മറ്റാരെയുമെന്നതുപോലെ, സിനിമാസംവിധായകനാവുക എന്നത് എന്റെയും ലക്ഷ്യമായിരുന്നു. പക്ഷേ സാധാരണ ആഗ്രഹങ്ങളെക്കാള്‍ അല്പംകൂടി കടന്നതായിപ്പോയി എന്റെ അംബീഷന്‍. എനിക്കു മലയാളത്തിലും തമിഴിലും ഹിന്ദിയിലും സിനിമ ചെയ്യുന്ന സൂപ്പര്‍ ഹിറ്റ് സംവിധായകനാവണം.
മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, തമിഴില്‍ രജനീകാന്ത്, ഹിന്ദിയില്‍ ബിഗ്ബി എന്നു തുടങ്ങി ആരോടു ചോദിച്ചാലും അപ്പം ഡേറ്റം കിട്ടുന്ന വിധം സൂപ്പര്‍ ഹിറ്റുകള്‍ മാത്രമെടുക്കുന്ന സംവിധായകനാവണം.
അതിെനന്താണു വഴിയെന്നും എനിക്കു നന്നായി അറിയാമായിരുന്നു.
മണിരത്നത്തിന്റെ അസിസ്റ്റന്റാവുക. മണിരത്നമാവുമ്പോള്‍ തമിഴിലും ഹിന്ദിയിലും ആഴത്തില്‍ േവരുള്ളയാണാണ്. മലയാളത്തില്‍ ഫാസില്‍ മുതലുള്ള സംവിധായകരും നടന്മാരുമായെല്ലാം നല്ലബന്ധമുള്ളയാള്‍. ഹിന്ദിയില്‍ അമിതാഭ് ബച്ചനെയും തമിഴില്‍ രജനിയെയും കമലാഹാസനെയും എന്നു വേണ്ട എ.ആര്. റഹ്മാനെ വരെ നയിക്കുന്നയാള്‍. മണിരത്നത്തിന്റെ അസിസ്റ്റന്റാവുന്ന കൂട്ടത്തില്‍ സിനിമാട്ടോഗ്രഫര്‍ രാജീവ് മേനോന്റെ അസിസ്റ്റന്റ് കൂടിയാവണം. അപ്പോള്‍ ക്യാമറ ടെക്നിക്കുകളും വശത്താവും. കൂട്ടത്തില്‍ പരസ്യചിത്രവും ചെയ്യാം.
ഇതിനെല്ലാം ഒപ്പം മദ്രാസ് വാഴ്സിറ്റിയില്‍ പി.ജിക്കു പഠിക്കുകയും കൂടി വേണം. എന്തുകൊണ്ടും മദ്രാസില്‍ ചെന്നുപെട്ടാല്‍, മണിരത്നത്തിന്റെ അസിസ്റ്റന്റാവാന്‍ കഴിഞ്ഞാല്‍ എന്റെ കാര്യം രക്ഷപ്പെടും. - ഞാനുറപ്പിച്ചു.

എങ്ങനെ മണിരത്നത്തിന്റെ അസിസ്റ്റന്റാവും???
മണിരത്നത്തിന്റെ വീടു തപ്പിപ്പിടിക്കണം. ഇന്നാളുമൊരു ദിവസം നാനായില്‍ മണിരത്നത്തിന്റെ വിലാസം കൊടുത്തിട്ടുണ്ടായിരുന്നു. ആ പഴയ നാന വാരിക ലൈബ്രറിയില്‍ പോയി തപ്പിയെടുക്കാം. അപ്പോള്‍ വിലാസവുമായി. ഇനി, നേരെ മണിരത്നത്തിന്റെ വീട്ടിലേക്ക്.
വീടിന്റെ ഗെയിറ്റില്‍ സെക്യൂരിറ്റി ഉണ്ടാവും. അയാളോട് അറിയാവുന്ന മുറി ഇംഗ്ളീഷ് പറയാം. അല്ലേല്‍ അതുവേണ്ട, അയാളോടു പറയാന്‍ മാത്രം കുറച്ച് ഇംഗ്ളീഷ് കാണാതെ പഠിക്കാം. അങ്ങനെ അയാള്‍ എന്നെ വീട്ടിലോട്ടു കയറ്റി വിടും. അവിടെ ചെന്നു നമ്മള് ഡോര്‍ബെല്‍ അടിക്കും.
