Friday, August 03, 2007

പെരുന്നാള്‍ വിശേഷങ്ങള്‍

ഭരണങ്ങാനത്ത് വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ കൊടിയിറങ്ങി. അല്‍ഫോന്‍സാമ്മ വിശുദ്ധ പദവിക്ക് അര്‍ഹയാണെന്നു വത്തിക്കാന്‍ പ്രഖ്യാപിച്ച ശേഷമുള്ള ആദ്യത്തെ തിരുനാളായിരുന്നു ഇത്. അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥം തേടി ഇത്തവണയെത്തിവരുടെ കണക്ക് മുന്‍വര്‍ഷങ്ങളുടെ ഇരട്ടിയോളുമുണ്ടായിരുന്നു. പെരുനാള്‍ ചിത്രങ്ങിളിലൂടെ.....


അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രധാന തിരുനാള്‍ പ്രദക്ഷിണം അല്‍ഫോന്‍സാ ചാപ്പലില്‍നിന്നിറങ്ങിയപ്പോള്‍. തൊട്ടുമുകളില്‍ കാണുന്നതാണു പപ്പാവേദി. 1986ല്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ അല്‍ഫോന്‍സാമ്മയെയും ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും വാഴ്ത്തപ്പെട്ടവരായി പേരുവിളിച്ചത് ഈ മണ്ഡപത്തില്‍ വച്ചായിരുന്നു. ആ മണ്ഡപം പിന്നീട് പപ്പാവേദി എന്ന പേരില്‍ അല്‍ഫോന്‍സാമ്മയുടെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്ന ചാപ്പലിനു മുന്നിലായി പുനര്‍നിര്‍മിച്ചു. പ്രദക്ഷിണത്തിന്‍റെ മുന്‍പന്തിയിലുള്ളവരിലേറെയും നാട്ടുകാര്‍ തന്നെയാണ്. (മിക്കവരും ഇതിന്നകം തന്നെ പല കഥകളിലായി വേഷമിട്ടുകഴിഞ്ഞവര്‍!! )




പെരുന്നാളിന്‍റെ ഭാഗമായുള്ള നേര്‍ച്ച വിതരണം. ചോറും വന്‍പയറും പിന്നെ നാരങ്ങാ അച്ചാറുമാണു നേര്‍ച്ചഭക്ഷണം. രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് അഞ്ചുമണി വരെ നേര്‍ച്ചയുണ്ടാവും. ആറു കൗണ്ടറുകളിലായി രാവിലെ മുതല്‍ വൈകിട്ടുവരെ ഒരേ തിരക്കായിരിക്കും. നേര്‍ച്ച വിതരണം ഇടവക്കാരുടെ ചുമതലയാണ്. തിരക്കുകൂടിക്കഴിഞ്ഞപ്പോള്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കുട്ടികളെയും നേര്‍ച്ച വിതരണത്തിനു വിളിച്ചു. അവരാണു പടത്തില്‍ എന്നു തോന്നുന്നു.



പെരുന്നാല്‍ പ്രദക്ഷിണം കുരിശിന്‍തൊട്ടി വലംവയ്ക്കുന്നു. ഇപ്പോള്‍ പള്ളിയുടെ വലത്തുവശത്തുള്ള ഹൈസ്കൂളിന്‍റെ സൈഡില്‍നിന്നു മാലപ്പടക്കങ്ങളും ഗുണ്ടും പൊട്ടും. പ്രദക്ഷിണം കുരിശിന്‍തൊട്ടി വലംവയ്ക്കുന്ന സമയത്ത് പറയുന്ന എല്ലാക്കാര്യവും ഫലിച്ച ചരിത്രമേ എനിക്കുള്ളൂ. പടക്കം പൊട്ടിക്കഴിഞ്ഞാല്‍ പൊട്ടാതെ കിടക്കുന്ന പടക്കം പെറുക്കാന്‍ പോകുന്ന അലമ്പുപിള്ളേരു കൂട്ടത്തില്‍ പത്തുവര്‍ഷം മുന്‍പുവരെ ഞാനുമുണ്ടായിരുന്നു...!പടത്തിനു പുറകില്‍ കാണുന്ന കുരിശു ചില്ലറക്കാരനല്ല. ഇരുപത്തഞ്ച് അടിയോളം പൊക്കമുള്ള ഒറ്റക്കല്ലില്‍ തീര്‍ത്തതാണു കുരിശ്. തമിഴ്നാട്ടില്‍നിന്നു നിര്‍മിച്ചുകൊണ്ടു വന്ന കുരിശ് കഴിഞ്ഞയിടെയാണ് അവിടെ സ്ഥാപിച്ചത്.

