Saturday, August 18, 2007

ഒരു ഷാപ്പ് മൊതലാളി എഴുതിയ കഥ (ചില്ലറ കാര്യങ്ങളും)


ഞാനെങ്ങനെ ഞാനായി എന്നത് എനിക്കു പോലുമറിയില്ല, പിന്നല്ലേ നിങ്ങള്‍ക്ക്.

എന്നാലും ഞാനൊരു കഥയെഴുതാന്‍ തീരുമാനിച്ചു. മഴ പെയ്ത് മീനച്ചിലാറ്റില്‍ വെള്ളം പൊങ്ങിയ നേരത്താണ് എനിക്കീ ബുദ്ധി ഉദിച്ചത്. വെള്ളപ്പൊക്കത്തില്‍ ഷാപ്പിലെ കള്ളുചാറയടക്കം ആറേ പോയി. രണ്ടുദിവസം ഷാപ്പു പൂട്ടിക്കിടന്നു.

കോണ്‍ട്രാക്ടര്‍ ബൈജു എന്ന, എന്‍റെ സ്വന്തം പേരെഴുതിയ ഷാപ്പിന്‍റെ ബോര്‍ഡടക്കം വെള്ളത്തില്‍ മുങ്ങിക്കിടന്നു. ഷാപ്പില്‍ കിടന്നുറങ്ങുകയായിരുന്ന ഒന്നുരണ്ടു സ്ഥിരം പറ്റുപിടിക്കാരും ഉരുളുപൊട്ടി വന്ന വെള്ളത്തില്‍ ഒലിച്ചു പോവേണ്ടതായിരുന്നു. അവരെയൊക്കെ ഒരു വിധം വിളിച്ചേല്‍പ്പിച്ച്, തലേന്നത്തെ വളിച്ച കള്ളു വേസ്റ്റാക്കാതെ അവരുടെ അണ്ണാക്കിലൊഴിച്ചു കൊടുത്തിട്ട്, ഒലിച്ചുപോകാതെ അയലോക്കത്തെ രാജപ്പന്‍ ചേട്ടന്‍റെ വീട്ടുമുറ്റത്ത് എടുത്തിട്ട കാലുറയ്ക്കാതെ ഒരു ബെഞ്ചിലിരുന്നാണ് ഞാന്‍ എഴുതുന്നത്.

കറിക്കച്ചോടക്കാരന്‍ കോവാലന്‍ അപ്പോഴും ആറേപോയ കപ്പച്ചട്ടിക്കായി അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അയാള്‍ക്കതു വേണം. നാലുദിവസം വരെ പഴക്കമുള്ള പോത്തിറച്ചി വെറുതെ രണ്ടുപായ്ക്കറ്റ് കുരുമുളകു പൊടി തൂകി ഷാപ്പില്‍ വന്ന സകല കുടിയന്‍മാര്‍ക്കും ഒരു പുളിപ്പുമില്ലാതെ വെളമ്പിക്കൊടുത്ത് കുറേക്കാശുണ്ടാക്കിയതല്ലേ, അയാള്‍ടെ കപ്പപ്പാത്രമെങ്കിലും ആറേ പോട്ടെ.....

വെള്ളം പൊങ്ങിയത് എനിക്കേതായാലും അനുഗ്രഹമായി.

കഴിഞ്ഞ അഞ്ചാറുവര്‍ഷം ഓരോ അലവലാതികളു ഷാപ്പിന്നകത്തുവച്ച വാളും വാക്കത്തിയുമൊക്കെ മലവെള്ളത്തില്‍ പൊക്കോളുമല്ലോ. കുടിയന്‍മാരെക്കുറിച്ചു പറയുമ്പോള്‍ ആദ്യം ഓര്‍മവരിക ഇത്തരം ചില അലവലാതികളെക്കുറിച്ചാണ്. അവരെക്കുറിച്ചും അവര്‍ക്കാവശ്യമുള്ള കള്ളിനെക്കുറിച്ചും അതുണ്ടാക്കുന്ന രീതികളെക്കുറിച്ചുമൊക്കെയായിക്കോട്ടെ എന്‍റെ കഥ. ഇതു പ്രസിദ്ധീകരിക്കാമെന്ന് എന്‍റെ ഷാപ്പിലെ സ്ഥിരം സന്ദര്‍ശകനും ഷെയര്‍ഹോള്‍ഡറുമായ ശ്രീ സുനീഷ് പറഞ്ഞിട്ടുള്ളതുകൊണ്ടുമാത്രമാണ് ഇപ്പോള്‍ ഇങ്ങനെയൊരു എഴുത്ത്.

കുടിയന്‍മാര്‍ പലവിധമുണ്ട്. ചിലര്‍ വളരെ മര്യാദക്കാരായിരിക്കും. ഷാപ്പിലെത്തുമ്പോള്‍ കൗണ്ടറിലിരിക്കുന്ന ഷാപ്പോണറെയൊക്കെ നല്ല സ്നേഹത്തില്‍തൊട്ടു തലോടി അങ്ങനെ നിക്കും. രണ്ടെണ്ണം ചെന്നുകഴിഞ്ഞാല്‍ പിന്നെ ലവന്‍റെയൊക്കെ വിധം മാറും.

അതുവരെ കണ്ട പരിചയമൊന്നും പിന്നെ കാണത്തില്ല. വീട്ടിലിരിക്കുന്നവര്‍ക്കു വിളിച്ചായിരിക്കും തുടക്കം. അതുകേള്‍ക്കുമ്പോള്‍ അതേപടി പഴുത്തിരിക്കുന്ന ചിലര്‍ക്കു സഹിക്കത്തില്ല. അവന്‍മാരു തമ്മില്‍ കേറിയങ്ങു കോര്‍ക്കും. പിന്നെ അടി. കള്ളടിച്ചു പഴുത്തവര്‍ തമ്മില്‍ അടിച്ചടിച്ച് ചീയും. ചീഞ്ഞ് നാറും. ആ നാറ്റത്തില്‍ നമ്മുടെയും ഷാപ്പിന്‍റെയും സല്‍പ്പേരും നാറും. ഡീസന്‍റായ കുടിയന്‍മാര്‍ പിന്നെ ഷാപ്പിലോട്ടു വരാതാവും.