ആകാംക്ഷയോടെ കാത്തുനില്ക്കുമ്പോള് ജീവിതത്തിലേക്കുള്ള ആദ്യടേക്കുപോലെ നമ്മളുടെ മുമ്പില്‍ വാതില്‍ തുറക്കപ്പെടും.
കൃത്യമായി പ്ളാന്‍ ചെയ്ത സ്വപ്നങ്ങളുടെ സ്യൂട്ട്കേസ് അടച്ച്, രണ്ടാഴ്ചത്തേക്കുള്ള തുണിയും ഉടുപ്പും കിടുപ്പുമായി ഞാന്‍ കോട്ടയം റയില്‍വേ സ്റ്റേഷനില്‍നിന്നു ചെന്നൈ എന്ന മദ്രാസിലേക്കു ട്രെയിന്‍ കയറി.
ട്രെയിന്‍ ചെന്നൈ സെന്‍ട്രലിലെത്തിയതു ഞാനറിഞ്ഞില്ല.
സാര്‍ റൂം വേണമാ.... വിളികളെ വകഞ്ഞുമാറ്റി ഞാന്‍ ചെന്നൈ നഗരത്തിന്റെ തിളയ്ക്കുന്ന തിരക്കുകളിലേക്കിറങ്ങി. യാത്രാക്ഷീണം മാറ്റാന്‍ ഒന്നുകുളിക്കണമെന്നുണ്ട്. അതിനു മുന്‍പു മണിരത്നത്തിന്റെ വീടു കണ്ടുപിടിക്കണം. അതിനു ശേഷം കുളിച്ച്, ഉള്ളതില്‍ പുതിയ ഉടുപ്പുമിട്ടു േനരെ കയറിച്ചെല്ലണം. മുന്‍പു സ്കൂളില്‍ പഠിക്കുമ്പോള്‍ നാടകത്തിന് അഭിനയിച്ചതിനു കിട്ടിയ സര്‍ട്ടിഫിക്കറ്റുകളെല്ലാം കയ്യിലെടുത്തിട്ടുണ്ട്.
ഓട്ടോ പിടിച്ചു പോകാമെന്നു വയ്ക്കുന്നതിലും ഭേദം ഒരു ഓട്ടോ മേടിച്ചു പോവുകയാണെന്നു റേറ്റ് കേട്ടപ്പോള്‍ത്തന്നെ മനസ്സിലായി. റേറ്റിന്റെ കാര്യത്തില്‍ കൊല ചെയ്യുമെങ്കിലും തമിഴണ്ണന്മാര് കൊലയ്ക്കിടയിലും സാര്‍ വിളി അനുസ്യൂതം തുടര്‍ന്നു കൊണ്ടിരിക്കും.

മണിരത്നം എആര്‍ റഹ്മാനുവേണ്ടി ആല്‍ബം ചെയ്യുന്ന സമയം. മറീനാ ബീച്ചാണു ലൊക്കേഷന്‍. നേരെ മറീനാ ബീച്ച്. സൂനാമി തല്ലിത്തകര്‍ക്കുന്നതിനു മുമ്പത്തെ മറീനാ ബീച്ച്.
മനസ്സില്‍ തിരക്കഥകള്‍ തിരയടിക്കുകയാണ്. മലയാളത്തില്‍ മമ്മൂട്ടിയെയും ദിലീപിനെയും വച്ച് ഒരു സിനിമ ചെയ്യണം.
കേരളത്തിന്റെ അതിര്‍ത്തി ഗ്രാമത്തില്‍ അതിഥിയെപ്പോലെ ഒഴിവുകാലം ചെലവഴിക്കാനെത്തുന്ന മമ്മൂട്ടി. നാട്ടുകാരു ചേര്‍ന്നു മോഷണക്കേസില്‍ പിടിക്കുന്ന ദിലീപ്. സസ്പെന്‍സ്, ട്വിസ്റ്റ്, പിന്നെ ക്ളൈമാക്സ്. തമാശയ്ക്കു ധാരാളം സ്ലോട്ടുണ്ട്. ദിലീപിനു മോഷണം ജന്മസിദ്ധ സ്വഭാവമാണ്. അതിെന പൊലിപ്പിക്കാം. മമ്മൂട്ടിക്കു സ്ത്രീകളോടു സംസാരിക്കാന്‍ പേടിയാണ്, വിറ വരും. അതിനെയും പൊലിപ്പിക്കാം. മാനറിസങ്ങളുമായി.
