Friday, April 04, 2008

ആണ്ടു കുന്പസാരം


ചെയ്ത എല്ലാ തെറ്റുകളും ആദ്യം ഓര്‍ത്തെടുക്കണം.

നിസാര കാര്യമല്ലത്. ശരിക്കും പിന്നോട്ട് ആലോചിക്കണം. ആലോചിച്ച് ആലോചിച്ച് തെറ്റുകളെല്ലാം ഓര്ത്തെടുത്ത് അതിന്റെ മുന്ഗണനാ ക്രമത്തില്‍ സോര്‍ട്ട് ചെയ്യണം.

പലവിധത്തില്‍ സോര്‍ട്ട് ചെയ്യുന്നവരുണ്ട്- ആദ്യം ചെറിയ പാപം പറഞ്ഞു തുടങ്ങി ഒടുക്കം കുമ്പസാരിപ്പിക്കാനിരിക്കുന്ന അച്ചന് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാക്കും വിധം ആഞ്ഞടിക്കുന്ന രീതിയാണ് ഒന്ന്. ആദ്യം മാരകങ്ങള്‍ പറഞ്ഞ് അച്ചനെ പതിയെ സമരസപ്പെടുത്തി നിസാര തെറ്റുകളില്‍ വൈന്ഡ് അപ് ചെയ്യുന്ന രീതിയാണ് അടുത്തത്.

മാരകപാപങ്ങളും നിസാരപാപങ്ങളും മിക്സ് ചെയ്ത് അവിയല്‍ പരുവത്തില്‍ അങ്ങ് അവതരിപ്പിക്കുന്ന രീതിയുമുണ്ട്. ഏതു വിധത്തിലായാലും കുമ്പസാരത്തിനു മുന്‍പ് അതെല്ലാം ഓര്‍ത്തെടുക്കുക െചറുതല്ലാത്ത പണിയാണ്. പോരാത്തതിന് എന്റെ പിഴ എന്റെ പിഴ എന്നിടയ്ക്കിടെ പറയുന്ന കുമ്പസാരത്തിനുള്ള ജപവും ചൊല്ലണം. അതു കാണാതെ പഠിക്കണേലും ബുദ്ധിമുട്ടാണ്. കുമ്പസാരം കഴിഞ്ഞ്, പ്രായശ്ചിത്തതിനു പുറമേ മനസ്താപപ്രകരണവും ചൊല്ലണം.

ഈ ബുദ്ധിമുട്ടുകളെല്ലാമോര്ത്തിട്ടാണ് ഞാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി കുമ്പസാരിക്കാത്തത്- പിന്നെ, മാരകപാപങ്ങളൊന്നും ചെയ്തു ശീലമില്ലാത്തയാളായതു കൊണ്ട് അച്ചന്‍മാരും എന്നെ കുമ്പസാരിക്കാന്‍ നിര്‍ബന്ധിക്കാറുമില്ല.

അതിനാല്‍, വീട്ടിലെല്ലാവരും ആണ്ടുകുമ്പസാരത്തിനു പോകുമ്പോള്‍ ഞാന്‍വ ീടിനു കാവലിരിക്കുകയാണു പതിവ്. കുമ്പസാരവും കഴിഞ്ഞ് വീട്ടുകാര്‍ തിരിച്ചു വരുമ്പോളേക്കും എന്തെങ്കിലും പരോപകാരം ചെയ്താല്‍ അത്രയുമായി.

അപ്പുറത്തെ പറമ്പിലെ കൊച്ചുതെങ്ങില്‍ കരിക്കുണ്ടെങ്കില്‍ അതിട്ടു കുടിക്കുക, ഇപ്പുറത്തെ പറമ്പില്‍ നിന്നു തലയെത്തിച്ച് നമ്മുടെ പറമ്പിലെ പുല്ലു തിന്നുന്ന പശുവിനെ പതുങ്ങിച്ചെന്നു കെട്ടഴിച്ചു വിടുക തുടങ്ങിയ എന്തെങ്കിലും പരോപകാര പുണ്യപ്രവര്‍ത്തികള്‍ക്കായി ആ സമയം നമുക്കു നീക്കി വയ്ക്കാമല്ലോ. കൂടുതല്‍ സമയം കിട്ടുകയാണേല്‍, ആരും എടുക്കുകേലെന്നു കരുതി അമ്മച്ചി ബൈബിളിലോ സന്ധ്യാനമസ്കാര പുസ്തകത്തിലോ ഒളിപ്പിച്ചു വയ്ക്കുന്ന കാശു മുഴുവന്‍ എണ്ണിത്തിട്ടപ്പെടുത്തുകയും ചെയ്യാം. (അതില്‍നിന്ന് ഒന്നുമെടുക്കുന്ന സ്വഭാവം എനിക്കില്ല. എനിക്കെന്തിനാ കാശ്???)

ഇക്കൊല്ലവും ആണ്ടുകുമ്പസാര കാലമായി. പള്ളിയ്ക്കു പുറത്ത്, വിശാലമായ നടയില്‍ ഞാന്‍ വെറുതെയിരുന്നപ്പോളാണ്, ഏതാണ്ട് ഒന്നരവര്‍ഷം മുന്‍പ് കയ്യില്‍ കിട്ടിയ ഒരു മാസികയെക്കുറിച്ച് വെറുതെയോര്‍ത്തത്.

തൃശൂര്‍ കറന്റ് ബുക്സിന്റെ ന്യൂസ് ലെറ്റര്‍.

അതില്‍ സജീവ് എടത്താടന്‍ എന്ന പേരു കണ്ടത് പെട്ടെന്നു ശ്രദ്ധിച്ചു. സജീവ് എന്ന പേരു ഞാന്‍ ഇഷ്ടം പോലെ കേട്ടിട്ടുണ്ട്. ചീങ്കല്ലേല്‍ ഷാപ്പിലൊരു ചെത്തുകാരനുണ്ട് സജീവ്.ഭരണങ്ങാനത്തെ ഫൈവ് സ്റ്റാര്‍ തട്ടുകടയുടെ ഓണറും ഒരു സജീവാണ്. എന്റെ കൂടെ പഠിച്ചവനുണ്ട് ഒരു സജീവ്. അയല്‍പക്കത്തുനിന്ന് ബോംബെയ്ക്കു കുടിയേറിയവനുണ്ട് ഒരു സജീവ്. അങ്ങനെ സജീവുമാര്‍ ചിരപരിചിതരാണെനിക്ക്. എന്നാല്‍ എടത്താടന്‍ എന്ന പേര് ഞാനാദ്യം കേള്‍ക്കുകയായിരുന്നു. ഇടത്ത്, വലത്ത് എന്നു കേട്ടിട്ടുണ്ട്.