ഡീസന്‍റായ കുടിയന്‍മാര്‍ എന്നുദ്ദേശിച്ചത്, സ്വഭാവത്തിലെ ഡീസന്‍സി കൊണ്ടല്ല. കാര്യം പറഞ്ഞാല്‍ എന്‍റെ ഷാപ്പിലെ ഏറ്റവും ഡീസന്‍റായ കുടിയന്‍മാര്‍ ഭരണങ്ങാനം ടൗണിലെ അറിയപ്പെടുന്ന റൗഡികളാണ്. രണ്ടുകുപ്പി അന്തി അകത്തുചെന്നാല്‍ അവര്‍ പിന്നെ കുട്ടികളാണ്. ശോശന്നപ്പൂക്കള്‍ പോലെ മനോഹരവും മൃദുലവുമാകും അവരുടെ മനസ്സ്. പാട്ട്, ഡാന്‍സ് മുതലായവയുമായി ഷാപ്പിനെ ഒരു കലാമണ്ഡലമാക്കി മാറ്റുന്നത് അവരാണ്.

നേര്‍ബോധമുള്ളപ്പോള്‍ അവരുടെ ഈ സ്വഭാവം എവിടെയാണെന്നു ഞാന്‍ പലപ്പോഴും അതിശയിച്ചിട്ടുണ്ട്. കുടിക്കാന്‍ ഷാപ്പിലോട്ടു വലത്തുകാലെടുത്തുവയ്ക്കുന്ന നേരത്ത് നമ്മളെ നോക്കിയൊന്നു വിരട്ടാന്‍ അവര്‍ മടിക്കാറില്ല. പിരിച്ചുവച്ച മീശ ഒന്നുകൂടി പിരിച്ചുവച്ച് നേരെ കള്ളുകുടി തുടങ്ങുന്ന അവര്‍ രണ്ടാമത്തെ കുപ്പിയില്‍ അയഞ്ഞു തുടങ്ങും.

പോകാന്‍ നേരത്ത് പത്തുപന്ത്രണ്ട് ഉമ്മയെങ്കിലും തന്നിട്ടേ പോകൂ എന്നത് അവരില്‍ പലര്‍ക്കും നിര്‍ബന്ധമാണ്. പക്ഷേ, ഇതിന്നിടയ്ക്കു വേറൊരു പ്രശ്നമുണ്ട്. പത്തുകുപ്പി കുടിച്ചാല്‍ സ്നേഹം പറഞ്ഞ് അഞ്ചുകുപ്പിയുടെ കാശേ ലെവന്‍മാരു തരത്തൊള്ളൂ. ആദ്യമൊക്കെ ഇതുമൂലം ഒരുപാട് അക്കിടി പറ്റിയിട്ടുണ്ട്. പിന്നീട് അതൊരു പതിവായതോടെ, ആദ്യത്തെ രണ്ടു കുപ്പിക്കള്ളിനു ശേഷം പിന്നീടു കൊടുക്കുന്നതിലെല്ലാം വെള്ളവും കള്ളും സമാസമം ചേര്‍ത്തു താങ്ങിയേക്കാന്‍ ഞാന്‍ അളവുകാരനെ പ്രത്യേകം പറഞ്ഞേല്‍പ്പിക്കാറുണ്ട്.

കള്ളിലെ മായം പക്ഷേ എല്ലായ്പോഴും ഏല്‍ക്കണമെന്നില്ല. അതിനു മാത്രം വിരുതുള്ള കുറേ ചെറ്റകള്‍ വേറെയുമുണ്ട്. നാട്ടില്‍ ചെത്തുന്ന തെങ്ങിന്‍റെയും പനയുടെയും അടിവേരുവരെ പിഴിഞ്ഞാലും കിട്ടാത്തയത്ര കള്ളിന്‍റെ നാലിരട്ടിയും പത്തിരട്ടിയുമൊക്കെയാണ് ഓരോ ദിവസത്തെയും ചെലവ് എന്നറിയാമല്ലോ.

കുടിക്കാന്‍ വരുന്നവനൊക്കെ എട്ടും പത്തും കുപ്പി ലാവിഷായി കേറ്റുമ്പോള്‍ കള്ളുകിട്ടാനില്ലെന്ന നല്ല വര്‍ത്തമാനം പറഞ്ഞാല്‍ നല്ല ആട്ടു കിട്ടും.അതുകൊണ്ടാണു ഞങ്ങളു കോണ്‍ട്രാക്ടര്‍മാര്‍ ചേര്‍ന്നു കലക്കുകള്ളു വ്യവസായം തന്നെ തുടങ്ങിയത്. ശരിക്കും പറ‍ഞ്ഞാല്‍ ഒറിജനല്‍ കള്ളിനെ വെല്ലുന്ന വില്ലനാണവന്‍. ഇതു കണ്ടുപിടിക്കാന്‍ മാത്രം മെനക്കെട്ടു ഷാപ്പിലോട്ടു വരുന്ന ചില വൃത്തികെട്ടവന്‍മാരുണ്ട്. അവന്‍മാരു ശരിക്കും നമ്മുടെ കച്ചവടം പൂട്ടിക്കാന്‍ ജനിച്ചവരാണ്.

കള്ളുകൊണ്ടുപോയി മുന്നോട്ടു വയ്ക്കുമ്പോളെ അവന്‍മാര്‍ക്കു സംശയം തുടങ്ങും. ആദ്യം കുപ്പിയെടുത്ത് മൂട്ടിലോട്ടു നോക്കും- മട്ടുണ്ടോയെന്ന്. പിന്നെ, മോളിലോട്ടു നോക്കും.പതയുണ്ടോന്ന്.

തെങ്ങിന്‍കള്ളാണേലും പനംകള്ളാണേലും എപ്പോളും പൊട്ടിക്കൊണ്ടിരിക്കണമെന്നാണു നല്ല കള്ളിന്‍റെ ലക്ഷണശാസ്ത്രം. കലക്കുകള്ള് പൊട്ടത്തില്ല. പൊട്ടുക എന്നുദേശിച്ചത് കുമിള വന്നുചെറുതായി പൊട്ടിപ്പൊട്ടി പോകുന്ന സ്ഥിതിവിശേഷത്തെയാണു കെട്ടോ. പക്ഷേ, ഇവനെയൊക്കെ വിറ്റ കാശു നമ്മുടെ പോക്കറ്റിലുള്ളതുകൊണ്ട് പൊട്ടിക്കാന്‍ വേറെയൊരു വിദ്യ ഞാനും കണ്ടുപിടിച്ചു.