തമിഴില്‍ രജനീകാന്തിെനയും വിജയിനെയും നായകരാക്കി സിനിമ ചെയ്യണം. പടത്തിനു പേരുപോലും ഞാനിട്ടു കഴിഞ്ഞിരുന്നു- തമിഴന്.
ദ്രാവിഡ പ്രസ്ഥാന ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്തും സ്വദേശത്തുമായി നടക്കുന്ന കഥ. തമിഴ്നാട്ടിലെ ചരിത്രപ്രസിദ്ധമായ എല്ലാ സ്ഥലങ്ങളും ഉള്‍പ്പെടുത്തി വേണം ലൊക്കേഷന്‍ എന്നു പോലും മനസ്സിലുണ്ട്. സുജാതയെക്കൊണ്ടു ഡയലോഗ് എഴുതിക്കണം.

ഹിന്ദിയില്‍, മുംബൈ മാരത്തണിന്റെ പശ്ചാത്തലത്തില്‍ ഒരു സിനിമ. അമിതാഭ്ബച്ചന്, ഷാരൂഖ് ഖാന് എന്നിവര്‍ വേണം.
മറീനാ ബീച്ചിലെത്തി. വലിയ തിരക്കൊന്നുമില്ല. ഇവിടെ എവിടെയായിരിക്കും ആല്‍ബം ഷൂട്ടിങ്. എ.ആര്. റഹ്മാന്, മണിരത്നം.... ഹൊ....
പൊലീസിനെ കണ്ടു, ആള്‍ക്കൂട്ടം കണ്ടു.
േനരെ ചെന്നു.
പൊലീസിനോട് ഇംഗ്ളീഷ് പറഞ്ഞു.
പുള്ളിക്കാരന് സല്യൂട്ടടിച്ചില്ലെന്നേയുള്ളൂ.
മണിരത്നത്തെ കണ്ടു. കാര്യം പറഞ്ഞു. മണിരത്നം എന്തോ ആലോചിക്കുന്നതു പോലെ തോന്നി. ഈ സമയം ഞാന്‍ ദൈവത്തെ വിളിച്ചു.
തൊട്ടടുത്ത നിമിഷം മണിരത്നം എന്നെ വിളിപ്പിച്ചു.
തമിഴ് ?
കൊഞ്ചം കൊഞ്ചം.
എഴുത്തു തെരിയുമാ...
ഇല്ല.
കണ്ടിന്യൂവിറ്റി എഴുതണം.
ഇംഗ്ലീഷിലെഴുതാം സാര്‍.
ഓകെ. ഇറ്റ്സ് ഗുഡ്, ഇനഫ്.
മണിരത്നം ഹാപ്പി. അടുത്ത നിമിഷം തന്നെ അദ്ദേഹം ഒരു നോട്ട്ബുക്ക് എടുത്തു എന്റെ കയ്യില്‍ത്തന്നു. അവിടെനിന്ന ഒരു പാണ്ടിയെ വിളിച്ചു.
പാണ്ടിയും അസിസ്റ്റന്റാണ്. അവന് ഇംഗ്ളീഷ് അറിയത്തില്ലായിരിക്കും. അതാണ് എന്നോടുള്ള നോട്ടത്തില്‍ത്തന്നെ അസൂയയുണ്ട്.
ഞാന്‍ മൈന്‍ഡ് ചെയ്തില്ല. അവന് എന്തൊക്കെയോ കൊടും തമിഴില്‍ പറഞ്ഞു. അവിടെ ഓരോ സീനിലും നില്ക്കുന്നവരുടെ ചെരിപ്പിന്റെ നിറവും മോഡലും മുതല്‍ കയ്യേലെയും തലയിലെയും റബര്‍ബാന്‍ഡിന്റെ വരെ നിറം എഴുതുന്ന പണിയാണുകിട്ടിയിരിക്കുന്നത്. അസിസ്റ്റന്റ് ഡയറക്ടര്‍ എന്നു പേരും.
