Sunday, August 12, 2007

പ്രഫസര്‍ ഇടപ്പാടി

ഇടപ്പാടിക്കാരന്‍ ചാക്കോച്ചേട്ടന്‍ ഏതു കോളജിലെ പ്രഫസര്‍ ആണെന്നു ചോദിച്ചേക്കരുത്. ആ ചോദ്യം അങ്ങേരു കേട്ടാല്‍ നമ്മളെ വല്ല ആടും പട്ടിയും പൂച്ചയുമൊക്കെയാക്കി വിടും. പിന്നെ വല്ല കാടിവെള്ളമോ മീന്‍തലയോ തിന്നു ജീവിതത്തിന്‍റെ ശിഷ്ടഭാഗം കഴിക്കാനായിരിക്കും നമുക്കു നിയോഗം!!

മനസ്സിലായില്ല അല്ലേ?

പ്രഫസര്‍ ഇടപ്പാടി എന്നു പറഞ്ഞാല്‍, ഭരണങ്ങാനത്തിന്‍റെ പ്രിയപ്പെട്ട മാന്ത്രികന്‍. കണ്‍കെട്ട് ആണുപ്രധാന ആയുധം.

രണ്ടു മക്കളുള്ളവര്‍ കൈവൈട്ട്, കാല്‍വെട്ട് കേസുകളിലായി ജയിലിലാണ്. പ്രഫസര്‍ ഇടപ്പാടിയാകട്ടെ, കണ്ണുകെട്ടിയും കെട്ടഴിച്ചും ഭരണങ്ങാനത്തിന്‍റെ ഗ്രാമവീഥികളെ മായാജാലത്തിന്‍റെ മാന്ത്രികപ്പിടിത്തങ്ങളിലങ്ങനെ വിലയം കൊള്ളിച്ചും വിറപ്പിച്ചും കഴിഞ്ഞുപോന്നു.

പ്രഫസര്‍ക്ക് രണ്ടേ രണ്ടു കാര്യങ്ങളോടുമാത്രമായിരുന്നു ലോകത്തു വെറുപ്പ്. മദ്യം, പുകയില. രണ്ടിനോടുമുള്ള വിരോധം കാരണം അദ്ദേഹം തന്‍റെ രണ്ടുമക്കളെയും പണ്ടേ വീട്ടില്‍നിന്നു പുറത്താക്കിയിരുന്നു. ബാക്കി നാട്ടുകാരെ പുറത്താക്കണെന്നും ആഗ്രഹമുണ്ടായിരുന്നെങ്കിലും അവരാരും പ്രഫസറുടെ വീട്ടിലെ താമസക്കാരല്ലാത്തതിനാല്‍ അതു നടന്നില്ല.

കള്ളുകുടിച്ചു പ്രഫസറുടെ മുന്നില്‍ച്ചാടിയ പലരുമിപ്പോള്‍ റോഡരികിലെ മൈല്‍ക്കുറ്റി കണ്ടാല്‍ ഒരു കാലു പൊക്കി അടയാളമൊഴിച്ചു കടന്നു പോകുന്നവരായി മാറിക്കഴിഞ്ഞു, ഭരണങ്ങാനത്ത്. അത്രയ്ക്കു ശക്തവും ഭീകരവുമായിരുന്നു പ്രഫസറുടെ കണ്‍കെട്ട്.

പള്ളിപ്പെരുനാള്‍, സ്കൂളുകളിലെ സാഹിത്യസമാജം തുടങ്ങിയ പരിപാടികള്‍ക്കു പ്രഫസറിന്‍റെ മാജിക്ക് നിര്‍ബന്ധമാണ്. മാജിക്ക് നടത്താന്‍ സമ്മതിച്ചില്ലേല്‍ വല്ല പട്ടിയുമായി നിന്നു കുര്‍ബാന ചൊല്ലേണ്ടി വരുമോയെന്ന ആധികാരണം ‍ഞങ്ങളുടേതും സമീപത്തേതുമായ ഇടവകയിലെ വികാരിയച്ചന്‍മാരൊക്കെ പ്രഫസറിന്‍റെ മാജിക്കിനു രണ്ടുകണ്ണുമടച്ചു സമ്മതംമൂളുമായിരുന്നു.

നാട്ടിലെ സകല മനുഷ്യരെയും കണ്‍കെട്ടി മണ്ടന്‍മാരാക്കാന്‍ പ്രഫസര്‍ വിദഗ്ധനായിരുന്നു.

ഒരിക്കല്‍, ഭരണങ്ങാനം പളളിമുറ്റത്ത് സെബസ്ത്യാനോസു പുണ്യാളന്‍റെ പെരുന്നാളിന്‍റെ തലേന്നു വൈകിട്ട് പ്രഫസറുടെ മായാജാലം നടക്കുന്നു.

സ്റ്റേജിന്‍റെ നടക്കുനിന്ന് വലിയ ഒരു പെരുമ്പാമ്പിനെ വിഴുങ്ങുകയാണു പ്രഫസര്‍. അദ്ദേഹത്തിന്‍റെ സഹധര്‍മിണി ശോശാമ്മച്ചേച്ചിയടക്കമുള്ള ജനം ശ്വാസമടക്കിപ്പിടിച്ചിരുന്ന് ആ കാഴ്ച കാണുന്നു. പാമ്പിനെ പകുതി വിഴുങ്ങിയപ്പോളേയ്ക്കും പ്രഫസര്‍ ഒന്നാന്തരമൊരു മലമ്പാമ്പിനെപ്പോലെ പുളയാന്‍ തുടങ്ങി. പതിവായി പാമ്പാകാറുള്ളവര്‍ക്കു പോലും അതുകണ്ടപ്പോള്‍ ഞെട്ടലായി. ജീവിതത്തില്‍ ഒരിക്കലും തങ്ങളിനി പാമ്പാകില്ലെന്ന് മനസ്സാ ഉറപ്പിച്ച്, പേടികൊണ്ടു വിറയ്ക്കുന്ന മനസ്സിനെ സമാധാനിപ്പിച്ച്, കണ്ണുമുറുക്കെ തുറന്നുപിടിച്ച് അവര്‍ കാത്തിരുന്നു. ബാക്കി പകുതിയോളം പാമ്പിനെക്കൂടി പ്രഫസര്‍ വിഴുങ്ങേണ്ടതുണ്ട്.

പാമ്പിന്‍റെ തല പ്രഫസറുടെ ആമാശയത്തിലെത്തിയിട്ടുണ്ടാവും.... ബാക്കി പകുതി കൂടി വിഴുങ്ങിയാല്‍ പ്രഫസറുടെ അവസ്ഥയെന്താവും? വിഴുങ്ങിയില്ലെങ്കില്‍ പാമ്പിന്‍റെ അവസ്ഥയെന്താവും?

ഇങ്ങനെയോരോന്ന് ആലോചിച്ചാലോചിച്ച് അവരങ്ങനെയങ്ങനെ ഇരിക്കവേയാണു എല്ലാവരുടെയും തലയ്ക്കുമുകളില്‍നിന്ന് ഒരു അശരീരി കേട്ടത്...

അയാളു പാമ്പിനെ വിഴുങ്ങുകയൊന്നുമല്ലെടാ മണ്ടന്‍മാരെ..

സദസ്സ് ഞെട്ടി, പ്രഫസറു ഞെട്ടി.