ഇത്തരം കെമിസ്റ്റുകള്‍ക്കുള്ള കള്ള് കയ്യിലെടുത്തുപിടിച്ച് കുപ്പിയടക്കം ശരിക്കൊന്നു കുലുക്കണം. അപ്പോള്‍ പതിയെ കലക്കാണേലും കള്ളു കലക്കനായി പൊട്ടിത്തുടങ്ങും. അഞ്ചുമിനിറ്റു നേരത്തേക്കൊക്കെ അതു പൊട്ടിക്കൊണ്ടിരിക്കും. പാവങ്ങള്‍ക്ക് അതുമതി. യഥാര്‍ഥനാണെന്നു കരുതി വച്ചുകീച്ചും. ഒടുവില്‍ വല്ല വഴിവക്കിലും വിരിവയ്ക്കുകയും ചെയ്യും. അതവന്‍മാരുടെ വിധി.

രണ്ടുകുപ്പി ഒറിജനല്‍ കള്ളുണ്ടെങ്കില്‍ നമുക്ക് ഒരു കന്നാസ് കലക്കുകള്ളുണ്ടാക്കാം. പാലാ അങ്ങാടിയിലെ ഒട്ടുമിക്ക മരുന്നുകടകളിലും ഇതിനുള്ള പ്രധാന സംഗതി കിട്ടും. അതിന്‍റെ പേര് ആത്മകഥയില്‍ എഴുതുന്നില്ല.

രണ്ടുകുപ്പി ഒറിജനല്‍ കള്ള്, നല്ല പരിശുദ്ധമായ ഇരുപത് ലിറ്റര്‍ വെള്ളത്തിലോട്ടു പകര്‍ത്തുക. പിന്നെ, കള്ളുഗുളിക ലിറ്ററിന് ഒരെണ്ണം കണക്കില്‍ ഇരുപതെണ്ണം പൊടിച്ച് വെള്ളത്തില്‍ കലക്കണം. ലിറ്ററിന് അരക്കിലോ കണക്കില്‍ റേഷന്‍ പഞ്ചസാര കൂടി ചേര്‍ക്കുക. തലേന്നത്തെ കള്ളുമട്ട് ഇരിപ്പുള്ളത് എടുത്ത് രണ്ടു മഗ് കലക്കി അതിലൊഴിക്കുക. മട്ട് എത്ര കൂടുതല്‍ ഒഴിക്കുന്നുവോ അതനുസരിച്ച് ഒറിജനലുമായുള്ള യെവന്‍റെ സാമ്യം കൂടിക്കൊണ്ടിരിക്കും.

പെരുന്നാള്‍, ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഈ കള്ളുഗുളികയ്ക്കൊപ്പം ഞങ്ങളു രണ്ടോ മൂന്നോ പാരസെറ്റമോള്‍കൂടി വാങ്ങും. അഥവാ കലക്കുകൂട്ടു മാറിപ്പോയാലും ആളു തട്ടിപ്പോകാതിരിക്കാന്‍ അതങ്ങട്ടു കള്ളിലോട്ടു പൊടിച്ചു ചേര്‍ക്കും.ബാക്കി ദൈവം നോക്കിക്കൊള്ളും.

ഒറ്റ ഗ്ളാസിനു ദൈവം പോലും പൂസായിപ്പോകുന്ന ഇനത്തിലുള്ള കള്ള് റെഡിയായിക്കഴിഞ്ഞു. രാവിലെ മുതല്‍ രാത്രി വരെ ഇരുന്നാലും ഈ കള്ളു മൂക്കത്തില്ലെന്നതാണ് മറ്റൊരു പ്രത്യേകത. വേണമെങ്കില്‍ പിറ്റേന്നും ധൈര്യമായിട്ടു വില്‍ക്കാം. വളിച്ചുപോകത്തില്ല. പക്ഷേ, രാവിലത്തെ കള്ള് ഇളവനെന്നു പറഞ്ഞു വില്‍ക്കും. വൈകിട്ടാകുമ്പോള്‍ കള്ളു മൂക്കണമല്ലോ. മൂക്കാത്ത കള്ളു വൈകിട്ടു കൊടുത്താല്‍ അതിനും വിളിക്കും നാട്ടുകാരു തെറി.

അതിനും ചില ചില്ലറ വേലകള്‍ ഞങ്ങളു പാവങ്ങളു ഷാപ്പുകാര് കാട്ടാറുണ്ട്.

മൂലവെട്ടി, മിശിഹാ, പോസ്റ്റേല്‍ച്ചാരി തുടങ്ങിയ പേരുകളിലൊക്കെ നാട്ടില്‍സുലഭമായ ചാരായമാണ് ഇക്കാര്യത്തില്‍ ഞങ്ങളുടെ അടുത്ത ആശ്രയം. ഉച്ചക്ക് ഒരുമണിയാകുന്നതോട ഇരുപത് ലിറ്റര്‍ കള്ളില്‍ ഒരുലിറ്റര്‍ ചാരായം കണക്കില്‍ ഒരു താങ്ങങ്ങ് താങ്ങും. അതിലേക്ക് പത്തുലിറ്റര്‍ പച്ചവെള്ളവും മൂന്നുകിലോ പഞ്ചസാരയുംകൂടി ചേര്‍ത്ത് ഒന്നുകൂടി കലക്കും. വൈകിട്ടത്തേക്കുള്ള മൂപ്പനും റെഡി.

ഇനി ഇതുകൊണ്ടും പ്രശ്നം തീരാത്തവരുണ്ട്.

