടന് ഒരു സൂചന പോലും ബ്ളോഗില്‍ എഴുതി വച്ചിട്ടില്ലായിരുന്നല്ലോ???
സാര്‍ അതെപ്പോഴുമുണ്ടാകില്ല. ഇതിപ്പോള്‍ കാലാവസ്ഥ പ്രശ്നം കൊണ്ടൊക്കെ സംഭവിച്ചതാ...
ആട്ടെ, സാര്‍ എങ്ങോട്ടു പോകുന്നു???
അഭിമാനപ്രശ്നമായി വിമാനത്തേല് കേറിയതാണെന്നു പറയാന്‍ വയ്യാത്ത സ്ഥിതിക്ക് ആയുസ്സിന് ഉറപ്പില്ലാത്ത സാഹചര്യത്തിലും അദ്ദേഹം ഇങ്ങനെ മൊഴിഞ്ഞു.
കൊളംബോയില്‍ ഒരു കോണ്‍ഫറന്‍സ് ഉണ്ടായിരുന്നു. തിരിച്ചു കോഴിക്കോടിനാണ്.
അടുത്ത നിമിഷം അനൗണ്‍സ്മെന്റ് വന്നു. സംഗതി കോയമ്പത്തൂരെത്തിയിരിക്കുന്നു. റണ്‍വേ വ്യക്തമായികാണാന്‍ കഴിയുന്നില്ല. എങ്കിലും ഇന്ധനപ്രശ്നമുള്ളതിനാല്‍ എമര്‍ജന്‍സി ലാന്‍ഡിങ്ങിനു ശ്രമിക്കുകയാണ്. എല്ലാവരും സീറ്റ് ബെല്‍റ്റ് മുറുക്കുക, പ്രാര്‍ഥിക്കുക.
വിമാനത്തില്‍നിന്നു കൂട്ടനിലവിളി ഉയര്‍ന്നു. കൂട്ടപ്രാര്‍ഥനയും. ബെര്‍ളി സീറ്റ് ബെല്‍റ്റ് മുറുക്കി കണ്ണടച്ചു.
വിശാലമായ ചോളപ്പാടങങള്‍. അതിനപ്പുറത്ത് ചേരികള്‍, കോവൈ നഗരം.
പല്ലനവളവില്‍ ബോട്ടുമുങ്ങി മരിച്ച കുമാരനാശാനെപ്പോലെ, പേനാ പിടിച്ചു മരിക്കണമെന്നാശിച്ച് നായുടെ പേ പിടിച്ചു മരിച്ച കുഞ്ചന്‍ നമ്പ്യാരെപ്പോലെ തന്റെ ജീവിതമിതാ ആകാശത്തിനും ഭൂമിക്കുമിടയില്‍, ബ്ളോഗിനും ഗ്ളോബിനുമിടയില്‍ അസ്തമിക്കാന്‍ പോകുന്നു.
അടുത്ത നിമിഷം വിമാനം താഴേയ്ക്കു താണു. റണ്‍വേ കാണാനില്ല. ബെര്‍ളി കണ്ണടച്ചു. വല്ലാത്ത കുലുക്കം. എന്തൊക്കെയോ തകരുന്ന പോലുളള ശബ്ദം. കുറച്ചു കഴിഞ്ഞപ്പോല്‍ കുലുക്കം നിന്നു.
സേഫ്റ്റി ലാന്‍ഡിങ്. വിമാനം റണ്‍വേയില്‍ത്തന്നെ നിര്‍ത്തിയിരിക്കുകയാണ്. എല്ലാവരും ചാടിയിറങ്ങി. പിന്നാലെ അനൗണ്‍സ്മെന്റ് എത്തി. വിമാനം ഇന്ധനം നിറച്ചുകഴിഞ്ഞാലുടന്‍ തിരിച്ചു പറക്കും. കോഴിക്കോട്ടെ മൂടല്‍ മഞ്ഞ് മാറിയിട്ടുണ്ട്. കോഴിക്കോട് യാത്രക്കാര്‍ക്ക് അവിടെയിറങ്ങാം.