ശബ്ദം കേട്ട ഭാഗത്തേക്കു ജനം തല തിരിച്ചുനോക്കി. ആരെയും കാണാനില്ല. അന്തരീക്ഷത്തില്‍നിന്നു സംസാരിക്കുന്ന യെവന്‍ ആര്? കര്‍ത്താവെങ്ങാനുമായിരിക്കുമോ?

പള്ളീലച്ചനും ഞെട്ടി

കര്‍ത്താവേ നിങ്ങളു ചുമ്മാ പരീക്ഷിക്കരുതേ...

അച്ചന്‍ ഒന്നുകൂടി തലയുയര്‍ത്തി നോക്കി. അപ്പോളതാ പള്ളീമൈതാനത്തിന്‍റെ അതിരേലുള്ള കുന്നേല്‍ കുട്ടിച്ചന്‍ചേട്ടന്‍റെ തെങ്ങേല്‍ ചെത്തുകാരന്‍ കോവാലന്‍ ചേട്ടന്‍....

അന്തി ചെത്താന്‍ കയറിയ കോവാലന്‍റേതായിരുന്നു ആ അശരീരി. ജനം അതു കണ്ടു. പ്രഫസറും കോവലനെ കണ്ടു.

അയാളു വായിലോട്ടു കുറേ കടലാസു ചുരുളു കുത്തിക്കേറ്റുന്നത് എനിക്കിവിടെയിരുന്നാല്‍ കാണാം, കണ്‍കെട്ടാ, വെറും കണ്‍കെട്ട്....!!

ജനം അദ്ഭുതപ്പെട്ടു നേരെ പ്രഫസറുടെ അടുത്തേക്കു നോക്കി. ഇല്ല, പ്രഫസറുടെ വായില്‍നിന്നു പുറത്തേക്ക് അതാ നീണ്ടു കിടക്കുന്നു, ഒന്നാന്തരമൊരു മലമ്പാമ്പ്!!!

കോവാലന്‍ ചുമ്മാ പറയുകയാണെന്നു ജനം വിശ്വസിച്ചു.

പക്ഷേ പ്രഫസര്‍ക്കു കാര്യം പിടികിട്ടി. തെങ്ങിന്‍റെ മണ്ടയ്ക്കിരുന്ന കോവാലനു കണ്‍കെട്ട് ഏറ്റിട്ടില്ല. അയാള്‍ക്കു സംഗതി പിടികിട്ടിയിരിക്കുന്നു.

കോവാലനു ചെറിയൊരു പണി കൊടുക്കുക തന്നെ.

പ്രഫസര്‍ തെങ്ങിന്‍റെ പകുതിക്കലിരുന്ന കോവാലനെ നോക്കിയൊന്നു ചിരിച്ചു. പിന്നെ, കോവാലന്‍റെ നെറുകംതല ഉന്നംവച്ച് കൈയാലെന്തോ വിക്രിയ കാട്ടി!! അതുകണ്ടിരുന്ന ജനത്തിന് ഒരു ചുക്കും പിടികിട്ടിയില്ല.

അടുത്ത നിമിഷം, എവിടെനിന്നാണെന്നറിയില്ല, അതിശക്തമായ പ്രളയം ഭരണങ്ങാനത്തെ വിഴുങ്ങിത്തുടുങ്ങുന്നതു തെങ്ങിന്‍റെ മുകളിലിരുന്നു കോവാലന്‍ കണ്ടു.

തെങ്ങിന്‍റെ ചുവട്ടില്‍ നിന്നു പ്രളയം കോവാലന്‍ ചേട്ടനിരിക്കുന്ന ഉയരത്തിലേക്കു പൊങ്ങിക്കൊണ്ടിരുന്നു. ഭരണങ്ങാനം പള്ളിയും മൈതാനവും മണിമാളികയുമൊക്കെ മുങ്ങിത്താഴുന്നതു കോവാലന്‍ കണ്‍മുന്നില്‍ക്കണ്ടു. ഇനിയിപ്പം താനിരിക്കുന്ന തെങ്ങുമാത്രമാണു വെള്ളത്തില്‍ താഴാനുള്ളത്. എന്താണിങ്ങനെ ഇത്രപെട്ടെന്നൊരു പ്രളയമുണ്ടാകാന്‍ കാരണം എന്നു കോവാലന് ഒരുപിടിയും കിട്ടിയില്ല. ഭരണങ്ങാനം പഞ്ചായത്തില്‍ ഇനി മുങ്ങാത്തതായി താനും താനിരിക്കുന്ന തെങ്ങും മാത്രമേയുള്ളൂ എന്ന് കോവാലനു മനസ്സിലായി.

വെള്ളം പൊങ്ങിക്കൊണ്ടിരുന്നു. കോവാലനും ഓരോ സ്റ്റെപ്പ് തെങ്ങിനു മുകളിലേക്കു കയറിക്കൊണ്ടിരുന്നു. കയറിക്കയറി കോവാലന്‍ തെങ്ങിന്‍റെ കവിളില്‍ വരെയെത്തി. വെള്ളം താഴെ, കോവാലന്‍റെ കാല്‍ചുവട്ടില്‍ വരെയെത്തിക്കഴിഞ്ഞിരുന്നു. ഭരണങ്ങാനത്തിനു പുറമേ, താനിരിക്കുന്ന തെങ്ങുകൂടി ഇപ്പോള്‍ മുടുമെന്നുറപ്പായ സാഹചര്യത്തില്‍ കോവാലന്‍റെ മനസ്സില്‍ ആധിമൂത്തു.

പ്രളയജലത്തിന്‍റെ കൊടുംതണുപ്പ് കോവാലന്‍റെ കാലുകളെ തൊട്ടു.

ഇനിയൊന്നേ ചെയ്യാനുണ്ടായിരുന്നൊള്ളൂ. കോവാലന്‍ അതു ചെയ്തു. രണ്ടും കല്‍പിച്ച്, തെങ്ങിന്‍റെ മുകളില്‍നിന്നു കോവാലന്‍ നിലയില്ലാത്ത ആവെള്ളത്തിലേക്ക് ഊളിയിട്ടു.
പള്ളിമൈതാനം ഞെട്ടലോടെ ആ കാഴ്ച കണ്ടു.

എന്തോ കണ്ടു ഭയന്നിട്ടെന്നോണം, തെങ്ങിന്‍റെ മുകളിലേക്കു കയറിപ്പോയ ചെത്തുകാരന്‍ കോവാലന്‍ തെങ്ങിന്‍റെ ഒത്തമുകളില്‍ക്കയറി രണ്ടുകയ്യും വിട്ടു താഴേയ്ക്കു ചാടുന്നു....

ആരവത്തോടെ, ജനം തെങ്ങിന്‍റെ ചുവട്ടിലേക്കോടി. അടുത്ത നിമിഷം കോവാലന്‍ ചേട്ടനെയുമായി വണ്ടിയൊന്നു ലൈറ്റിട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുപാഞ്ഞു.

പ്രഫസര്‍ ജയിച്ചു, കോവാലന്‍ ചേട്ടന്‍ തോറ്റു.

അതോടെ, പ്രഫസര്‍ ഇടപ്പാടിയെന്നാല്‍ നാട്ടുകാരുടെ പേടി സ്വപ്നമായി. കൊച്ചുകുട്ടികള്‍, ഭക്ഷണം കഴിക്കാതെ വാശിപിടിക്കുമ്പോള്‍ അമ്മമാര്‍ പറയും,

ദേ ഇപ്പോള്‍ പ്രഫസറെ വിളിക്കും....!!!