രാത്രി ഷാപ്പടയ്ക്കാന്‍ നേരത്ത്, മറ്റ് എവിടെനിന്നെങ്കിലും കണ്ട വെട്ടിക്കൂട്ടും അടിച്ചുകേറ്റി ഒന്നുമാവാതെ കുറച്ചുകള്ളുംകൂടി കേറ്റാന്‍ വരുന്ന തനിതാന്തോന്നികള്‍. നല്ല പാന്‍റ്സും ഷര്‍ട്ടും ഷൂവുമൊക്കെയായിരിക്കും യെവന്‍മാരുടെ വേഷം.പകല്‍ വെളിച്ചത്തില്‍ ഷാപ്പിന്‍റെ നിഴല്‍വെട്ടത്തുപോലും ഇക്കൂട്ടത്തില്‍പ്പെട്ട ഒരുത്തനേയും കാണില്ല. വൈകുന്നേരമായാല്‍ ഏതേലും ബാറിന്‍റെ കൗണ്ടറിലൊക്കെ നല്ല രാജാപ്പാര്‍ട്ടു ശൈലിയില്‍നിന്നു വല്ല വിസ്കിയോ വോഡ്കയോ ഒക്കെ രണ്ടോ മൂന്നോ ലാര്‍ജുകേറ്റീട്ടും പിന്നെ മരുങ്ങാവാനുള്ള വരവാണ് യെവന്‍മാരുടേത്.

ഇവന്‍മാര്‍ക്കു മൂപ്പന്‍ കള്ളും പോര. മുതുമൂപ്പന്‍ എന്നു ഞാന്‍ തന്നെ പേരിട്ട പ്രത്യേക സാധനം തന്നെ വേണം. ഒരുഗ്ളാസ് കൂടിച്ചാല്‍ത്തന്നെ കിട്ടണം തലയ്ക്കടി. അതിന് ഒരുവഴിയേയുള്ളൂ. വൈകിട്ടത്തേക്കു റെഡിയാക്കിയ മൂപ്പന്‍ കള്ളില്‍ അല്‍പം തമ്പാക്കു പൊടിച്ചു ചേര്‍ക്കുക. നല്ലവണ്ണം ഇളക്കുക. സംഗതി ക്ളീന്‍.

മൂന്നാമത്തെ ഗ്ളാസിനു എത്ര വലിയവനും വാളുവച്ചു വീണില്ലെങ്കില്‍ ഈ പണി ഞാന്‍ അന്നു നിര്‍ത്തും!!!

കല്ലുവാതുക്കല്‍ താത്തയാണേല്‍ സത്യം!!!!


50 comments:

SUNISH THOMAS said...

ചുമ്മാ... ഒരു തമാശക്കളി.

ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളു മൊത്തം സത്യമാണു കെട്ടോ. കഷ്ടപ്പെട്ടു സംഘടിപ്പിച്ചതാ...!

വായിച്ച് വണ്ടി പിടിച്ചുവന്നു തല്ലുമല്ലോ. സ്വാഗതം!!!

:(

കൊച്ചുത്രേസ്യ said...

എന്റെ ദൈവമേ തുടക്കം മുതല്‍ ഒടുക്കം വരെ കള്ള്‌!!! വായിച്ചു വായിച്ചെന്റെ തലയ്ക്കു പിടിച്ചു :-(

മൂര്‍ത്തി said...

കള്ള് കൊള്ളാം :)

മിക്കവാറും ബ്ലൊഗര്‍മാര്‍ ഫിറ്റായിപ്പോകാനിടയുണ്ട്..

സുനീഷ് said...

കള്ളുപുരാണം കലക്കി...

ഭരണങ്ങാനവും ഞാനും എന്നതിണ്റ്റെ ഇടയ്ക്കു ഒരു കുടം കള്ള് സാന്‍ഡ്‌ വിച്ച്‌ ചെയ്ത്‌ ഭരണങ്ങാനവും കള്ളും ഞാനും എന്നാക്കണമല്ലോ കള്ളീഷെ? പണ്ട്‌ മലയളം വരികയിലാണെന്ന് തോന്നുന്നു, കള്ളിനെയും ഷാപ്പു സംസ്കാരത്തെയും കുറിച്ചുള്ള ഒരു കൊതിപ്പിക്കുന്ന ലേഖനം വായിച്ചിരുന്നു... അതില്‍ മലയാളത്തിലെ ധിഷണാശാലിയായ നടന്‍ തിലകന്‍ ചേട്ടന്‍ അദ്ദേഹത്തിണ്റ്റെ കള്ളൂ ഷാപ്പു സ്മരണകള്‍ പങ്കു വയ്ക്കുന്നുണ്ടു. അദ്ദേഹം തന്നെ ഏതൊ ഷാപ്പില്‍ കേട്ട ചില കള്ളു കവിതകളില്‍ നിന്നൊരെണ്ണം ഇതാ....

"കള്ളേ നീ മഹത്വമുള്ളവനാകുന്നു
എന്തെന്നാല്‍
നീ നിന്നില്‍ വീണു മരിക്കുന്ന
ഈച്ചകളെയും, പുഴുക്കളെയും,പ്രാണികളെയും
കുടിയന്‍മാരുടെ മീശയില്‍ ഖബറടക്കുന്നു."

ഓഫ്‌ : എതിരനു "കള്ളും സംസ്കൃതിയും" എന്നങ്ങു താങ്ങാനുള്ള ത്രെഡ്‌ ആണോ ഈ പോസ്റ്റ്‌ സുനീഷെ?

ശ്രീ said...

കള്ളു പുരാണാം കൊള്ളാം...
ബ്ലൊഗ്ഗേഴ്സ് കള്ളടിച്ചു ഫിറ്റാകുമല്ലോ സുനീഷേട്ടാ...

:)

സാജന്‍| SAJAN said...

സുനീഷേ, ഇതൊക്കെ ഒള്ളതൊക്കെ തന്നേടേ, വായിച്ചിട്ട് തന്നെ തലക്കകത്തൊരു പെരുപ്പ്!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇത് വായിച്ച് കേരളത്തിലങ്ങോളമിങ്ങോളമുള്ള ഷാപ്പ് മുതലാളിമാര്‍ നിന്റെ പേരില്‍ കേസ് കൊടുക്കാന്‍ ചാന്‍സുണ്ട് പെട്ടന്ന് മുങ്ങിക്കോ..

ഓടോ:ആ ഒരു തല്ല് മുന്‍‌കൂട്ടിക്കണ്ടീട്ടോ അതോ ആരാണ്ടോ കളിയാക്കിയിട്ടോ ബ്ലോഗിന്റെ സൈഡില്‍ കുത്തി നിര്‍ത്തിയിരുന്ന നോക്കുകുത്തി കാണാനില്ലാലൊ?

ദിവാസ്വപ്നം said...

വിജ്ഞാനപ്രദമായ പോസ്റ്റ് :^)

Areekkodan | അരീക്കോടന്‍ said...