എടത്താടന്‍ എന്നു പറഞ്ഞാലെന്തായിരിക്കും?

പേരിലൊരു ആട്ടം ഉള്ളതുകൊണ്ട് നല്ല സ്മോളായിരിക്കുമെന്ന് അപ്പോളേ ഉറപ്പിച്ചു. ആ പേരിലെ അവലക്ഷണം എന്താണെന്നു നോക്കാന്‍ ന്യൂസ് ലെറ്ററിന്റെ താളു മറിച്ചു നോക്കിയപ്പോളാണറിയുന്നത്, കക്ഷിക്കു വിശാലമനസ്കന്‍ എന്നൊരു ഇരട്ടപ്പേരുകൂടിയുണ്ടെന്ന്. അതെനിക്ക് ഇഷ്ടമായി. വിശാലമനസ്ക്കന്‍. എന്നെപ്പോലെ വേറൊരാളെങ്കിലും കൂടി ഈ ലോകത്തുണ്ടല്ലോ. സന്തോഷമായി ഗോപിയേട്ടാ, സന്തോഷമായി.

കൊടകര പുരാണം എന്ന പേരില്‍ കക്ഷി ഇന്റര്നെറ്റില്‍ എഴുതിയ കഥകള്‍ കറന്റ് ബുക്സ് പുസ്തകമാക്കുന്നതിന്റെ പരസ്യവും പുസ്തകത്തിലെ ഒരുകഥയുമായിരുന്നു ന്യൂസ് ലെറ്ററില്‍. തൂലികാ സൗഹൃദം വഴി പരിചയപ്പെട്ട സുഹൃത്ത് അവസാനം കട്ടപ്പാരയായി വീട്ടില്‍വന്നു കയറുന്നതിനെ ശ്രീ വിശാലം അതിവിശാലമായി എഴുതിയിരിക്കുന്നതു വായിച്ചപ്പോഴേ എനിക്കൊരു ശ്രീനിവാസന്റെ മണമടിച്ചു. സംഗതി കൊള്ളാമല്ലോ. ഈ പുസ്തകം വായിക്കണം. തീരുമാനിച്ചു.

തീരുമാനം അവിെട നില്‍ക്കട്ടെ. അങ്ങനെ ഒരുച്ചനേരത്ത് ഓഫിസിലിരുന്നു പകല്‍ക്കിനാവു കാണുകയായിരുന്ന എനിക്ക് ഞങ്ങളുടെ ഇന്‍ഹൗസ് മെയിലില്‍ ശ്രീ ബെര്ളിയുടെ വകയൊരു മെയില്‍. അതിങ്ങനെയായിരുന്നു.

പ്രിയപ്പെട്ട സുനീഷ് സാര്‍,
മലയാളത്തില്‍ എനിക്കൊരു ബ്ളോഗുണ്ട്. ബെര്‍ളിത്തരങ്ങള്‍. സാര്‍ സമയം കിട്ടുമ്പോള്‍ വായിക്കുമല്ലോ.
എന്ന്, വിശ്വസ്തന്‍ ബെര്‍ളി.

ബ്ളോഗ് യുആര്‍എല്ലും ഒപ്പം. ഞാന്‍ ഇന്റര്‍നെറ്റിലേക്ക് ഊളിയിട്ടു. ബെര്‍ളി മുന്നില് തെളിഞ്ഞു. ആദ്യം കണ്ട കഥ- ചൊച്ചിസം. വായിച്ചു. മൊത്തത്തില്‍ ഒന്നു റീസ്റ്റാര്ട്ടായ പോലെ. ബെര്ളിയുടെ ബ്ളോഗിലെ ഓരോ പോസ്റ്റും അത്രയ്ക്ക ് ഊര്‍ജമാണ് ഇപ്പോളും സമ്മാനിച്ചുകൊണ്ടിരിക്കുന്ന്.

ഞാന്‍ ബെര്‍ളിയെ വിളിച്ചു.

ബെര്‍ളീ, ബ്ളോഗ് കണ്ടു. എനിക്കിഷ്ടമായി.

താങ്ക്യുസാര്‍. താങ്ങളെപ്പോലെയുള്ളവര്‍ ഇങ്ങനെ പറയുമ്പോള്‍ എന്റെ മനസ്സു നിറയും. ഇതാണ് ശരിക്കും ഞങ്ങളെപ്പോലുള്ളവര്‍ക്കുള്ള അംഗീകാരം.

ഓ അങ്ങനെയൊന്നുമില്ല, എനിക്കും ഈ ബ്ളോഗെഴുത്ത് പഠിക്കണമെന്നുണ്ട്.

അതിനെന്താ സാര്‍, ഞാന്‍ പഠിപ്പിച്ചു തരാം.

ഒരുദിവസം രാവിലെ മലപ്പുറത്തുനിന്നു ഞാന്‍ കോഴിക്കോടിനു പുറപ്പെട്ടു. ബെര്‍ളിയെ കാണാന്‍, ബ്ളോഗ് എഴുത്ത് പഠിക്കാന്‍.
കോഴിക്കോട് നടക്കാവിലെ നെറ്റ് കഫേയില്‍ ഞങ്ങള്‍ കണ്ടുമുട്ടി.

മനുഷ്യനെ എട്ടായി മടക്കിയെടുത്താല്‍ അകത്തു സുഖമായിരിക്കാവുന്ന വിധമൊരു ക്യുബിക്കിളില്‍ ഞങ്ങളു രണ്ടും ഇരുന്നു.

ബെര്ളി ബ്ളോഗ് തുറന്നു. ഓരോന്നു പറഞ്ഞു തന്നു. മലയാളത്തിലടിക്കാന്‍ ഹൈഗോപിസൈറ്റും കാട്ടിത്തന്നു.
ഞാന്‍ പടപടാന്നു കാര്യങ്ങള്‍ പഠിച്ചു. മലയാളത്തില്‍ കംപോസു ചെയ്യുക മാത്രമായിരുന്നു ഏക ബുദ്ധിമുട്ട്. എങ്കിലും കഥയെഴുതാമല്ലോ എന്നോര്‍ത്തപ്പോള്‍, സംഗതി ബുദ്ധിമുട്ടായി തോന്നിയില്ല. ഇഫ് യു ചൂസ് എ ജോബ് യു ലവ്, ദെന്‍ യു വില്‍ നെവര്‍ ഹാവ് ടു വര്‍ക്ക് എന്നാണല്ലോ.

അന്നു രാത്രി ഓഫിസിലിരുന്ന് ഞാന്‍ ആദ്യത്തെ പോസ്റ്റെഴുതി. - മീനച്ചിലാറും കൂടോത്രവും. കമന്റ് അഗ്രിഗേറ്റര്‍ അന്ന് പിന്മൊഴിയായിരുന്നു. അതു ബെര്‍ളി ശരിയാക്കിയിരുന്നു.