അതുകേട്ടു പേടിച്ച കുട്ടികള്‍ കഞ്ഞിക്കലം വരെ നക്കിത്തുടച്ച് കയ്യുംവീശിപ്പോകും. കൊച്ചുകുട്ടികളുടെ അവസ്ഥ ഇതായിരുന്നെങ്കില്‍, അവരുടെ അപ്പന്‍മാരും സര്‍വോപരി കുടിയന്‍മാരുമായിരുന്ന നാട്ടിലെ പൗരപ്രമാണിമാരുടെ അവസ്ഥ അതിലും കഷ്ടമായിരുന്നു. പലരും കള്ളുകുടി നിര്‍ത്തി. പരസ്യമായി ഷാപ്പിലിരുന്നു കുടിച്ചിരുന്നവര്‍ കുടി വീട്ടിലോട്ടു മാറ്റി. അതും ഡീസന്‍റായി മാത്രം. കുടി കഴിഞ്ഞാല്‍ നാട്ടുകാരെ മുഴുവന്‍ നല്ലതെറി വിളിച്ച് എന്‍റര്‍ടെയിന്‍ ചെയ്തിരുന്നവര്‍ അതും നിര്‍ത്തി.

പ്രഫസര്‍ ഈ വീടിന്‍റെ നാഥന്‍ എന്നു പല ചേട്ടത്തിമാരും വീടിന്‍റെ കട്ടിളയില്‍ എഴുതി വച്ചു. ഭരണങ്ങാനം, കല്യാണത്തിനു മുന്‍പു ഡീസന്‍റാകുന്ന ചില ചെറുപ്പക്കാരെപ്പോലെ നന്നായിത്തുടങ്ങി.

പ്രഫസര്‍ മാജിക്ക് തുടര്‍ന്നു.

അവളെ പേടിച്ച് ഇതുവഴിയാരും നടപ്പീലെന്നു പറയും പോലെ പ്രഫസറെ പേടിച്ച് നാട്ടുകാര് ആരും കള്ളുകുടിക്കത്തില്ലെന്ന സ്ഥിതി. അമ്പാറ, ചിറ്റാനപ്പാറ, പാലമ്മൂട്, മാട്ടേല്‍ ഷാപ്പുകള്‍ പ്രതിസന്ധിയിലായി. നേരത്തെ, ചെത്തുകള്ളുതികയാതെ വന്നു കലക്കുകള്ളും മീനച്ചിലാറ്റിലെ കലക്കവെള്ളവും വരെ കലക്കിക്കൊടുത്തിട്ടും ഹൗസ്ഫുള്ളായി ഓടിയിരുന്ന ഷാപ്പുകളെല്ലാം കട്ടപ്പുറത്തായി.

കുടിയന്‍മാര്‍ മാത്രമല്ല, മെഡിക്കല്‍ കോളജില്‍ ബോധമില്ലാതെ കിടക്കുന്ന കോവാലന്‍റെ അവസ്ഥയോര്‍ത്ത് പ്രാണഭീതിയുള്ള പല ചെത്തുകാരും പണിയും നിര്‍ത്തി. അതോടെ, ഷാപ്പുമുതലാളിമാരും പ്രതിസന്ധിയിലായി.

ഷാപ്പുമുതലാളികള്‍ കൂടിയാലോചിച്ചു. എന്തു ചെയ്യും?

മുള്ളിനെ മുള്ളുകൊണ്ട് എടുക്കുക തന്നെ വഴി. പ്രഫസര്‍ എന്ന മുള്ളിനെ എടുക്കാന്‍ പറ്റിയ മുള്ള് എവിടെക്കിട്ടും?

ആലോചനകള്‍ പലവഴിക്കു പോയി. പ്രഫസറെ തട്ടിയാലോ എന്നു പോലും ആലോചനയുണ്ടായി. ഒടുവില്‍ അതേ മാര്‍ഗമുള്ളൂ എന്നവര്‍ തിരിച്ചറിഞ്ഞു.

പ്രഫസര്‍ ഇടപ്പാടിയെ ആരുമറിയാതെ തട്ടുക!!!

അല്ലാത്തപക്ഷം, തങ്ങള്‍ ആത്മഹത്യ ചെയ്യേണ്ടി വരും. സര്‍വൈവല്‍ ഓഫ് ദ് ഫിറ്റസ്റ്റ്!! അതേയുള്ളൂ വഴി.

പ്രഫസറെ ആരു തട്ടും?

ഒരുമാതിരിപ്പെട്ട റൗഡികള്‍ക്കൊക്കെ പ്രഫസറെ പേടിയാണ്. പ്രഫസറെ തട്ടാന്‍ പോകും വഴി വല്ല കണ്‍കെട്ടും പ്രയോഗിച്ചാല്‍ തട്ടാന്‍പോകുന്നവനായിരിക്കും തട്ടുകിട്ടുക. ലോക്കല്‍ റൗഡികളാരും പ്രഫസറെ തട്ടാന്‍ ധൈര്യം കാട്ടില്ലെന്നുറപ്പ്.

പിന്നെയാരു തട്ടും?

ആലോചന വണ്ടികയറി എറണാകുളം വരെയെത്തി. മട്ടാഞ്ചേരിയില്‍ നല്ല ക്വട്ടേഷന്‍ സംഘമുണ്ടെന്നു കേട്ടിട്ടുണ്ട്. അവിടെനിന്നൊരുത്തനെ ചെല്ലും ചെലവും കൊടുത്തു ഭരണങ്ങാനത്തെത്തിക്കുക തന്നെ.

ഷാപ്പുമുതലാളിമാര്‍ ചേര്‍ന്ന് ഇങ്ങനെയൊരു തീരുമാനമെടുത്തതിന്‍റെ മൂന്നാം നാള്‍ ടിയാന്‍ ഭരണങ്ങാനത്തു കാലുകുത്തി.

പക്ഷി സന്തോഷ്.

മുന്‍പ്, കണിച്ചുകുളങ്ങരയില്‍ കൊലപാതകം ആസൂത്രണം ചെയ്ത ആരുടെയോ ബന്ധു. പറന്നുപോയി ആളെകാച്ചി പറന്നു പോകുന്ന ഇനം. ഇതായിരുന്നുപക്ഷി സന്തോഷിന്‍റെ പ്രത്യേകത.
പക്ഷി സന്തോഷ് പദ്ധതികള്‍ പ്ളാന്‍ ചെയ്തു തുടങ്ങി.

എന്നും വൈകിട്ട് ലാസ്റ്റ് ബസിറങ്ങി വീട്ടിലോട്ട് നടക്കുമ്പോള്‍ പ്രഫസര്‍ ഒറ്റയ്ക്കാണ്. ഭരണങ്ങാനം പള്ളിയുടെ ശവക്കോട്ടയുടെ അടുത്തെത്തുമ്പോള്‍ ചാടിവീണ് തലയ്ക്കടിച്ചു കൊല്ലാം.