കള്ളുപുരാണം കൊള്ളാം സുനീഷേ...

കുഞ്ഞന്‍ said...

കള്ള് പീഡിയ കൊള്ളാം..

വായിച്ചു വായിച്ചു കിക്കായി പോയി..:)

മഴത്തുള്ളി said...

സുനീസേ അല്ല സുനീഷേ, എന്റെ തല നേരെ നില്‍ക്കുന്നില്ലാ‍ാ... ഞാനും ഫിറ്റായോ, ദാ മുകളില്‍ കാണുന്നത് സൂര്യനോ ചന്ദ്രനോ.....?? :(

“ഒറ്റ ഗ്ളാസിനു ദൈവം പോലും പൂസായിപ്പോകുന്ന ഇനത്തിലുള്ള കള്ള് റെഡിയായിക്കഴിഞ്ഞു. രാവിലെ മുതല്‍ രാത്രി വരെ ഇരുന്നാലും ഈ കള്ളു മൂക്കത്തില്ലെന്നതാണ് മറ്റൊരു പ്രത്യേകത. വേണമെങ്കില്‍ പിറ്റേന്നും ധൈര്യമായിട്ടു വില്‍ക്കാം. വളിച്ചുപോകത്തില്ല. പക്ഷേ, രാവിലത്തെ കള്ള് ഇളവനെന്നു പറഞ്ഞു വില്‍ക്കും. വൈകിട്ടാകുമ്പോള്‍ കള്ളു മൂക്കണമല്ലോ. മൂക്കാത്ത കള്ളു വൈകിട്ടു കൊടുത്താല്‍ അതിനും വിളിക്കും നാട്ടുകാരു തെറി.“

എന്താ കഥ. എത്ര കൃത്യമായിട്ടറിയാം കാര്യങ്ങള്‍ ;) ഹി ഹി..... എന്തായാലും പോസ്റ്റടിപൊളിയായി.

Unknown said...

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബാറ്റിങ്ങിനെ കുറിച്ച് വിശദീകരിക്കുമ്പോഴുള്ള അതേ പരിചയവും ആധികാരികതയും സുനീഷേട്ടന്‍ കള്ളിനെ കുറിച്ച് വിവരിക്കുമ്പോഴും അനുഭവപ്പെടുന്നു. രസികന്‍ പോസ്റ്റ്. ;-)

Murali K Menon said...

വെള്ളം, കള്ള്, വെള്ളത്തിലും കള്ളിലും മുങ്ങിയ ഭരണങ്ങാനം, കൊള്ളാം.

Mr. K# said...

നീ മദ്യവിരുദ്ധനായോ? ഇതു വായിക്കുന്ന ആരും ഇനിയൊരിക്കലും ഷാപ്പില്‍ പോയി കള്ളുകുടിക്കില്ല.

Anonymous said...

കൊള്ളാം, നിങ്ങള്‍ ഒരു യഥാര്‍ത്ഥ കുടിയനല്ലെന്ന് ഇതോടെ തെളിയിച്ചിരിക്കുന്നു. സ്വയം ഒരു മദ്യപാനിയും ധിക്കാരിയുമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള നിങ്ങളുടെ ഉദ്യമത്തില്‍ ആദ്യത്തേത് ഇവിടെ തകര്‍ന്നു വീഴുന്നു.

മദ്യപാനി എന്ന നില്‍ക്കുള്ള സകല വീക്ക്‍നെസ്സുകളും ഇവിടെ പുല്ലുപോലെ അവതരിപ്പിച്ചതോടെ നാട്ടിലെ പ്രമുഖരായ കള്ളുകുടിയന്മാരുടെ തുള്ളി വിടാത്ത സുഹൃത്ത് മാത്രമാണ് നിങ്ങളെന്നത് തെളിയിക്കപ്പെട്ടിരിക്കുന്നു.

സത്യത്തില്‍ വീട്ടില്‍ വാറ്റുണ്ടോ ? അക്കാര്യത്തില്‍ എനിക്കും സംശയമുണ്ട്. ഭരണങ്ങാനം മേഖലയിലെവിടെയോ ഒരു ഷാപ്പിന്റെ ബോര്‍ഡില്‍ കോണ്‍ട്രാ-സുനീഷ് തോമസ് എന്നു കണ്ടതായി ഓര്‍ക്കുന്നു.

ഓടോ.
എതിരന്‍ ഇടപ്പാടിക്കാരനാണെന്ന് പച്ചയായി പ്രഖ്യാപിച്ചു കളഞ്ഞതില്‍ പ്രതിഷേധിക്കുന്നു. ഞാനയാള്‍ക്ക് ഒരു മദാമ്മ ഭാര്യയെ ഒക്കെ സംഘടിപ്പിച്ചു കൊടുത്തതായിരുന്നു. എല്ലാം കളഞ്ഞു കുളിച്ചില്ലേ ?

ഗുരുനാഥന്‍ കട്ടപ്പനയിലെ എസ്‍റ്റേറ്റില്‍ പോയതാണ് അതാണ് കമന്റ് കാണാത്തത്. ഇന്നു തിരിച്ചെത്തും. എല്ലാറ്റിനും കൂടിയുളള മറുപടി ഇന്ന് കിട്ടിയേക്കും.

SUNISH THOMAS said...

ഹ..ഹ...ദില്‍ബാ. അതെനിക്കിഷ്ടമായി. നിനക്ക് രണ്ടു കുപ്പിക്കള്ള് എന്‍റെ വക.
കുതിരവട്ടാ, ഞാനോ മദ്യവിരുദ്ധനോ? എന്നതാ ഈ പറയുന്നേ?!! ങേ?
മുരളിച്ചേട്ടാ, വെള്ളത്തിലും കള്ളിലും മുങ്ങിയ ഭരണങ്ങാനം എന്നു പറയരുത്, വേണേല്‍ സുനീഷ് എന്നു പറഞ്ഞോ....
:)
അതിരാവിലെതന്നെ ഓഫായിപ്പോയ കൊച്ചുത്രേസ്യ, സാജന്‍, കിച്ചന്‍സ്,മഴത്തുള്ളി, കുഞ്ഞന്‍ എന്നിവര്‍ക്കായി എന്‍റെ വക ഒരു മൊന്ത മോര്!! (അതും കലക്കല്ല)

SUNISH THOMAS said...