ആദ്യത്തെ കമന്റ് - ഓസ്ട്രേലിയയില്‍നിന്നു സാജന്റേതായിരുന്നു അത്. ആദ്യചുംബനവും ആദ്യകമന്റും ഒരിക്കലും മറക്കില്ലെന്നാണല്ലോ.( കമന്റ് ഇനി മറക്കത്തില്ല. മറ്റേത് ആരേലും തന്നാല്‍ മറക്കാതിരിക്കാം.)

പിന്നെ, എനിക്ക് ആവേശമായി. ആവേശം മൂത്ത് നാട്ടിലുള്ള സകലരെയും വേഷം കെട്ടിച്ചുബ്ളോഗില്‍ എഴുന്നള്ളിച്ചു കൊണ്ടു വന്നു. അതിന്നിടയ്ക്കാണ്, മറ്റൊരു പ്രിയപ്പെട്ടവന്‍ അനൂപ് എന്നെ ഫോണില് വിളിക്കുന്നത്.

അളിയാ, ബ്ളോഗ് തുടങ്ങിയല്ലേ?

ഞാന്‍ മൂളി. നീയെങ്ങനെ അറിഞ്ഞെടേ?

അതൊക്കെ അറിഞ്ഞു. മലയാളത്തില്‍ അടിക്കാന്‍ നീ വിഷമിക്കേണ്ട.

അവന്‍ എനിക്കു വേണ്ടി, ഓഫിസിലെ കീ ഇന്‍ ഫോര്‍മാറ്റ് അനുസരിച്ച്, യൂണിക്കോഡ് കംപോസു ചെയ്യാന്‍ ഒരു പ്ളാറ്റ് ഫോം ഉണ്ടാക്കിത്തന്നു. അതിന് എനി്ക്കു യൂസര്‍നെയിമും പാസ് വേഡും വരെ തന്നു ഭവാന്‍.

പിന്നെ ഒരു തരം അലക്കായിരുന്നു. നാട്ടുകാരു മുഴുവന്‍ കോടതി കയറി. എന്റെ വിചാരണക്കോടതിയില്‍ എനിക്കു വിരോധമുള്ളവരെയും സ്നേഹമുള്ളവരെയും ഞാന്‍ കയറ്റിനിര്‍ത്തി വിചാരണ ചെയ്തു. അവ കഥകളായി. പലതിലും നിറയെ കള്ളൊഴുകി. ചിലതില്‍ നിറയെ പ്രണയവും. ഏറെയും നഷ്ടപ്രണയങ്ങളായിരുന്നു. അതോടെ,ഞാന്‍ തികഞ്ഞ മദ്യപാനിയും നിരാശാകാമുകനുമാണെന്നു ബൂലോഗര്‍ വിശ്വസിച്ചു. ഞാനെതിര്‍ത്തിട്ടില്ല, ഇനിയും എതിര്‍ക്കുകയുമില്ല.

കൊച്ചിയില്‍ കുറുമാന്റെ പുസ്തക പ്രകാശനത്തിനു പോയപ്പോള്‍ ബൂലോഗത്തെ പുലികളെ പലരെയും നേരില്‍ പരിചയപ്പെട്ടു. പിന്നീടൊരിക്കല്‍, തൃശൂരില്‍ ഇടിവാളും കുട്ടന്‍മേനോനും ചേര്‍ന്നൊരുക്കിയ പരിപാടിയിലും പങ്കെടുത്തു.

പുതിയ ഒരുപാടു േപരെ പരിചയപ്പെട്ടു. എല്ലാവരും നല്ലവര്‍. കൊച്ചിയില്‍ വച്ച് എന്നെക്കൊണ്ട് ഒരെണ്ണം കഴിപ്പിക്കാന്‍ ശ്രീ തഥാഗതനു േനരിടേണ്ടി വന്ന പങ്കപ്പാട് ഓര്‍ക്കുമ്പോള്‍ ഇപ്പോളും ചിരി വരും.

ബ്ലോഗ് വഴി സമാന്തരമായി വലിയൊരു സൗഹൃദവലയം അങ്ങനെ രൂപപ്പെട്ടു. ഇനിയും നേരില്‍കാണാതെ ഫോണ്‍ വഴിയും മെയിലിലൂടെയും സൗഹൃദം തുടരുന്നവരുണ്ട്. എതിരന്‍ കതിരവനും കുതിരവട്ടനും സാല്‍ജോയുമൊക്കെ ഈ വിഭാഗത്തില്‍പ്പെടും.

അകലങ്ങള്‍ അലിഞ്ഞില്ലാതാകുമ്പോള്‍ ഫിന്‍ലന്‍ഡും അമേരിക്കയും ദുബായിയുമൊക്കെ ഇങ്ങടുത്തു നില്‍ക്കുന്ന തോന്നലാണുണ്ടാക്കുക.

പെരുവഴിയില്‍ വച്ചും ചില ബ്ളോഗെഴുത്തുകാരെ പരിചയപ്പെട്ടു. കല്യാണി, കൊച്ചുത്രേസ്യ, കുട്ടന്‍സ്...

അതിന്നിടയ്ക്ക് ഞാന്‍ പ്രധാനപ്പെട്ട ഒരു കാര്യം മറന്നുപോയിരുന്നു. എന്റെ സ്വന്തം നാട്ടുകാര്‍. അവരാരും ഈ ബ്ളോഗ് കാണുന്നേയില്ലെന്ന എന്റെ മിഥ്യാധാരണ പിഴച്ചുപോയി. ഒന്നല്ല, ഒരുപിടി നാട്ടുകാര്‍ ഇപ്പോള്‍ ഈ ബ്ളോഗ് വായിക്കുന്നുണ്ട്. അവരില്‍ പലര്‍ക്കും, ഇതിലെ പല കഥാപാത്രങ്ങളെയും നേരില്‍ അറിയാം. ഇനി കഥാപാത്രങ്ങള്‍ കൂടി ഈ കഥ വായിക്കുന്നതോടെ, എന്റെ കഥ പൂര്‍ത്തിയാകും.

ഇതിലെഴുതിയതും ഇനി എഴുതാനിരിക്കുന്നതുമായ കഥകള്‍ ഒരിക്കലുംയഥാര്‍ഥ സംഭവങ്ങളല്ല. ചിലതിനു യാഥാര്‍ഥ്യവുമായി ചിലബന്ധങ്ങളുണ്ട്. ത്രെഡ് എന്ന നിലയ്ക്ക് അതിനെ ഏറ്റെടുത്ത ശേഷം അതിലേക്ക് ആവശ്യത്തിനും അനാവശ്യത്തിനും ഫാന്റസി കുത്തിവയ്ക്കുന്നതാണ് എന്റെ എഴുത്തുരീതി. റിയലസ്റ്റിക്ക് ഫാന്റസി എന്നു വേണേല്‍ വിളിക്കാം. എനിക്കു വിരോധമില്ല.