മൂപ്പര്‍ക്കു കണ്‍കെട്ടു നടത്താന്‍ സമയം കൊടുക്കരുത്. അതിനാല്‍ അടി പിന്നില്‍നിന്നായിരിക്കണം. മെഡുല്യ ഒംബ്ളഗേറ്റ നോക്കി ആദ്യ അടി. അതോടെ, പ്രഫസറുടെ ബോധം പോകും, നില തെറ്റി നിലത്തുവീഴും. പിന്നെ സൗകര്യം പോലെ, സാഹചര്യം പോലെ, സമയം പോലെ, ഇഷ്ടം പോലെ കൊലയുടെ വിധം തീരുമാനിക്കാം.

ഷാപ്പുമുതലാളിമാര്‍ക്കു സന്തോഷമായി. സന്തോഷ് പക്ഷിയല്ല, പുലിയാണ്!!

അന്നു വൈകിട്ട്, ഷാപ്പുമുതലാളിമാരിലൊരാള്‍ ഭരണങ്ങാനത്തുനിന്ന് നല്ല ഒന്നാന്തരം തൂമ്പാക്കൈ ഒന്നു വാങ്ങി. പ്രഫസറുടെ ചാണത്തലയ്ക്കു പാകം നോക്കിയാണു വാങ്ങിയത്. ഒറ്റമുട്ടിന് ആളു തീരണം.

രാത്രിയായി. പക്ഷി സന്തോഷ് ശവക്കോട്ടയില്‍, അസ്ഥിക്കുഴിക്കു സമീപം കാത്തിരുന്നു.

പത്തുമണി.

ലാസ്റ്റ് ബസ് ഭരണങ്ങാനത്തുവന്നു. ബസില്‍നിന്ന്, ഒരേയൊരാള്‍, പ്രഫസര്‍ ഇടപ്പാടി മെല്ലെയിറങ്ങി. ഇടപ്പാടിയെ വിനയപുരസ്സരം ബസില്‍നിന്നിറക്കിയ ശേഷം കണ്ടകര്‍ ദീര്‍ഘനിശ്വാസത്തോടെ ഡബിള്‍ ബെല്ലു കൊടുത്തു.

പ്രഫസര്‍ നടന്നു തുടങ്ങി. ശവക്കോട്ട അടുത്തു തുടങ്ങി. പക്ഷി സന്തോഷിന്‍റെ ചങ്കില്‍, ഇടിവെട്ടി മഴ പെയ്തു തുടങ്ങി. അടുത്ത നിമിഷം പ്രഫസര്‍ അടുത്തെത്തും. അതിന്നടുത്ത നിമിഷം അതു സംഭവിച്ചിരിക്കണം.

സന്തോഷ് സൂക്ഷിച്ചു നോക്കി. അകലെനിന്ന് ഒരാള്‍ നടന്നു വരുന്നു. പ്രഫസര്‍ തന്നെ. പക്ഷേ, ചെറിയ കുഴപ്പം പോലെ. സന്തോഷ് കണ്ണു തിരുമ്മി സൂക്ഷിച്ചുനോക്കി. ശരിയാണ്, എന്തോ കുഴപ്പം പോലെ....

അകത്തു കിടന്നു തിളയ്ക്കുന്ന വാറ്റിന്‍റെയാകുമോ?

ഒന്നുകൂടി തലകുടഞ്ഞ ശേഷം പക്ഷി സന്തോഷ് സൂക്ഷിച്ചു നോക്കി. ഇല്ല താന്‍ കാണുന്നതു ശരിയാണ്.

ശവക്കോട്ട വഴിയിലൂടെ കയ്യില്‍ രണ്ടു കയ്യിലും പച്ചക്കറികളുമായി നടന്നടുക്കുന്ന മധ്യവയസ്കന്‍റെ കാലുകള്‍ നിലത്തുതൊടുന്നില്ല!!!

വെള്ളത്തിനു മീതേ നടന്ന കര്‍ത്താവീശോമിശിഹാ വീണ്ടും തന്‍റെ നേര്‍ന്നുനടന്നടുക്കുന്നതു പോലെ സന്തോഷിനു തോന്നി.
പച്ചക്കറികളുമായി കര്‍ത്താവീശോമിശിഹാ ശവക്കോട്ടയുടെ സൈഡിലൂടെയുള്ള വഴിയിലൂടെ വീട്ടിലോട്ടു പോയില്ല, പകരം, പുളളിക്കാരന്‍ നേരെ ശവക്കോട്ട കടന്ന് പക്ഷി സന്തോഷ് ഇരിക്കുന്ന അസ്ഥിക്കുഴിയുടെ അടുത്തേക്കു നടന്നു.

തന്‍റെ നേര്‍ക്ക്, നിലത്തുതൊടാതെ ഒഴുകി വരുന്ന കര്‍ത്താവിനെ കണ്ടു സന്തോഷ് പൂര്‍വാധികം ഭംഗിയായി വിറയ്ക്കാന്‍ തുടങ്ങി.

വിറ കൂടിക്കൂടി വന്നു. കര്‍ത്താവ് അടുത്തുകൊണ്ടിരുന്നു.

ഒടുവില്‍ കുത്തിയിരുന്നു വിറയ്ക്കുന്ന സന്തോഷിന്‍റെ തൊട്ടുമുന്നില്‍ കര്‍ത്താവ് നിന്നു. അപ്പോളും പക്ഷി സന്തോഷ് സൂക്ഷിച്ചുനോക്കി. ഇല്ല, കാലു നിലത്തു തൊട്ടിട്ടില്ല.

രണ്ടു ചിറകുണ്ടായിരുന്നേല്‍ പറന്നെങ്കിലും രക്ഷപ്പെടാമായിരുന്നു എന്നു സന്തോഷിനു തോന്നിയ നിമിഷങ്ങള്‍. തനിക്കു പക്ഷി എന്നു പേരിട്ടവരെ അയാള്‍ മനസ്സില്‍ ആത്മാര്‍ഥമായി പ്രാകി.

എന്താ മകനേ ഇവിടെ?

കര്‍ത്താവ് സന്തോഷിനോടായി ചോദ്യമെറിഞ്ഞു.

നല്ല മലയാളത്തിലുള്ള ചോദ്യം കേട്ട് സന്തോഷ് പകച്ചു. കര്‍ത്താവിന്‍റെ മുഖത്തേക്കു നോക്കാന്‍, സന്തോഷിനു ധൈര്യം വന്നില്ല. അതിനാല്‍, നിലത്തുതൊടാത്ത ആ കാലുകളിലേക്കു നോക്കി അയാള്‍ സത്യം പറഞ്ഞു.

ഞാനൊരാളെ കൊല്ലാന്‍ വന്നതാ.....

ആരെയാണു മകനേ നീ കൊല്ലാന്‍ പോകുന്നത്?

പ്രഫസര്‍ ഇടപ്പാടിയെ.....

കര്‍ത്താവ് ഒരുനിമിഷം ഞെട്ടിയോ?

ഞെട്ടല്‍ മറച്ചുവച്ച്, കര്‍ത്താവ് വീണ്ടും ചോദ്യമെറിഞ്ഞു- എന്തു ദ്രോഹമാണ് പ്രഫസര്‍ നിനക്കു ചെയ്തതു മകനേ?

എനിക്കൊന്നും ചെയ്തില്ല. അയാളു കാരണം, ഈ നാട്ടിലെ ഷാപ്പെല്ലാം പൂട്ടാറായി. ഷാപ്പുകാരു കാശുതന്ന് എന്നെ കൊണ്ടുവന്നതാ. അയാളെ തട്ടാന്‍...