ബെര്‍ളി, ഈ പോസ്റ്റു വായിച്ചു തീര്‍ന്നപ്പോഴേയ്ക്കും നിങ്ങളു ഫിറ്റായിപ്പോയല്ലേ.. സാരമില്ല, ച്ചിരി സംഭാരം കുടിച്ചാല്‍ ക്ളിയറായിക്കിട്ടും. അതുകഴിഞ്ഞ് ഒരു കമന്‍റു കൂടിയിട്ടേക്കണം.

മനുഷ്യനെ ജീവിക്കാന്‍ അനുവദിക്കരുത്!!

Mubarak Merchant said...

യെന്താ സുനീഷിന്റെയൊരു അവഗാഹം!!
പോസ്റ്റു വായിച്ചു കഴിഞ്ഞപ്പളേക്കും ഞാന്‍ ‘പോസ്റ്റേല്‍ ചാരി’..
നല്ല ഉംകൃതമുള്ള എഴുത്ത്.

കെ said...

വെളളം ചേര്‍ക്കാതെടുത്തോരമൃതിനു സമമാം
നല്ലിളംകളള് ചില്ലില്‍ വെളളഗ്ലാസില്‍ പകര്‍ന്നങ്ങനെ...
രുചികരമാം മത്സ്യമാംസാദികള്‍ കൂട്ടി
ചെല്ലും തോതില്‍ ചെലുത്തിച്ചിരികളികള്‍
സമ്മേളിപ്പതു മേളത്തെക്കാള്‍
സ്വര്‍ലോകത്തും ലഭിക്കില്ലുപരിയോരു സുഖം
പോക വേദാന്തമേ നീ....


കൊളളാം സുനീഷേ.... കലക്കി. സത്യമായിട്ടും തന്നോടൊപ്പമിരുന്ന് കളളുകുടിക്കാന്‍ ആഗ്രഹമുണ്ട്. തേടിപ്പിടിക്കുന്ന ചുമതലയും വരുന്ന ചുമതലയും ഞാന്‍ തന്നെയേല്‍ക്കുന്നു. കൂടെയിരുന്നൊന്നു കുടിച്ചു തന്നാല്‍ മതി.

‍ഞാനെത്തിയിരിക്കും. കട്ടായം.

സഹയാത്രികന്‍ said...

സുനീഷ്ജീ... നന്നാവാന്‍ സമ്മതിക്കത്തില്ലല്ലേ... ഞാന്‍ പോയി ച്ചിരി മോരു മോന്തട്ടെ.....

G.MANU said...

kollam mashey

മുല്ലപ്പൂ said...

സുനീഷേ ,
എല്ലാ പോസ്റ്റും വായിച്ചു വരുന്നേ ഉള്ളൂ.
നര്‍മ്മം അസ്സലായി വഴങ്ങും

Sanal Kumar Sasidharan said...

കള്ളിന് മൂപ്പുപോര...
താങ്കളുടെ ശൈലിക്കൊത്ത ഒഴുക്ക് ഒട്ടും കിട്ടിയില്ല.മനോഹരമായ ആ ശൈലിയേ ആറേ കളയില്ലല്ലോ അല്ലേ?
പിന്നെ ആറേ പോയി എന്ന പ്രയോഗം നന്നായിരിക്കുന്നു.

സാല്‍ജോҐsaljo said...

മഴവെള്ളത്തില്‍ ഷാപ്പ് പൂട്ടിക്കിടന്നു എന്നല്ല മുങ്ങി കിടന്നു എന്നു പറ.

മാട്ടേല്‍ വാസുവിനെ നാടന്‍ മേടിച്ചുകൊടൂക്കാന്നു പറഞ്ഞ് ഇത്രയ്യും വിവരം ചോര്‍ത്തിയല്ലോ! ഇതാണ് മകനേ പത്രധര്‍മ്മം. ഫാരിസ് പറഞ്ഞ പോലെ ശീതീകരിച്ച മുറികളിലിരുന്നു വാര്‍ത്തയുണ്ടാക്കുന്നവനല്ല താനെന്ന് ഞങ്ങക്കറിഞ്ഞൂടെ.

ഇത് നമ്മടെ വിക്കിയിലെടുത്തിടാം. ദിവ മാഷ് പറഞ്ഞതുപോലെ വിഞ്ജാനപ്രദം.

പിരിയട്ടെ പിരിയട്ടെ...

സാല്‍ജോҐsaljo said...

ബെര്‍ളി ഒരുപാടായല്ല്ലോ കണ്ടിട്ട്? എന്നാ ഒണ്ടു വിശേഷം..??

സാല്‍ജോҐsaljo said...

ചുമ്മാ...

Unknown said...

ഈ കള്ളു് നിര്‍മ്മാണസാങ്കേതികത്വം ഒരു നാലു് സിമെസ്റ്ററെങ്കിലും പഠിക്കാതെ എന്റെ തലയില്‍ കയറുമെന്നു് തോന്നുന്നില്ല.

SHAN ALPY said...

Its good But some long

അഞ്ചല്‍ക്കാരന്‍ said...

പറയുന്നതെന്തിനേയും ആധികാരികമാക്കാനുള്ള സുനീഷ്ജീയുടെ കഴിവ് അപാരം. താങ്കളോട് എനിക്ക് കലശലായ അസൂയയാണ്. ഈ എഴുത്ത് എങ്ങിനെ സാധിക്കുന്നു.

ഓ.ടോ: നാട്ടില്‍ വരുമ്പോള്‍ ഭരണങ്ങാനത്ത് വരുന്നുണ്ട്. ഷാപ്പിന്റെ നമ്പര്‍ എത്രയാണെന്നാ പറഞ്ഞേ?

ഉറുമ്പ്‌ /ANT said...

:)
alaakeettundu suneesh.

ഉപാസന || Upasana said...

ഖസാക്കിന്റെ ഇതിഹാസത്തില്‍ ഒരു പ്രയോഗം ഉണ്ട്.
“പരലോകം കണ്ട ചാത്തന്‍ “ എന്ന്. സള്‍ഫേറ്റ് കൂട്ടി ഇട്ടാല്‍ നന്നായി നുരയും സുനീഷേ... പക്ഷെ പിന്നെ എവിടെയെങ്കിലും ഇരുന്നേ മതിയകൂ...
സുനീഷ് ഒരു കള്ളുകച്ചവടക്കാരനായാല്‍ നന്നായി വിലസാമെന്ന് തോന്നുന്നു...
എഴുത്ത് നന്നായി. വെള്ളമടിക്കാറില്ലാത്തതു കൊണ്ട് പറ്റായില്ല... ഭാഗ്യം!
:)
പൊട്ടന്‍

Unknown said...