കഷ്ടപ്പെടാതെ ജീവിതവിജയമില്ലല്ലോ... ദീര്‍ഘനിശ്വാസത്തോടെ ഞാന്‍ പണി തുടങ്ങി.
കമലാഹാസനെ വച്ച് ഒരു സീനാണെടുക്കുന്നത്. എത്രയെടുത്തിട്ടും ശരിയാവുന്നില്ല. തിരയടിക്കുമ്പോള് കമലാഹാസനു പേടി. നായകനിലും ഇന്ഡ്യനിലുമൊക്കെ വല്യ വില്ലത്തരം കാട്ടിയ ചങ്ങാതിയാണ്. തിര കാണുമ്പോള്‍ മുട്ടുവിറയ്ക്കുന്നത്രേ....
മണിരത്നം മടുത്തു. ആക്ഷന്‍, കട്ട് പറഞ്ഞു വായിലെ വെള്ളം പറ്റിക്കാണും.
ഡായ്, നീ ഇങ്ക വാ...ഷോട്ട് ഫൈന്‍ പണ്ണാമോ എന്നു നോക്ക്....
ദൈവമേ...മണിരത്നം എന്നെയാണു വിളിക്കുന്നത്.
പുള്ളിക്കാരന് മടുത്തു. രാവിലെ ജോയിന്‍ ചെയ്ത വെറുമൊരു ഏഴാംകൂലിയായ അസിസ്റ്റന്റിനോട് ഷോട്ടെടുക്കാന്‍...
എന്റെ കയ്യും കാലും വിറച്ചു.
ഞാന്‍ മണിരത്നത്തിന്റെ മുന്നില്‍ച്ചെന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. മണിരത്നം ചിരിച്ചു. എന്നിട്ട്, നേരെ, കാമറയിലേക്കു വിരല്‍ ചൂണ്ടി.
ധൈര്യം സംഭരിച്ച് ഞാന്‍ കാമറയ്ക്കു സമീപത്തേക്കു ചെന്നു.
കമലാഹാസന് റെഡി. ലൈറ്റ്സ് റെഡി.
ഞാന്‍ മുരടനക്കി ശബ്ദം റെഡിയാക്കി. കാമറാമാന് റെഡി.
റോളിങ്...ക്ളാപ്..
ഞാന്‍ വിളിച്ചു പറഞ്ഞു... ട്രോളി....... ആക്ഷന്‍....!!!
കമലാഹാസന് നടന്നു തുടങ്ങി. തിരവന്നു. കമലാഹാസന് തിരക്കൈകളെ കീറിമുറിച്ച്, ബീച്ചിലൂടെ നടപ്പുതുടരുന്നു.....ട്രോളിയും...
കട്ട്.....
കട്ടോ????
ഞാനല്ലാതെ ആരാണു കട്ട് പറഞ്ഞത്? ഞാന്‍ സംവിധായകനായിരിക്കുമ്പോള്‍ വേറെയൊരാള്‍ കട്ടു പറയാന്‍ പാടില്ലല്ലോ!! അതു മണിരത്നമാണെങ്കിലും ശരി ഞാന്‍ സമ്മതിക്കില്ല.
ഞാന്‍ തിരഞ്ഞുനോക്കി, ആരോ കട്ട് പറഞ്ഞിരിക്കുന്നു.
കാമറ ഓഫാക്കി, ക്യാമറാമാന് സിഗററ്റെടുത്തു കത്തിച്ചു. എനിക്കു ദേഷ്യം വന്നു. ഷോട്ടാണേല്‍ തീര്‍ന്നിട്ടില്ല. ഞാന്‍ മണിരത്നത്തെ നോക്കി. മണിരത്നം വേറെയെങ്ങോട്ടോ നോക്കിയിരിക്കുകയാണ്. വര്‍ത്തമാനം പറയാന്‍ ആരാണ്ടൊക്കെ ചുറ്റുംകൂടിയിട്ടുണ്ട്.