പ്രഫസര്‍ക്ക്, ക്ഷമിക്കണം കര്‍ത്താവിന് കാര്യങ്ങള്‍ പിടികിട്ടിത്തുടങ്ങി.

അവര്‍ എത്ര രൂപ നിനക്കു തന്നു മകനേ?

അയ്യായിരം രൂപയ്ക്കാ ക്വട്ടേഷന്‍....

അയ്യായിരം രൂപയ്ക്ക് നീയൊരാളെ കൊല്ലാന്‍ ഇറങ്ങിയിരിക്കുന്നോ? നാണമില്ലേ നിനക്ക്?

പുതിയൊരു മൊബൈലു വാങ്ങണം. അതിന് അയ്യായിരം രൂപയാ വില. ചുമ്മാതിരുന്നാല്‍ ആ കാശു കിട്ടുമോ?

ശരി, നീയൊരു കാര്യം ചെയ്യ്, കുറച്ചുകൂടി നല്ലൊരു മൊബൈലു വാങ്ങിക്കോ... പതിനായിരം രൂപ ഞാന്‍ തന്നേക്കാം. പക്ഷേ, മേലില്‍ ഈ വഴി വന്നുപോകരുത്!!

പക്ഷി സന്തോഷ് ആലോചിച്ചു. ചുമ്മാ കാശു കിട്ടുകയാണ്. ഏതായാലും തനിക്കിനി പ്രഫസറെ കൊല്ലാന്‍ പറ്റില്ല. അതിനുള്ള ധൈര്യമെല്ലാം ചോര്‍ന്നുപോയിരിക്കുന്നു. കിട്ടുന്ന കാശു മേടിച്ചു സ്ഥലം വിടുക തന്നെ.

എന്നാല്‍ തന്നേര്, ഞാന്‍ പൊയ്ക്കോളാം.

കാലുനിലത്തു തൊടാതെ തുടരുന്ന കര്‍ത്താവീശോമിശിഹാ, കീശയില്‍നിന്ന് ആയിരം രൂപയുടെ പത്തു നോട്ടുകള്‍ എടുത്ത് പക്ഷി സന്തോഷിനു നല്‍കി. എണ്ണി നോക്കണമെന്നുണ്ടായിരുന്നെങ്കിലും ദാനം കിട്ടിയതിന്‍റെ പല്ലെണ്ണുന്നതു ശരിയല്ലല്ലോ എന്നോര്‍ത്ത് അതിനു പോയില്ല.

എന്നാ ഞാന്‍ പൊയ്ക്കോട്ട...? സന്തോഷ് ചോദിച്ചു.

ങും വേഗം പൊയ്ക്കോണം. ഈ ഏരിയായില്‍ ഒന്നും കണ്ടേക്കരുത്!!

അടുത്ത നിമിഷം പക്ഷി സന്തോഷ് ശവക്കോട്ടയ്ക്കു പുറത്തേക്ക് പായാന്‍ തുടങ്ങി.

ശവക്കോട്ടയ്ക്കു പുറത്തെത്താറായപ്പോളാണ് അതുണ്ടായത്!

നിക്കെടാ അവിടെ

സന്തോഷ് നിന്നു.

ഈ ഊരിവച്ചിരിക്കുന്ന ഷര്‍ട്ട് നിന്‍റെ അപ്പന്‍ വന്ന് എടുത്തോണ്ടു പോവുമോ? ഇട്ടോണ്ടു പോടാ....

സന്തോഷ് തിരിച്ചു വന്നു.ഭവ്യതയോടെ ഷര്‍ട്ട് എടുത്തിട്ടു. കയ്യില്‍ ചുരുട്ടിപ്പടിച്ചിരുന്ന പതിനായിരം രൂപ ഷര്‍ട്ടിന്‍റെ പോക്കറ്റിലിട്ടു. അടുത്ത നിമിഷം വീണ്ടുമൊരൊറ്റപ്പാച്ചില്‍. ഇത്തവണ ശവക്കോട്ട കടക്കുന്ന നേരത്തും പിന്‍വിളിയുണ്ടായില്ല.

സന്തോഷ് പോയെന്നുറപ്പായപ്പോള്‍ കര്‍ത്താവീശോമിശിഹായുടെ കാലുകള്‍ നിലത്തുമുട്ടി. വല്ലാത്തൊരു ദീര്‍ഘനിശ്വാസത്തോടെ പ്രഫസര്‍ ഇടപ്പാടി അവിടെയിരുന്നുപോയി. മല പോലെ വന്നത് എലിപോലെ പാഞ്ഞുപോയി.

കണ്‍കെട്ട് രക്ഷിച്ചു!!

അപ്പോളും സന്തോഷ് ഓടിക്കൊണ്ടിരിക്കുകയായിരുന്നു. മ‍ട്ടാഞ്ചേരി ഉന്നംവച്ചായിരുന്നു പക്ഷി സന്തോഷിന്‍റെ ഓട്ടം. പാലാ, മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്, കുറുപ്പുന്തറ, ആപ്പാഞ്ചിറ, തലയോലപ്പറമ്പ്, കാഞ്ഞിരമറ്റം, തൃപ്പൂണിത്തുറ, വൈറ്റില വഴി സന്തോഷിന്‍റെ ഓട്ടം എറണാകുളം പട്ടണത്തില്‍ അവസാനിച്ചു.

നേരം വെളുത്തു തുടങ്ങിയിരിക്കുന്നു.

പത്തെഴുപത് കിലോമീറ്റര്‍ ഓടിയാലെന്താ, പതിനായിരം രൂപയല്ലേ പോക്കറ്റില്‍ കിടക്കുന്നത് എന്നോര്‍ത്തപ്പോള്‍ പക്ഷി സന്തോഷിന്‍റെ ഉള്ളുകുളിര്‍ത്തു.

തോപ്പുംപടിയിലെ സ്ട്രീറ്റ് ലൈറ്റിന്‍റെ ചുവട്ടില്‍നിന്നുകൊണ്ട് സന്തോഷ് തന്‍റെ പോക്കറ്റില്‍ പരതി.
ഉണ്ട്, പോക്കറ്റില്‍ തന്നെയുണ്ട് കാശ്.

പതിനായിരം രൂപ ഒരുമിച്ചുകാണാനുള്ള അതിയായ ആഗ്രഹത്തോടെ, സന്തോഷ് പോക്കറ്റില്‍നിന്ന് കാശു കയ്യിലെടുത്ത് വെളിച്ചത്തിനു നേര്‍ക്കു പിടിച്ചു നിവര്‍ത്തി
.
.
.
.
.
ഒന്നല്ല, പത്ത്....

നടുവെ ഭദ്രമായി മടക്കിയ നിലയില്‍ പത്തു പ്ളാവിലകള്‍ സന്തോഷിന്‍റെ കയ്യിലിരുന്നു വിറച്ചു.


35 comments:

SUNISH THOMAS said...

പ്രഫസര്‍ ഇടപ്പാടി. ഇടപ്പാടിക്കാരന്‍ ചാക്കോച്ചേട്ടന്‍ ഏതു കോളജിലെ പ്രഫസര്‍ ആണെന്നു ചോദിച്ചേക്കരുത്. അങ്ങേരു നമ്മളെ വല്ല ആടോ പട്ടിയോ ഒക്കെ ആക്കി മാറ്റിക്കളയും!!!

പുതിയ കഥ.

സുനീഷ് said...