പ്രിയപ്പെട്ട സുനീഷ് ,
പലപ്പോഴും അല്പം റിലാക്സിനു വേണ്ടി ഞാന്‍ ഭരണങ്ങാനത്ത് വരാറുണ്ട് .
സ്നേഹപൂര്‍വ്വം ,

Anonymous said...

കള്ളുപുരയിലെ ചെറിയ ചെറിയ വിശദാംശങ്ങള്‍ വരെ എങ്ങനെ ഇത്ര കൃത്യമായി അറിയുന്നുവെന്നാ ഞാന്‍ ആലോചിക്കുന്നത്.

മെലോഡിയസ് said...

ഇനി ഇങ്ങേര് ആ ഏരിയയില്‍ ചെന്നാല് എന്തായിരിക്കും പുകില്..വെറുതേയല്ല..കുട്ടിച്ചാത്തന്‍ പറഞ്ഞത് പോലെ ഈ ബ്ലോഗിന് കണ്ണ് തട്ടാതെ ഇരിക്കാന്‍ വെച്ച ഒരു പടം ഇങ്ങേര്‍ എടുത്ത് മാറ്റിയത്..

നല്ല പോസ്റ്റ് സുനീഷ് ജീ..വിഞ്ജാനപ്രദമായ പോസ്റ്റ് നര്‍മ്മം ചേര്‍ത്ത്, ബോറടിപ്പിക്കതെ പറഞ്ഞിരിക്കുന്നു.

Blogger said...

ഇത്തിരി നാളായി സുനീഷിന്റെ കഥകള്‍ ശ്രദ്ധിച്ചു വായിക്കുന്നു. രസകരമായിട്ടുണ്ട് കേട്ടോ. ഞാന്‍ പഠിച്ചത് ഭരണങ്ങാനം സേക്രട്ട് ഹാര്‍ട്ടിലാണ്. ഭരണങ്ങാനം എന്നു കണ്ടപ്പോള്‍ വന്നു കയറിയതാ. ഒരു പ്രൊഫൈല്‍ മാത്രമേയുള്ളൂ എനിക്ക്. ബ്ലോഗ് തുടങ്ങാന്‍ നല്ല പേടിയുണ്ട്.

ഏ.ആര്‍. നജീം said...

എനിക്കുവയ്യാ ...
അല്ലാ ഇപ്പോഴും ഭരണങ്ങാനത്ത് ഇളകിയ കാലുള്ള ബഞ്ചൊക്കെയാണൊ അങ്ങു കാവലത്തൊക്കെ വന്നു ഒന്ന് നോക്ക് മുതലാളീ, സ്റ്റാര്‍ ഷാപ്പുകളാ മൊത്തം.
ഒരുകുപ്പി കള്ളിനോടൊപ്പം ഒരയിലക്കറി...അതായിപ്പ ഞമ്മട സ്‌റ്റൈല്....!

Cartoonist said...

കള്ളുമ്മെപ്പറയണതല്ല, മോനേ, നാളെ നീ തന്നെ
എന്റെ ബ്ലോഗിലെ പുലി നമ്പ്ര് 33 !

എതിരന്‍ കതിരവന്‍ said...

അതുശരി! ഞാന്‍ പറഞുതന്നതും പണ്ടു പഠിപ്പിച്ചതുമൊക്കെയായ ട്രിക്കുകള്‍ സ്വന്തന്മെന്നപേരില്‍ ഇറക്കാന്‍ വന്ന ധൈര്യം!
പൂവരണിയിലെ കുന്നിന്മോളിലെ കടുത്തച്ചോവോന്റെ അടുക്കല്‍ നിന്നും ചില പച്ചമരുന്നിട്ട് ലഹരി കൂട്ടുന്ന വേല അറിയാന്‍ ഈ അച്ചായനല്ലേ കൊണ്ട്പോയത്? ഇളം പാക്ക് പൊടിച്ചിടുമ്പോളുള്ള കൃത്യ അളവ് ആരു പറഞ്ഞു തന്നൂന്നാ വിചാ‍രം?
മേന്തോന്നിയുടെ ഇല ഉണക്കിപ്പൊടിച്ചതു കൊണ്ടുള്ള പ്രയൊജനം അറിയാവോ?

അച്ചായനോടു കളിക്കല്ലെ മോനേ.

എതിരന്‍ കതിരവന്‍ said...

കള്ളുഷാപ്പിന്റെ മുന്‍പില്‍ത്തന്നെ “ഞാന്‍” തലേം കുത്തി മറിഞ്ഞു കിടക്കുന്നതു കണ്ടു. ഒരു തെങ്ങ് വീഴാറായി അങ്ങോട്ടു തന്നെ ചെരിഞ്ഞു നില്‍പ്പുണ്ട്.

ആ തെങ്ങിന്റെ ചെരിവില്‍ നിന്നും ഇയാളെ ആരെങ്കിലും ഒന്നു മാറ്റിക്കിടത്തണെ. ആശുപത്രീല്‍ അത്യാഹിത വിഭാഗം ഇപ്പത്തന്നെ ഫുള്ളാ.

ഉണ്ടാപ്രി said...

അച്ചായോ,
എനിക്കപ്പോഴേ അറിയാം..അച്ചായനും ഷാപ്പുമായുള്ള ആത്മബന്ധം. എന്താണേലും വെട്ടിക്കൂട്ട്‌ രഹസ്യങ്ങള്‍ തുറന്നെഴുതിയത്‌ നന്നായി...വെട്ടിക്കൂട്ടല്ലാത്തത്‌ തരാന്‍ കണ്ട്രാവിയോട്‌ പറയാല്ലോ.. പക്ഷേ ഭാര്യാഭവനം ഭരണങ്ങാനത്തായതിനാല്‍ മാട്ടേല്‍ ഷാപ്പ്‌ കഴിവതും ഒഴിവാക്കാറുണ്ട്‌..
പിന്നെ ഷാപ്പില്‍ പോണതോ..? അതു പിന്നെ താറാവ്‌ റോസ്റ്റ്‌, കാടവറുത്തത്‌, പോത്തുലത്തിയത്‌, പൊടിമീന്‍പീര, തവള, കരിമീന്‍ എന്നൊക്കെ ഭിത്തിയില്‍ എഴിതിവച്ചിരിക്കുന്നത്‌ കണ്ട്‌ കൊതിയൂറിയിട്ടല്ലേ?