സംഗതി ബാന്‍ഡ് ഡിസ്പ്ളേ തന്നെ. സംസ്ഥാന സ്കൂള്‍ യുവജനോല്‍സവത്തിനാണ് ഇതിനു മുന്‍പു കണ്ടിട്ടുള്ളത്. ഇതു ഭരണങ്ങാനം സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്കൂളിലെ ബാന്‍ഡ്സെറ്റ് കുട്ടികള്‍. പെരുന്നാളിന് അവരുടെ വക ആഘോഷം.

പെരുന്നാളിനു വരാന്‍ കഴിയാത്തവര്‍ക്കും ഇപ്പോള്‍ സന്തോഷമായെന്നു കരുതുന്നു. ഇനിയാരും പെരുന്നാളു കൂടാന്‍ പറ്റിയില്ല എന്നു പറഞ്ഞേക്കരുത്..!
:)
പടങ്ങള്‍ വലുതാക്കി കാണാന്‍ ഓരോ പടത്തിന്‍റെയും മുകളിലുള്ള ടെക്സ്റ്റില്‍ ക്ളിക്കു ചെയ്യുക.

23 comments:

SUNISH THOMAS said...

അല്‍ഫോന്‍സാമ്മയുടെ പെരുന്നാള്‍ വിശേഷങ്ങള്‍. ചിത്രങ്ങളിലൂടെ...

Mr. K# said...

ഠേ... ഏയ്, ഇതു തേങ്ങ അടിച്ചതൊന്നുമല്ല. അവിടെ പൊട്ടാതെ കിടന്ന ഒരു പടക്കം എടുത്തു പൊട്ടിച്ചതാ :-)

ഉറുമ്പ്‌ /ANT said...

:)

അഞ്ചല്‍ക്കാരന്‍ said...

അല്‍ഫോന്‍സാമ്മയോട് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചോ?

ബാജി ഓടംവേലി said...

പടങ്ങള്‍ വളരെ നന്നായിരിക്കുന്നു

asdfasdf asfdasdf said...

പണ്ട് മാണിസാറിന്റെ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം പാലായില്‍ വെച്ചപ്പോള്‍ (ഒരു ഇരുപത്തിയഞ്ചുകൊല്ലം മുമ്പ്) എന്റെ ഇളയച്ഛന്റെ ‍ (പഴയ ഒരു മാണികേരളാ കോണ്‍ഗ്രസ്സുകാരന്‍) കൂടെ പാലായിലേക്ക് വന്നിട്ടുണ്ട്. പാലാ വരെ വന്നിട്ട് ഭരണാങ്കാനത്ത് പോയില്ലെങ്കില്‍ പിന്നെന്ത് പാര്‍ട്ടിപ്രവര്‍ത്തനം എന്ന ചോദ്യവുമായി പാലായിലെത്തിയവര്‍ ജയ് വിളിച്ച് ഭരണാങ്കാനത്തേക്ക് തീര്‍ത്ഥയാത്ര നടത്തിയിരുന്നു. അന്നത്തെ നിഷ്കളങ്കമായ ഭരണാങ്കാനത്തെ ഈ പടങ്ങളില്‍ കാണാന്‍ കഴിഞ്ഞില്ല. കുന്നിന്‍ മുകളിലെ ആ പള്ളിയും മറ്റും .. ഒരു പക്ഷേ അതൊക്കെ പൊളിച്ചു പണിതിട്ടുണ്ടായിരിക്കും അല്ലേ. പടങ്ങള്‍ നന്നായി സുനീഷേ.

കുറുമാന്‍ said...

ഭരണങ്ങാനം പെരുന്നാള്‍ വിശേഷങ്ങളും, ചിത്രങ്ങളും നന്നായിരിക്കുന്നു.

ദിവാസ്വപ്നം said...

ചിത്രങ്ങള്‍ക്ക് നന്ദി സുനീഷ്

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: “ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കുട്ടികളെയും നേര്‍ച്ച വിതരണത്തിനു വിളിച്ചു. അവരാണു പടത്തില്‍ എന്നു തോന്നുന്നു“

അതു വെറും തോന്നല്‍ മാത്രം പോലും ഒറപ്പൊന്നുമില്ലാന്ന്!!! ഗള്ളാ‍ാ‍ാ‍ാ‍ാ

ചുരുങ്ങിയ പക്ഷം ലൂസിക്കുട്ടിയെ എങ്കിലും ഒരു വട്ടം വരച്ചു കാട്ടാമായിരുന്നു.