കോവാലന് കേറിയ തെങ്ങുമ്മണ്ടേന്ന് ആദ്യത്തെ തേങ്ങ എന്റെ വക. ഠേ…….
മാപ്രാണം, അമ്പാറ കള്ളുഷാപ്പുകള് പട്ടിക്കൂടും, കോഴിക്കൂടുമാക്കിയോ പ്രൊഫസ്സറ് സുനീഷേ? സത്യം പറ, ചെത്തുകാരന് ഗോപാലനാണോ മാട്ടം മോന്താന് കയറിയ പ്രൊഫൈലില് ഫോട്ടോകള് മാറ്റിയിട്ടു കളിക്കുന്ന ഒരു പാലാക്കാരനാണോ കള്ള് തലയ്ക്കു പിടിച്ചപ്പം മൂട്ടീന്ന് പ്രളയം കേറി വരുന്ന പോലെ തോന്നിയതു? കഥ അല്‍പ്പം നീട്ടി വച്ച വാളു പോലായോന്ന് ഒരു സംശയം…..
പ്രൊഫസ്സറ് കൊള്ളാം….
പുള്ളീടെ മാജിക്ക് എനിക്ക് കിട്ടിയിരുന്നെങ്കില്…
ഞാന് കള്ളിനെ ബിയറും, ബിയറിനെ വാറ്റുമാക്കിയേനെ……

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എന്നിട്ട് പ്രൊ:ഇടപ്പാടി വൊളന്ററി റിട്ടയര്‍മെന്റ് എടുത്താ ഷാപ്പിതുവരെ പൂട്ടീലല്ലൊ?

Mr. K# said...

ഇടപ്പാടി കലക്കി. :-)

Unknown said...

വായിച്ചു. കൊള്ളാം.

SHAN ALPY said...

orupaade ezhuthalle samyam parimitham

(gulf videos)
visit my blog

http://shanalpyblogspotcom.blogspot.com

Anonymous said...

ആള്‍ ജീവിച്ചിരിപ്പുണ്ടോ? നമുക്ക് അടുത്ത ബ്ലോഗേഴ്സ് മീറ്റിനൊന്നു ക്ഷണിച്ചാലോ?

പുള്ളി said...

ഷാപ്പില്ലാത്ത ഭരണങ്ങാനമെങ്ങാനുണ്ടായേക്കുമോ എന്ന് സംശയിച്ച് ഇനി സുനീഷ് ത്ന്നെയാണൊ പക്ഷി സന്തോഷിന് ക്വട്ടേഷന്‍ കൊടുത്തത്?

ഇടിവാള്‍ said...

പുള്ളിക്കുള്ളൊരു സംശയം ഈ പുള്ളിക്കുമുണ്ടേ ;)

Sanal Kumar Sasidharan said...

കിച്ചന്‍സ് പറഞ്ഞപോലെ ഒരു സംശയമില്ലാതില്ല.എന്തായാലും വാളുപോലായില്ല.നമ്മുടെ മാധ്യമങ്ങളില്‍ ദളിതെഴുത്ത്,പെണ്ണെഴുത്ത്,മണ്ണെഴുത്തെന്നൊക്കെ എഴുത്തിനെ തരംതിരിക്കുകയല്ലേ എനിക്കു തോന്നുന്നത് ബ്ലോഗില്‍ ഒരു വിഭാഗം കൂടിയുണ്ടെന്നാണ്.ചിരിയെഴുത്ത്.നല്ല ഒന്നാന്തരം ചിരിയെഴുത്ത്.ഐശ മഹ്മൂദ്,ജി.മനു ഒക്കെ നന്നായി ചിരിയെഴുതുന്നു.സുനീഷിന്റെ ചിരിയെഴുത്തിന് ചില പ്രത്യേകതകളുമുണ്ട്.നന്ന്‌.

സാല്‍ജോҐsaljo said...

പ്രൊ. ഇടപ്പാടി, കൊള്ളാം മകനേ. നല്ല കഥ.

മെലോഡിയസ് said...

സുനീഷ് ജീ, നല്ല കണ്‍കെട്ട് കഥ..അസ്സലായി മച്ചൂ..നല്ല രസത്തില്‍ സംഭവം അവതരിപ്പിച്ചിരിക്കുന്നു.

ഉറുമ്പ്‌ /ANT said...

കൊള്ളാം നല്ല കഥ.

aneeshans said...

ബ്ലോഗില്‍ വരുമ്പോള്‍ അതാ വലത് സൈഡില്‍ മുകളിലായി ഒരു കള്ള ലക്ഷണമുള്ള നോട്ടം :)
സുനീഷേ നല്ല പടം. നല്ല എഴുത്ത്. ആ കോവാലന്‍ ചേട്ടന്‍ ചാടിയ ചാട്ടം ഓര്‍ത്തിട്ട് ചിരിയടക്കാന്‍ വയ്യേ.
ഓ. ടോ : സുനീഷിന്റെ ഇതിനു മുന്‍പേയുള്ള രൂപം എന്തായിരുന്നു ?

:ആരോ ഒരാള്‍

കെ said...

എഴുത്തിനൊരു തോമസ് ജേക്കബ് സ്റ്റൈലുണ്ടല്ലോ ചേട്ടാ. ഒന്നു ചെത്തിക്കുറുക്കിയിരുന്നെങ്കില്‍......

Anonymous said...

അല്ല.. 150 അടിച്ചിട്ടെഴുതിയതാണോ ? അലക്കുകളുടെ ഘോഷയാത്രയാണല്ലോ ബ്ലഗാവേ ?

ഇങ്ങനെയാണേല്‍ ഞാനെഴുത്തു നിര്‍ത്തുവാ...
ഇത്രേം സാധനമുണ്ടായിരുന്നേല്‍ 10 എപ്പിഡോസ് വീതമുള്ള നാല് പരമ്പരയെങ്കിലും ഞനെഴുതിയേനേ.

അല്ല ആരാ ഈ പ്രഫസര്‍ ? യാഥാര്‍ത്ഥ്യവും ഭാവനയും കൂടിയുള്ള ആ മിക്സിങ്ങില്‍ എനിക്കൊന്നും മനസ്സിലാവുന്നില്ല ബ്ലഗാവേ.

Anonymous said...

കലക്കന്‍ അലക്കുകളില്‍ ചിലത്

"പ്രഫസര്‍ക്ക് രണ്ടേ രണ്ടു കാര്യങ്ങളോടുമാത്രമായിരുന്നു ലോകത്തു വെറുപ്പ്. മദ്യം, പുകയില. രണ്ടിനോടുമുള്ള വിരോധം കാരണം അദ്ദേഹം തന്‍റെ രണ്ടുമക്കളെയും പണ്ടേ വീട്ടില്‍നിന്നു പുറത്താക്കിയിരുന്നു. ബാക്കി നാട്ടുകാരെ പുറത്താക്കണെന്നും ആഗ്രഹമുണ്ടായിരുന്നെങ്കിലും അവരാരും പ്രഫസറുടെ വീട്ടിലെ താമസക്കാരല്ലാത്തതിനാല്‍ അതു നടന്നില്ല."


"ആരവത്തോടെ, ജനം തെങ്ങിന്‍റെ ചുവട്ടിലേക്കോടി. അടുത്ത നിമിഷം കോവാലന്‍ ചേട്ടനെയുമായി വണ്ടിയൊന്നു ലൈറ്റിട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുപാഞ്ഞു."