ദൈവമേ, ഇനി റീടേക്ക് എടുക്കേണ്ടി വരുമല്ലോ!!!
കമലാഹാസനോട് ഞാനിനി എന്തു പറയും?
അയ്യോ!!!!
കമലാഹാസന് കട്ട് പറഞ്ഞതു കേട്ടിട്ടില്ല. മൂപ്പരു നടപ്പു തുടരുകയാണ്. ട്രോളി റേഞ്ച് കഴിഞ്ഞും കമലാഹാസന് നടപ്പുനിര്‍ത്താന് ഉദ്ദേശമില്ല.
സാര്‍... ഇങ്കെ കട്ട് പറഞ്ചു, അങ്കെ നിക്കുങ്കോ....
അറിയാവുന്ന സംഘകാല തമിഴ് വായില്‍വന്നത് അപ്പടി കാച്ചിയിട്ടും രക്ഷയില്ല. കമലാഹാസന് ഒന്നും കേള്‍ക്കുന്നില്ല.
കമലാഹാസന് കടല്‍ത്തീരത്തുനിന്ന് തിരിഞ്ഞ് കടലിലേക്കു നടക്കാന്‍ തുടങ്ങി. എന്റെ ചങ്കിടിച്ചു.
കര്‍ത്താവേ പണിയായി. ഇതിയാനു നീന്തറിയാമോ? അല്ലേലും കടലില്‍ചെന്നിട്ട് എന്നാ നീന്താന്‍???
ഏറ്റെടുത്തപ്പോള്‍ത്തന്നെ സംഗതി കുരിശായി. കമലാഹാസനണ്ണോ അവിടെ നിക്കാന്‍...
നിക്കാന്‍... സ്റ്റോപ്പ്
എവിടെ???? ഒരു രക്ഷയുമില്ല.
കമലാഹാസന് തിരകള്‍ക്കിടയിലേക്കു നടന്നിറങ്ങുന്നതു കാണാന്‍ ശക്തിയില്ലാതെ ഞാന്‍ കണ്ണടച്ചു പൊട്ടിക്കരഞ്ഞു. കുറച്ചുകഴിഞ്ഞ് കണ്ണുതുറന്നപ്പോള്‍ കടല്‍ ശാന്തം. കമലാഹാസനെപ്പോയിട്ട് മരുന്നിന് ഒരു ശ്രീനിവാസനെപ്പോലും കാണാനില്ല.
ഞാന്‍ പേടിയോടെ തിരിഞ്ഞു നോക്കി.
എന്റമ്മേ... അവിടെ സെറ്റും കാമറയും മണിരത്നവുമൊന്നുമില്ല.
എല്ലാം അടുത്ത നിമിഷം അപ്രത്യക്ഷമായിരിക്കുന്നു. ഞാന്‍ മാത്രം മറീനാ ബീച്ചില്‍ ഏകനായിരിക്കുന്നു.
ഇത്രയും പേരെ കാണാതായതിനു ഞാന്‍ സമാധാനം പറയേണ്ടി വരുമെന്നുറപ്പ്.
മറീനാ ബീച്ചില്‍നിന്നു ഞാനോടി. എത്രയും വേഗം നാട്ടിലെത്തണം. കാലു ചവിട്ടിയാല്‍ താഴ്ന്നുപോകുന്ന പൂഴിമണ്ണില് ചെരിപ്പുപേക്ഷിച്ച് ഞാനോട്ടം തുടര്‍ന്നു.
ഓടിയോടി ഞാന്‍ വീട്ടിലെത്തി. നേരെ കട്ടിലില്‍ കേറി കിടന്നു. കണ്ണടച്ചു. ഉറങ്ങിപ്പോയി.
പിന്നീടിപ്പോളാണു കണ്ണുതുറന്നത്. കണ്ണുതുറന്നു എന്നതു സത്യമാണ്. അതുകൊണ്ടാണല്ലോ കണ്ണുതുറന്നു എന്നു മനസ്സിലായത്.
പതിയെ കട്ടിലില്‍നിന്നെഴുന്നേറ്റു. സംഭവിച്ചതെല്ലാം സ്വപ്നമായിരുന്നെന്ന് ആശ്വസിച്ചുകൊണ്ട് ഞാന്‍ പതിെയ മുറിക്കു പുറത്തേക്കിറങ്ങും നേരത്താണ് ഒരുസാധനം ശ്രദ്ധയില്‍പ്പെട്ടത്...