ഇത്തവണ കുരിശിന്‍‌തൊട്ടി വലംവയ്ക്കുമ്പോള്‍ എന്താ പ്രാര്‍ത്ഥിച്ചേ?

G.MANU said...

adipoli picitures....suneeshji.......appol bharanganathe hero mashaanu alle?

ഉണ്ടാപ്രി said...

മാഷേ..
28-നു ഞാനും പള്ളിയില്‍ വന്നിരുന്നു. ഉച്ചയ്ക്ക്‌ പ്രദക്ഷിണം തുടങ്ങുന്നതിനു തൊട്ടുമുന്‍പ്‌. നേര്‍ച്ചയിട്ടു. മെഴുകുതിരി കത്തിച്ചു. ഉഴുന്നാടയും വാങ്ങി വീട്ടീല്‍ പോയി..ഇച്ചായനെ അവിടെയെങ്ങും കണ്ടില്ലല്ലോ..(മാട്ടേല്‍ ഷാപ്പില്‍ പോയി നോക്കാന്‍ പറ്റിയ സാഹചര്യം അല്ലായിരുന്നു.)

SUNISH THOMAS said...

പെരുന്നാളുകൂടാന്‍ എത്തിയ എല്ലാവര്‍ക്കും നന്ദി.
ചാത്തനു ഞാന്‍ വച്ചിട്ടുണ്ട്. ലൂസിക്കുട്ടി കഴിഞ്ഞു പിന്നെയുമെഴുതി പത്തു പതിനഞ്ചുകഥ. ചാത്തന്‍ മാത്രം ഇതുവരെ ലൂസിക്കുട്ടിയെ വിട്ടില്ല. ഈ ബാച്ചികളുടെ ഒരു കാര്യമേ.....
:)

SUNISH THOMAS said...

മേനോന്‍ ചേട്ടാ,

അന്നുവന്നതിനെക്കാളും മനോഹരമായി ഭരണങ്ങാനം ഇന്നവിടെയുണ്ട്. ഏറ്റവും മനോഹരവും വൃത്തിയുള്ളതുമായി സംരക്ഷിക്കപ്പെടുന്ന കേരളത്തിലെ ഒന്നാം നമ്പര്‍ ക്രൈസ്തവ തീര്‍ഥാടന കേന്ദ്രമാണു ഭരണങ്ങാനമെന്ന് എവിടെയോ വായിച്ചതോര്‍മ...

:)

SUNISH THOMAS said...

ഉം ഞാന്‍ ‍കണ്ടാരുന്നു....

നേര്‍ച്ച വാങ്ങുന്നതിനിടെ മാലപൊട്ടിക്കാന്‍ ശ്രമിച്ചതിനു പൊലീസുകാര് എടുത്തിട്ടു പെരുക്കി ജീപ്പിലെടുത്തോണ്ടു പോകുന്നതു കണ്ടത് ഉണ്ടാപ്രിയെയായിരുന്നല്ലേ?
എത്രയിടി കിട്ടി? ഇത്രേം ദിവസം അകത്താരുന്നോ?
:)

NAD said...

ചക്കരേ തകര്‍ത്തല്ലോ... ഒരു മുഖം മാത്രം ഞങ്ങളെല്ലാം ആ പടങ്ങളില്‍ തിരഞ്ഞു. ആ മുഖമുള്ള പടമെല്ലാം മാറ്റി വെച്ച് അല്ലേ...

SUNISH THOMAS said...

അനൂപേ,
ഞാനും കുറേക്കാലമായി തെരച്ചില്‍ തുടങ്ങിയിട്ട്. മടുത്തു. ഇനിയിപ്പം ആരേലും തിരഞ്ഞ് ഇങ്ങോട്ടുവരട്ടെ.
അതല്ലേ ശരി?

മെലോഡിയസ് said...

സുനീഷ് ജീ. നന്നായിരിക്കുന്നു. പടങ്ങളും വിവരണങ്ങളും.

ചീര I Cheera said...

ഒറ്റക്കല്ലില്‍ തീര്‍ത്ത ഇരുപത്തിയഞ്ചു അടി പൊക്കമുള്ള, ചെറുതായി കാണുന്ന ഒരു കാര്‍മേഘ കഷ്ണത്തിന്നടിയിലെ, ആ കുരിശുള്ള ഫോടോ കൂടുതല്‍ ഇഷ്ടപ്പെട്ടു. ഞങ്ങളുടെ അടുത്തുള്ള പള്ളിയിലെ പെരുന്നാള്‍ വരുമ്പോള്‍ ആ പരിസരമാകെ ഒരാഘോഷത്തിന്റെ സന്തോഷമാണെങ്ങും പതിവ്.. അതൊന്നു ഓര്‍ത്തു നോക്കി ഇപ്പോള്‍.
:)

Anonymous said...