"അതോടെ, പ്രഫസര്‍ ഇടപ്പാടിയെന്നാല്‍ നാട്ടുകാരുടെ പേടി സ്വപ്നമായി. കൊച്ചുകുട്ടികള്‍, ഭക്ഷണം കഴിക്കാതെ വാശിപിടിക്കുമ്പോള്‍ അമ്മമാര്‍ പറയും,

ദേ ഇപ്പോള്‍ പ്രഫസറെ വിളിക്കും....!!!

അതുകേട്ടു പേടിച്ച കുട്ടികള്‍ കഞ്ഞിക്കലം വരെ നക്കിത്തുടച്ച് കയ്യുംവീശിപ്പോകും."

"രണ്ടു ചിറകുണ്ടായിരുന്നേല്‍ പറന്നെങ്കിലും രക്ഷപ്പെടാമായിരുന്നു എന്നു സന്തോഷിനു തോന്നിയ നിമിഷങ്ങള്‍. തനിക്കു പക്ഷി എന്നു പേരിട്ടവരെ അയാള്‍ മനസ്സില്‍ ആത്മാര്‍ഥമായി പ്രാകി."

സുനീഷ് said...

മനോഹരമായ വാളെന്നേ ഞാനുദ്ദേശിച്ചുള്ളൂ സനാതനന്‍ മാഷെ. മാഷു പറഞ്ഞ പോലെ മനോഹരമായ ചിരിയെഴുത്ത്‌... എന്നാലും എണ്റ്റെ സുനീഷേ...
എങ്ങനെ ഇതൊക്കെ പൊട്ടി മുളയ്ക്കുന്നു? പ്രചോദനം എങ്ങനെ കിട്ടുന്നു? പാല, ഭരണങ്ങാനം ഏരിയ കള്ളുഷാപ്പുകളെല്ലാം ബ്രോഡ്‌ ബാന്‍ഡ്‌ ആക്കിയോ?

Haree said...

നന്നായിരിക്കുന്നു...
അങ്ങിനെയൊരാള്‍ സത്യത്തില്‍ ജീവിച്ചിരുന്നോ, ജീവിച്ചിരിപ്പുണ്ടോ?
--

ശ്രീ said...

ഹ ഹ .... കലക്കി
:)

ചീര I Cheera said...

നല്ല തമാശ കഥയായി..

സൂര്യോദയം said...

സുനീഷേ... സംഭവത്തില്‍ അധികവും ഭാവനാസൃഷ്ടിയാണെന്ന് പറയുന്നതില്‍ വിഷമമുണ്ടാകില്ലെന്ന് വിശ്വസിക്കുന്നു :-)

കാരണം, തെങ്ങിന്റെ മുകളില്‍ നിന്ന് ആളെ താഴെ വീഴ്ത്തിയ കേസും, നോട്ടുകള്‍ പ്ലാവില (ഞാന്‍ കേട്ട വേര്‍ഷന്‍ പേപ്പര്‍ എന്നാണ്‌) ആക്കിയ കേസും കഥകളായി കേട്ടിട്ടുണ്ട്‌... :-)

പക്ഷെ, താങ്കളുടെ എഴുത്തിന്റെ ശൈലി കേമം.... രസകരമായ വിവരണങ്ങള്‍... :-)

SUNISH THOMAS said...

സൂര്യോദയമേ,
ഈ കഥകളൊന്നും അല്ലെങ്കിലും എന്‍റെ സ്വന്തമല്ല, ഞങ്ങളുടെ നാട്ടില്‍ പണ്ടു മുതലേ പറഞ്ഞു കേട്ടിട്ടുള്ള ചില കഥകളെയും മിത്തുകളെയുമൊക്കെ യാഥാര്‍ഥ്യത്തിന്‍റെ മുഖംമൂടിയണിയിച്ച് അവതരിപ്പിക്കുകയെന്നതാണ് എന്‍റെ ഉദ്ദേശ്യം. അതു ഞാന്‍ ബ്ലോഗിന്‍രെ ഹോംപേജില്‍ പറഞ്ഞിട്ടുമുണ്ട്. കൂടാതെ ഇതിന്‍റെ കോപ്പിറൈറ്റ് നാട്ടുകാര്‍ക്കുള്ളതാണെന്നും എഴുതിത്തൂക്കിയിട്ടുണ്ട്. എഴുത്ത് ഇഷ്ടപ്പെടുന്നു എന്നറിയുന്നതില്‍ സന്തോഷം.

കിച്ചന്‍സേ, നന്ദി. ആ മാജിക്കു പഠിച്ചാല്‍ എന്നേക്കൂടി ഒന്നു പഠിപ്പിക്കണേ.

ഏറുകാരന്‍ ചാത്താ, ഷാപ്പ് പൂട്ടിയില്ല, പൂട്ടാന്‍ ഞങ്ങളു സമ്മതിക്കത്തില്ല

കുതിരവട്ടാ, ദില്‍ബാ, നന്ദികള്‍.

ഗീതേ, ആളുജീവിച്ചിരിപ്പുണ്ട്. പക്ഷേ മീറ്റിനു വിളിച്ചാല്‍ എല്ലാരേം പുള്ളി വല്ല പട്ടിയുമാക്കി വിടില്ലേ?

പുള്ളിയുടെയും ഇടിവാളിന്‍റെയും ഡൗട്ട് എന്നെ നേരിട്ടു പരിചയപ്പെടുമ്പോള്‍ തീര്‍ന്നോളും.

സനാതനാ, ചിരിയെഴുത്ത് എന്നൊക്കെ പറയാതെ. വളിപ്പെഴുത്ത് എന്നു വിളിച്ചാല്‍ മതി. നല്ലയെഴുത്തിനു നന്ദി.

സാല്‍ജോ അളിയാ, താനിങ്ങനെ കമന്‍റിട്ടു നടക്കാതെ കവിതയെഴുതെടോ. വായിക്കാന്‍ കൊതിയാവുന്നു...!

മെലോഡിയസേ, ഉറുമ്പേ നന്ദി. വീണ്ടും കാണാം.

അരോ ഒരാളു ചേട്ടാ, ഇഷ്ടപ്പെട്ടു. എന്‍റെ പഴയ രൂപം ഒരു പോത്തിന്‍റേതായിരുന്നു. ഇപ്പളാ മനുഷ്യരൂപമായത്.

മാരീചോ, ആക്കിയതാണല്ലേ... വേണ്ടാട്ടോ... പൊയ്ക്കോളാമേ....

പി.ആര്‍., ഹരീ, ശ്രീ.. നന്ദി.

ബെര്‍ളിയ്ക്കു നന്ദിയില്ല, ഒരു തേങ്ങയുമില്ല. ഞങ്ങളു പിണക്കത്തിലാ....

അഭിലാഷങ്ങള്‍ said...

ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്........

നന്ദിയും സമാപനസമ്മേളനവുമെല്ലാം കഴിഞ്ഞോ? ഞാന്‍‌ അല്പം ലേറ്റായിപ്പോയി...

വരുന്ന വഴിക്ക് ആ പ്രഫസര്‍ ഇടപ്പാടിയെ കണ്ടതുകൊണ്ട് വഴിമാറി സഞ്ചരിച്ചപ്പോള്‍ വഴിതെറ്റി ലേറ്റായതാ...