തമാശ എഴുത്തുകാര്‍ക്കു സാഹിത്യരംഗത്തും ബ്ളോഗ് രംഗത്തും വലിയ വിലയൊന്നുമില്ല.നാലുവരി കവിത (മോശമാണെന്നല്ല) എഴുതുന്നവര്‍ക്കും നേരേ ചൊവ്വേ കഥകളെഴുതുന്നവര്‍ക്കുമൊക്കെയാണ് ഡിമാന്ഡ്. നല്ല ഒരു കവിത എഴുതുന്നതിനെക്കാള്‍ മെന്റല്‍ സ്ട്രെയിന്‍ വേണം നല്ല ഒരു തമാശക്കഥ നന്നായി എഴുതിയവസാനിപ്പിക്കാന്‍ എന്നതാണ് ഏറ്റവും വലിയ തമാശ. പക്ഷേ, ബ്ളോഗില്‍ അതു നന്നായി കൈകാര്യം ചെയ്യുന്നവരുണ്ട്. എന്റെ വായന പരിമിതമാണ്- അതില്‍ എനിക്കു ബെര്‍ളിയും വിശാലനും കഴിഞ്ഞാല്‍ ഇടിവാള്‍, സാന്‍ഡോസ്, ജി മനു, കൊച്ചുത്രേസ്യ തുടങ്ങിയവരുടെ എഴുത്താണിഷ്ടം. അനായാസതയാണ് അവരുടെ ഹൈലൈറ്റ്. എഴുത്ത് അനായാസമാകുമ്പോള്‍ വായന അതിലേറെ ആയാസരഹിതമായിരിക്കും.

അങ്ങനെ എന്റെ തെറ്റുകള്‍ എല്ലാം ഞാനോര്‍ത്തെടുത്തുകൊണ്ടിരിക്കെ, പള്ളിനടയുടെ അങ്ങേപ്പുറത്ത്, പാറേപ്പള്ളിയുടെ മതിലിന്നു താഴെ സൂര്യനസ്തമിച്ചു. ഇത്രയുമൊക്കെ ഞാന്‍ ചിന്തിക്കാനും എഴുതാനും എന്താണിപ്പോള്‍ പ്രകോപനമെന്ന് എല്ലാവരും ചിന്തിക്കുന്നുണ്ടാവും.

കാരണമുണ്ട്. ഈ ഏപ്രില്‍ 14ന് ഞാന്‍ ബ്ളോഗ് തുടങ്ങിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു.

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ കാണിച്ച പോക്രിത്തരങ്ങള്‍ ബൂലോഗര്‍ക്കു മുന്‍പില്‍ ഏറ്റുപറഞ്ഞുകഴിഞ്ഞു. ശിക്ഷയും പ്രായശ്ചിത്തവും നിങ്ങള്‍ക്കു നിശ്ചയിക്കാം.

സലാം!!!!



(വാര്‍ഷിക പോസ്റ്റ് എഴുതുന്നതു ഞാനല്ല. സത്യന്‍ അന്തിക്കാടോ വിശാലനോ അല്ല. അതു മറ്റൊരാളായിരിക്കും. കാത്തിരിക്കുക)

55 comments:

SUNISH THOMAS said...

ആണ്ടുകുമ്പസാരം... ശിക്ഷയും പ്രായശ്ചിത്തവും നിങ്ങള്‍ക്കു നിശ്ചയിക്കാം.

വായിക്കുക!!!!

:)

Unknown said...

സജീവ് എന്ന പേരു ഞാന്‍ ഇഷ്ടം പോലെ കേട്ടിട്ടുണ്ട്. ചീങ്കല്ലേല്‍ ഷാപ്പിലൊരു ചെത്തുകാരനുണ്ട് സജീവ്.ഭരണങ്ങാനത്തെ ഫൈവ് സ്റ്റാര്‍ തട്ടുകടയുടെ ഓണറും ഒരു സജീവാണ്.

Chethukarante peru Saji
Thattukadakkante peru Shaji

:)

nandakumar said...

ഈ ബ്ലോഗില്‍ ആദ്യമായൊരു കമന്റിടാന്‍ എനിക്കു പറ്റിയത് സുനീഷിന്റെ ഫാഗ്യം.
തമാശയില്‍ തുടങ്ങി കാര്യങ്ങള്‍ പറഞ്ഞ ആ രീതിയുണ്ടല്ലൊ അതിഷ്ടായി. പിന്നെ ഒരു വര്‍ഷമായി ചെയ്ത പാപങ്ങള്‍ ഇനീം തുടരുക.. എന്റെ പിഴ...എന്റെ പിഴ.. എന്ന് ഞങ്ങളിടക്കു പറഞ്ഞോളാം.
വാര്‍ഷികാശംസകള്‍...

http://nandaparvam.blogspot.com/

കെ said...

ഇഷ്ടമാണ് സുനീഷിന്റെ എഴുത്തും ബ്ലോഗും. കമന്റുന്നത് വല്ലപ്പോഴുമാണെങ്കിലും വായിക്കുന്നുണ്ട്. ചെറിയ പാപങ്ങള്‍ കൊടും പാപങ്ങളിലേയ്ക്ക് വളരട്ടെ എന്ന് ആശംസിക്കുന്നു.

ഏതായാലും ബെര്‍ളി സുനീഷിനെ ഇത്രയും പഠിപ്പിച്ചില്ലേ. സുനീഷിന് പഠിപ്പിക്കാന്‍ ഞാനൊരാളെ പരിചയപ്പെടുത്തിത്തരാം. മനോരമയുടെ പത്തനംതിട്ട എഡിഷനിലൊരുത്തന്‍ കവിതയെന്നും പറഞ്ഞ് ഏതാണ്ടൊക്കെയോ എഴുതുന്നുണ്ട്. പാവമാണ് കക്ഷി. ലിങ്ക് ഇവിടെ . ഒന്നോ രണ്ടോ കൈ താങ്ങൂ. മോശമല്ലാത്ത ഒരു പാപിയായി ടിയാനും വളരട്ടെ.

asdfasdf asfdasdf said...

മൊത്തത്തില്‍ ബ്ലോഗ് ഒരു പാപമാണ്. ആ പാപത്തിന്റെ കറകള്‍ കഴുകിക്കളയാന്‍ ഏത് മഗ്ദലമറിയത്തിന്റെ കണ്ണീരാണ് കുപ്പിയിലാക്കി വെച്ചിരിക്കുന്നതെന്ന് അറിയുക മാത്രമേ ബാക്കിയുള്ളൂ.. :).
പോരട്ടെ. പോരട്ടെ..