സുനീഷേ, ആരെയോ തിരഞ്ഞ് നടന്നതിനിടെ എടുത്ത ചിത്രങ്ങള്‍ പോലെയുണ്ടല്ലോ...?

SUNISH THOMAS said...

വന്നു തോണ്ടിയേച്ച് ഇപ്പുറത്തു മാറിനിന്നു ചിരിക്കുവാ അല്ലയോ? അതേ തിരഞ്ഞുനടക്കുവാരുന്നു. കണ്ടുപിടിക്കുവേം ചെയ്തു. അയാളുടെ അടുത്തുനിന്നു മേടിച്ച തെങ്ങിന്‍തൈയെല്ലാം കുഴിച്ചുവച്ചു. ഡിഇന്‍ടുടി പത്തെണ്ണം. ഒരെണ്ണത്തിനു വില നാല്‍പതു രൂപ. ഞാന്‍ പറ‍ഞ്ഞു പറഞ്ഞ് അത് മുപ്പതുരൂപയാക്കി മേടിച്ചു.

വേറെ എന്നാ ഉണ്ട് വിശേഷം????

സാല്‍ജോҐsaljo said...

പ്രസുദേന്തി തിരികെ എത്തിയോ?

തകര്‍ത്തോ? ബോധം വീണപ്പോളാ ഇയ്യാളോര്‍ത്തത് പറമെടുക്കുന്ന കാര്യം അപ്പഴേയ്ക്കും പെരുന്നാളു കൊടിയിറങ്ങി.. ങാ... നേര്‍ച്ചയുടെ പടമെങ്കിലും വായ്പക്കു കിട്ടിയ്യല്ലോ.... അളിയാ,പിടിച്ചു നിന്ന തെങ്ങിന്‍ തൈ പിഴുതു കൈയിലായപ്പോ അത് കാശുകൊടുത്തു മേടിച്ചതാന്ന് പിന്നേ! ബെര്‍ളീ താന്‍ പോയില്ലേ?

:)

ഡാലി said...

സുനിഷേ, ഈ വിവരണത്തിനു നന്ദി. പണ്ട് പള്ളീന്ന് തീര്‍ത്ഥാടനത്തിനുപോയ കൂട്ടത്തില്‍ ചവറ കുര്യാക്കോസച്ചനേം ഭരണങ്ങാനം അല്‍‌ഫോണ്‍സമ്മയേയും കാണാന്‍ വന്നിരുന്നു. ഭക്തകുചേലയായ അമ്മ തന്നു വിട്ട പ്രാര്‍ത്ഥനാ കടലാസ് അട്ടികളില്‍ ഒന്ന് അല്ഫോണ്‍സാമ്മയുടെ. പണ്ട് ആള് അല്ഫോണ്‍സാമ്മയുടെ ഭയങ്കര ഭക്തയായിരുന്നു. ഇപ്പോഴും ആണ്, പക്ഷേ വീടുനടുത്ത് വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മയൊടാ ഇപ്പോ മൂപ്പത്തിയ്ക്ക് കൂടുതല്‍ സ്നേഹം.

നേര്‍ച്ച ചോറ് ഇല്ലാത്ത പള്ളിപെരുന്നാളുകള്‍ ഇല്ലാതയീരിക്കുണു. ഞങ്ങടവടേം ഒരു 3-4 വര്‍ഷമായി ഉണ്ട്. എന്റ്റ്റോടെ സദ്യ കഴിക്കണേക്കാളും ആക്രാന്താണ് അത് കഴിക്കാന്‍.

SUNISH THOMAS said...

പെരുന്നാള്‍ വിശേഷങ്ങളില്‍ ഒരു തെറ്റുണ്ടായിരുന്നു. അല്‍ഫോന്‍സാമ്മയെ പേരുവിളിച്ചത് 1985ല്‍ എന്നായിരുന്നു ഞാനെഴുതിയത്. അതു തെറ്റാണെന്നും 1986ല്‍ ആണെന്നും ചൂണ്ടിക്കാട്ടി മെയിലയച്ച വായനക്കാരിക്കു നന്ദി. തെറ്റ് തിരുത്തിയിട്ടുണ്ട്.

Powered By Blogger