അനൗണ്‍സ്മെന്റ് കേള്‍ക്കാത്ത ഭാവത്തില്‍ ബെര്‍ളി തിരിച്ചുനടന്നു. അപ്പോള്‍ മനസ്സില്‍ ഈരാറ്റുപേട്ടയില്‍നിന്നു കോഴിക്കോടിനു സര്‍വീസ് നടത്തുന്ന ആര്‍ടി 807 നമ്പര്‍ ഫാസ്റ്റ് പാസഞ്ചര്‍ ഹോണടിച്ചുതുടങ്ങിയിരുന്നു.
22 comments:
സാര്‍, ഞാന്‍ സാറിന്റെ ഒരു ആരാധകനാണ്. സാറിന്റെ സുഗന്ധി 17വയസ്സും എസ്ഐ ജോര്‍ജിന്റെ ഭാര്യയും വിശുദ്ധ ശാന്തമ്മയുടെ അക്കൗണ്ട് ബുക്കും ഞാന്‍ പത്തുവട്ടം വായിച്ചിട്ടുണ്ട് സാര്‍. എന്നാലും കപ്യാര് ഷാജുവിനെ വല്ലാത്തൊരു കുടുക്കിലാണല്ലോ സാര്‍ കൊണ്ടുപോയി നിര്‍ത്തിയത്. എങ്ങനെ തോന്നി സാര്‍ ആ പാവത്തോട് അങ്ങനെ ചെയ്യാന്‍????
ബെര്‍ളിയുടെ ആദ്യ വിമാനയാത്ര- യാത്രാവിവരണത്തിന്റെ ആദ്യ അധ്യായം ഞാനെഴുതി. അടുത്ത അധ്യായം അച്ചായന് എഴുതുമെന്ന പ്രതീക്ഷയോടെ
സവിനയം,
ഒപ്പ്
അടിയില്‍ വര
രണ്ടുകുത്ത്.
:)
“ഠേ...ഠേ..” വിമാനത്തിന്റെ ടയറ് ലാന്റ് ചെയ്യുമ്പോള്‍ പൊട്ടിയതല്ല.
തേങ്ങ ഉടച്ചതാ.. സുനീഷേ..
ഇനി ബെര്‍ളിയുടെ വഹ പാര എപ്പഴാ.
:)
ബെര്‍ളിയും സുനീഷും ഒരാള്‍ തന്നെയാണോ എന്നു ഒരു ഹരികുമാര്‍ സ്റ്റൈല്‍ സംശയം
മുഴുത്ത ഒരു പഴ്സ്- അരുവിത്തുറ പള്ളിയില്‍ ഉദ്ദിഷ്ടകാര്യത്തിനു കുര്‍ബാന പണം അടച്ചതു മുതല്‍ ജോര്‍ജിയന്‍ കോളജിന്റെ മുന്നിലെ എസ്ടിഡി ബൂത്തില്‍ പണമടച്ചതു വരെയുള്ള പലവിധ ബില്ലുകള്‍.
ഇതുകൂടി ലഗേജ് ആയി വിടാം സാര്‍. പോക്കറ്റില്‍ കൊണ്ടുപോകാന്‍ പറ്റില്ല.
hentammo.. ithil chirichu chirichu oru parivam aayi
ഹ ഹ...
കലക്കി.
“ബെര്ളിക്കു ദേഷ്യം വന്നു. ആരോടെങ്കിലും ദേഷ്യം തോന്നിയാല്‍ ഒരു പോസ്റ്റിട്ട് പ്രശ്നം തീര്‍ക്കാറുള്ളതാണ്. ഇവിടെ, വിമാനത്തിലിപ്പോള്‍ അതിനും സംവിധാനമില്ല. തന്റെയൊരു ഗതികേട്...!!!”
ഇതാണ് ഏറ്റവും ഇഷ്ടപ്പെട്ടത്.
:)
കാലകേയബെര്ലീ വധം ഉടനെയൊന്നും തീരില്ല അല്ലേ?
കൊള്ളാമെഡെയ്
ഹി ഹി പാരഡിയ്ക്കും പാരഡിയോ!! സുനീഷേ നിങ്ങളിതെന്തു ഭാവിച്ചാ :-))
ഹി ഹി ഹി ഹി ഹി.... ഹ ഹ ഹ.... ഹു ഹു... അയ്യോ, ചിരിച്ചു വയറു വേദനിക്കുന്നേ...