പിന്നെ, ‘പക്ഷി സന്തോഷ് ‘ ഭയങ്കര ‘പുലി‘യാന്നൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ കരുതി യെവന്‍ പ്രഫററുടെ മെഡുലോ ഒംബ്ളഗേറ്റ ഓം‌ലേറ്റ് പരുവത്തിലാക്കുമെന്ന്.. യെവടെ.. ! :-)

ങും, എന്തായാലും കഥ ഇഷ്ടപ്പെട്ടു.. പിന്നെ കോവലന്റെ ‘ലാന്‍‌ഡിങ്ങ്’ .. ഹ ഹ..

[സുനീഷ്, താന്‍ ഇടപ്പാടിയുടെ മുന്നിലൊന്നും പെടേണ്ട ട്ടാ.. അയാള്‍ക്ക് കുടിയന്മാരെയും, പുകവലിക്കാരെയും ഇഷ്ടമല്ല എന്നാണ് അറിഞ്ഞത്. അപ്പോ താന്‍ ചോദിച്ചേക്കാം ഞാനെന്തിനാ പിന്നെ വഴിമാറിനടന്നത് എന്ന്‍...! അത് വേറെ റീസണാ.. അപാര കഴിവുകളുള്ള രണ്ട് പേര്‍ കണ്ടുമുട്ടിയാല്‍... ബാക്കി ഗസ്സൂ... ഗസ്സിയോ? എന്നാല്‍ സമയം കിട്ടുമ്പോള്‍ ഗസ്സിക്കോളൂ... ഞാന്‍ പോട്ടേ..? :-) ]

SUNISH THOMAS said...

അയ്യോ അഭിലാഷേ,
എനിക്കു പ്രഫസറെ പണ്ടേ പേടിയാ. കഥയിഷ്ടപ്പെട്ടതിനു നന്ദി.

കെ said...

സത്യസന്ധമായ ഒരഭിപ്രായം പറയാമെന്നുവെച്ചാല്‍ സമ്മതിക്കുകേലെങ്കില്‍ എവിടെയോ പോ..!

സാജന്‍| SAJAN said...

ഇതും കലക്കിയല്ലൊ സുനീഷേ:)

ഉണ്ടാപ്രി said...

അച്ചായോ,
എത്രയാണേലും ഷാപ്പിനെ വിട്ടൊരു കളിയും ഇല്ലല്ലേ? നടക്കട്ടേ..ഏതേലും ഷാപ്പില്‍ വച്ച്‌ കണ്ടുമുട്ടാം( ആ പണ്ടാരക്കാലന്‍ പ്രൊഫസര്‍ വിലങ്ങിയില്ലെങ്കില്‍...)

ഓ.ടോ: 1. കുക്കിംഗ്‌ പഠിക്കണമെന്ന ആഗ്രഹവുമായി കര്‍ഷകന്റെ ഷാപ്പിലെ(ഷോപ്പ്‌) ഉണ്ടാപ്രിയുടെ അടുത്ത്‌ പോവല്ലേ..ദക്ഷിണ കൊടുക്കാന്‍ പറ്റിയെന്ന് വരില്ല..അതിയാന്‍ ഞാനല്ല.
2. പഴയൊരു കഥ(വിദ്യാര്‍ത്ഥിമിത്രം പാരലല്‍ കോളേജ്‌)യിലെ നായകനെ ഞാന്‍ അറിയുമോന്നൊരു സംശയം. കഥ ഗുരുദക്ഷിണയാണോ..(വിദ്യാര്‍ഥിമിത്രത്തില്‍ പഠിച്ചിട്ടുണ്ടോ..?)

സ്നേഹപൂര്‍വ്വം

SUNISH THOMAS said...

ഉണ്ടാപ്രിച്ചായോ....
വിദ്യാര്‍ഥിമിത്രം പ്രിന്‍സിപ്പലിനെ അറിയുമോ? ഞാന്‍ പഠിച്ചിട്ടില്ല. കുറച്ചുകാലം (രണ്ടാഴ്ച)പഠിപ്പിച്ചിട്ടുണ്ടേ...!!!

Harold said...

പ്രിയ സുനീഷ്..
നന്നായിരിക്കുന്നു..
ഭരണങ്ങാനത്തിന്റെ ആസ്ഥാന ഷാപ്പ് സാഹിത്യകാരന് ആശംസകള്‍

കൊച്ചുത്രേസ്യ said...

സുനീഷേ കലക്കി.ഇതൊരുമാതിരി ഹാസ്യത്തില്‍ മുക്കിപ്പൊരിച്ച ഹൊറര്‍ സ്‌റ്റോറി ആണല്ലോ :-)
ചുമ്മാ മനുഷ്യനെ പേടിപ്പിക്കാന്‍ വേണ്ടി ഇറങ്ങിയിരിക്കുകയാ അല്ലേ.അവസാനമെങ്കിലും ആ പ്രൊഫസ്സര്‍ ഒരു കള്ളനാണയമാണെന്നുള്ള എന്തെങ്കിലും ഒരു ഹിന്റ്‌ കൊടുക്കാമായിരുന്നു.

(ശ്രീ ഇടപ്പാടീ ഞാനൊന്നും പറഞ്ഞിട്ടുമില്ല, താങ്കളൊന്നും കേട്ടിട്ടുമില്ല.പട്ടീം ആടുമൊക്കെയായി നാലു കാലില്‍ നടക്കാന്‍ എനിക്കൊരു താല്‍പര്യവുമില്ലേ..)

SUNISH THOMAS said...

ഹും, ത്രേസ്യാക്കൊച്ചേ,
പ്രൊഫസര്‍ കള്ളനോട്ട് ആണെന്നു പറഞ്ഞിട്ടു വേണം വെറുമൊരു പോത്തായ ഞാന്‍ വല്ല പട്ടിയുമായി നടക്കുന്നതു കാണാന്‍ അല്ലേ? അതങ്ങു പള്ളീല്‍ പറഞ്ഞാല്‍ മതി!

എതിരന്‍ കതിരവന്‍ said...

ബാംഗ്ലൂര്‍ മീറ്റിലെ ഒരു പടത്തില്‍ പുല്ലിന്മേല്‍ ഒരു പട്ടി നോക്കി നില്‍ക്കുന്നത് കണ്ടു. മേശേല്‍ വച്ച ഒരു കുപ്പിയും നോക്കി.

അതാരാണെന്ന് ഇപ്പൊഴാണ് മനസ്സിലായത്.

സുനീഷ്:
ഓരോ തവണ കഥകള്‍ക്ക് integrity കൂടി വരുന്നുണ്ട്. ഭാഷാപ്രയോഗങ്ങള്‍ക്കും ചാരുത.

ദിവാസ്വപ്നം said...

എഴുത്തിന്റെ സ്റ്റൈല്‍ വളരെ നന്നായിട്ടുണ്ട് :)

സുധി അറയ്ക്കൽ said...

സംഭവം ആർക്കും മനസ്സിലായില്ലെങ്കിലും എനിയ്ക്ക്‌ മനസ്സിലായി.ഞാൻ ആളെക്കുറിച്ച്‌ രണ്ട്‌ വർഷം മുൻപ്‌ കേട്ടിട്ടുണ്ട്‌.ഈ പറഞ്ഞ പ്രൊഫസർ ഈരാറ്റുപേട്ടക്കാരനായിരുന്നു ഞാൻ കേട്ട അനുഭവകഥകളിൽ.

Powered By Blogger