എതിരന്‍ കതിരവന്‍ said...

സുനീഷ്:
എനിയ്ക്കും ആണ്ടുകുമ്പസാരത്തിനു സമയമായി. കഴിഞ്ഞ ഏപ്രിലില്‍ ആണ് ഞാനും ഈ പാപം ചെയ്തു തുടങ്ങിയത്.

ഒരു കമന്റിട്ടു സുനീഷിനെ പേടിപ്പിച്ചു എന്ന പാപവും ചെയ്തിട്ടുണ്ട്.

Babu Kalyanam said...

എന്തിനാ?
"ബെര്‍ളിയെക്കാണാന്‍"
എന്താ സംഭവം?
"ബ്ലൊഗ്‌ എഴുത്തു പഠിക്കാണം"

ഒടുവില്‍ ഗുരുവിന്റെ ബ്ലോഗില്‍ ഒരുപിടി കമന്റ്‌ വാരിയിട്ട്‌ തിരിച്ചു പോന്നു അല്ലെ?

Sherlock said...

സുനീഷേ, അഡ്‌വാന്‍സ്ഡ് വാര്‍ഷിക ആശംസകള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കുമ്പസാര രഹസ്യങ്ങള്‍ പുറത്തുവിടാമോ എന്തോ..

വാര്‍ഷികാശംസകള്‍!!!

എന്നാലും കവിതയ്ക്കിട്ട് കൊട്ടിയതെന്തിനാന്നു മനസ്സിലായില്ല.

Roby said...

ആദ്യമായാണ് ഈ ബ്ലോഗ് കാണുന്നത്.

വയസ്സറിയിച്ചതിന് അഭിനന്ദനങ്ങള്‍..:)

തമനു said...

ഹോ .... ഒരു വര്‍ഷമായോ ഞങ്ങള്‍ സഹിക്കാന്‍ തൊടങ്ങിയിട്ട്. ആശംസകള്‍ (വായനക്കാര്‍ക്ക്..) :)

ഇനി കുമ്പസാരിക്കാന്‍ ചെല്ലുമ്പോ രണ്ടു കാര്യങ്ങളൂടെ പറഞ്ഞോളൂ...

1. ബെര്‍ളി എന്നെ സാറേ സാറേ എന്നാ വിളിക്കുന്നേ എന്ന് ഞാന്‍ ബൂലോഗത്ത്കള്ളം പറഞ്ഞച്ചോ..

2. ഞങ്ങടെ വീട്ടില്‍ ബൈബിള്‍ തൊറക്കാറില്ലച്ചോ .. (അല്ലേ പിന്നെ ബൈബിളില്‍ കാശ് പാത്ത് വയ്ക്കുമോ ...)

:)

എല്ലാ ആശംസകളും സുനീഷ് സാറേ.. :)

ഓടോ : ഭരണങ്ങാന കഥകള്‍ എല്ലാം എപ്പോഴും പ്രിന്റ് എടുത്ത് ആണ് വായിക്കാറുള്ളത്. അതു കൊണ്ട് പലപ്പോഴും കമന്റ് ചെയ്യാറില്ല (വായിച്ച ആ സുഖത്തിന് പ്രിന്റേലോട്ട് കമന്റീട്ട് കാര്യമില്ലല്ലോ... പിറ്റേന്ന് മറന്നു പോകും.. :). നല്ല വായനാ സുഖമാണ് സുനീഷിന്റെ ഭരണങ്ങാനം കഥകള്‍ക്കെല്ലാം.

ഒരിക്കല്‍ കൂടി ആശംസകള്‍ :)

420 said...

ഒരുകൊല്ലം ആയപ്പോഴേ ഇങ്ങനെ!

തോന്ന്യാസി said...

അങ്ങനെ ഇങ്ങക്കും ഒരു വയസ്സായി.....ല്ലേ....

dipu said...

ആശാനെ, ആരാ പറഞ്ഞതു നിങ്ങള്‍ക്കൊന്നും ഒരു വിലയും ഇല്ലെന്ന് ??, കമ്പ്യൂട്ടര്‍ തുറന്നാല്‍ ആദ്യം നോക്കുന്നത് നിങ്ങളുടെ ബ്ലോഗാ, പിന്നെ ബെര്‍ളിത്തരങ്ങളും, കാരണം ഞങ്ങളെ പോലെ സാധാരണക്കാര്‍ക്ക് മനസിലാവുന്നതും ഓര്‍ത്തു ചിരിക്കാനും പറ്റുന്നത് നിങ്ങളുടെയൊക്കെ ബ്ലോഗുകളാ... ആശംസകള്‍ .....

Anonymous said...

കര്‍ത്താവീശോമിശിഹായുടെ നാമത്തില്‍ എല്ലാ ഐശ്വരങ്ങളും നേരുന്നു :-)

കുമ്പസാരത്തിന്റെ കാര്യം പറഞ്ഞപ്പോളാണോര്‍ത്തതു... കല്യാണം പ്രമാണിച്ചു ഞാന്‍ ഈ കഴിഞ്ഞ പെസഹായുടെ തലേന്നാ 3 വര്‍ഷത്തിനു കുമ്പസാരിച്ചതു... ഇപ്പോള്‍ അടുത്ത കുമ്പസാരത്തിനുള്ള കളക്‍ഷണെടുത്തു കൊണ്ടിരിക്കുവാ... അതുക്കൊണ്ടു ഞാന്‍ ഒരു കാര്യം കൂടെ പറയാം "താങ്കളെ പോലെയൊരു മഹാന്‍!!!" :-)

പിന്നെ... ബെര്‍ളിയുടെ അടുത്ത പോസ്റ്റ് കണ്ടിട്ടു ബാക്കി കമന്റ് പറയാം ;-)

Anonymous said...

വാര്‍ഷീക പോസ്റ്റിനെങ്കിലും മര്യാദക്കു തലക്കെട്ടെഴുത് -> "കുമ്പസാരം"

( ഇവിടെ "കുന്‍പസാരം"ന്നാ കാണുന്നേ)

:P

Promod P P said...

ഉം..

ഓര്‍മ്മകളുണ്ടായിരിക്കുന്നത് നല്ലതാണ്

ഏറനാടന്‍ said...