"ദേഷ്യം തോന്നിയാല്‍ ഒരു പോസ്റ്റിട്ട് പ്രശ്നം തീര്‍ക്കാറുള്ളതാണ്" ഹ ഹ ഹ....
ഇതാണ് കടുവയെപ്പിടിച്ച കിടുവ.
ഈ കൃസ്ത്യാനികളുടെ ഒരു കാര്യം!!!!!!!
“ബെര്‍ളി പ്രയാസത്തിലായി. കാര്യം അച്ചായനാണേലും ജീവിതത്തില്‍ ഇന്നുവരെ പശുവിന് പാലുമാത്രം കുടിച്ചു ശീലമുള്ള താന്‍ രണ്ടെണ്ണം വീശാനുള്ള തന്റെ ആരാധകന്റെ അഭ്യര്‍ഥന നിരസിക്കുന്നതെങ്ങനെ“ അതു സത്യമായിരിക്കും.
കലക്കന്‍
ങ്ഹ....ങ്ഹ...ങ്ഹ്..ങ്ഹാ.......
നനായി രസിച്ചു.
കഥയുടെ പോക്ക് കണ്ടപ്പോ ഞാന്‍ കരുതി ബേര്‍ളിച്ചായന്‍ നെടുമ്പാശ്ശേരിയില്‍ തന്നെ ഇറങ്ങിയിട്ട് ‘വെള്ളം’ തന്ന് സല്‍ക്കരിച്ച ഭടന്റെ കണ്മുന്നിലൂടെ തന്നെ പോകേണ്ടി വരുമെന്ന്.
പിന്നെ സിമി പറഞ്ഞതിന്റെ താഴെ ഒരൊപ്പ്, ഒരു വര, കുത്തില്ല.
:)
എന്നും സ്നേഹത്തോടെ
ഉപാസന
ഓ. ടോ: ഞാന്‍ കേള്‍ക്കുന്നു ബേര്‍ളിച്ചായന്‍ കത്തി രാകുന്ന സൌണ്ട്..!!!
അന്യായം അണ്ണാ അന്യായം..
കളി സാക്ഷാല്‍ ബര്ലിത്തമ്പുരനോടോ...?
താങ്കളുടെ ധൈര്യം കൊള്ളാം..
"ഈ ബ്ലോഗിലെ കഥകള്‍ക്കു പശ്ചാത്തലമാകുന്നത് ഭരണങ്ങാനം ആണെങ്കിലും ഇതിലെ കഥകള്‍ എന്റെ ഭാവനാ സൃഷ്ടികള്‍ മാത്രമാണ്. ഇവയിലെ കഥാപാത്രങ്ങള്‍ ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ അല്ല... ജനിക്കാനിരിക്കുന്നവരാണ്...!! "
ബെര്‍ളി തോമസ് എന്നൊരു ബ്ലോഗര്‍ ജനിക്കാനിരിക്കുന്നു എന്നാണോ താങ്കള്‍ പറഞ്ഞുവരുന്നതു...;-)
ഏതായാലും കലക്കി...
ടെസ്സിയേ,
അത് കലക്കി. ഒരു വെടിക്ക് റണ്ട് പക്ഷി
:)
ഉപാസന
ഒരു ബ്ലോഗ് തുടങ്ങി...
കാലമാടന്
(കമന്റ് ദുരുപയോഗം സദയം ക്ഷമിക്കുക; എല്ലാവര്ക്കും വേണ്ടത് പബ്ലിസിറ്റി ആണല്ലോ...)
ബ്ളോഗിനും ഗ്ളോബിനുമിടയില്‍...നനായി രസിച്ചു.
pishakayittundu maashe...
ha ha superb.
ee kotaymkar bhayanghara thamashakkar thanne. chirichu chirichu..
kottayathinte veroru kadha ariyan clikkoo..
mhdshafeekh.blogspot.com
സൂപ്പർ സംഭവം തന്നേ.!!!!!
Spades Free Online | Play Spades Card Game 10bet 10bet クイーンカジノ クイーンカジノ 카지노 가입 쿠폰 카지노 가입 쿠폰 467BetVictor casinos UK - 2021 list of UK casinos with
Post a Comment