കുട്ടന്‍സ്‌ | S.i.j.i.t.h said...

കള്ള് കഥ കേട്ട് കോണ്‍ തെറ്റിയ ഒരു സ്മൈലി..

രണ്ട് സാമ്പിള്‍ ഷാപ്പ് ഗാനങ്ങളുടെ ഈരടികള്‍ കൂടി ചേര്ത്തിരുന്നെങ്കില്‍ കൊഴുത്തേനേ..

ഒ.ടോ: കള്ളടിക്കാന്‍ തോട്ടുമുക്കത്ത് വരാമെന്നു പറഞ്ഞു പറ്റിച്ച ദുഷ്ടാ...
:)

ഏറനാടന്‍ said...

കള്ളിലും വെള്ളം ചേര്‍ക്കണോ.. കണ്‍ഫിയൂഷന്‍..

Anonymous said...

http://bp0.blogger.com/_r2qDmka_gcI/Rsj9E7Bv0UI/AAAAAAAAAVw/i95lSHLgMBE/s1600-h/Bharanangaanam.jpg

ഉണ്ണിക്കുട്ടന്‍ said...

എന്നാലും സുനീഷേ സ്വന്തം വീട്ടില്‍ കിടന്നുറങ്ങിയതിനേക്കാള്‍ കൂടുതല്‍ കിടന്നുറങ്ങീട്ടുള്ള ഷാപ്പിനിട്ടു തന്നെ വച്ചല്ലേ.. ഇനി ആ ഷാപ്പീന്നൊരു തുള്ളി കിട്ടത്തില്ല.

കലക്കി മാഷേ കള്ളു കഥ.

മുക്കുവന്‍ said...

കള്ളിന്റെ ശസ്ത്രം അറിയില്ലേലും ഈ കള്ളെന്ന അക്ഷയപാത്രത്തിന്റെ ലോജിക് ഇഷ്ടായി...

എന്തുകൊണ്ട് നല്ല കള്ള് കേരളത്തില്‍ ഉണ്ടാക്കിക്കൂടാ? സമയമുണ്ടേല്‍ ഇതു വായിക്കുക..

വിന്‍സ് said...

hahah what a post man!

അനീഷ് രവീന്ദ്രൻ said...

രാത്രി ഷാപ്പടയ്ക്കാന്‍ നേരത്ത്, മറ്റ് എവിടെനിന്നെങ്കിലും കണ്ട വെട്ടിക്കൂട്ടും അടിച്ചുകേറ്റി ഒന്നുമാവാതെ കുറച്ചുകള്ളുംകൂടി കേറ്റാന്‍ വരുന്ന തനിതാന്തോന്നികള്‍. നല്ല പാന്‍റ്സും ഷര്‍ട്ടും ഷൂവുമൊക്കെയായിരിക്കും യെവന്‍മാരുടെ വേഷം.പകല്‍ വെളിച്ചത്തില്‍ ഷാപ്പിന്‍റെ നിഴല്‍വെട്ടത്തുപോലും ഇക്കൂട്ടത്തില്‍പ്പെട്ട ഒരുത്തനേയും കാണില്ല. വൈകുന്നേരമായാല്‍ ഏതേലും ബാറിന്‍റെ കൗണ്ടറിലൊക്കെ നല്ല രാജാപ്പാര്‍ട്ടു ശൈലിയില്‍നിന്നു വല്ല വിസ്കിയോ വോഡ്കയോ ഒക്കെ രണ്ടോ മൂന്നോ ലാര്‍ജുകേറ്റീട്ടും പിന്നെ മരുങ്ങാവാനുള്ള വരവാണ് യെവന്‍മാരുടേത്.

അതിപ്പോ എന്നാ ചെയ്യാനാ...?പെടരണ്ടേ?പെയ്തൊഴിയണ്ടേ? താങ്കൾ എന്നെങ്കിലും ആ അവസ്ഥയിൽ എത്തിയിട്ടുണ്ടായിരുന്നെങ്കിൽ ആ വരികളുടെ അവസാനം തനിത്താന്തോന്നി എന്നതിന് പകരം മഴത്തുമ്പികൾ എന്നെഴുതിച്ചേർത്തേനെ...
ദുഃഖമുണ്ട് സഖാവേ...ദുഃഖം. താങ്കൾക്കു പകരമായി ഞാൻ ലക്ഷം വീടു കോളനിയിൽ നിന്ന് പത്ത് ചോരയും നീരുമുള്ള ചെറുപ്പക്കാരെ മദ്യവിരുദ്ധക്കമ്മിറ്റിക്കു വിട്ടു കൊടുത്തേനെ.

Vipin vasudev said...

കള്ള് ചരിത്രം കൊള്ളാട്ടോ മാഷേ

കോട്ടയത്തിന്റെ സ്വന്തം താന്തോന്നി said...

അടിപൊളി..!!
കരിമ്പുങ്കാല ഷാപ്പിന്നു ഇറങ്ങിയ ഒരു സുഖം..!!

കഥയിലെ വില്ലന്‍ :
ടയസിപാം..!!

സുധി അറയ്ക്കൽ said...

അയ്യയ്യോ.ഞാനെന്നതൊക്കെയാ ഈ വായിച്ചത്‌.100% ഞെട്ടിപ്പോയി.കുമ്മണ്ണൂർ ഷാപ്പിൽ നിന്ന് വീട്ടീക്കൊണ്ടോയി കൂട്ടിക്കോന്ന് പറഞ്ഞ്‌ ഒരു ക്രിസ്ത്മസ്‌ തലേന്ന് കുറച്ച്‌ പനങ്കള്ളും ഇച്ചിരെ പൊടിയും കിട്ടിയത്‌ ഓർത്ത്‌ പോകുന്നു.അതും പാതിരാ ആയപ്പോൾ.

Powered By Blogger