ഭരണങ്ങാനം എന്ന സ്ഥലം ബ്ലോഗിലൂടെയാ ഫെയിമസ്സാക്കിയ ഇങ്ങള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍, വാര്‍ഷികാശംസകള്‍. വല്ലപ്പോഴും ഈ വഴി വന്ന് പോസ്റ്റുകള്‍ ഒരുമിച്ച് വായിച്ച് പോകാറുണ്ട്. ഇനി മലപ്പുറത്ത് വരുന്നേരം നേരില്‍ വന്ന് ബാക്കി നേരിട്ട് തന്നോളാം. :)

കൊച്ചുത്രേസ്യ said...

സുനീഷേ അങ്ങനെയെങ്കിലും ഒന്നു കുമ്പസാരിച്ചല്ലോ.. കഴിഞ്ഞ ഒരു കൊല്ലം ചെയ്തുകൊണ്ടിരുന്ന പാപങ്ങളൊക്കെ അതെ പോലെ തന്നെ ഇനീം തുടന്നോളൂ കേട്ടോ. ആശംസകള്‍..

Mr. K# said...

:-)

Anonymous said...

Misterrr Sunish,
You not escaped from me.
Your Anniversuary post i am not writing bekoze you called me said saar.

care taking sitting !!

SUNISH THOMAS said...

Mr berly,

u go, and say it in any church. u dont know who is me.. aha... if i give a "veek", u will omit all milk since u drink from ur birth. dont play... dont play...

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഈ വഴിയെ ഇതു ആദ്യമാണ്. താപ്പനകളെ മുഴുവനും നിരത്തിയിട്ടുണ്ടല്ലോ .ആണ്ടു കുംബസാരത്തിനെങ്കിലും ഇവിടെ എത്താന്‍ കഴിഞ്ഞല്ലോ.
നല്ല ബ്ലോഗ്........
അനായസമായി വായിക്കാന്‍ കഴിയുന്ന സുന്ദരമായ നമ്മുടെ തെക്കന്‍ ശൈലി ഉള്ള നല്ല വിവരണം.
വാര്‍ഷിക ആശംസകള്‍ ചക്കരേ.......

Unknown said...

Super post:

a nice combination of different feelings

Unknown said...

How do you know poetry writing is more easy?

Did you write poems? (If so please post it also.)

All works in this world have their own difficulties.

If it is good, it should be appreciated...

that's why your posts are appreciated.

Then, for what you have such a complex?

Please analyse yourself and solve it.

you can... because... you studied complex analysis!

Best of luck!

SUNISH THOMAS said...

ഞാന്‍ കവിതയെഴുത്ത് മോശമാണെന്നല്ല ഉദ്ദേശിച്ചത്.
ഒന്‍പതാം ക്ളാസില്‍ പഠിക്കുമ്പോള്‍ കവിതയെഴുതിയതിനു ലഭിച്ച സമ്മാനമാണു പിന്നീട് എന്നെ ഈ വഴിക്കാക്കിയതു തന്നെ. ഇന്നും എല്ലാ മലയാളം പീരിയോഡിക്കല്‍സിലും ഞാന്‍ കൃത്യമായി വായിക്കുന്നതും കവിതയാണ്. ബ്ളോഗില്‍ വിഷ്ണുപ്രസാദും സാല്‍ജോയുമെഴുതുന്ന കവിതകളെ ഞാന്‍ അഭിനന്ദിച്ചിട്ടേയുള്ളൂ.

(ബ്ളോഗില്‍ വേറെ അധികം കവിതകള്‍ വായിച്ചിട്ടില്ല, അതുകൊണ്ടാണു മറ്റാരുടെയും പേര് ഉപയോഗിക്കാത്തത്)
വിഷ്ണുമാഷിന്‍റെ തമസ്കരിക്കപ്പെട്ടവന്‍റെ വാഗ്മയം തമസ്കരിക്കപ്പെടേണ്ടതല്ലെന്നു ഞാന്‍ പലവട്ടം നേരിട്ടും അല്ലാതെയും അദ്ദേഹത്തോടു പറഞ്ഞിട്ടുമുണട്.

കവിതയുടെ സംവേദനക്ഷമത തികച്ചും വ്യക്തിപരമാണ്. ഞാന്‍ വായിച്ചതു പോലെയാവില്ല ഒരു കവിതയെ മറ്റൊരാള്‍ വായിക്കുക. ഓരോരുത്തരെയും സ്പര്‍ശിക്കുന്ന ഭാഗങ്ങള്‍ പലതായിരിക്കും. ചിലപ്പോള്‍ കവി പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം പോലുമാവില്ല കവിതയിലൂടെ ആസ്വാദകനിലേക്ക് ആത്യന്തികമായി സംവേദിക്കപ്പെടുന്നത്. കുമാരനാശാന്‍റെ ലീലയ്ക്കു പില്‍ക്കാലത്തു പഠനമെഴുതിയവര്‍, കുമാരനാശാന്‍ സ്വപ്നത്തില്‍പ്പോലും ചിന്തിക്കാത്ത നിര്‍വചനങ്ങളും മറ്റും കണ്ടെത്തിയിട്ടുണ്ട്.

ഇന്നത്തെ ആധുനികോത്തര കഥകളുടെ കാര്യവും അങ്ങനെയാണ്. ഡയറക്ട് ടെല്ലിങ് അല്ല അവയൊന്നും. അതുകൊണ്ടുതന്നെ എഴുതിയയാള്‍ സുരക്ഷിതനാണ്.
വായിക്കുന്നവരും...
എന്നാല്‍, നര്‍മത്തിനു പരിമിതികളുണ്ട്. വികെഎന്‍ മുതല്‍ വേളൂര്‍ കൃഷ്ണന്‍കുട്ടിയും തോമസ് പാലായും വരെയുള്ളവര്‍ ഈ പരിമിതികളെ എഴുതിത്തോല്‍പിച്ചവരാണ്. ഒരു വാചകമോ വാചകക്കൂട്ടമോ വായിച്ച് ഒരാള്‍ മനസ്സിലെങ്കിലും ചിരിക്കണമെങ്കില്‍ അതിനു നിസാര സ്ട്രെയിന്‍ പോര. ഒരു പക്ഷേ, ഈ സ്ട്രെയിന്‍ കവിതയ്ക്കും മറ്റു ജനറല്‍ കാറ്റഗറിയിലുള്ള സാഹിത്യത്തിനും ആവശ്യമില്ലെന്നേ ഞാനുദ്ദേശിച്ചുള്ളൂ. എന്‍റെ അനുഭവം അതാണെന്നും.

കവിതയോ കഥയോ മോശമല്ല. നര്‍മമെഴുത്തും. എന്നിട്ടും എംടിയും ആനന്ദും മുകുന്ദനും നില്‍ക്കുന്നിടത്ത് അതേ പ്രാമാണ്യത്തോടെ നില്‍ക്കാന്‍ വികെഎന്നിനെ മലയാള സാഹിത്യലോകം അനുവദിച്ചിട്ടില്ല. ഒഎന്‍വിക്കും ചുള്ളിക്കാടിനുമൊപ്പം ചെമ്മനംചാക്കോ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.