എന്റെ ഒരു ചെരിപ്പു മാത്രം. വലത്തുകാലിലെ ചെരിപ്പുകാണാനില്ല.
എനിക്കു ബോധക്ഷയമുണ്ടായില്ലെന്നേയുള്ളൂ. ഞാന്‍ വീടും മുറ്റവും പറമ്പും മുഴുവന്‍ ആ ചെരിപ്പുതപ്പി നടന്നു. എന്റെ ചെരിപ്പു കണ്ടില്ല.
സ്വപ്നത്തില്‍ കണ്ട മറീനാ ബീച്ചില്‍ വച്ച് കാലില്‍നിന്ന് ഒരു ചെരിപ്പ് നഷ്ടപ്പെട്ടതായി ഓര്‍ക്കുന്നുണ്ട്.
പക്ഷേ, അതുമിതും എങ്ങനെ ശരിയാവും??
എനിക്കു ദേഷ്യം വന്നു. ദേഷ്യം അങ്ങനെ വന്നു കൊണ്ടിരിക്കെ ഞാന്‍ ഉറക്കെ അലറി...
ആരെടാ എന്റെ ചെരിപ്പു കൊണ്ടുപോയത്?????
മര്യാദയ്ക്കു ചെരിപ്പുതരാന്‍....
ഇങ്ങനെ അലറിക്കൊണ്ടാണ് ഇന്നു രാവിലെ ഞാന്‍ കട്ടിലില്‍നിന്നു ചാടിയെഴുന്നേറ്റത്...
ഭാഗ്യത്തിന്, ചെരിപ്പു രണ്ടും കട്ടിലിന്റെ ചുവട്ടില്‍ത്തന്നെയുണ്ടായിരുന്നു!!!
21 comments:
ആദ്യ അരമണിക്കൂറിനകം തന്നെ ജനീകയാഭിപ്രായം മോശമായതില്‍ ചങ്കുതകര്‍ന്നു കഴിഞ്ഞ ദിവസം ഞാന്‍ പിന്‍വലിച്ച ഒരു പോസ്റ്റ് പൊളിച്ചടുക്കി വീണ്ടും പബ്ളിഷ് ചെയ്യുന്നു.
ഇതിന്റെ ഗതിയെന്താകുമോ ആവോ????
:(
സുനാമി വരുന്നതുപോലെ പൊതുജനം ഇരച്ചുവരട്ടെ...
പിന്നെ ചെരിപ്പിട്ടുകൊണ്ടുറങ്ങാന് പഠിക്കണം. ഇപ്രാവശ്യം ബീച്ചിലായിരുന്നത് കൊണ്ട് കുഴപ്പമില്ല. അടുത്ത സ്വപ്നം വല്ല മലമടക്കിലുമാണെങ്കില് ചെരിപ്പില്ലാതെ എങ്ങനെ ഓടും?
“ചെരിപ്പുകള്‍ കഥ പറയുന്നു”-പുണ്യ പുരാണ ചിത്രം.
ആ ചെരുപ്പുകള്‍ മെല്ലെ പാറി നീങ്ങി. ഞാന്‍ പുറകെ. ഒരു മലമുകളില്‍ ഒരു പാറയില്‍ ചെരിപ്പു തങ്ങി നിന്നു. ആ ഭാഗ്ത്ത് ഒരു എവര്‍ ലാസ്റ്റിങ് അടയാളമുണ്ടായി.രണ്ട് കാലടിപ്പാടുകള്‍. ഞാന്‍ ദൈവീകപുരുഷനായി പ്രഖ്യാപിക്കപ്പെട്ടു. പൊന്നിന് കുരിശു മുത്തപ്പന് എന്ന് പില്ക്കാലത്ത് അറിയപ്പെട്ടു.
moshamilla. ini ezhuthunnath delete cheyyallum.
വായിച്ച് ഏതാണ്ട് എത്തിയപ്പോഴേ അസുഖമേതാണെന്ന് മനസ്സിലായി.