തമസ്കരിക്കപ്പെട്ടവരെപ്പോലെ മാറ്റിനര്‍ത്തപ്പെടുകയും വളിപ്പ് എന്ന ജനറല്‍ വര്‍ഗീകരണത്തിനു കീഴിലാക്കപ്പെടുകയുമാണു നര്‍മസാഹിത്യം. അതല്ല എന്നു പറയാനാവുമോ? അത്രയേ ഞാനുദ്ദേശിച്ചുള്ളൂ.

കവിതയോ കഥയോ മോശമല്ല. ക്ഷരം സംഭവിക്കാത്തതാണല്ലോ അക്ഷരം. അക്ഷരം കൊണ്ടുള്ളതെന്തും, പ്രത്യേകിച്ചു സാഹിത്യവും നശിക്കാത്തതാണ്. അതില്‍ വേര്‍തിരിവുകളില്ല, എന്നാല്‍ ചിലരുടെയെങ്കിലും മനസ്സില്‍ അത്തരമൊരു വര്‍ഗീകരണമുണ്ട്, അതാവശ്യമില്ല എന്നേ ഉദ്ദേശിച്ചുള്ളൂ.

മാപ്പ്.

SUNISH THOMAS said...

ആഗ്നസേ..
കോംപ്ളക്സ് അനാലിസിസിനെക്കുറിച്ച് ഒരക്ഷരം പോലും പറയരുത്.......!!!

ഇടിവാള്‍ said...

Hai M. Suneesh,
I shocking hearing you are 1 year old boy in blog.. well done my boy well done.

ഹോ, ഞാനങ്ങു മറന്നു.. സുബീഷിനു സ്റ്റാന്‍ഡേഡു കൂടിയ ഇംഗ്ലീഷ് മനസ്സിലാവത്തില്ലല്ല്യോ! എന്തായാലും ബാക്കി കമന്റ് മലയാളത്തിലാക്കാം (ഹോ.രക്ഷപ്പെട്ടു!)


പോസ്റ്റിന്റെ പേരു കണ്ടപ്പോ, ഏതേലും ഉപ ഷാപ്പില്‍ പോയി വാളെടുത്ത് കുമ്പസാരിച്ചതാണെന്നാ ഞാനോര്‍ത്തത് കേട്ടോ..

ഒന്നാം വാര്‍ഷികമാണല്ലേ.. ഹോ ..അതും ഏപ്രില്‍ പതിനാലിനു!
(നല്ലോരു വിഷുവിന്റെ അന്നു തന്നെ എന്തിനാ അച്ചായാ ഈ പാതകം ചെയ്തത്>>?

കാര്യമൊക്കെ പറഞ്ഞാലും സുനീഷിന്റെ ബ്ലോഗ് എന്റെ ഫേവറിറ്റ്സില്‍ തുടക്കം തന്നെ കയറീട്ടുണ്ട്.ആ ഞായറാഴ്ച ഉപദേശം, പശു അപ്പച്ചന്‍ എന്നീ പോസ്റ്റുകളൊക്കെ മനുഷ്യനെ ചിരിപ്പിച്ചൊരു പരുവമാക്കിയിട്ടുണ്ട്. തൃശ്ശൂര്‍ മീറ്റില്‍ കണ്ടതും വളരെ സന്തോഷം!

ആ തൃമൂര്‍ത്തികളുടെ ഫോട്ടോയില്ലെ, പത്തു 30 കൊല്ലം പഴക്കമുള്ള ഒരു ഫോട്ടോ.. ഞാന്‍ ഈമെയില്‍ അയച്ചു തന്നത്? അതിപ്പഴും കയ്യിലുണ്ടോ?

അപ്പോള്‍ ഒന്നാം ബ്ലിറന്നാളാശംസകള്‍

** ബ്ലിറന്നാള്‍ = ബ്ലോഗ് പിറന്നാള്‍
ഞാന്‍ ഒണ്ടാക്കിയ വാക്കാണ്.. കൊപ്പിറൈറ്റ് ഉണ്ട്..

ഇടിവാള്‍ said...

** സുബീഷല്ല കപീഷുമല്ല..

സൂനീഷ്..സുനീ‍ീഷ് സുനീഷ്......
പേരു തെറ്റിച്ചതിലും വല്യ അപരാധം ഉണ്ടോ.. ശോ!

അല്ഫോന്‍സക്കുട്ടി said...

100 സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, 100 നന്മ നിറഞ്ഞ മറിയമേ, 100 ത്രിത്വ സ്തുതി. ബൈബിള്‍ പുതിയ നിയമവും പഴയ നിയമവും അറ്റ്ലീസ്റ്റ് ഒരു പ്രാവശ്യം വായിക്കുക. ബാക്കി പ്രായ്ശ്ചിത്തം ഇതു ചെയ്തു കഴിയുമ്പോ പറയാം.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആദ്യം വാര്‍ഷികാശംസകള്‍.

“പേരിലൊരു ആട്ടം ഉള്ളതുകൊണ്ട് നല്ല സ്മോളായിരിക്കുമെന്ന് അപ്പോളേ ഉറപ്പിച്ചു” ---വിശാലേട്ടന്‍ ഇതിനു കമന്റിട്ടാല്‍ എന്നെ ഒന്നറീക്കണേ..

തൃശൂരു മീറ്റില്‍ വച്ച് കണ്ടതും തിരിച്ച് ഒരുപാട് ദൂരം സഞ്ചരിച്ചതും കഴിഞ്ഞ മാസമല്ലേ എന്ന് തോന്നുന്നു.

ആദ്യം കണ്ടപ്പോള്‍ ബോബനും മോളീലെ ബോബന്‍ ഇത്തിരി കൂടി മുതിര്‍ന്നതാന്നാ തോന്നീത്, അതേ സ്വഭാവം പെരുമാറ്റം.
ഒരുവര്‍ഷം എത്രമെല്ലെയാ കടന്നു പോയത് ഈ ബ്ലോഗില്‍!!!

Unknown said...

I expected a poem as reply

SUNISH THOMAS said...

എങ്ങുമൊടുങ്ങാത്ത ജീവിതാസക്തികള്‍
തൂങ്ങിമരിച്ച വഴിയമ്പലങ്ങളില്‍
കാരമുള്ളിന്‍ കിരീടവും ചൂടിനാം
േതടിനടന്നതു സൗഖ്യമോ മൃത്യുവോ?????

- ചുള്ളിക്കാട്

Unknown said...

Thank you...

congratsss!!!

Unknown said...

But I expected your poem!