കൊള്ളാം.. തരക്കേടില്ല.. എന്നാലും ആ ഒരു ഭരണങ്ങാനം ടച്ച് കിട്ടിയില്ല.. ആശംസകള്‍
:-)
‘വിളികളെ വകഞ്ഞുമാറ്റി ഞാന്‍ ചെന്നൈ നഗരത്തിന്റെ തിളയ്ക്കുന്ന തിരക്കുകളിലേക്കിറങ്ങി‘ എന്ന വരി എനിക്കിഷ്ടമായി.
സസ്നേഹം
ദൃശ്യന്‍
അത് ശരി, അപ്പൊ ജനകീയഭിപ്രായം അനുസരിച്ച് ക്ലൈമാക്സ് മാറ്റാന്‍ ഇതെന്നാ ഹരികൃഷ്ണന്സാണോ? കണ്ടില്ലേ മുന്നേ ഉള്ള ജനകീയഭിപ്രായം അടക്കം മുക്കി, ക്ലൈമാക്സ് മാറ്റിയ പടം വിജയിക്കുന്നോര്ത്തോ? ഇതാണ് കൊഴപ്പം . എങ്ങനെ പ്രോഡ്യൂസേര്സ് കുത്തുപാള എടുക്കാതിരിക്കും ഇമ്മാതിരി സംവിധായകര്‍ വന്നാല്‍ .
ha.ha.ha.. priy itta commetn adakkam njan mukki. athanu kaaranam...!!!
saaramilla...ningal illathe enikku enthu aaghosham????
Eda sunihe..........Kollam ... Devoo....etahriyillannu nallayurappundo?.............
ഇതുപോലത്തെ സ്വപ്നങ്ങള്‍ ഞാനും കണാറുണ്ട്......
സുനീഷ്,
വളരെ നന്നായിട്ടുണ്ട്. സ്വപ്നമായിരിക്കുമെന്നു ആദ്യം തന്നെ മനസ്സിലായി. പക്ഷെ വിവരണം അസ്സലായി.
സ്റ്റാര്‍ട്ട് ആക്ഷന്‍ ക്യാമറ.....
എല്ലാം കഴിഞ്ഞപ്പോള്‍
സുനീഷിന്റെ ചെരുപ്പ് കാണാനില്ല....
കടല്ക്കരയിലെ ഷോട്ടെടുക്കാന്‍ കമലഹാസനോടൊപ്പം കടലില്‍ ക്യാമറയ്ക്കൊപ്പം ചാടി.....
ഉറക്കമുണര്‍ന്നപ്പോള്‍
കമലഹാസനെയും കാണാനില്ല.....
ഇതിന്റെ ക്ലൈമാക്സ് പറഞ്ഞപോലെ അല്പം മാറ്റിക്കൂടേ എന്ന് വേണമെങ്കില്‍ ചോദിക്കാം....അത് പ്രേതടച്ചുള്ള സിനിമകളില്‍ കാണുംപോലെ ചെരുപ്പും സ്വപ്നത്തിനൊപ്പം മറഞ്ഞുവെന്ന് വരുത്താം....അതിലൊരു സുഖമുണ്ടല്ലോ....ഏത്....
ഇനീം ക്ലൈമാക്സ് മാറുമോ? ഞാന്‍ രണ്ടു ദിവസം കഴിഞ്ഞിട്ടു വീണ്ടും വന്നു നോക്കും :-)
macha suneeshe,
Thamizhanmarude sare vili correxta!! athu kalacky!!
തരക്കേടില്ല
സുപ്പര്‍ മച്ചൂ. സൂപ്പര്‍.
എന്തൊരു എഴുത്താണാശാനെ ഇത്?
എന്തൊരു രസമാ വായിക്കാന്‍!
കാനനഛായയില്‍..പാട്ടുസീനില്‍ നസീര്‍ തിരിഞ്ഞ് നടക്കുമ്പോലെ ‘എന്തൊരു രസമാണ് ഇത് വായിക്കാന്‍..’ എന്ന് ഏകദേശ താളം സെറ്റ് ചെയ്ത് ഞാന്‍ മന്ദം മന്ദം മടങ്ങി പോകുന്നു.
Post a Comment