SUNISH THOMAS said...

poems are rather personal in my case, whether gud or bad. so never expect.

thanks.
:)

Unknown said...

Ok! sorry...

Unknown said...

Happy birthday...

SUNISH THOMAS said...

danx.

G.MANU said...

അച്ചായാ......ആശംസകള്‍
പോരട്ടെ ഇനിയും ഭരണങ്ങാന വിശേഷങള്‍..

കാത്തിരിക്കുന്നു

asdfasdf asfdasdf said...

ഇപ്പോ‍ ഓണ്‍ലൈനാണോ കുമ്പസാരം. :)

മറ്റൊരാള്‍ | GG said...

"നല്ല ഒരു കവിത എഴുതുന്നതിനെക്കാള്‍ മെന്റല്‍ സ്ട്രെയിന്‍ വേണം നല്ല ഒരു തമാശക്കഥ നന്നായി എഴുതിയവസാനിപ്പിക്കാന്‍ എന്നതാണ് ഏറ്റവും വലിയ തമാശ. പക്ഷേ, ബ്ളോഗില്‍ അതു നന്നായി കൈകാര്യം ചെയ്യുന്നവരുണ്ട്.“

അങ്ങനെ നന്നായ് കൈകാര്യം ചെയ്യുന്ന ഒരാളാണ് സുനിഷ് തോമസ്.

വാര്‍ഷിക പോസ്റ്റും വളരെ രസിച്ചു വായിച്ചു. സുനീഷ് എഴുത്ത് തുടരുക. ആശംസകള്‍!

അടിക്കുറിപ്പ് വായിച്ചു:“വാര്‍ഷിക പോസ്റ്റ് എഴുതുന്നതു ഞാനല്ല. സത്യന്‍ അന്തിക്കാടോ വിശാലനോ അല്ല. അതു ‘മറ്റൊരാളാ‘യിരിക്കും. കാത്തിരിക്കുക.”

ഒരു പേരില്‍ കാര്യമുണ്ടെന്ന് ഇപ്പോഴാ മനസ്സിലായേ:)

കുഞ്ഞന്‍ said...

ഭരണങ്ങാനത്തിന് ആശംസകള്‍ നേരുന്നു..

ഇനിയുമിനിയും അനേകവര്‍ഷം ഇങ്ങനെ ആണ്ടുകുമ്പസാരം നടത്താന്‍ പറ്റട്ടേ...


തുടരുക...!

aneeshans said...

സുനീഷേ ,

ആശംസകള്‍. അതേ കള്ളു കുടിക്കാത്ത ഒരു പാവം എന്ന് സൂചിപ്പിച്ചത് ആരെയാ :)

SUNISH THOMAS said...

evideya angane soochippichathu????

ഉഗാണ്ട രണ്ടാമന്‍ said...

:) :)

Anonymous said...

അല്ല സുനീഷേ, ആരാ ഈ ആഗ്നസ് ?
കമന്റുകളുടെ ഒരു പോക്കു കണ്ടിട്ട്...

asdfasdf asfdasdf said...

ബേര്‍ലി, എന്റെ സംശയം നിനക്കും ഉണ്ടായി അല്ലേ.. (ഇപ്പോ‍ ഓണ്‍ലൈനാണോ കുമ്പസാരം. :)) നേരത്തെ തന്നെ ഞാന്‍ ചോദിച്ചിരുന്നു.

ന്റീശോ.. ബ്ലോഗില്‍ ഒരു കൊലപാതകം കാണാനുള്ള ശക്തി തരണേ...

SUNISH THOMAS said...

മിസ്റ്റര്‍ ബെര്‍ളീ...
നിങ്ങള്‍ തന്നെ അതു ചോദിക്കണം. പണ്ടെങ്ങാണ്ടു സത്യന്‍ അന്തിക്കാടിന്‍റെ സെക്രട്ടറിയാണെന്നും പറഞ്ഞു ഞാന്‍ വിളിച്ചിട്ടുണ്ടെന്നു പറഞ്ഞതിന് ഇങ്ങേര് എനിക്കിട്ട് ആലോചിച്ചു തന്ന പണിയാണ് ആ ആഗ്നസ് പേരും അതിന്‍റെ കൂടെയുള്ള കമന്‍റുകളും. എന്‍റെ കഥ വായിച്ചു വട്ടായ ഏതേലുമായിരിക്കുമെന്നു കരുതി ഞാന്‍ സന്തോഷിച്ചിരിക്കുകയായിരുന്നു. ശ്രീ മേനവന്‍ പറഞ്ഞതു പോലെ ഒരു കൊലപാതകം ഉടന്‍ പ്രതീക്ഷിക്കാം. മാട്ടേല്‍ ഷാപ്പാണേല്‍ പുഞ്ചിരിക്കള്ളാണേല്‍ സത്യം.....

SUNISH THOMAS said...

പോരാത്തതിന്, എനിക്കു വാര്‍ഷിക പോസ്റ്റ് എഴുതിത്തരുമെന്നു പറഞ്ഞ് എന്നെ പച്ചയ്ക്കു വഞ്ചിക്കുകയും ചെയ്തു കശ്മലന്‍.

SUNISH THOMAS said...

പോരാത്തതിന്, എനിക്കു വാര്‍ഷിക പോസ്റ്റ് എഴുതിത്തരുമെന്നു പറഞ്ഞ് എന്നെ പച്ചയ്ക്കു വഞ്ചിക്കുകയും ചെയ്തു കശ്മലന്‍.

Mr. K# said...

ഹ ഹ അപ്പൊ അതു ബെര്‍ളിയായിരുന്നോ?

ഇടിവാള്‍ said...

ഹഹഹ! കൊള്ളാ.. ബെര്‍ളി അപ്പോ വനിതാ ബ്ലോഗറായോ?

ആഗ്നസ് -ബെര്‍ളി..

ആഹ.പാര്‍വതീ അപ്പുക്കുട്ടന്‍ എന്നു പറയുന്ന പോലെ എന്താ ഒരുഇദ് ! ;)

Unknown said...

Evamenne crucilettuvan aparadham
enthu njan cheythu??

Visala Manaskan said...

ഒരു പൊടിക്ക് ലേയ്റ്റായി. ഷെമിക്കണം.

ഈ എഴുത്തറിയുന്നവനെന്റെയും ആശംസകള്‍.

ഫാക്ടംഫൊസ് 20:20:017 ഇട്ടുകൊടുത്ത് വളര്‍ത്തിയ പാളയംകോടന്‍ കൊലയുടെ മുഴുപ്പും ഫിനിഷിങ്ങുമാണ് സുനീഷിന്റെ കഥകള്‍ക്ക്. എളുപ്പല്ല!

വിനയപുരസരം.
വിശാലന്‍

Powered By Blogger